വിദേശത്തൊരു ജോലിയാണോ സ്വപ്നം? വാരിക്കോരിയുള്ള അവസരങ്ങൾ! എളുപ്പം വർക്ക് വീസ ലഭിക്കുന്ന ചില രാജ്യങ്ങളെ പരിചയപ്പെടാം

സ്വദേശത്തെ മാത്രമല്ല വിദേശത്തേയും തൊഴിലവസരങ്ങൾ കണ്ടുകൊണ്ടാണ് പുതു തലമുറ കരിയറുകൾ തിരഞ്ഞെടുക്കുന്നത്. ഉയർന്ന പ്രതിഫലത്തിനൊപ്പം മികച്ച നിലവാരത്തിലുള്ള ജീവിത സാഹചര്യങ്ങളും വിദേശ രാജ്യങ്ങളിലേക്ക് ആകർഷിക്കാറുണ്ട്. എൻജിനീയറിങ്, ഐടി, ആരോഗ്യരംഗം, സാമ്പത്തികം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ വിശാലമായ അവസരങ്ങൾ പല വിദേശ രാജ്യങ്ങളിലുമുണ്ട്. വർക്ക് വീസയെന്ന കടമ്പയിൽ തട്ടിയാവും പലരുടേയും വിദേശയാത്രാ സ്വപ്‌നം തകരാറ്. എന്നാൽ പല രാജ്യങ്ങളും വർക്ക് വീസയുടെ നടപടിക്രമങ്ങൾ എളുപ്പത്തിലാക്കിയിട്ടുമുണ്ട്. വാരിക്കോരിയുള്ള അവസരങ്ങൾ മാത്രമല്ല ഇതിനൊപ്പം എളുപ്പം വർക്ക് വീസ ലഭിക്കുന്ന ചില രാജ്യങ്ങളെ […]
യു.എസ് ആരോഗ്യമേഖലയിൽ തട്ടിപ്പ് നടത്തിയ സംഭവം: വേൾഡ് ട്രേഡ് സെന്റർ ആക്രമണസമയത്ത് രോഗികളെ ചികിത്സിച്ച് ശ്രദ്ധേയനായ ഇന്ത്യൻ വംശജനായ ഡോക്ടർക്ക് 14 വർഷത്തെ തടവുശിക്ഷ

വാഷിംഗ്ടൺ: യു.എസ് ആരോഗ്യമേഖലയിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇന്ത്യൻ വംശജനായ ഡോക്ടർ നെയിൽ കെ. ആനന്ദിന് തടവുശിക്ഷ. 14 വർഷത്തെ ജയിൽശിക്ഷയാണ് കോടതി അദ്ദേഹത്തിന് വിധിച്ചത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണസമയത്ത് രോഗികളെ ചികിത്സിച്ച് അദ്ദേഹം ശ്രദ്ധനേടിയിരുന്നു. ആവശ്യമില്ലാത്ത മെഡിസിൻ രോഗികളെ കൊണ്ട് വാങ്ങിപ്പിച്ചുവെന്നാണ് ഡോക്ടർക്കെതിരായ പ്രധാന ആരോപണം. ഇത്തരത്തിൽ മരുന്ന് എഴുതി നൽകിയതിന് ഇയാൾ പ്രതിഫലം വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു. ബന്ധുവിന്റെ അക്കൗണ്ടിലേക്കാണ് ഇയാൾക്കുള്ള പ്രതിഫലം നൽകിയത്. 1.2 മില്യൺ ഡോളർ ഇത്തരത്തിൽ പ്രതിഫലമായി വാങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. […]
വയോധികയായ ഇന്ത്യൻ വംശജയോട് യുഎസ് ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ ക്രൂരത; തടങ്കലിൽ വെച്ച് ഭക്ഷണവും മരുന്നും നിഷേധിച്ചതായി ഗുരുതര ആരോപണം

ദില്ലി: മൂന്ന് പതിറ്റാണ്ടിലേറെ അമേരിക്കയിൽ താമസിച്ചിരുന്ന 73 വയസ്സുകാരി സിഖ് മുത്തശ്ശി ഹർജിത് കൗറിനെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) തടങ്കലിൽ വെച്ച് ഭക്ഷണവും മരുന്നും നിഷേധിച്ചതായി ഗുരുതര ആരോപണം. അഭിഭാഷകനായ ദീപക് അലുവാലിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഹർജിത് കൗറിന്റെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത്. തടങ്കലിൽ വെച്ച് ICE ഉദ്യോഗസ്ഥർ ഹർജിത് കൗറിനോട് അനുചിതമായ രീതിയിൽ പെരുമാറിയതായി അലുവാലിയ ആരോപിച്ചു. മുട്ടിന് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയിട്ടും കൗറിന് കിടക്ക നൽകാതെ, 60-70 മണിക്കൂർ […]
സമന്വയ കാനഡ ഒരുക്കുന്ന സമന്വയം-2025 ഒക്ടോബർ 18ന് ഒന്റാരിയോയിൽ; സാഹിത്യ പ്രേമികൾക്കായി ലിറ്ററേച്ചർ ഫെസ്റ്റും

ഒന്റാരിയോ: കാനഡയിലെ സാംസ്കാരിക സംഘടനയായ സമന്വയ ഒരുക്കുന്ന ‘സമന്വയം-2025’ ഒക്ടോബർ 18ന് മൈക്കിൽ പവർ സെന്റ് ജോസഫ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ (105 Eringate Dr. Etobicoke, ON M9C 3Z7) നടക്കും. മുൻ പതിപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഒരു ലിറ്ററേച്ചർ ഫെസ്റ്റ് കൂടി സംഘടിപ്പിക്കുന്നു. Battle of the Books എന്ന പുസ്തകപ്പയറ്റ് കാനഡയിലെ സാഹിത്യ പ്രേമികൾക്ക് പുത്തൻ അനുഭവമാകും. രാവിലെ 9:30 മുതൽ ഉച്ചക്ക് 1 മണി വരെയാണ് സാഹിത്യ സദസ്സ് നടക്കുക. പ്രശസ്ത എഴുത്തുകാരായ […]
യുഎൻ പൊതുസഭയിൽ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റതിനു പിന്നാലെ അനവധി രാജ്യങ്ങളുടെ പ്രതിനിധികൾ ഇറങ്ങിപ്പോയി; പ്രസംഗത്തിനിടയിലും പ്രതിഷേധം, നെതന്യാഹുവിനെ പിന്തുണച്ച് ഗാലറിയിൽനിന്ന് കയ്യടികളും

ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രസംഗിക്കാൻ എഴുന്നേറ്റതിനു പിന്നാലെ അനവധി രാജ്യങ്ങളുടെ പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. യുഎസിന്റെയും ബ്രിട്ടനിന്റെയും മുതിർന്ന ഉദ്യോഗസ്ഥർക്കു ജൂനിയറായ നയതന്ത്രജ്ഞരാണ് പങ്കെടുത്തത്. പ്രസംഗത്തിനിടയിലും പ്രതിഷേധശബ്ദമുയർന്നു. അതേസമയം, നെതന്യാഹുവിനെ പിന്തുണച്ച് ഗാലറിയിൽ നിന്ന് കയ്യടികളുമുയർന്നു. 2023 ഒക്‌ടോബർ 7ന് ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണം, ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ കുറിച്ചുള്ള വിവരങ്ങൾ, ഹമാസിന്റെ ആക്രമണങ്ങളെ കുറിച്ചുള്ള ഇസ്രയേലിന്റെ നിലപാട് എന്നിവ വിശദമാക്കുന്ന വെബ്‌സൈറ്റിലേക്കുള്ള ക്യൂആർ കോഡ് വസ്ത്രത്തിൽ ഘടിപ്പിച്ചാണ് […]
പലസ്തീൻകാരുടെയും മൊബൈൽ ഫോണുകൾ ചോർത്തി; ഇസ്രയേൽ സൈന്യത്തിനു നൽകിവന്ന ചില സേവനങ്ങൾ റദ്ദാക്കി മൈക്രോസോഫ്റ്റ്

ന്യൂയോർക്ക്: വെസ്റ്റ് ബാങ്കിലെയും ഗാസയിലെയും മുഴുവൻ പലസ്തീൻകാരുടെയും മൊബൈൽ ഫോണുകൾ ചോർത്തിയ സംഭവത്തിൽ, ഇസ്രയേൽ സൈന്യത്തിനു നൽകിവന്ന ചില സേവനങ്ങൾ റദ്ദാക്കി മൈക്രോസോഫ്റ്റ്. പലസ്തീൻകാരുടെ ഫോൺ സന്ദേശങ്ങളുടെ ഡേറ്റ മൈക്രോസോഫ്റ്റിന്റെ അഷർ സോഫ്റ്റ്‌വെയറും എഐയും ഉപയോഗിച്ചാണ് ശേഖരിച്ചത്. ഓഗസ്റ്റിൽ ഗാർഡിയൻ പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. കമ്പനി നടത്തിയ അന്വേഷണത്തിൽ റിപ്പോർട്ട് ശരിയാണെന്നു ബോധ്യമായതോടെയാണു നടപടി. ജനങ്ങളെ നിരീക്ഷിക്കാനും വിവരം ചോർത്താനും സാങ്കേതികവിദ്യ നൽകില്ലെന്നു മൈക്രോസോഫ്റ്റ് പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വ്യക്തമാക്കി. അതേസമയം, ഇസ്രയേലിനുള്ള സൈബർ […]
യുഎൻ സുരക്ഷാ സമിതിയിൽ പാക്കിസ്ഥാൻ പ്രതിരോധമന്ത്രിക്ക് നാക്കുപിഴ, പരസ്പര ബന്ധമില്ലാത്ത പ്രസംഗം; ഓപ്പറേഷൻ സിന്ദൂർ അദ്ദേഹത്തെ പിടിച്ചുകുലുക്കിയെന്ന് പരിഹാസം

വാഷിങ്ടൻ: ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയിൽ പാക്കിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് നാക്കുപിഴ. എഐ, ഇന്ത്യ –പാക്കിസ്ഥാൻ സംഘർഷം എന്നീ കാര്യങ്ങളെ കുറിച്ചു സംസാരിക്കുമ്പോഴായിരുന്നു ഖ്വാജയുടെ നാക്കുപിഴച്ചത്. ആസിഫിന്റെ പ്രസംഗത്തിനിടയിലെ ഒന്നിലധികം നാക്കുപിഴകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഏഴോളം നാക്കുപിഴകളാണ് ആസിഫിന്റെ പ്രസംഗത്തിൽ നിന്നും കണ്ടെത്തിയത്. ഒരു ഘട്ടത്തിൽ, അദ്ദേഹം ‘ബ്രെത്ത്ടേക്കിങ് സ്പേസ്’ എന്നു പറഞ്ഞ ശേഷം ‘ബ്രെത്ത്ടേക്കിങ് പെയ്സ്’ എന്ന് തിരുത്തി. ‘റിസ്ക്’ എന്നത് ‘റിക്സ്’ എന്നും, ‘ഡെവലപ്മെന്റ്’ എന്നതിനെ ‘ഡെവലപെന്റ്’ എന്നും അദ്ദേഹം തെറ്റായി […]
ഹമാസ് ഇല്ലാതാകുംവരെ യുദ്ധം; നെതന്യാഹു

ഹമാസിന്റെ ഭീഷണി ഇല്ലാതാകുംവരെ യുദ്ധം തുടരുമെന്ന് ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പ്രസംഗത്തിനിടെ പല രാജ്യങ്ങളുടെയും പ്രതിനിധികൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഹമാസ് ബന്ദികളാക്കിയവരെ തിരിച്ചെത്തിക്കാതെ വിശ്രമിക്കില്ലെന്നും നെതന്യാഹു പറഞ്ഞു. കൂടാതെ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച രാജ്യങ്ങളെ നെതന്യാഹു രൂക്ഷമായി വിമർശിച്ചു.
ഹമാസ് പലസ്തീനെ പ്രതിനിധീകരിക്കുന്നില്ല; യുദ്ധാനന്തരം ഗാസയിൽ ഹമാസിന് സ്ഥാനമുണ്ടാവില്ലെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്

ന്യൂയോർക്ക്: ഇസ്രയേലിൽ 2023ൽ ഹമാസ് നടത്തിയ കടന്നാക്രമണത്തെ പലസ്തീൻ ജനത തള്ളിക്കളയുന്നുവെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യുദ്ധാനന്തരം ഗാസയിൽ ഹമാസിനു സ്ഥാനമുണ്ടാവില്ലെന്നും അവർ ആയുധം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് വീസ നിഷേധിച്ചതിനാൽ വിഡിയോ വഴിയായിരുന്നു പലസ്തീൻ നേതാവിന്റെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിലെ പ്രസംഗം. ഇസ്രയേൽ ആക്രമണം മൂലം ഗാസയിലെ പലസ്തീൻ ജനതയുടെ ദയനീയസ്ഥിതി വിശദീകരിച്ച അദ്ദേഹം, ഗാസ നേരിടുന്നതു വംശഹത്യയും പട്ടിണിയും പലായനവുമാണെന്നു പറഞ്ഞു. ഹമാസ് പലസ്തീനെ പ്രതിനിധീകരിക്കുന്നില്ലെന്നും അവകാശപ്പെട്ടു. ഗാസയുടെ […]
യുദ്ധക്കുറ്റങ്ങളിൽ അറസ്റ്റ് ചെയ്യുമോ എന്ന് ഭയം! വിമാനത്തിന്റെ റൂട്ട് മാറ്റി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു; ‘വിങ്സ് ഓഫ് സായൻ’ അധികമായി പറന്നത് 600 കിലോമീറ്റർ

വാഷിങ്ടൻ: യുദ്ധക്കുറ്റങ്ങളിൽ അറസ്റ്റു ചെയ്യുമോ എന്ന് ഭയന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സഞ്ചാരപാത മാറ്റിയതായി മാധ്യമ റിപ്പോർട്ട്. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി പോകവേ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം ‘വിങ്സ് ഓഫ് സായൻ’ യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള പറക്കൽ ഒഴിവാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഇതോടെ നെതന്യാഹുവിന്റെ വിമാനത്തിന് 600 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വന്നു. ഗാസയിലെ യുദ്ധകുറ്റങ്ങളുടെ പേരിൽ 2024 നവംബറിലാണ് നെതന്യാഹുവിന് രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചത്. ഇസ്രയേലിന്റെ മുൻ […]
