newsroom@amcainnews.com

ചാർളി കിർക്ക് കൊലപാതകം: കൊലയാളി ഇടതുപക്ഷ അനുഭാവിയെന്ന് യൂട്ടാ ഗവർണർ

ചാർളി കിർക്ക് കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിക്കെതിരെ യൂട്ടാ ഗവർണർ സ്പെൻസർ കോക്സ്. കൊലയാളി ഇടതുപക്ഷ അനുഭാവിയെന്ന് അദ്ദേഹം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി. ട്രാൻസ്‌ജെൻഡറുമായി ഏറെ നാളായി പ്രണയത്തിലായിരുന്നു പ്രതിയെന്നും അദ്ദേഹം ഉന്നയിച്ച വാദങ്ങൾ അമേരിക്കയിൽ ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ബുധനാഴ്ച യൂട്ടാ സർവകലാശാല ക്യാംപസിൽ പൊതുപരിപാടിയിൽ സംസാരിച്ചിരിക്കെയാണ് ചാർളി കിർക്ക് കൊല്ലപ്പെട്ടത്.

ചാർളി കിർക്കിൻ്റെ വധത്തിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന ടൈലർ റോബിൻസണിനെതിരെയാണ് ആരോപണം. 22 കാരനായ റോബിൻസണെതിരെ ചൊവ്വാഴ്ച ഔദ്യോഗികമായി കുറ്റം ചുമത്തുമെന്ന് പറഞ്ഞ കോക്സ്, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുപ്പക്കാരനായ കിർക്കിനെ വധത്തിന് നയിച്ച കാരണം ട്രാൻസ്ജെൻ്ററുമായുള്ള പ്രണയബന്ധമാണെന്ന് സംശയിക്കുന്നതായും പറഞ്ഞു.

യാഥാസ്ഥിതിക വാദികളായ യുവാക്കളുടെ കൂട്ടായ്മയായ ടേണിങ് പോയിൻ്റ് യുഎസ്എ എന്ന സംഘടന രൂപീകരിച്ച ചാർളി കിർക്ക് ട്രാൻസ്ജെൻ്റർ വിരുദ്ധ വലത് നിലപാടുകൾ ശക്തമായി പ്രചരിപ്പിച്ചിരുന്നു. മിനെപോളിസിലെ സ്കൂളിന് സമീപത്തെ പള്ളിയിൽ രണ്ട് കുട്ടികളുടെ മരണത്തിനും ഒൻപത് പേർക്ക് വെടിയേൽക്കാനും ഇടയായ സംഭവത്തിൽ കൊലയാളി ട്രാൻസ്ജെൻ്ററാണെന്ന് ആരോപിച്ച് കിർക്ക് നടത്തിയ പ്രസ്താവനകൾ നേരത്തെ വലിയ തോതിൽ ചർച്ചയായിരുന്നു.

You might also like
Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്

Crime thriller movie 'Aaram' starring Saiju Kurup in theaters tomorrow

സൈജു കുറുപ്പ് നായകനാകുന്ന ക്രൈം ത്രില്ലർ ചിത്രം ‘ആരം’ നാളെ തിയറ്ററുകളിൽ

Why Indian women are riding motorcycles like never before — and what they face on the road

ഇന്ത്യൻ സ്ത്രീകൾ എന്തിനാണ് മുമ്പെന്നത്തേക്കാളും കൂടുതൽ ബൈക്കുകൾ ഓടിക്കുന്നത് — റോഡിൽ അവർ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ്

Toronto businesses raise tariff, supply chain concerns at mayor’s roundtable

ടൊറന്റോ ബിസിനസ്സ് റൗണ്ട് ടേബിൾ: താരിഫുകളും സപ്ലൈ ചെയിൻ ആശങ്കകളും ഉയർത്തി വ്യാപാരികൾ

Former U of Manitoba law dean arrested in France, faces extradition to Canada: police

മനിറ്റോബ സർവകലാശാല മുൻ ലോ ഡീൻ ഫ്രാൻസിൽ അറസ്റ്റിൽ; കാനഡയിലേക്ക് നാടുകടത്താൻ നടപടികൾ: പൊലീസ്

Top Picks for You
Top Picks for You