newsroom@amcainnews.com

ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനെത്തുടർന്ന് അമേരിക്കയിൽ 3,000-ത്തിലധികം ട്രക്ക് ഡ്രൈവർമാർക്ക് ജോലി നഷ്ടമായി

അമേരിക്കയിൽ ഇംഗ്ലീഷ് പരിജ്ഞാനക്കുറവിനെ തുടർന്ന് 3,000-ത്തിലധികം ട്രക്ക് ഡ്രൈവർമാർക്ക് യോഗ്യത നഷ്ടമായി. ELP തെളിയിക്കാത്തതിനാൽ 3,000-ത്തിലധികം കമേർഷ്യൽ വാഹന ഡ്രൈവർമാരെ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ജോലിയിൽ നിന്ന് മാറ്റി. ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (FMCSA) പുറത്തിറക്കിയ കണക്കുകളിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങളാണ്.


2025 ജൂൺ അവസാനം മുതൽ സെപ്റ്റംബർ മധ്യം വരെ 3,020 ഡ്രൈവർമാർക്ക് out-of-service order നൽകി. ജൂൺ 25-നുശേഷം പ്രാബല്യത്തിൽ വന്ന വൈറ്റ് ഹൗസ് എക്സിക്യൂട്ടീവ് ഓർഡർ പ്രകാരമാണ് നടപടികൾ ശക്തിപ്പെടുത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൻ്റെ മധ്യത്തിൽ ഇതേ വിഭാഗത്തിൽപ്പെട്ട out-of-service കേസുകളുടെ എണ്ണം വെറും 1,212 ആയിരുന്നു. ഒരു മാസത്തിനുള്ളിൽ തന്നെ അത് മൂന്നു മടങ്ങ് ഉയർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2016-ൽ പുറത്തിറങ്ങിയ FMCSA സർക്കുലർ പ്രകാരം, ഭാഷാപരിചയക്കുറവ് മാത്രം കാരണമാക്കി ഡ്രൈവർമാരെ ജോലിയിൽ നിന്ന് മാറ്റരുതെന്ന നിലപാട് സ്വീകരിച്ചിരുന്നു. എന്നാൽ, 2025-ലെ വൈറ്റ് ഹൗസ് ഉത്തരവിലൂടെ ആ സർക്കുലർ റദ്ദാക്കി. ജൂൺ അവസാനം വരെ മാത്രം ഏകദേശം 1,500 ട്രക്ക് ഡ്രൈവർമാരെ നിയമലംഘനത്തിന്റെ പേരിൽ out-of-service ചെയ്തത് നടപ്പാക്കിയിട്ടുണ്ട്. തുടർന്ന് പരിശോധനകൾ ശക്തമാക്കിയതോടെ കണക്കുകൾ ഗണ്യമായി ഉയർന്നു എന്ന് ട്രാൻസ്പോർട്ടേഷൻ സെക്രട്ടറി ഷോൺ ഡഫി പറഞ്ഞു.

You might also like
US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

‘സിസ്റ്റേഴ്സ് ഇൻ സ്പിരിറ്റ് ഡേയിൽ’ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു

Jaundice spreading in Vandoor: Health department issues alert directive

വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നു: ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്

Attack on a ship off the coast of Oman again: Twelve injured

ഒമാൻ തീരത്ത് വീണ്ടും കപ്പലിനു നേരെ ആക്രമണം: പന്ത്രണ്ട് പേർക്ക് പരുക്ക്

Quebec’s new government raises questions over future of Alto high-speed rail project

ക്യുബെക്കിലെ പുതിയ സർക്കാർ; ‘ആൾട്ടോ’ ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ ഭാവി ചോദ്യചിഹ്നമാകുന്നു

Canada's employment unexpectedly shrinks in September, jobless rate inches up

കാനഡയിൽ സെപ്റ്റംബറിൽ അപ്രതീക്ഷിതമായി തൊഴിലവസരങ്ങൾ കുറഞ്ഞു; തൊഴില്ലായ്മ നിരക്ക് ഉയർന്നു

Top Picks for You
Top Picks for You