newsroom@amcainnews.com

കാനഡയിലെ സിനിമാ പ്രേമികളെ ഇതിലേ ഇതിലേ… ഫാമിലി ഫേവറിറ്റ്‌സ് പ്രോഗ്രാമിലൂടെ 3.99 ഡോളറിന് സിനിപ്ലക്‌സ് തിയേറ്ററുകളിൽ ഒക്ടോബർ 4 മുതൽ സിനിമകൾ കാണാം!

ഫാമിലി ഫേവറിറ്റ്‌സ് പ്രോഗ്രാം വഴി കാനഡയിലുടനീളമുള്ള തിയേറ്ററുകളിൽ 3.99 ഡോളറിന് സിനിമകൾ കാണാനുള്ള അവസരം വാഗ്ദാനം ചെയ്ത് സിനിപ്ലക്‌സ്. ഒക്ടോബർ 4 മുതൽ എല്ലാ ശനിയാഴ്ചകളിലുമാണ് ഈ ഓഫർ ലഭ്യമാകുക. നികുതി ഉൾപ്പെടെയാണ് സിനിമാ ടിക്കറ്റിന് 3.99 ഡോളർ ഈടാക്കുന്നത്. നികുതിക്ക് പുറമേ, ഓൺലൈനായി പർച്ചേസ് ചെയ്യുന്ന ടിക്കറ്റുകൾക്ക് 1.50 ഡോളർ ഓൺലൈൻ ബുക്കിംഗ് ഫീസും ഉൾപ്പെടും. സീൻ+ അംഗങ്ങൾക്ക് ഒരു ഡോളറാണ് ഓൺലൈൻ ബുക്കിംഗ് ഫീസ്. അതേസമയം, സിനിക്ലബ് അംഗങ്ങൾക്ക് ആ ഫീസ് ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.

ഓൺലൈൻ ബുക്കിംഗ് ഫീസിലൂടെ മുൻകൂട്ടി സീറ്റ് തെരഞ്ഞെടുക്കുന്നതിനും ഷെയറബിൾ ഡിജിറ്റൽ ടിക്കറ്റുകൾക്കും അനുവദിക്കുന്നു. ഇത് ഒരു ട്രാൻസാക്ഷനിൽ വാങ്ങുന്ന ആദ്യത്തെ നാല് ടിക്കറ്റുകൾക്ക് ബാധകമാണ്. ഒക്ടോബർ 4ന് ട്രോൾസ്, ഒക്ടോബർ 11ന് എ മൈൻക്രാഫ്റ്റ് മൂവി, ഒക്ടോബർ 18ന് ട്രോൾസ് ബാൻഡ് ടുഗെതെർ, ഒക്ടോബർ 25ന് ദ കോർപ്‌സ് ബ്രൈഡ് 20th ആനിവേഴ്‌സറി എന്നിവയാണ് ഈ പ്രോഗ്രാം വഴി 3.99 ഡോളർ ടിക്കറ്റിൽ കാണാവുന്ന സിനിമകൾ.

You might also like
Quebec election win for separatists could crimp Carney's response to Trump

ക്യുബെക് തിരഞ്ഞെടുപ്പിലെ വിഘടനവാദികളുടെ വിജയം ട്രംപിനുള്ള കാർണിയുടെ പ്രതികരണത്തെ പ്രതികൂലമായി ബാധിച്ചേക്കാം

France student protests turn violent: Teen loses hand after police grenade explodes

ഫ്രാൻസിലെ വിദ്യാർത്ഥി സമരം അക്രമാസക്തമായി: പോലീസ് ഗ്രനേഡ് പൊട്ടിത്തെറിച്ച് കൗമാരക്കാരന് കൈ നഷ്ടപ്പെട്ടു

Yuvraj Manchanda murder: Rs 90 lakh cheque, fake threat and plot to kill Adani Realty manager

യുരാജ് മഞ്ചന്ദ കൊലപാതകം: 90 ലക്ഷം രൂപയുടെ ചെക്ക്, വ്യാജ ഭീഷണി, അദാനി റിയൽറ്റി മാനേജരെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന

Three lives saved by the bravery of neighbors

അയൽവാസികളുടെ ധീരതയിൽ രക്ഷപെട്ടത് മൂന്ന് ജീവനുകൾ

എയർബാഗ് തകരാർ: ട്രക്കുകൾ തിരിച്ചുവിളിച്ച് ജനറൽ മോട്ടോഴ്‌സ്

ഡാലസ് ഇടവക മിഷന്‍ സണ്‍ഡേ ‘ജോയ് ഫെസ്റ്റ്‘ ഒക്ടോബര്‍ 18 ന്

Top Picks for You
Top Picks for You