newsroom@amcainnews.com

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബർ 5,6 തീയതികളിൽ

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്. ഡിസംബർ അഞ്ച്, ആറ് തീയതികളിലായിരിക്കും സന്ദർശനം. ഡൽഹിയിലെത്തുന്ന പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിനിടെ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം ഉൾപ്പെടെയുള്ളവയിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ച നടത്തും. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ യുഎസ് അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ – യുഎസ് ബന്ധം വഷളായ സാഹചര്യത്തിലാണ് പുട്ടിന്റെ ഇന്ത്യാ സന്ദർശനം. ഓഗസ്റ്റിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവലിന്റെ […]

പാക്ക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും സംഘർഷം രൂക്ഷം; വെടിവയ്പ്പിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: പാക്ക് അധിനിവേശ കശ്മീരിൽ തുടർച്ചയായ മൂന്നാം ദിവസവും സംഘർഷം രൂക്ഷം. പാക്കിസ്ഥാൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നാലെ സൈന്യം നടത്തിയ വെടിവയ്പ്പിൽ എട്ട് സാധാരണക്കാർ കൊല്ലപ്പെട്ടു. ബാഗ് ജില്ലയിലെ ധീർകോട്ടിൽ നാലു പേരും മുസാഫറാബാദ്, മിർപുർ എന്നിവിടങ്ങളിൽ രണ്ടു പേർ വീതവുമാണ് മരിച്ചത്. ‘മൗലികാവകാശ നിഷേധ’ത്തിനെതിരെയാണ് ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധം ആരംഭിച്ചത്. പാക്ക് അധിനിവേശ കശ്മീരിൽ ഇന്റർനെറ്റ് നിരോധനവും തുടരുകയാണ്. അതിനിടെ മുസാഫറാബാദിലേക്കുള്ള പ്രതിഷേധ മാർച്ച് തടയാൻ […]

ഫെഡറൽ റിസർവിന്റെ ഗവർണർ ലിസ കുക്കിനെ പദവിയിൽ നിന്ന് പുറത്താക്കിയ ട്രംപിന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി

വാഷിങ്ടൻ: അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ഗവർണർ ലിസ കുക്കിനെ പദവിയിൽ നിന്ന് പുറത്താക്കിയ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി. 2026 ജനുവരിയിൽ കേസിൽ കോടതി വാദം കേൾക്കുന്നത് വരെ ലിസ കുക്കിന് പദവിയിൽ തുടരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ കുക്കിനെ പദവിയിൽനിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. കൃത്യമായ കാരണത്തോടെ നിയമപരമായാണു ലിസ കുക്കിനെ പ്രസിഡന്റ് ട്രംപ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതെന്നും തങ്ങളുടെ വാദങ്ങൾ […]

കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനം ആകണമെന്ന് വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്

ഓട്ടവ: കാനഡ അമേരിക്കയുടെ 51-ാം സംസ്ഥാനം ആകണമെന്ന് വീണ്ടും ആവർത്തിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വിർജീനിയയിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിൻ്റെ പരാമർശം. അമേരിക്ക വികസിപ്പിച്ചുകൊണ്ടിരിക്കുന്ന “ഗോൾഡൻ ഡോം” മിസൈൽ പ്രതിരോധ സംവിധാനത്തിൽ കാനഡയും ഉൾപ്പെടണമെങ്കിൽ, രാജ്യം അമേരിക്കയുടെ ഭാഗമാകണമെന്ന് ട്രംപ് പറഞ്ഞു. കനേഡിയൻ നേതാക്കൾ ഏതാനും ആഴ്ചകൾക്ക് മുൻപ് തന്നെ എന്നെ വിളിച്ചിരുന്നു എന്നും പ്രതിരോധ സംവിധാനത്തിൻ്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ രാജ്യത്തിൻ്റെ ഭാഗമായി 51-ാം സംസ്ഥാനം […]

അഞ്ചാം നാഷണൽ ഡേ ഫോർ ട്രൂത്ത് ആൻഡ് റീകൺസീലിയേഷൻ ആചരിച്ച് കാനഡ

ഓട്ടവ: അഞ്ചാം നാഷണൽ ഡേ ഫോർ ട്രൂത്ത് ആൻഡ് റീകൺസീലിയേഷൻ ആചരിച്ച് കാനഡ. പാർലമെൻ്റ് ഹില്ലിൽ നടന്ന ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്വദേശികൾക്ക് വിദ്യാഭ്യാസത്തിലും സംസ്കാര സംരക്ഷണത്തിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അസമത്വങ്ങൾ ഇപ്പോഴും തുടരുന്നുവെന്ന് അവർ പറഞ്ഞു. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പ്രതിജ്ഞ പുതുക്കണമെന്ന് സൈമൺ കാനഡക്കാരോട് ആഹ്വാനം ചെയ്തു. നമ്മുടെ സ്കൂളുകൾ എല്ലാവരെയും ഉൾക്കൊള്ളുന്ന ചരിത്രം പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു, സ്വദേശി കുട്ടികൾക്ക് സ്വന്തം സംസ്കാരവും പാരമ്പര്യഭാഷകളും അഭിമാനത്തോടെ പഠിക്കാനാകുന്നു […]

ഒൻ്റാരിയോ പ്രവിശ്യയിലെ ഏറ്റവും വലിയ നികുതി വിഹിതം അടയ്ക്കുന്നത് സമ്പന്ന കുടുംബങ്ങളിൽ നിന്നാണെന്ന് പഠനം

ഒൻ്റാരിയോ: ഒൻ്റാരിയോയുടെ നികുതി വരുമാനത്തിലെ ഏറ്റവും വലിയ പങ്ക് ഉയർന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നാണെന്ന് പഠനം. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പുതിയൊരു പഠനത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ഒൻ്റാരിയോയിലെ സമ്പന്ന കുടുംബങ്ങളാണ് പ്രവിശ്യയിലെ ഏറ്റവും വലിയ നികുതി വിഹിതം അടയ്ക്കുന്നത് എന്നാണ് പഠനത്തിലുള്ളത്. ഒൻ്റാരിയോക്കാർക്ക് വളരെയധികം നികുതി കൊടുക്കേണ്ടി വരുന്നു എന്നും ഫെഡറൽ സർക്കാർ ചില ഇളവുകൾ അനുവദിക്കണമെന്നും പ്രീമിയർ ഡഗ് ഫോർഡ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉയർന്ന വരുമാനക്കാരുടെ ചെറിയൊരു വിഭാഗത്തിൽ നിന്നാണ് ഇതിൽ ഭൂരിഭാഗവും […]

പുതിയ കുടിയേറ്റക്കാരെ ആവശ്യമില്ല; നിലപാട് വെളിപ്പെടുത്തി കാനഡയിൽ താമസിക്കുന്ന ഭൂരിഭാഗം പേരും!

ഓട്ടവ: രാജ്യത്ത് പുതിയ കുടിയേറ്റക്കാരെ ആവശ്യമില്ലെന്നാണ് കാനഡയിൽ താമസിക്കുന്ന ഭൂരിഭാഗം പേരുടെയും നിലപാടെന്ന് പുതിയ സർവ്വെ. പുതുതായി രാജ്യത്തേക്ക് വരുന്നവർ അവരുടെ പാരമ്പര്യങ്ങൾ ഉപേക്ഷിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ആളുകൾക്ക് ഭിന്നാഭിപ്രായമാണ് ഉള്ളതെന്നും സർവ്വെ ഫലം പറയുന്നു. ലെഗർ നടത്തിയ ഒരു ദേശീയ സർവേയിൽ കാനഡയിൽ താമസിക്കുന്നവരിൽ 60 ശതമാനവും “കാനഡയ്ക്ക് പുതിയ കുടിയേറ്റക്കാരെ ആവശ്യമുണ്ട്” എന്ന ആശയത്തോട് വിയോജിക്കുന്നവരാണെന്ന് കണ്ടെത്തി. ആൽബെർട്ട (65%), ഒൻ്റാരിയോ (63%), ക്യൂബെക്ക് (61%) എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവും ശക്തമായ എതിർപ്പ് […]

900 ജോലികൾ വെട്ടിക്കുറയ്ക്കുന്നു; ഇംപീരിയൽ ഓയിൽ കാൽഗറി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ

കാൽഗറി: ഇംപീരിയൽ ഓയിൽ കാൽഗറി വിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇതിൻ്റെ ഭാഗമായി 900 ജോലികൾ വെട്ടിക്കുറയ്ക്കും. 2027 അവസാനത്തോടെ തൊഴിലാളികളുടെ ഏകദേശം 20 ശതമാനം, അഥവാ 900 ജോലികൾ വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. കാൽഗറി ഓഫീസിലെ ശേഷിക്കുന്ന പ്രവർത്തനങ്ങൾ 2028 അവസാനത്തോടെ എഡ്മൻ്റണിലെ സ്ട്രാത്കോണ റിഫൈനറിയിലേക്ക് മാറ്റും. കാൽഗറിയിൽ ചെറിയൊരു സാന്നിധ്യം തുടർന്നും നിലനിർത്തുമെന്നും കമ്പനി വക്താവ് ലിസ ഷ്മിറ്റ് ഒരു സ്വകാര്യ വാർത്ത ചാനലിനോട് പറഞ്ഞു. 2024ലെ വാർഷിക റിപ്പോർട്ട് പ്രകാരം, ആ വർഷാവസാനം ഇംപീരിയൽ ഓയിലിന് […]

നൊബേൽ ലഭിക്കണം; ഇല്ലെങ്കിൽ യുഎസിന് അപമാനമെന്ന് ട്രംപ്

സമാധാന നൊബേലിന് വീണ്ടും അവകാശവാദം ഉന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴ് അന്താരാഷ്ട്ര സംഘർഷങ്ങൾ അവസാനിപ്പിച്ചതിന് നൊബേൽ സമ്മാനത്തിന് അർഹതയുണ്ട്. അത് നൽകിയില്ലെങ്കിൽ അമേരിക്കയ്ക്ക് തന്നെ അപമാനമാണെന്ന് ട്രംപ് പറഞ്ഞു. ഗാസയിൽ സമാധാനപദ്ധതി മുന്നോട്ടുവെച്ചതിന് പിന്നാലെയാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ-പാകിസ്താൻ സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ഡോണൾഡ് ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. ഇതുകൂടാതെ പല യുദ്ധങ്ങൾ അവസാനിപ്പിച്ചത് താനാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നൊബേലിന് വേണ്ടിയുള്ള അവകാശവാദം ട്രംപ് ശക്തമാക്കിയിരുന്നു. പല രാജ്യങ്ങളും ട്രംപിന്റെ അവകാശവാദത്തെ […]

സറേയിൽ ദക്ഷിണേഷ്യൻ റേഡിയോ സ്റ്റേഷന് നേരെ വെടിവെപ്പ്

ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ റേഡിയോ സ്റ്റേഷന് നേരെ വെടിവെപ്പ്. ദക്ഷിണേഷ്യൻ റേഡിയോ സ്റ്റേഷനായ സ്വിഫ്റ്റ് 1200 എഎമ്മിൻ്റെ ഓഫീസിന് നേരെയാണ് തിങ്കളാഴ്ച രാത്രി വെടിവെപ്പുണ്ടായത്. തുടർന്ന് റേഡിയോ സ്റ്റേഷനിലെ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റേഡിയോ സ്റ്റേഷന്റെ മുൻവാതിലിൽ വെടിയേറ്റ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതുതായി രൂപീകരിച്ച പ്രൊവിൻഷ്യൽ എക്സ്റ്റോർഷൻ ടാസ്ക് ഫോഴ്സ് അന്വേഷണ ചുമതല ഏറ്റെടുത്തു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 2364855149 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. […]