newsroom@amcainnews.com

ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പ്: പ്രവചനങ്ങളെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനിക്ക് അനുകൂലം; പ്രധാന എതിരാളി സ്വതന്ത്ര സ്ഥാനാർഥിയായ മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോ

ന്യൂയോർക്ക്: യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിലെ മേയറെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ത്യൻ സമയം 5ന് രാവിലെ 7.30ന് വോട്ടെടുപ്പ് അവസാനിക്കുന്നതിനു തൊട്ടുപിന്നാലെ ഫലം പ്രതീക്ഷിക്കുന്നു. പ്രവചനങ്ങളെല്ലാം ഡെമോക്രാറ്റ് സ്ഥാനാർഥി സൊഹ്റാൻ മംദാനി(34)ക്ക് അനുകൂലമാണ്. ഇന്ത്യൻ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും യുഗാണ്ടൻ എഴുത്തുകാരൻ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന മുൻ ന്യൂയോർക്ക് സ്റ്റേറ്റ് ഗവർണർ ആൻഡ്രു കുമോയാണ് പ്രധാന എതിരാളി. റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ മത്സരിക്കുന്നുണ്ടെങ്കിലും […]

ചെയ്യാത്ത കുറ്റത്തിന് യുഎസ് ജയിലിൽ 43 വർഷം കഴിഞ്ഞ ഇന്ത്യൻ വംശജനെ നാടുകടത്താൻ നടത്തിയ ശ്രമം കോടതികൾ ഇടപെട്ട് തടഞ്ഞു

ഫിലഡൽഫിയ: ചെയ്യാത്ത കുറ്റത്തിന് യുഎസ് ജയിലിൽ 43 വർഷം കഴിഞ്ഞ ഇന്ത്യൻ വംശജനെ നാടുകടത്താൻ നടത്തിയ ശ്രമം കോടതികൾ ഇടപെട്ട് തടഞ്ഞു. സുബ്രഹ്മണ്യം വേദം (64) എന്ന യുഎസ് പൗരനാണ് കടുത്ത അനീതിക്ക് ഇരയായത്. 9 മാസം പ്രായമുള്ള സമയത്ത് പിതാവിനൊപ്പം യുഎസിലെത്തിയതാണ് സുബ്രഹ്മണ്യം. 1980ൽ സുഹൃത്ത് തോമസ് കിൻസറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിച്ചു. പിന്നീട് വധശിക്ഷയിൽ ഇളവു കിട്ടി. കഴിഞ്ഞ ഓഗസ്റ്റിൽ സുബ്രഹ്മണ്യം നിരപരാധിയാണെന്നതിന് ആസ്പദമായ തെളിവുകൾ പുറത്തുവന്നു. ഇതോടെ കഴിഞ്ഞ മാസം […]

എഡ്മിൻ്റണിലെ മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു; മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത് എട്ട് വിദ്യാർത്ഥികൾ

എഡ്മിൻ്റൺ: കാനഡ എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ്) നടത്തുന്ന മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കേറ്റ് വിതരണവും കേരള ദിനാഘോഷവും നടത്തി. കേരള സർക്കാരിൻ്റെ രണ്ട് വർഷത്തെ മലയാള പഠന പദ്ധതിയാണ് കണിക്കൊന്ന. റെയ്ഹാൻ മുഹമ്മദ്, മുഹമ്മദ് യാസീൻ, ജമീൽ കുഞ്ഞുമുഹമ്മദ്, അഥിതി ബെവിൻ, ഒലിവിയ അനിൽ,ഒസാന അനിൽ, അന്ന മരിയ ഡോണിൽ, ഇവാൻ അലക്സ് എന്നീ എട്ട് വിദ്യാർത്ഥികളാണ് കണിക്കൊന്ന പരീക്ഷ പാസായി, മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്. ഏകദേശം […]

കാർ വിൽക്കുമ്പോൾ സൂക്ഷിക്കുക! രജിസ്‌ട്രേഷൻ മാറ്റാത്തതിനാൽ പഴയ കാർ വിറ്റ ഉടമയ്ക്ക് നൽകേണ്ടിവന്നത് 1,500 ഡോളറിൻ്റെ ടോവിംഗ് ബിൽ

രജിസ്‌ട്രേഷൻ മാറ്റാത്തതതിനാൽ വിറ്റ കാറിന് പഴയ ഉടമ നല്കേണ്ടി വന്നത് 1,500 ഡോളറിൻ്റെ ടോവിംഗ് ബിൽ. ലാങ്‌ലിക്ക് സമീപം താമസിക്കുന്ന വിരമിച്ച ട്രക്ക് ഡ്രൈവറായ 66-കാരനായ ഡാരെൽ നാഷിനാണ് ഇത്രയും പിഴ ഒടുക്കേണ്ടി വന്നത്. തൻ്റെ 2004 മോഡൽ അക്യൂറ എസ്.യു.വി. വിറ്റതിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് നാഷിന് ഇത്രയും തുക അടയ്ക്കേണ്ടി വന്നത്. വെറും 500 ഡോളറിന് വാഹനം വിറ്റപ്പോൾ ആ ഇടപാട് പൂർത്തിയായെന്നാണ് നാഷ് കരുതിയത്. എന്നാൽ, മൂന്ന് മാസങ്ങൾക്കുശേഷം 1,500 ഡോളറിൻ്റെ ടോവിംഗ്, […]

വരുമാനത്തിന്റെ 48% ഗ്രോസറിക്കും 30% വാടകയ്ക്കും ചെലവാക്കേണ്ടി വരുന്നു… ടൊറൻ്റോയിൽ ജീവിതച്ചെലവേറിയതായി പുതിയ സർവേ ഫലം

ടൊറൻ്റോ: ടൊറൻ്റോയിൽ ജീവിതച്ചെലവേറിയതായി പുതിയ സർവേ ഫലം. ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും ജീവിക്കുന്നവരിൽ 85 ശതമാനം പേരും ജീവിതച്ചെലവ് കുതിച്ചുയർന്നതായി അഭിപ്രായപ്പെട്ടു. നിലവിലെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട പ്രതിസന്ധികളെക്കുറിച്ചുള്ള വിവരങ്ങളാണ് ടൊറൻ്റോ, ജി.ടി.എ. നിവാസികളിൽ നിന്ന് സർവ്വെയിലൂടെ തേടിയത്. കാനഡ പൾസ് ഇൻസൈറ്റ്സ് എന്ന സ്ഥാപനമാണ് സർവ്വെ നടത്തിയത്. ടൊറൻ്റോയിൽ 59 ശതമാനം പേരും ജി.ടി.എയിൽ 65 ശതമാനം പേരും സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നും നിത്യവൃത്തിക്ക് പ്രയാസം നേരിടുകയാണെന്നും അറിയിച്ചു. ഗ്രോസറി, വാടക എന്നീ ചെലവുകളണ് ഏറ്റവും കൂടുതൽ […]

ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണം: കാനഡ

ചുഴലിക്കാറ്റ്‌ സാധ്യതയുള്ളതിനാൽ ഫിലിപ്പീൻസിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് കാനഡ. ട്രാവൽ അഡ്വൈസ്‌ ആൻ്റ്‌ അഡ്വൈസറീസ്‌ (TAAs) നൽകിയ അപകടസാധ്യത പരിഗണിച്ചാണ് നിർദ്ദേശം. ഫിലിപ്പീൻസിൽ ടൈഫൂൺ ടിനോ എന്നറിയപ്പെടുന്ന കൽമേഗി ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. ഈ വർഷം ഫിലിപ്പീൻസിൽ ആഞ്ഞടിക്കുന്ന 20ാമത്തെ ചുഴലിക്കാറ്റാണിത്. കിഴക്കൻ സമറിനും ഡിനഗട്ട് ദ്വീപുകൾക്കും ഇടയിൽ 150 കിലോമീറ്റർ-205 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങളിലും തീരദേശ സമൂഹങ്ങളിലും വൻനാശനഷ്ടം വിതയ്‌ക്കാനുള്ള സാധ്യതയമുണ്ടെന്നാണ് കാലാവസ്ഥാപ്രവചനം. കനത്ത മഴ […]

താരിഫ് വിരുദ്ധ പരസ്യം പിന്‍വലിക്കാന്‍ കാര്‍ണി ആവശ്യപ്പെട്ടതായി ഡഗ്‌ ഫോർഡ്‌

താരിഫ്‌ വിരുദ്ധ പരസ്യ ക്യാംപെയ്‌ൻ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഏഷ്യൻ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി മാർക്ക്‌ കാർണി ഒന്നിലധികം തവണ വിളിച്ചതായി ഒൻ്റാരിയോ പ്രീമിയർ ഡഗ്‌ ഫോർഡ്‌. പരസ്യം വിവാദമായതിനെ തുടര്‍ന്ന്‌ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ താരിഫുകളെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ ക്ലിപ്പുകള്‍ ഉള്‍ക്കൊള്ളുന്ന പരസ്യം പ്രവിശ്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന്‌ താൻ കരുതുന്നതായി കാർണി ഫോർഡിനോട് പറഞ്ഞു. എന്നാൽ പരസ്യം താത്‌കാലികമായി നിറുത്തിവയ്‌ക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് വരെ താന്‍ അത് ചെയ്യില്ലെന്നായിരുന്നു ഫോർഡിൻ്റെ മറുപടി. അതേ സമയം കാർണിയുമായുള്ള ബന്ധത്തിൽ […]

കാനഡയിൽ വേദനസംഹാരികൾക്ക് കടുത്ത ക്ഷാമം

കാനഡയിൽ ഓക്സികോഡോൺ അടങ്ങിയ വേദനസംഹാരികൾക്ക് നിലവിലുള്ള ക്ഷാമം പുതുവർഷത്തിലും തുടരാൻ സാധ്യതയുണ്ടെന്ന് ഫാർമസിസ്റ്റുകൾ. വേനൽക്കാലത്ത് വിതരണം തടസ്സപ്പെട്ട codeine അടങ്ങിയ വേദനസംഹാരിയുടെ ലഭ്യത മെച്ചപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഉൽപ്പാദന തടസ്സങ്ങൾ കാരണമാണ് ഓക്സികോഡോൺ കലർന്ന അസെറ്റാമിനോഫെൻ അടങ്ങിയ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നത്. ടൈലനോൾ 3 പോലുള്ള codeine അടങ്ങിയ മരുന്നുകൾ ഇപ്പോൾ സ്റ്റോക്കിൽ തിരിച്ചെത്തിയിട്ടുണ്ടെന്ന് കനേഡിയൻ ഫാർമസിസ്റ്റ് അസോസിയേഷൻ്റെ പ്രതിനിധി സദഫ് ഫൈസൽ അറിയിച്ചു. എന്നാൽ, ഓക്സികോഡോൺ അടങ്ങിയ മരുന്നുകളുടെ ക്ഷാമം ഇപ്പോഴും തുടരുകയാണ്. കടുത്ത പരുക്കുകൾക്കും ദീർഘകാലമായുള്ള […]

വൻ പദ്ധതികളുമായി മാർക്ക് കാർണിയുടെ ആദ്യ ബജറ്റ് ഇന്ന്

പ്രധാനമന്ത്രി മാർക്ക് കാർണി സർക്കാർ ഇന്ന് ആദ്യ ഫെഡറൽ ബജറ്റ് അവതരിപ്പിക്കും. എന്നാൽ, ഈ വർഷം സർക്കാരിന്റെ കമ്മി കുതിച്ചുയരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ സൂചന നൽകി. ഫെഡറൽ ഗവൺമെന്റ് ഈ വർഷം 6,850 കോടി ഡോളർ കമ്മി അഭിമുഖീകരിക്കേണ്ടി വരും. കഴിഞ്ഞ വർഷം ഇത് 5,170 കോടി ഡോളറായിരുന്നു. കനേഡിയൻ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുന്നതിനുള്ള കാർണിയുടെ മുൻഗണനകൾ സൈനിക, ദേശീയ പ്രതിരോധ മേഖലകളിലെ നിക്ഷേപം (15 ശതമാനം), പ്രധാന പദ്ധതികൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും ധനസഹായം (15 ശതമാനം), […]

ഇന്ത്യൻ വിദ്യാർഥികളുടെ സ്റ്റുഡന്റ് വീസ അപേക്ഷ കാനഡ വൻതോതിൽ നിരസിക്കുന്നു

ഇന്ത്യൻ വിദ്യാർത്ഥികൾ ഉപരി പഠനത്തിനായി കനേഡിയൻ സർവകലാശാലകളിലേക്ക് നൽകുന്ന അപേക്ഷകളിൽ ഭൂരിഭാഗവും നിരസിക്കപ്പെടുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ അപേക്ഷിച്ച വിദ്യാർത്ഥികളിൽ 74ശതമാനം അപേക്ഷകളും നിരസിക്കപ്പെട്ടതായി കനേഡിയൻ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. കാനഡ സ്റ്റുഡന്റ വിസ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കിയത് ഏറെ പ്രതികൂലമായി ബാധിച്ചത് ഇന്ത്യന്‍ വിദ്യാര്‍ഥികളെയാണ്. 2023-ല്‍ 34 ശതമാനം അപേക്ഷകള്‍ വിവിധ കാരണങ്ങളാല്‍ നിരസിക്കപ്പെട്ട സ്ഥാനത്താണ് 2025 ആയപ്പോള്‍ അത് ഇരട്ടിയിലധികം വര്‍ധിച്ചത്. കനേഡിയന്‍ കുടിയേറ്റ വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും കാനഡയില്‍ […]