newsroom@amcainnews.com

കാനഡയെ 51-ാമത് സംസ്ഥാനമാക്കുമെന്ന ട്രംപിന്‍റെ ഭീഷണി തമാശയല്ല: ഡഗ് ഫോർഡ്

കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ ഭീഷണി തമാശയല്ലെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. “പ്രസിഡൻ്റ് ട്രംപ് വീണ്ടും അതിലേക്ക് തിരിച്ചെത്തിയിരിക്കുന്നു,” ഡഗ് ഫോർഡ് പറഞ്ഞു. ബുധനാഴ്ച കോക്കസ് മീറ്റിങ്ങിനായി ഓട്ടവയിൽ ഒത്തുകൂടിയ ലിബറൽ എംപിമാരും ഡോണൾഡ് ട്രംപിന്‍റെ ഭീഷണിയെ വിമർശിച്ചു. സൂ സെ മാരി ലിബറൽ എംപി ടെറി ഷീഹാൻ, മിസ്സിസാഗ-ലേക്ക്‌ഷോർ ലിബറൽ എംപി ചാൾസ് സൂസ എന്നിവരും ട്രംപിന്‍റെ അഭിപ്രായങ്ങളെ വിമർശിച്ചു. അതേസമയം യുഎസ് താരിഫുകൾ ബാധിച്ച കനേഡിയൻ പൗരന്മാർ അവരുടെ എംപിമാരെ ബന്ധപ്പെടണമെന്ന് വസായ മന്ത്രി മെലനി ജോളി പറഞ്ഞു.

ചൊവ്വാഴ്ച വാഷിംഗ്ടണിനടുത്തുള്ള ക്വാണ്ടിക്കോയിൽ “ഗോൾഡൻ ഡോം” മിസൈൽ പ്രതിരോധ പദ്ധതികളെക്കുറിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി സംസാരിക്കവെയാണ് കാനഡയെ യുഎസിന്‍റെ 51-ാം സംസ്ഥാനമാക്കാൻ ആഗ്രഹിക്കുന്നതായുള്ള പ്രസ്താവന ട്രംപ് ആവർത്തിച്ചത്. “ഗോൾഡൻ ഡോം” മിസൈൽ പ്രതിരോധ പദ്ധതിയിൽ ഭാഗമാകാൻ ഏതാനും ആഴ്ചകൾക്ക് മുമ്പ് കാനഡ അഭ്യർത്ഥിച്ചതായും എന്നാൽ പദ്ധതിയിൽ സൗജ്യന്യമായി ചേരാൻ കാനഡ അമേരിക്കയിൽ ചേരണമെന്ന് താൻ മറുപടി നൽകിയതായും അദ്ദേഹം വെളിപ്പെടുത്തി.

You might also like
Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Top Picks for You
Top Picks for You