newsroom@amcainnews.com

ഇന്ത്യയിലേക്ക് എത്തുന്ന വിദേശ യാത്രക്കാർക്ക് ഇനി ഇ-അറൈവൽ കാർഡ് നിർബന്ധം

വിദേശ യാത്രക്കാർക്കായി പേപ്പർ ഫോമിന് പകരം പുതിയ ‘ഇ-അറൈവൽ കാർഡ്’ സംവിധാനം നടപ്പിലാക്കി ഇന്ത്യൻ സർക്കാർ. ഒക്ടോബർ 1 മുതൽ ഡിജിറ്റൽ ഡിസെംബാർക്കേഷൻ (DE) കാർഡ് നിലവിൽ വന്നു. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനുമാണ് ഈ മാറ്റം. ഇതോടെ മറ്റ് പല രാജ്യങ്ങളെയും പോലെ ഇന്ത്യയിലും യാത്രക്കാരുടെ വിവരശേഖരണം പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും. ഡിജിറ്റൽ ഡിസെംബാർക്കേഷൻ (DE) കാർഡ് എന്നത് എല്ലാ വിദേശ യാത്രക്കാരും (ഇന്ത്യക്കാർ അല്ലാത്തവർ) ഇന്ത്യയിലേക്ക് വരുന്നതിനുമുമ്പ് പൂരിപ്പിക്കേണ്ട […]

കാട്ടുതീ: നിയന്ത്രണങ്ങൾ ഒക്ടോബർ 31 വരെ നീട്ടി നോവ സ്കോട്ടിയ

വരണ്ട കാലാവസ്ഥയും കടുത്ത ചൂടും തുടരുന്ന സാഹചര്യത്തിൽ കാട്ടുതീ നിയന്ത്രണങ്ങൾ ഒക്ടോബർ അവസാനം വരെ നീട്ടിയതായി നോവ സ്കോട്ടിയ സർക്കാർ പ്രഖ്യാപിച്ചു. സാധാരണയായി മാർച്ച് 15 മുതൽ ഒക്ടോബർ 15 വരെയാണ് സീസൺ, എന്നാൽ ഇപ്പോൾ ഈ വർഷം ഒക്ടോബർ 31 വരെ നീട്ടുന്നതായി പ്രവിശ്യാ പ്രകൃതിവിഭവ മന്ത്രി ടോറി റഷ്ടൺ അറിയിച്ചു. ജനങ്ങളെയും സമൂഹങ്ങളെയും സുരക്ഷിതമായി നിലനിർത്താൻ സഹായിക്കുന്നതിനാണ് ഈ നടപടി. മാസാവസാനം വരെ നിയന്ത്രണങ്ങൾ തുടരുന്നത് കൂടുതൽ തീപിടിത്തങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. […]

കാനഡയെ 51-ാമത് സംസ്ഥാനമാക്കുമെന്ന ട്രംപിന്‍റെ ഭീഷണി തമാശയല്ല: ഡഗ് ഫോർഡ്

കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി തമാശയല്ലെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. “പ്രസിഡൻ്റ് ട്രംപ് വീണ്ടും അതിലേക്ക് തിരിച്ചെത്തിയിരിക്കുന്നു,” ഡഗ് ഫോർഡ് പറഞ്ഞു. ബുധനാഴ്ച കോക്കസ് മീറ്റിങ്ങിനായി ഓട്ടവയിൽ ഒത്തുകൂടിയ ലിബറൽ എംപിമാരും ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയെ വിമർശിച്ചു. സൂ സെ മാരി ലിബറൽ എംപി ടെറി ഷീഹാൻ, മിസ്സിസാഗ-ലേക്ക്‌ഷോർ ലിബറൽ എംപി ചാൾസ് സൂസ എന്നിവരും ട്രംപിന്‍റെ അഭിപ്രായങ്ങളെ വിമർശിച്ചു. അതേസമയം യുഎസ് താരിഫുകൾ ബാധിച്ച കനേഡിയൻ പൗരന്മാർ അവരുടെ […]

അമേരിക്കയില്‍ അടച്ചുപൂട്ടല്‍ നീളും; കൂട്ടപ്പിരിച്ചു വിടല്‍ തുടർന്ന് വൈറ്റ് ഹൗസ്

സര്‍ക്കാര്‍ ചെലവുകള്‍ക്കായുള്ള ധനാനുമതി ബില്‍ വീണ്ടും പാസാകാതെ വന്നതോടെ യുഎസ് അടച്ചുപൂട്ടല്‍ രണ്ടാം ദിനവും തുടരുന്നു. വിവിധ മേഖലകള്‍ സ്തംഭിച്ച അവസ്ഥയിലാണ്. സര്‍ക്കാര്‍ ചിലവുകള്‍ക്കായുള്ള ധന അനുമതി ബില്‍ ഇന്നലെ വീണ്ടും സെനറ്റില്‍ പരാജയപ്പെട്ടതോടെ, ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിസന്ധിയിലായി. ഇവരെ പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു. ആരോഗ്യസേവനം, അതിര്‍ത്തി സുരക്ഷ, വ്യോമയാനം തുടങ്ങിയ അവശ്യസര്‍വീസ് ഒഴികെയുളള സര്‍ക്കാര്‍ സേവനങ്ങളെല്ലാം തടസപ്പെട്ടിരിക്കുകയാണ്. ശമ്പളം കൊടുക്കാനും ദൈനംദിന കാര്യങ്ങള്‍ക്കും വകുപ്പുകള്‍ക്ക് പണമില്ലാതായതോടെ ഏഴര ലക്ഷം ഫെഡറല്‍ ജീവനക്കാര്‍ […]

ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ഒരാള്‍ക്ക് പരുക്ക്

ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഡെല്‍റ്റ വിമാനക്കമ്പനിയുടെ രണ്ടു വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. വിമാനത്താവളത്തിലെ ഗേറ്റില്‍ വിമാനം പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അപകടം. കൂട്ടിയിടിക്കു പിന്നാലെ വിമാനത്തിന്റെ ചിറക് വേര്‍പ്പെട്ടു. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലാന്‍ഡ് ചെയ്യുന്ന വിമാനത്തിലേക്ക് പാര്‍ക്ക് ചെയ്യാന്‍ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചുകയറിയെന്നാണ് പ്രാഥമിക വിവരം. പ്രാദേശിക സമയം രാത്രി 9:56 ഓടെയായിരുന്നു അപകടം.

ഹ്യൂസ്റ്റൺ സെൻ്റ് ബേസിൽസ് പള്ളിയിൽ കന്നി 20 പെരുന്നാൾ ഒക്ടോബർ 4, 5 തീയതികളിൽ

ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റൺ സെൻ്റ് ബേസിൽസ് പള്ളിയിൽ പരിശുദ്ധ യെൽദോ മോർ ബസേലിയോസ് ബാവായുടെ പെരുന്നാൾ ഒക്ടോബർ 4, 5 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കും. പുതിയ ദേവാലയത്തിന്‍റെ കൂദാശയ്ക്കുശേഷം വരുന്ന ആദ്യ പെരുന്നാളാണിത്. നോർത്ത് അമേരിക്കൻ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് യെൽദോ മോർ തീത്തോസ് പെരുന്നാൾ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. ഒക്ടോബർ നാല് ശനിയാഴ്ച സന്ധ്യാപ്രാർത്ഥന, വചനശുശ്രൂഷ, തുടർന്ന് തമുക്ക് നേർച്ചയും ഉണ്ടായിരിക്കും. അഞ്ചാം തീയതി ഞായറാഴ്ച രാവിലെ 8 മണിക്ക് പ്രഭാത […]