newsroom@amcainnews.com

വിദേശ പൗരന്മാർക്ക് വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന പ്രക്രിയയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അമേരിക്ക

വാഷിം​ഗ്ടൺ ഡിസി: ഈ വർഷം മൂന്ന് മാരകമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് അമേരിക്കയിൽ വിദേശ പൗരന്മാർക്ക് വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന പ്രക്രിയയിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗതാഗത വകുപ്പ് തീരുമാനിച്ചു. അമേരിക്കൻ പൗരന്മാരല്ലാത്ത ഡ്രൈവർമാരുടെ അശ്രദ്ധ മൂലമാണ് ഈ അപകടങ്ങൾ ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. നിലവിലെ നിയമങ്ങൾ വേണ്ടത്ര കർശനമല്ലെന്നും നിരവധി സംസ്ഥാനങ്ങൾ അവ കൃത്യമായി പാലിക്കുന്നില്ലെന്നും ഗതാഗത സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു. കൊളാറോഡോ, പെൻസിൽവാനിയ, സൗത്ത് ഡെക്കോട്ട, ടെക്‌സസ്, വാഷിംഗ്ടൺ എന്നിവിടങ്ങളിൽ നിയമങ്ങൾ ശരിയായി […]

കാനഡയിലെ പ്രീ-ക്ലിയറൻസ് സേവനം യുഎസ് നിർത്തലാക്കാൻ സാധ്യത; യാത്രക്കാർക്കും എയർലൈനുകൾക്കും വിമാനത്താവളങ്ങൾക്കും അധിക ചെലവുകൾ വന്നേക്കും

യു.എസ്. പ്രീ-ക്ലിയറൻസ് സേവനം നഷ്ടപ്പെട്ടാൽ, യാത്രക്കാർക്കും പ്രധാന എയർലൈൻസുകൾക്കും വിമാനത്താവളങ്ങൾക്കും അധിക ചെലവുകൾ വരാനിടയുണ്ടെന്ന് വ്യോമയാന വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കാനഡയിലെ പ്രീ-ക്ലിയറൻസ് കേന്ദ്രങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറയുന്നതായി യു.എസ്. അംബാസഡർ പീറ്റ് ഹൂക്സ്ട്രോ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സേവനം തുടരുന്ന കാര്യം അമേരിക്കൻ സർക്കാർ പുനഃപരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സേവനത്തിൻ്റെ മുഴുവൻ ചെലവും യു.എസ്. സർക്കാരാണ് വഹിക്കുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണം കുറയുമ്പോൾ ചെലവു നിലനിർത്താൻ പ്രയാസമാകുമെന്നും ഹൂക്സ്ട്രോ ബാൻഫിലെ ഗ്ലോബൽ ബിസിനസ് ഫോറത്തിൽ പറഞ്ഞു. ഇതോടെ […]

കാനഡയിൽ ഡേലൈറ്റ് സേവിംഗ് ടൈം അവസാനിക്കുന്നു; ക്ലോക്കുകൾ പിന്നോട്ട് തിരിക്കാനുള്ള സമയമടുത്തിരിക്കുന്നു… നവംബർ 2ന് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നിലേക്ക് മാറും

ഓട്ടവ: കാനഡയിൽ ഡേലൈറ്റ് സേവിംഗ് ടൈം അവസാനിക്കുകയാണ്. ക്ലോക്കുകൾ പിന്നോട്ട് തിരിക്കാനുള്ള സമയം അടുത്തിരിക്കുന്നുവെന്ന് കാനഡയിലെ താമസക്കാരെ ഓർമിപ്പിക്കുകയാണ്. മാർച്ച് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച പുലർച്ചെ രണ്ട് മണിക്ക് മുന്നോട്ടുനീങ്ങിയ കാനഡയിലെ ക്ലോക്കുകൾ നവംബർ 2 ഞായറാഴ്ച പുലർച്ചെ രണ്ടിന് ഒരു മണിക്കൂർ പിന്നിലേക്ക് മാറും. 2026 മാർച്ച് 8 നായിരിക്കും ഇനി ക്ലോക്കുകൾ മുന്നോട്ട് നീക്കുക. 1908 മുതൽ കാനഡയിലുടനീളം ഡേലൈറ്റ് സേവിംഗ് ടൈം നിലവിലുണ്ട്. ഈ രീതി ഇപ്പോഴും ചർച്ചാവിഷയമാണ്. സമയക്രമം സാധാരണ നിലയിലേക്ക് […]

വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൽ മഞ്ഞുരുകുന്നു; ഇന്ത്യൻ ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ കാനഡയുമായി സഹകരിക്കുന്നുണ്ടെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി

ഓട്ടവ: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്ക് പങ്കുണ്ടെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. എന്നാൽ ഇപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ മഞ്ഞുരുകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. കേസിൽ ഇന്ത്യൻ നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ കാനഡയുമായി സജീവമായി സഹകരിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അനിത ആനന്ദ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യൻ ലോ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്താനും നടപടികൾ വേഗത്തിലാക്കാനും കനേഡിയൻ സർക്കാർ പ്രതിനിധികൾ […]

തൊഴിലില്ലായ്മ നിരക്ക് ഉയരുന്നു; യുകോൺ ട്രാൻസ്പോർട്ടേഷൻ മ്യൂസിയത്തിൻ്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ പോലും ഗ്രോസറി സ്റ്റോറിലെ ജോലിക്കായി ക്യൂവിൽ!

ഓട്ടവ: കാനഡയിൽ തൊഴിലില്ലായ്മ ഉയരുമ്പോൾ ഗ്രോസറി സ്റ്റോർ ജോലിക്കായി ഉദ്യോഗാർത്ഥികളുടെ തിരക്ക് കൂടുന്നു. ഓട്ടവയിലെ ബാർഹേവനിൽ സംഘടിപ്പിച്ച ഫുഡ് ബേസിക്സ് ജോബ് ഫെയറിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തരം ജോലി പോലും നൂറുകണക്കിന് പേരെ ആകർഷിക്കുന്നുണ്ടന്നൊണ് തിരക്കുകൾ സൂചിപ്പിക്കുന്നത്. വൈറ്റ്‌ഹോഴ്‌സിലെ യുകോൺ ട്രാൻസ്പോർട്ടേഷൻ മ്യൂസിയത്തിൻ്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കേസി മക്‌ലോക്‌ലിൻ പോലും ഈ ജോബ് ഫെയറിൽ പങ്കെടുത്തു എന്നതാണ് മറ്റൊരു പ്രത്യേകത. ജീവിത ചെലവുകൾ താങ്ങാവുന്നതിൽ അപ്പുറമാണെന്നും ഓട്ടവയിൽ ഇപ്പോൾ ജോലി കണ്ടെത്തുന്നത് വളരെ […]

ഇറാനിലെ ഭരണകൂടവുമായി ബന്ധമുള്ളവർ കാനഡയിൽ സ്ഥിരതാമസം നേടുന്നത് തടയാനുള്ള കാനേഡിയൻ സർക്കാരിന്റെ പദ്ധതിക്ക് വീണ്ടും തിരിച്ചടി

ഓട്ടവ: ഇറാനിലെ ഭരണകൂടവുമായി ബന്ധമുള്ളവർ കാനഡയിൽ സ്ഥിരതാമസം നേടുന്നത് തടയാനുള്ള കാനഡ സർക്കാർ പദ്ധതിക്ക് വീണ്ടും തിരിച്ചടി. അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർ ആരംഭിച്ച നാലാമത്തെ നാടുകടത്തൽ നടപടിയും പരാജയപ്പെട്ടിരിക്കുകയാണ്. ഇറാനിലെ റോഡ്സ് മന്ത്രാലയത്തിലെ മുൻ ഡയറക്ടർ ജനറൽ അഫ്ഷിൻ പിർനൂനെതിരായ നാടുകടത്തൽ അപേക്ഷ ഇമിഗ്രേഷൻ ആൻഡ് റിഫ്യൂജി ബോർഡ് തള്ളിക്കളഞ്ഞു. പിർനൂൺ 2022-ൽ ടൂറിസ്റ്റ് വിസയിൽ കാനഡയിലെത്തി, പിന്നീട് ഉബർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം ദീർഘകാലം ഇറാനിയൻ ഭരണകൂടത്തിൽ മുതിർന്ന ഉദ്യോഗം വഹിച്ചിരുന്നയാളാണെന്ന് പറഞ്ഞ് CBSA […]

കാനഡയിലെ സിനിമാ പ്രേമികളെ ഇതിലേ ഇതിലേ… ഫാമിലി ഫേവറിറ്റ്‌സ് പ്രോഗ്രാമിലൂടെ 3.99 ഡോളറിന് സിനിപ്ലക്‌സ് തിയേറ്ററുകളിൽ ഒക്ടോബർ 4 മുതൽ സിനിമകൾ കാണാം!

ഫാമിലി ഫേവറിറ്റ്‌സ് പ്രോഗ്രാം വഴി കാനഡയിലുടനീളമുള്ള തിയേറ്ററുകളിൽ 3.99 ഡോളറിന് സിനിമകൾ കാണാനുള്ള അവസരം വാഗ്ദാനം ചെയ്ത് സിനിപ്ലക്‌സ്. ഒക്ടോബർ 4 മുതൽ എല്ലാ ശനിയാഴ്ചകളിലുമാണ് ഈ ഓഫർ ലഭ്യമാകുക. നികുതി ഉൾപ്പെടെയാണ് സിനിമാ ടിക്കറ്റിന് 3.99 ഡോളർ ഈടാക്കുന്നത്. നികുതിക്ക് പുറമേ, ഓൺലൈനായി പർച്ചേസ് ചെയ്യുന്ന ടിക്കറ്റുകൾക്ക് 1.50 ഡോളർ ഓൺലൈൻ ബുക്കിംഗ് ഫീസും ഉൾപ്പെടും. സീൻ+ അംഗങ്ങൾക്ക് ഒരു ഡോളറാണ് ഓൺലൈൻ ബുക്കിംഗ് ഫീസ്. അതേസമയം, സിനിക്ലബ് അംഗങ്ങൾക്ക് ആ ഫീസ് ഒഴിവാക്കിയതായി അധികൃതർ […]

യുഎസിലേക്ക് തിരിച്ചു വരരുത്….. കനേഡിയൻ വിനോദസഞ്ചാരിയുടെ പിന്നാലെ ആക്രോശിച്ച് അമേരിക്കൻ ബോർഡർ ഉദ്യോഗസ്ഥൻ; വൈറലായ വീഡിയോ കാണാം…

കനേഡിയൻ വിനോദസഞ്ചാരിയുടെ പിന്നാലെ ആക്രോശിച്ചുകൊണ്ട് വാഹനത്തിൽ പിന്തുടരുന്ന അമേരിക്കൻ ബോർഡർ ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. ഒരിക്കലും അമേരിക്കയിലേക്ക് തിരിച്ചുവരരുതെന്ന് ഭീഷണി മുഴക്കിയാണ് ഉദ്യോഗസ്ഥൻ വിനോദസഞ്ചാരിയെ പിന്തുടരുന്നത്. ഈ റോഡ് റേജ് വീഡിയോയെക്കുറിച്ച് മാനേജീരിയൽ റിവ്യൂ ആരംഭിച്ചതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ( സിബിപി) അറിയിച്ചു. 39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥൻ ചാരനിറത്തിലുള്ള പിക്ക-അപ്പ് ട്രക്കിൽ ഒരു കനേഡിയൻ വിനോദസഞ്ചാരിയെ അതിവേഗത്തിൽ പിന്തുടരുന്നത് കാണാം. ഒന്റാരിയോ ലൈസൻസ് പ്ലേറ്റുള്ള വിനോദസഞ്ചാരിയുടെ വാഹനത്തെയാണ് […]

പണിമുടക്ക് ഭീഷണി: താൽക്കാലിക കരാർ നിരസിച്ച് ആൽബർട്ടയിലെ അധ്യാപകർ

അടുത്ത ആഴ്ച മുതൽ പ്രവിശ്യാ വ്യാപക പണിമുടക്കിന് കളമൊരുക്കി സർക്കാർ മുന്നോട്ടുവെച്ച ഏറ്റവും പുതിയ കരാർ നിരസിച്ച് ആൽബർട്ടയിലെ അധ്യാപകർ. ഒക്ടോബർ 6 മുതൽ അധ്യാപകർ പണിമുടക്ക് ആരംഭിക്കുമെന്ന് പ്രവിശ്യയിലുടനീളമുള്ള 51,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷൻ (ATA) അറിയിച്ചു. പണിമുടക്ക് 2,500 സ്കൂളുകളിലായി ഏഴു ലക്ഷത്തിലധികം വിദ്യാർത്ഥികളെ ബാധിക്കും. 2024 ഓഗസ്റ്റ് 31-ന് കരാർ അവസാനിച്ചതിന് ശേഷം ഒരു വർഷത്തിലേറെയായി ഇരുപക്ഷവും ചർച്ചകൾ നടത്തിവരികയായിരുന്നു. പ്രവിശ്യയുടെ താൽക്കാലിക കരാറിനെതിരെ 89.5% അംഗങ്ങൾ വോട്ട് ചെയ്തതായി […]

എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 291 ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഐആർസിസി

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 291 ഉദ്യോഗാർത്ഥികളെ ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) സ്ഥിരതാമസത്തിനായി ക്ഷണിച്ചു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് കീഴിലുള്ള അപേക്ഷകർക്ക് മാത്രമായി നടന്ന ഈ നറുക്കെടുപ്പിൽ ഏഴ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) കട്ട്ഓഫ് സ്കോർ എന്നതും പ്രത്യേകതയായി. സെപ്റ്റംബർ 15-ന് നടന്ന മുൻ PNP എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ സെപ്റ്റംബർ 29-ന് നടന്ന ഈ നറുക്കെടുപ്പിൽ CRS കട്ട്ഓഫ് സ്കോർ 109 പോയിൻ്റ് […]