newsroom@amcainnews.com

യുഎസിലേക്ക് തിരിച്ചു വരരുത്….. കനേഡിയൻ വിനോദസഞ്ചാരിയുടെ പിന്നാലെ ആക്രോശിച്ച് അമേരിക്കൻ ബോർഡർ ഉദ്യോഗസ്ഥൻ; വൈറലായ വീഡിയോ കാണാം…

നേഡിയൻ വിനോദസഞ്ചാരിയുടെ പിന്നാലെ ആക്രോശിച്ചുകൊണ്ട് വാഹനത്തിൽ പിന്തുടരുന്ന അമേരിക്കൻ ബോർഡർ ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാകുന്നു. ഒരിക്കലും അമേരിക്കയിലേക്ക് തിരിച്ചുവരരുതെന്ന് ഭീഷണി മുഴക്കിയാണ് ഉദ്യോഗസ്ഥൻ വിനോദസഞ്ചാരിയെ പിന്തുടരുന്നത്. ഈ റോഡ് റേജ് വീഡിയോയെക്കുറിച്ച് മാനേജീരിയൽ റിവ്യൂ ആരംഭിച്ചതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ( സിബിപി) അറിയിച്ചു.

39 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥൻ ചാരനിറത്തിലുള്ള പിക്ക-അപ്പ് ട്രക്കിൽ ഒരു കനേഡിയൻ വിനോദസഞ്ചാരിയെ അതിവേഗത്തിൽ പിന്തുടരുന്നത് കാണാം. ഒന്റാരിയോ ലൈസൻസ് പ്ലേറ്റുള്ള വിനോദസഞ്ചാരിയുടെ വാഹനത്തെയാണ് ഉദ്യോഗസ്ഥൻ പിന്തുടർന്നത്. ഇയാളുടെ അടുത്തെത്തിയപ്പോൾ വിൻഡോ താഴ്ത്തി ഒരിക്കലും യുഎസിലേക്ക് തിരിച്ചു വരരുതെന്ന് ആക്രോശിക്കുന്നത് കാണാം. കാനഡ-യുഎസ് അതിർത്തിയിൽ നിന്ന് ഏകദേശം 3 കിലോമീറ്റർ അകലെ ന്യൂയോർക്കിലെ ഇന്റർസ്‌റ്റേറ്റ് 90 ലാണ് സംഭവം നടന്നതെന്ന് വീഡിയോ ചിത്രീകരിച്ച വ്യക്തി പറയുന്നു. സെപ്റ്റംബർ 26നാണ് സോഷ്യൽമീഡിയയിൽ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ശേഷം ദശലക്ഷകണക്കിന് ആളുകളാണ് വീഡിയോ കണ്ടത്.

സംഭവം പുന:പരിശോധിക്കുകയാണെന്ന് യുഎസ് ബോർഡർ ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ നൽകാൻ ഇവർ വിസമ്മതിച്ചു. ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചുള്ള എല്ലാ ആരോപണങ്ങളെയും ഗൗരവമായി കാണുന്നുവെന്നും കഴിയുന്നത്ര സുതാര്യത പുലർത്താൻ ശ്രമിക്കുന്നുണ്ടെന്നും ഏജൻസി അറിയിച്ചു.

You might also like
Bethlehem Kudumba Unit: An Onam entertainer filling theaters with laughter and romance

ബെത്‌ലഹേം കുടുംബ യൂണിറ്റ്: തിയേറ്ററുകളിൽ ചിരിയും പ്രണയവും നിറയ്ക്കുന്ന ഓണം എന്റർടെയ്നർ

വേതന വർധനയുമായി കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

Security is being tightened for political leaders in Uttar Pradesh

ഉത്തർപ്രദേശിൽ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ ശക്തമാക്കുന്നു

മലയാളി യുവാവ് ന്യൂയോർക്കിൽ അന്തരിച്ചു

IPC Midwest Region Annual Convention in San Antonio in September

ഐപിസി മിഡ്‌വെസ്റ്റ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബറിൽ സാൻ അന്തോണിയോയിൽ

Bollywood Actor Rohullah Mehdi Arrested in Drug Case

മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടൻ രോഹുല്ല മെഹ്ദി അറസ്റ്റിൽ

Top Picks for You
Top Picks for You