newsroom@amcainnews.com

ഇന്ത്യൻ‌ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ്

ന്യൂഡൽഹി: 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ‌ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിനു അവാർഡ് സമ്മാനിക്കും. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. തലമുറകളെ […]

ജിഎസ്ടി നിരക്കിലെ ഇളവ്; കുപ്പിവെള്ളത്തിന്റെ വില റെയിൽവേ ഒരു രൂപ കുറച്ചു, വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാർക്ക് ഒരു ലീറ്റർ കുപ്പിവെള്ളം സൗജന്യം

ന്യൂഡൽഹി: ജിഎസ്ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിൽ കുപ്പിവെള്ളത്തിന്റെ വില റെയിൽവേ ഒരു രൂപ കുറച്ചു. ഒരു ലീറ്റർ വെള്ളത്തിനു 15 രൂപയ്ക്കു പകരം 14 രൂപയും 500 എംഎൽ കുപ്പിക്ക് 10 രൂപയ്ക്ക് പകരം 9 രൂപയുമാണ് ഇനി ഈടാക്കുക. പുതിയ നിരക്കുകൾ 22ന് പ്രാബല്യത്തിൽ വരും. ‘റെയിൽ നീർ’ ഉൾപ്പെടെ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനിലും വിൽക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും വിലക്കിഴിവു ബാധകമാണെന്നും റെയിൽവേ ബോർഡിന്റെ സർക്കുലറിൽ പറയുന്നു. വന്ദേഭാരത് ട്രെയിനുകളിൽ യാത്രക്കാർക്ക് ഒരു ലീറ്റർ കുപ്പിവെള്ളം […]

അമേരിക്കൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ പുതുതായി രൂപപ്പെടുത്തിയ സിവിക്സ് ടെസ്റ്റ് നിർബന്ധം

അമേരിക്കൻ പൗരത്വത്തിനായി അപേക്ഷിക്കുന്ന ഗ്രീൻ കാർഡ് ഉടമകൾക്ക് ഇനി മുതൽ പുതുതായി രൂപപ്പെടുത്തിയ 2025 സിവിക്സ് ടെസ്റ്റ് എഴുതേണ്ടിവരും. അമേരിക്കൻ മൂല്യങ്ങളോട് പൂർണ്ണമായി ചേർന്ന് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതിനായാണ് യുഎസ് അധികൃതരുടെ പുതിയ നടപടി. 2025 ഒക്‌ടോബർ 20ന് ശേഷമാണ് ഫോം N-400 (നാചുറലൈസേഷൻ അപേക്ഷ) സമർപ്പിക്കുന്ന വിദേശികൾക്ക് ഈ പരീക്ഷ ബാധകമാകുന്നത്. USCIS നടത്തുന്ന 2025 സിവിക്സ് ടെസ്റ്റിൽ, 128 ചോദ്യങ്ങളുടെ പട്ടികയിൽനിന്ന് 20 ചോദ്യങ്ങളാണ് ചോദിക്കുക. അതിൽ 12 ഉത്തരം ശരിയായി […]

ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനെത്തുടർന്ന് അമേരിക്കയിൽ 3,000-ത്തിലധികം ട്രക്ക് ഡ്രൈവർമാർക്ക് ജോലി നഷ്ടമായി

അമേരിക്കയിൽ ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനെ തുടർന്ന് 3,000-ത്തിലധികം ട്രക്ക് ഡ്രൈവർമാർക്ക് യോഗ്യത നഷ്ടമായി. ELP തെളിയിക്കാത്തതിനാൽ 3,000-ത്തിലധികം കമേർഷ്യൽ വാഹന ഡ്രൈവർമാരെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ജോലിയിൽ നിന്ന് മാറ്റി. ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (FMCSA) പുറത്തിറക്കിയ കണക്കുകളിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളാണ്. 2025 ജൂൺ അവസാനം മുതൽ സെപ്റ്റംബർ മധ്യം വരെ 3,020 ഡ്രൈവർമാർക്ക് out-of-service order നൽകി. ജൂൺ 25-നുശേഷം പ്രാബല്യത്തിൽ വന്ന വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് ഓർഡർ പ്രകാരമാണ് നടപടികൾ ശക്തിപ്പെടുത്തിയത്. […]

ആഢംബര കാറുകൾ വഞ്ചനപരമായി വിൽപ്പന നടത്തുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി റിച്ച്മണ്ട് ആർസിഎംപി

ആഢംബര കാറുകൾ വഞ്ചനപരമായി വിൽപ്പന നടത്തുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി റിച്ച്മണ്ട് ആർസിഎംപി. ഇത്തരം തട്ടിപ്പ് മണി മ്യൂളിലേക്ക് നയിക്കുന്നുവെന്നും നിരപരാധികളായ ഇരകളെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്താൻ കാരണമാകുന്നുവെന്നും പോലീസ് പറഞ്ഞു. വിദേശത്ത് ഉയർന്ന ഡിമാൻഡുള്ള ആഡംബര വാഹനങ്ങൾ വാങ്ങുകയും കയറ്റുമതി ചെയ്യുകയും അതുവഴി പണം സമ്പാദിക്കുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. എന്നാൽ കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച പണം നിയമവിരുദ്ധമായി കൈമാറുകയാണ് ഇതുവഴി ഇവർ ചെയ്യുന്നതെന്ന് പോലീസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അന്വേഷകർ പറയുന്നതനുസരിച്ച്, ഒരു തേർഡ് പാർട്ടി വഴി വാഹനത്തിന് […]

എച്ച്-1ബി വിസ ഫീസ് വർദ്ധനവ്: ഇന്ത്യൻ പ്രൊഫഷണലുകൾക്ക് കനത്ത തിരിച്ചടി

ന്യൂഡൽഹി: എച്ച്-1ബി വിസ അപേക്ഷാ ഫീസ് $100,000 ആയി കുത്തനെ വർദ്ധിപ്പിച്ച യു.എസ്. എക്‌സിക്യൂട്ടീവ് ഓർഡർ ഇന്ത്യയിൽ വലിയ ആശങ്കകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഈ നീക്കം, ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും ഇന്ത്യയുടെ കോടിക്കണക്കിന് ഡോളറിന്റെ ഐടി വ്യവസായത്തെയും നേരിട്ട് ബാധിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വെള്ളിയാഴ്ച യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച ഈ ഉത്തരവ്, വൈദഗ്ധ്യമുള്ള ഇന്ത്യൻ തൊഴിലാളികൾക്ക് അമേരിക്കയിൽ ജോലി നേടാനുള്ള പ്രധാന മാർഗമായ എച്ച്-1ബി വിസയുടെ ചെലവ് ഗണ്യമായി ഉയർത്തുന്നു. മുൻപ് വിസ ഫീസ് ഏകദേശം […]

സേവനങ്ങൾ മെച്ചപ്പെടുത്താൻ 100 ദിന പദ്ധതി: എഐ സാധ്യത ഉപയോഗപ്പെടുത്തും കൂടുതൽ കോൾ സെന്റർ ജീവനക്കാരെ നിയമിക്കുമെന്നും സിആർഎ

ഓട്ടവ: സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള 100 ദിന പദ്ധതിയുടെ ഭാഗമായി കോൾ സെന്ററുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കുകയും കൃത്രിമബുദ്ധിയുടെ ഉപയോഗം വിപുലീകരിക്കുകയും ചെയ്യുമെന്ന് കനേഡിയൻ റെവന്യു ഏജൻസി അറിയിച്ചു. ഈ മാസം ആദ്യം ഫെഡറൽ ധനമന്ത്രി ഫ്രാൻസ്വേ ഫിലിപ്പ് ഷാംപെയ്ൻ കോൾ സെന്ററുകളിലെ കാലതാമസം പരിഹരിക്കാൻ സിആർഎയ്ക്ക് 100 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഡിസംബർ 11നകം സർവീസ് മെച്ചപ്പെടുത്തുന്നതിനായി നിർണായക നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സിആർഎ വ്യക്തമാക്കി. കൂടാതെ, നികുതി ക്രമീകരണങ്ങളുടെ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിന് മറ്റൊരു പദ്ധതിയും നടപ്പിലാക്കും. […]

പണിമുടക്ക് ഒഴിവാക്കാൻ ചർച്ച പുനഃരാരംഭിച്ച് ആൽബർട്ട സർക്കാർ-യൂണിയൻ

പ്രവിശ്യാ വ്യാപക പണിമുടക്കിന് മൂന്ന് ആഴ്ചയിൽ താഴെ മാത്രം ബാക്കി നിൽക്കെ ആൽബർട്ട സർക്കാരും അധ്യാപക യൂണിയനും കരാർ ചർച്ച പുനഃരാരംഭിച്ചു. ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷനുമായുള്ള ചർച്ച പുനഃരാരംഭിച്ചതായി ധനമന്ത്രി നേറ്റ് ഹോർണറുടെ ഓഫീസ് സ്ഥിരീകരിച്ചു. യൂണിയന് മുന്നിൽ പുതിയ കരാർ സർക്കാർ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം അധ്യാപകർ ദുരുദ്ദേശ്യത്തോടെ വിലപേശുന്നുവെന്ന സർക്കാർ ആരോപണം ഇരുപക്ഷവും പരിഹരിച്ചതായി ആൽബർട്ടയുടെ ലേബർ റിലേഷൻസ് ബോർഡ് അറിയിച്ചു. ഒക്ടോബർ 6നകം കരാറിൽ എത്തിയില്ലെങ്കിൽ പണിമുടക്ക് ആരംഭിക്കുമെന്ന് 51,000 അധ്യാപകരെ പ്രതിനിധീകരിക്കുന്ന യൂണിയൻ […]

എച്ച്1 -ബി വിസ ഫീ വര്‍ധന: ജീവനക്കാർക്ക് മുന്നറിയിപ്പുമായി പ്രമുഖ കമ്പനികള്‍

എച്ച്1-ബി വീസ ഫീസ് വര്‍ധിപ്പിച്ച ട്രംപിന്റെ നടപടിക്ക് പിന്നാലെ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ, മൈക്രോസോഫ്റ്റ് അടക്കം പ്രമുഖ കമ്പനികള്‍. എല്ലാ എച്ച് -1 ബി വിസ ഉടമകളും കുറഞ്ഞത് 14 ദിവസത്തേക്കെങ്കിലും അമേരിക്ക വിട്ടുപോകരുതെന്ന് ആവശ്യപ്പെട്ട കമ്പനികള്‍, യുഎസിനു പുറത്തുള്ളവര്‍ സെപ്റ്റംബര്‍ 21 ഈസ്റ്റേണ്‍ ടൈം അര്‍ധരാത്രി 12.01ന് മുന്‍പായി രാജ്യത്ത് തിരികെ പ്രവേശിക്കണമെന്നും നിര്‍ദേശം നല്‍കി. ജെപിമോര്‍ഗന്റെ ഔട്സൈഡ് ഇമിഗ്രേഷന്‍ കൗണ്‍സിലും എച്ച്-1ബി വിസയുള്ളവരോട് കൂടുതല്‍ നിര്‍ദേശം ലഭിക്കുന്നതുവരെ അമേരിക്കയില്‍ തുടരാനും രാജ്യാന്തര യാത്രകള്‍ ഒഴിവാക്കാനും […]

വിമാനത്താവളങ്ങളിൽ സൈബർ ആക്രമണം: യൂറോപ്പിൽ വിമാനങ്ങൾ വൈകുന്നു

യൂറോപ്പിലെ വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് വിമാനങ്ങൾ വൈകുന്നു. സൈബർ ആക്രമണമാണ് ഇതിന് പിന്നിലെന്ന് ബ്രസൽസ് എയർപോർട്ട് സ്ഥിരീകരിച്ചു. ഈ ആക്രമണം ചെക്ക്-ഇൻ, ബോർഡിങ് സംവിധാനങ്ങളെയാണ് പ്രധാനമായും ബാധിച്ചത്. ലണ്ടനിലെ ഹീത്രു, ജർമനിയിലെ ബെർലിൻ തുടങ്ങിയ വിമാനത്താവളങ്ങളിലെല്ലാം ഇത് കാരണം വിമാനങ്ങൾ വൈകിയിട്ടുണ്ട്. സൈബർ ആക്രമണം നടന്നത് കോളിൻസ് എയ്‌റോസ്‌പെയ്‌സ് എന്ന കമ്പനിയെയാണ്. ലോകത്തിലെ പല വിമാനത്താവളങ്ങൾക്കും ചെക്ക്-ഇൻ, ബോർഡിങ് സംവിധാനങ്ങൾ നൽകുന്നത് ഈ കമ്പനിയാണ്. തകരാർ കാരണം യാത്രക്കാർക്ക് നേരിട്ടുള്ള ചെക്ക്-ഇൻ നടപടികൾ സ്വീകരിക്കേണ്ടി […]