newsroom@amcainnews.com

പലസ്തീൻ ദേശീയ ദിനം: കാൽഗറി സിറ്റി ഹാളിൽ പലസ്തീൻ പതാക ഉയർത്തി

പലസ്തീൻ ദേശീയ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കാൽഗറി സിറ്റി ഹാളിൽ ആദ്യമായി പലസ്തീൻ പതാക ഉയർത്തി. സെപ്റ്റംബറിൽ കനേഡിയൻ സർക്കാർ പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. കാനഡ ഔദ്യോഗികമായി അംഗീകരിച്ച രാജ്യങ്ങളുടെ പതാകകൾ അവരുടെ ദേശീയ ദിനങ്ങളിൽ സിറ്റി ഹാളിൽ ഉയർത്താൻ നിലവിലെ നിയമം അനുവദിക്കുന്നുണ്ട്.

അതേസമയം കാൽഗറി സിറ്റി ഹാളിൽ വിദേശ രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുന്നത് നിർത്തലാക്കാൻ അടിയന്തര പ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് മേയർ ജെറോമി ഫാർകാസ്. നിലവിലെ ആഗോള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, വിദേശ രാജ്യങ്ങളുടെ ദേശീയ പതാകകൾ ഉയർത്തുന്നത്, നഗരത്തിൽ ഭിന്നതകൾ സൃഷ്ടിക്കുകയും, ഇസ്‌ലാമോഫോബിയ, സെമിറ്റിക് വിരുദ്ധത തുടങ്ങിയ പ്രശ്‌നങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതായി നിരവധി പൗരന്മാർ ആശങ്ക അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഈ നീക്കമെന്ന് മേയർ പറയുന്നു.

You might also like
Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

ടൊറൻ്റോ മേയർ തിരഞ്ഞെടുപ്പ്: ഒലീവിയ ചൗന് വ്യക്തമായ മേൽക്കൈയെന്ന് സൂചന

Annamma Varghese passed away in Atlanta

അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

ഓസ്റ്റിനില്‍ ഐസിഇ ഉദ്യോഗസ്ഥന്‍റെ വെടിയേറ്റ് ഒരാള്‍ക്ക് പരുക്ക്: പ്രതിഷേധവുമായി ജനങ്ങള്‍

Historic Bilateral Visit Between Canada and Viet Nam

കാനഡ-വിയറ്റ്നാം ചരിത്രപരമായ ഉഭയകക്ഷി സന്ദർശനം

The crocodile terror in Kothayar has ended; the crocodile finally got caught in the net

കോതയാറ്റിലെ മുതല ഭീതി അവസാനിച്ചു; ഒടുവിൽ മുതല വലയിൽ കുടുങ്ങി

Top Picks for You
Top Picks for You