ബ്രിട്ടീഷ് കൊളംബിയൻ തീരത്ത് കണ്ടെത്തിയ സീ ഒട്ടേർസുകളുടെ ശരീരത്തിൽ വിഷാംശമുള്ള രാസവസ്തുക്കൾ; കടൽ ആവാസവ്യവസ്ഥയുടെ നിലനില്പിനെക്കുറിച്ച് ആശങ്ക

ബ്രിട്ടീഷ് കൊളംബിയൻ തീരത്ത് കണ്ടെത്തിയ സീ ഒട്ടേർസുകളുടെ ശരീരത്തിൽ ഗവേഷകർ വിഷാംശമുള്ള രാസവസ്തുക്കൾ കണ്ടെത്തി. നശിച്ചുപോകാത്ത ഈ രാസവസ്തുക്കളുടെ സാന്നിധ്യം, മേഖലയിലെ കടൽ ആവാസവ്യവസ്ഥയുടെ നിലനില്പിനെക്കുറിച്ച് വലിയ ആശങ്കയുണർത്തുകയാണ്. ഭക്ഷണ പായ്ക്കറ്റുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ,പാത്രങ്ങൾ എന്നിവയിൽ കാണപ്പെടുന്നവയാണ് ഈ രാസവസ്തുക്കൾ. കപ്പൽ ചാലുകൾക്കും നഗരങ്ങൾക്കും സമീപം കാണുന്ന സീ ഒട്ടേർസുകളിൽ വിദൂര പ്രദേശങ്ങളിലുള്ളവയേക്കാൾ മൂന്നിരട്ടിയിലധികം വിഷാംശം ഉണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ (UBC) പഠനം പറയുന്നു. മാലിന്യങ്ങളുടെ പ്രധാന ഉറവിടം കരയിൽ നിന്നുള്ള മലിനീകരണം ആകാനുള്ള […]
സുരക്ഷയുൾപ്പടെയുള്ള കാര്യങ്ങളിൽ വീഴ്ച; ഓപ്പൺ എ.ഐയുടെ വീഡിയോ ആപ്പായ ‘സോറ 2’ വിപണിയിൽനിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് സിറ്റിസൺ

ഓപ്പൺ എ.ഐ-യുടെ പുതിയ എ.ഐ. വീഡിയോ ആപ്പായ ‘സോറ 2’ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് സിറ്റിസൺ എന്ന ഉപഭോക്തൃ സംഘടന. സുരക്ഷയുൾപ്പടെയുള്ള കാര്യങ്ങളിൽ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടി സംഘടന ഓപ്പൺ എ.ഐ-ക്കും സി.ഇ.ഒ. സാം ആൾട്ട്മാനും കത്തയച്ചു. പ്രധാനപ്പെട്ട സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ആപ്പ് ലഭ്യമാക്കുന്നത് നിർത്തിവെക്കാൻ അവർ ഓപ്പൺഎ.ഐ-യോട് ആവശ്യപ്പെട്ടു. എ.ഐ. ജനറേറ്റഡ് ഉള്ളടക്കങ്ങളുടെ അപകടസാധ്യതകളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി യു.എസ്. കോൺഗ്രസിനും ഗ്രൂപ്പ് തങ്ങളുടെ ആശങ്കകൾ കൈമാറി. ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിക്കാനും തെറ്റായ വിവരങ്ങൾ […]
കനത്ത മഞ്ഞുവീഴ്ചയെയും കൊടുങ്കാറ്റിനെയും തുടർന്ന് ക്യൂബെക്കിൽ വ്യാപക നാശം; പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു

കനത്ത മഞ്ഞുവീഴ്ചയെയും കൊടുങ്കാറ്റിനെയും തുടർന്ന് ക്യൂബെക്കിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. ഇതേ തുടർന്ന് സ്കൂളുകൾക്ക് അവധി നല്കി. കനത്ത മഞ്ഞ് മരച്ചില്ലകളിൽ വീണ് ഭാരം കൂടുകയും അവ വൈദ്യുതി ലൈനുകളിലേക്ക് ഒടിഞ്ഞുവീഴുകയും ചെയ്തതിനെത്തുടർന്ന് 300,000-ത്തിലധികം വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു. മോണ്ടെറെജി പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. മോൺട്രിയൽ ഉൾപ്പെടെ മറ്റ് പല പ്രദേശങ്ങളിലും വൈദ്യുതി തടസ്സങ്ങൾ നേരിട്ടു. പ്രശ്നങ്ങൾ പരിഹരിക്കാൻ ജീവനക്കാർ ശ്രമം തുടരുകയാണ്. കൊടുങ്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനായി […]
2026-ലെ നിർദ്ദിഷ്ട ബജറ്റ് ചർച്ച ചെയ്യാൻ കാൽഗറി സിറ്റി കൗൺസിൽ യോഗം; നികുതി വർദ്ധന വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ചയിൽ

നികുതി വർദ്ധന വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കാൽഗറി സിറ്റി കൗൺസിൽ യോഗം ചേർന്നു. മുൻ കൗൺസിൽ തയ്യാറാക്കിയ 2026-ലെ നിർദ്ദിഷ്ട ബജറ്റ് ചർച്ച ചെയ്യാനാണ് യോഗം ചേർന്നത്. ദൈനംദിന പ്രവർത്തനങ്ങൾക്കായി $4.6 ബില്യൺ ഡോളറും, വലിയ പദ്ധതികൾക്കായി $3.6 ബില്യൺ ഡോളറും ചെലവഴിക്കാൻ ലക്ഷ്യമിടുന്നതാണ് നിർദ്ദിഷ്ട ബജറ്റ്. അഫോഡബിൾ ഹൗസ്, ഡൗൺടൗൺ സുരക്ഷ, പോലീസ്, മെച്ചപ്പെട്ട പൊതുഗതാഗത സേവനങ്ങൾ എന്നിവയ്ക്കുള്ള പണം ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വസ്തു നികുതിയിൽ 3.6 ശതമാനം വർദ്ധനയ്ക്കും ബജറ്റിൽ ശുപാർശയുണ്ട്. […]
ജാഗ്രത പാലിക്കണം, വിദേശികളെ ലക്ഷ്യമിട്ട് കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള സാധ്യത; ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്കി കനേഡിയൻ സർക്കാർ

ഡൽഹി സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ഫെഡറൽ സർക്കാർ. ഇന്ത്യയിലേക്കുള്ള യാത്രയിൽ അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്നാണ് കാനഡ തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകിയത്. ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ ഇന്ത്യയിൽ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്. ഡൽഹിയിലെ സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നവംബർ 11-ന് ട്രാവൽ അഡ്വൈസറി റിപ്പോർട്ട് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. പ്രധാന നഗരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിദേശികളെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. തിരക്കേറിയ സ്ഥലങ്ങളിൽ ജാഗ്രത […]
വാഹനങ്ങളിലും ബഹുമതി: മർച്ചന്റ് നേവി, RCMP അംഗങ്ങൾക്കും വെറ്ററൻ പ്ലേറ്റുകളുമായി മാനിറ്റോബ

രാജ്യത്തിനായി സേവനം ചെയ്തവരെ ആദരിക്കുന്നതിന്‍റെ ഭാഗമായി, വെറ്ററൻ ലൈസൻസ് പ്ലേറ്റുകൾ ലഭ്യമാക്കി മാനിറ്റോബ സർക്കാർ. കനേഡിയൻ ആംഡ് ഫോഴ്സസ്, റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP) എന്നിവയിൽ നിലവിലുള്ളവരും മുൻപ് സേവനം ചെയ്തവരുമായ നിരവധി പേർക്ക് ഇനി അവരുടെ വാഹനങ്ങളിൽ ഈ പ്രത്യേക നമ്പർ പ്ലേറ്റുകൾ ഉപയോഗിക്കാം. മുമ്പ് കനേഡിയൻ സായുധ സേനയിലെ (CAF) അംഗങ്ങൾക്ക് വെറ്ററൻ പ്ലേറ്റ് ലഭിക്കാൻ കുറഞ്ഞത് മൂന്ന് വർഷത്തെ മാന്യമായ സേവനം ആവശ്യമായിരുന്നു. പുതിയ നിയമപ്രകാരം, ഈ മൂന്ന് വർഷത്തെ സേവനമെന്ന […]
ചൈനയിൽ കൂറ്റന്‍ പാലം തകര്‍ന്നുവീണു

ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത ഹോങ്കി പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. പാലം നദിയിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായിരുന്ന 758 മീറ്റര്‍ നീളമുള്ള ഈ പാലത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 5.25 ഓടെ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ പാലം അടച്ചുപൂട്ടുകയും ഗതാഗതം നിരോധിക്കുകയും ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി. 172 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ തൂണുകളിലാണ് ഹോങ്കി […]
മോൺട്രിയലിൽ വൻ കാർ റാലിയുമായി ഖാലിസ്ഥാൻ അനുകൂലികൾ: ആശങ്കയോടെ ഇന്ത്യ

മോൺട്രിയലിൽ ഖാലിസ്ഥാൻ അനുകൂല സംഘടന സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തത് അഞ്ഞൂറിലധികം കാറുകൾ. ‘വോട്ട് ഫോർ ഖാലിസ്ഥാൻ’ എന്ന പേരിൽ നടന്ന പ്രതിഷേധ പ്രകടനം കാനഡ-ഇന്ത്യ നയതന്ത്രബന്ധത്തിനു വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഗുരുപത്‌വന്ത് സിംഗ് പന്നൂൻ നേത്യത്വം നൽകുന്ന സിഖ്‌സ് ഫോർ ജസ്റ്റിസ് (SFJ) എന്ന നിരോധിത തീവ്രവാദ സംഘടനയാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ. റാലിക്കിടെ ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായി. അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു. കൂടാതെ, കാനഡയിൽ കൊല്ലപ്പെട്ട […]
റിമംബറൻസ് ഡേ: ധീരസൈനികർക്ക് ആദരമർപ്പിച്ച് കാനഡ

രണ്ടാം ലോകമഹായുദ്ധത്തിൻ്റെ ഓർമ്മകളിൽ റിമംബറൻസ് ഡേ ആചരിച്ച് കാനഡ. കാനഡയിലുടനീളം ചടങ്ങുകൾ നടന്നു. ഓട്ടവയിൽ ദേശീയ ചടങ്ങിൽ വിമുക്തഭടന്മാരുടെ മാർച്ച്, പ്രാർത്ഥനകൾ, ഗൺ സല്യൂട്ട്, റോയൽ കനേഡിയൻ എയർഫോഴ്‌സിൻ്റെ വ്യോമാഭ്യാസ പ്രകടനം എന്നിവ നടന്നു. പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. നമ്മുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്ന കനേഡിയൻ സേനാംഗങ്ങളുടെ സേവനത്തെ കാനഡ എന്നും ആദരിക്കുന്നുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പറഞ്ഞു. അതേ സമയം രണ്ടാം ലോകമഹായുദ്ധം അവസാനിച്ചിട്ട് എൺപത് വർഷങ്ങൾ പിന്നിടുമ്പോൾ, ആ യുദ്ധത്തിൽ പങ്കെടുത്ത കനേഡിയൻ […]
യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ സംഘർഷം

ബ്രസീലിലെ ബെലേമിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ (COP30) ഉച്ചകോടിയിൽ സംഘർഷം. തദ്ദേശീയരായ പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റമുട്ടി. പ്രധാന വേദിയിലേക്ക് കയറാൻ ശ്രമിച്ച പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥർ പിന്തിരിപ്പിച്ചതോടെയാണ് പ്രശ്നം ഉടലെടുത്തത്. രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരുക്കേറ്റതായി യുഎൻ വ്യക്തമാക്കി. സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ പ്ലാസ്റ്റിക് ബിന്നുകൾ ഉപയോഗിച്ച് പരസ്പരം ആക്രമിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് തലക്ക് പരുക്കേറ്റു. സംഭവത്തെക്കുറിച്ച് ബ്രസീലിയൻ, യുഎൻ അധികൃതർ അന്വേഷണം നടത്തുന്നുണ്ടെന്ന് യുഎൻ അറിയിച്ചു.
