newsroom@amcainnews.com

മിനിമം വേതന ബിൽ: പ്രവിശ്യാ സർക്കാരിനോട് പിന്തുണ ആവശ്യപ്പെട്ട് ആൽബർട്ട എൻഡിപി

പ്രവിശ്യയിലെ മിനിമം വേതനം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തങ്ങളുടെ പുതിയ ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആൽബർട്ട സർക്കാരിനോട് ആവശ്യപ്പെട്ട് എൻഡിപി. പ്രൊട്ടക്റ്റ് വർക്കേഴ്സ് പേ ആക്ട്’ എന്ന ഈ ബിൽ, മിനിമം വേതനം മൂന്ന് വർഷത്തേക്ക് ഓരോ വർഷവും 1 ഡോളർ വീതം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ, 2027 ഒക്ടോബറോടെ കുറഞ്ഞ വേതനം മണിക്കൂറിന് 18 ഡോളറാകും. പുതിയ ബിൽ നീതിക്ക് വേണ്ടിയുള്ളതാണെന്നും, തൊഴിലാളികൾക്ക് അവരുടെ ദൈനംദിന ചെലവുകൾ താങ്ങാൻ സഹായിക്കുന്നതിന് വേണ്ടിയാണെന്നും എൻഡിപി ലീഡർ നഹീദ് നേഷി പറഞ്ഞു.

നിലവിൽ ആൽബർട്ടയിലെ മിനിമം വേതനം മണിക്കൂറിന് 15 ഡോളറാണ്. 2018ന് ശേഷം ഇതിൽ വർധന വരുത്തിയിട്ടില്ല. യുവ തൊഴിലാളികൾക്ക് നിലവിലുള്ള കുറഞ്ഞ വേതനം ഒഴിവാക്കാനും, ടിപ്പുകൾ പൂർണ്ണമായും തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. വേതനം ജീവിതച്ചെലവിന് അനുസൃതമായി നിലനിർത്താൻ, മിനിമം വേതനത്തെ ഉപഭോക്തൃ വില സൂചികയുമായി ബന്ധിപ്പിക്കാനും ബിൽ നിർദ്ദേശിക്കുന്നു.

You might also like

മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിറേറ്ററി കെയര്‍ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഒക്ടോബര്‍ 17 ന്

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

Rubio meets with Canadian, European Arctic foreign ministers on sidelines of UN General Assembly

യു.എൻ ജനറൽ അസംബ്ലിയുടെ വേദിയിൽ കനേഡിയൻ, യൂറോപ്യൻ ആർട്ടിക് വിദേശകാര്യ മന്ത്രിമാരുമായി റൂബിയോ കൂടിക്കാഴ്ച നടത്തി

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

Canada aims to cut time needed for project reviews, and address strikes

കാനഡ പ്രോജക്ട് അവലോകനങ്ങൾക്ക് ആവശ്യമായ സമയം വെട്ടിച്ചുരുക്കാനും പണിമുടക്കുകൾ പരിഹരിക്കാനും ലക്ഷ്യമിടുന്നു

Annamma Varghese passed away in Atlanta

അന്നമ്മ വർഗീസ് അറ്റ്‌ലാന്റയിൽ നിര്യാതയായി

Top Picks for You
Top Picks for You