newsroom@amcainnews.com

കാൽഗറി ട്രാൻസിറ്റ് ബസ് ഡ്രൈവർക്കുനേരേ പെപ്പർ സ്പ്രേ ആക്രമണം; രണ്ട് പേർ പിടിയിൽ

കാൽഗറി: സൗത്ത്ഈസ്റ്റ് ഡൗൺടൗൺ കാൽഗറിയിൽ ട്രാൻസിറ്റ് ബസ് ഡ്രൈവർക്ക് നേരെ പെപ്പർ സ്പ്രേ ആക്രമണം. സെന്റർ സ്ട്രീറ്റ് എസ്ഇയ്ക്ക് സമീപം 7 അവന്യുവിൽ ശനിയാഴ്ച വൈകിട്ട് 6.30 ഓടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. ഓഫ് ഡ്യൂട്ടിയിലായിരുന്ന ഡ്രൈവർ ഏരിയയിലൂടെ നടന്നുപോകുമ്പോൾ രണ്ട് അജ്ഞാതർ ഡ്രൈവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് സർജന്റ് മൈക്ക് കെം പറഞ്ഞു. സംഭവം നടന്ന ഉടൻ സ്ഥലത്തെത്തിയ പോലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തി. ഏറെ നേരം നടത്തിയ പരിശോധനയിൽ സാക്ഷികളുടെ സഹായത്തോടെ പ്രതികളെ […]

ഡേ കെയറുകളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിച്ച്മണ്ട് ഹില്ലിൽ എസ്‌യുവി ഇടിച്ചുകയറി കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിൻ്റെ കുടുംബം രംഗത്ത്

ഡേ കെയറുകളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് റിച്ച്മണ്ട് ഹില്ലിൽ എസ്‌യുവി ഇടിച്ചുകയറി കൊല്ലപ്പെട്ട പിഞ്ചുകുഞ്ഞിൻ്റെ കുടുംബം രംഗത്ത്. റിച്ച്മണ്ട് ഹില്ലിലെ ഡേകെയറിലേക്ക് എസ്‌യുവി ഇടിച്ചുകയറിയായിരുന്നു ബുധനാഴ്ച ഇവരുടെ ഒരു വയസ്സുകാരനായ മകൻ ലിയാം റിയാസാറ്റി മരിച്ചത്. ആറ് കുട്ടികൾക്കും മൂന്ന് മുതിർന്നവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. പരിക്കേറ്റ കുട്ടികളിൽ രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരമാണെന്ന് യോർക്ക് റീജിയണൽ പോലീസ് അറിയിച്ചു. 70 വയസ്സുള്ള ഒരാൾക്കെതിരെ അപകടകരമായ ഡ്രൈവിംഗ് കുറ്റം ചുമത്തിയിട്ടുണ്ട്. ഇത് മനഃപൂർവമായ പ്രവൃത്തിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പോലീസ് […]

‘ബിൽഡ് കാനഡ ഹോംസ്’ സർക്കാർ ഭൂമിയിൽ 4000 വീടുകൾ നിർമ്മിക്കും

സർക്കാർ ഉടമസ്ഥതയിലുള്ള ആറു സ്ഥലത്ത് 4,000 വീടുകളുടെ നിർമ്മാണത്തിന് പുതിയ ഏജൻസിയായ ‘ബിൽഡ് കാനഡ ഹോംസ് ‘മേൽനോട്ടം വഹിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ആദ്യ വീടിന്റെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം പുതിയ ഭവന പദ്ധതികൾക്കുള്ള നിർദ്ദിഷ്ട സ്ഥലങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഭവനരഹിതരാകാൻ സാധ്യതയുള്ള ആളുകൾക്കായുള്ള പരിവർത്തന ഭവന പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി 100 കോടി ഡോളറിന്റെ ഫണ്ടും പുതിയ ഏജൻസിയിൽ ഉൾപ്പെത്തും. അതേസമയം കമ്മ്യൂണിറ്റി ഹൗസിങ് ഗ്രൂപ്പുകൾക്ക് താങ്ങാനാവുന്ന വിലയിൽ സ്വകാര്യ വാടക […]

ഒൻ്റാരിയോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെച്ച് ബോണി ക്രോംബി

ഒൻ്റാരിയോ ലിബറൽ പാർട്ടി നേതൃസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ബോണി ക്രോംബി. നേതൃത്വ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിച്ചതോടെ ലീഡർ സ്ഥാനത്ത് താൻ തുടരുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. പാർട്ടിക്ക് ഏറ്റവും അനുയോജ്യമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും പുതിയ നേതാവിനെ തിരഞ്ഞെടുത്തതിന് ശേഷം രാജിവയ്ക്കാൻ പദ്ധതിയിടുന്നതായും ബോണി ക്രോംബി പറഞ്ഞു. ഈ വാരാന്ത്യത്തിൽ പാർട്ടിയുടെ വാർഷിക പൊതുയോഗത്തിൽ നടന്ന നേതൃത്വ വോട്ടെടുപ്പിൽ 57% പ്രതിനിധികളും പുതിയ നേതൃത്വ തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ വോട്ട് ചെയ്‌തിരുന്നു. ലിബറൽ ഭരണഘടന പ്രകാരം പാർട്ടി ലീഡറായി തുടരാൻ […]

വടക്കൻ മാനിറ്റോബയിൽ വിമാനാപകടം: 4 പേർ മരിച്ചു

ശനിയാഴ്ച വടക്കൻ മാനിറ്റോബയിലുണ്ടായ വിമാനാപകടത്തിൽ ഫസ്റ്റ് നേഷനിൽ നിന്നുള്ള നാല് പേർ മരിച്ചതായി ആർ‌സി‌എം‌പി അറിയിച്ചു. സെന്റ് തെരേസ പോയിന്റ് ഫസ്റ്റ് നേഷന് 40 കിലോമീറ്റർ അകലെ മേക്ക്പീസ് തടാകത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. വിമാനത്തിലെ യാത്രക്കാരായ സെന്റ് തെരേസ പോയിന്റ് ഫസ്റ്റ് നേഷനിൽ നിന്നുള്ള 53 ഉം 49 ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും 50 വയസ്സുള്ള രണ്ട് സ്ത്രീകളും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ആർ‌സി‌എം‌പി സ്ഥിരീകരിച്ചു. പൈലറ്റിന് ഗുരുതരമായിപരുക്കേതായി ആർ‌സി‌എം‌പി പറഞ്ഞു.

ചാർളി കിർക്ക് കൊലപാതകം: കൊലയാളി ഇടതുപക്ഷ അനുഭാവിയെന്ന് യൂട്ടാ ഗവർണർ

ചാർളി കിർക്ക് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ യൂട്ടാ ഗവർണർ സ്പെൻസർ കോക്സ്. കൊലയാളി ഇടതുപക്ഷ അനുഭാവിയെന്ന് അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. ട്രാൻസ്‌ജെൻഡറുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു പ്രതിയെന്നും അദ്ദേഹം ഉന്നയിച്ച വാദങ്ങൾ അമേരിക്കയിൽ ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബുധനാഴ്ച യൂട്ടാ സർവകലാശാല ക്യാംപസിൽ പൊതുപരിപാടിയിൽ സംസാരിച്ചിരിക്കെയാണ് ചാർളി കിർക്ക് കൊല്ലപ്പെട്ടത്. ചാർളി കിർക്കിൻ്റെ വധത്തിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ടൈലർ റോബിൻസണിനെതിരെയാണ് ആരോപണം. 22 കാരനായ റോബിൻസണെതിരെ ചൊവ്വാഴ്ച ഔദ്യോഗികമായി കുറ്റം ചുമത്തുമെന്ന് പറഞ്ഞ […]

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് പ്രഖ്യാപനം 17ന്

സെപ്റ്റംബർ 17 ബുധനാഴ്ച ബാങ്ക് ഓഫ് കാനഡയുടെ പലിശനിരക്ക് പ്രഖ്യാപനം നടക്കും. തുടർച്ചയായി മൂന്ന് തവണ നിരക്കുകളിൽ മാറ്റം വരുത്താതിരുന്ന സെൻട്രൽ ബാങ്ക്, ഇത്തവണ കാൽ ശതമാനം കുറവ് വരുത്തി 2.5 ശതമാനമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നു. പണപ്പെരുപ്പത്തിന്റെ പുതിയ കണക്കുകളും, താരിഫ് നയങ്ങളിലെ മാറ്റങ്ങളും, സർക്കാർ ചെലവഴിക്കൽ പദ്ധതികളെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളും പരിഗണിച്ചാണ് പ്രവചനം. ബാങ്കിന്റെ തീരുമാനത്തിന് മുമ്പായി ഓഗസ്റ്റിലെ പണപ്പെരുപ്പക്കണക്കുകൾ ചൊവ്വാഴ്ച പുറത്തുവരും. ജൂലൈയിലെ 1.7 ശതമാനത്തിൽ നിന്ന് ഓഗസ്റ്റിൽ പണപ്പെരുപ്പം രണ്ട് ശതമാനമായി […]

ഗാസ സിറ്റിയിൽ കനത്ത ഇസ്രയേൽ ആക്രമണം; 48 മരണം

ഗാസ സിറ്റിയിൽ ശേഷിക്കുന്ന പലസ്തീൻകാരെയും കുടിയൊഴിപ്പിക്കാനായി വീടുകളും കെട്ടിടങ്ങളും നിലംപരിശാക്കുന്നത് ഇസ്രയേൽ സൈന്യം തുടരുന്നു. ഇന്നലെ 30 പാർപ്പിടസമുച്ചയങ്ങൾ ബോംബിട്ടു തകർത്തു. 48 പേർ കൊല്ലപ്പെട്ടു. ഓഗസ്റ്റിനുശേഷം 13,000 അഭയാർഥികൂടാരങ്ങൾക്കുപുറമേ ഗാസ സിറ്റിയിൽ 1,600 പാർപ്പിടകേന്ദ്രങ്ങൾ ഇസ്രയേൽ തകർത്തെന്ന് ഗാസ അധികൃതർ പറഞ്ഞു. ഇന്നലെ 2 പലസ്തീൻകാർ പട്ടിണിമൂലം മരിച്ചു. ഇതോടെ പട്ടിണിമരണം 145 കുട്ടികളടക്കം 422 ആയി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 64,871 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഇതിനിടെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ […]

തോക്ക് കൊണ്ടുള്ള അക്രമണം അവസാനിപ്പിക്കണം; ടൊറൻ്റോയിൽ എട്ടുവയസ്സുകാരൻ വെടിയേറ്റ് മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു

ടൊറൻ്റോ: കാനഡയിലെ ടൊറൻ്റോയിൽ എട്ടുവയസ്സുകാരനായ ജഹ്‌വായ് റോയി വെടിയേറ്റ് മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. നഥാൻ ഫിലിപ്സ് സ്ക്വയറിൽ നടന്ന പ്രതിഷേധ പരിപാടിയിൽ, നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പ്രിയപ്പെട്ടവരുടെ ഫോട്ടോകളുമായി ക്വീൻസ് പാർക്കിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. തോക്ക് കൊണ്ടുള്ള അക്രമണം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്താണ് നഗരവാസികളും ആക്ടിവിസ്റ്റുകളും റോയിയുടെ കുടുംബാംഗങ്ങളും ഒത്തുചേർന്നത്. ജഹ്‌വായ് റോയി വെടിയേറ്റ് മരിച്ച കേസിൽ രണ്ട് പ്രതികൾ ഒളിവിൽ കഴിയുകയാണ്. ഓഗസ്റ്റ് 16 ന് ആണ് നോർത്ത് […]

കാൽഗറി സെറ്റണിൽ കമ്മ്യൂണിറ്റിയിൽ തീപിടുത്തം: ആറ് ടൗൺഹൗസുകൾ കത്തിനശിച്ചു

കാൽഗറി: സൗത്ത്ഈസ്റ്റ് കാൽഗറിയിൽ സെറ്റൺ കമ്മ്യൂണിറ്റിയിൽ ഉണ്ടായ തീപിടുത്തത്തിൽ ആറ് ടൗൺഹൗസുകൾ കത്തിനശിച്ചു. ശനിയാഴ്ച യൂണിയൻ അവന്യു, മെയിൻ സ്ട്രീറ്റിൽ രാത്രി 9.30 ഓടെയാണ് അപകടമുണ്ടായതെന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റ്(CFD) അറിയിച്ചു. തീപിടുത്തത്തിൽ ഒരു നായ ചത്തതായും സിഎഫ്ഡി സ്ഥിരീകരിച്ചു. മറ്റ് പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പത്തോളം പേരെ കെട്ടിടങ്ങളിൽ നിന്നും ഒഴിപ്പിച്ചതായി അറിയിച്ചു. ആറ് ടൗൺഹൗസുകളിലായി 10 യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. അവയ്ക്ക് എല്ലാത്തിനും തീപിടിച്ചതായി സിഎഫ്ഡി ബറ്റാലിയൻ ചീഫ് സ്‌കോട്ട് കോവൻ പറഞ്ഞു. നിസാര പരുക്കേറ്റ […]