newsroom@amcainnews.com

സറേയിൽ ദക്ഷിണേഷ്യൻ റേഡിയോ സ്റ്റേഷന് നേരെ വെടിവെപ്പ്

ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ റേഡിയോ സ്റ്റേഷന് നേരെ വെടിവെപ്പ്. ദക്ഷിണേഷ്യൻ റേഡിയോ സ്റ്റേഷനായ സ്വിഫ്റ്റ് 1200 എഎമ്മിൻ്റെ ഓഫീസിന് നേരെയാണ് തിങ്കളാഴ്ച രാത്രി വെടിവെപ്പുണ്ടായത്. തുടർന്ന് റേഡിയോ സ്റ്റേഷനിലെ ജീവനക്കാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. റേഡിയോ സ്റ്റേഷന്റെ മുൻവാതിലിൽ വെടിയേറ്റ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുതുതായി രൂപീകരിച്ച പ്രൊവിൻഷ്യൽ എക്സ്റ്റോർഷൻ ടാസ്ക് ഫോഴ്സ് അന്വേഷണ ചുമതല ഏറ്റെടുത്തു. വെടിവെപ്പിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 2364855149 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ സ്പൈസ് റേഡിയോ എന്നറിയപ്പെട്ടിരുന്ന സ്ഥാപനമാണ് ഈ വർഷം ആദ്യം റീബ്രാൻഡ് ചെയ്ത് സ്വിഫ്റ്റ് 1200 എഎം എന്ന പേരിൽ പ്രവർത്തനം തുടങ്ങിയത്.

രാജ്യവ്യാപകമായി ദക്ഷിണേഷ്യൻ വ്യാപാര സ്ഥാപനങ്ങളെ ലക്ഷ്യം വച്ചുള്ള വർധിച്ചുവരുന്ന ആക്രമണത്തിന്റെ ഭാഗമാണ് ഈ സംഭവമെന്നും പൊലീസ് കരുതുന്നു. ജൂലൈയിൽ, ഇന്ത്യൻ കോമിക്, ടെലിവിഷൻ അവതാരകൻ കപിൽ ശർമ്മയുടെ ഉടമസ്ഥതയിലുള്ള സറേയിലെ കാപ്‌സ് കഫേ റസ്റ്ററന്റിന് നേരെയും വെടിവെപ്പുണ്ടായിരുന്നു.

You might also like
‘First we were pushed to UPI’: Why Delhi traders see no way to pass on new fee

യു.പി.ഐ ഇടപാടുകൾക്ക് പുതിയ ഫീസ് വരുന്നു: ലാഭവിഹിതം ചുരുങ്ങുമെന്ന് ആശങ്കപ്പെട്ട് ഡൽഹിയിലെ വ്യാപാരികൾ

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

Canada announces new study route for foreign workers, no separate permit needed

വിദേശ തൊഴിലാളികൾക്കായി പുതിയ പഠന മാർഗ്ഗം പ്രഖ്യാപിച്ച് കാനഡ; പ്രത്യേക പെർമിറ്റ് ആവശ്യമില്ല

Passive Smoking: Growing Health Threat in India

പാസ്സീവ് സ്മോക്കിങ്: ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യ ഭീഷണി

Australia joins Canada in seeking closer ties with the European Union; Trade Minister clarifies stance

യൂറോപ്യൻ യൂണിയനുമായി ചങ്ങാത്തത്തിന് കാനഡയ്ക്കൊപ്പം ഓസ്‌ട്രേലിയയും; നിലപാട് വ്യക്തമാക്കി വ്യാപാരമന്ത്രി

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

Top Picks for You
Top Picks for You