newsroom@amcainnews.com

അഞ്ചാം നാഷണൽ ഡേ ഫോർ ട്രൂത്ത് ആൻഡ് റീകൺസീലിയേഷൻ ആചരിച്ച് കാനഡ

ഓട്ടവ: അഞ്ചാം നാഷണൽ ഡേ ഫോർ ട്രൂത്ത് ആൻഡ് റീകൺസീലിയേഷൻ ആചരിച്ച് കാനഡ. പാർലമെൻ്റ് ഹില്ലിൽ നടന്ന ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ ജനങ്ങളെ അഭിസംബോധന ചെയ്തു. സ്വദേശികൾക്ക് വിദ്യാഭ്യാസത്തിലും സംസ്കാര സംരക്ഷണത്തിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അസമത്വങ്ങൾ ഇപ്പോഴും തുടരുന്നുവെന്ന് അവർ പറഞ്ഞു. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പ്രതിജ്ഞ പുതുക്കണമെന്ന് സൈമൺ കാനഡക്കാരോട് ആഹ്വാനം ചെയ്തു.

നമ്മുടെ സ്കൂളുകൾ എല്ലാവരെയും ഉൾക്കൊള്ളുന്ന ചരിത്രം പഠിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു, സ്വദേശി കുട്ടികൾക്ക് സ്വന്തം സംസ്കാരവും പാരമ്പര്യഭാഷകളും അഭിമാനത്തോടെ പഠിക്കാനാകുന്നു എന്നും അവർ പറഞ്ഞു. എന്നാൽ അസമത്വങ്ങളും അടിസ്ഥാന സേവനങ്ങളുടെ അഭാവവും ഇന്നും സ്വദേശികൾ നേരിടുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. കാനഡക്കാർ എല്ലാവരും “സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള പ്രതിജ്ഞ പുതുക്കണം എന്ന് ഗവർണർ ആഹ്വാനം ചെയ്തു. ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് രാജ്യത്തുടനീളം സ്വദേശി വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ചടങ്ങുകളും സ്മരണാപരിപാടികളോടും നടന്നു.

You might also like

പടിഞ്ഞാറൻ ടെക്സസിൽ അതിർത്തി മതിൽ നിർമാണം തുടങ്ങി

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

അമേരിക്കൻ റിഫൈനറിയിൽ തകരാർ: ആൽബർട്ടയിൽ ഇന്ധനവില കുത്തനെ കൂടി

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

States Legal Battle Against New US Immigration Law

യുഎസിന്റെ പുതിയ കുടിയേറ്റ നിയമത്തിനെതിരെ നിയമപോരാട്ടവുമായി സംസ്ഥാനങ്ങൾ

Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

Top Picks for You
Top Picks for You