കാനഡയിൽ വാടക നിരക്ക് വളർച്ചയിൽ മുന്നിൽ എഡ്മന്റൺ

എഡ്മന്റൺ: മിക്ക കനേഡിയൻ നഗരങ്ങളെ അപേക്ഷിച്ച് എഡ്മന്റൺ കൂടുതൽ അഫോർഡബിളായ വിലയിൽ തുടരുമ്പോൾ രാജ്യത്തെ ഏറ്റവും കൂടുതലും വേഗത്തിലുമായ വാടക വർധനയും എഡ്മന്റണിലാണെന്ന് റിപ്പോർട്ട്. Rentals.ca യുടെ ഓഗസ്റ്റ് മാസത്തെ റിപ്പോർട്ട് അനുസരിച്ച്, വാടകക്കാർക്ക് ഏറ്റവും ചെലവേറിയ 51 ആമത്തെ നഗരമാണ് എഡ്മന്റൺ. നഗരത്തിൽ ഒരു വൺ ബെഡ്‌റൂം യൂണിറ്റിന് ശരാശരി 1,391 ഡോളറാണ് നിരക്ക്. മുൻ മാസത്തെ അപേക്ഷിച്ച് 1.6 ശതമാനം വർധനവാണ് ഉണ്ടായത്. എന്നാൽ കഴിഞ്ഞ വർഷം ഇതേകാലയളവിനെ അപേക്ഷിച്ച് വിലയിൽ 1.5 ശതമാനം […]
കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ ഒക്ടോബർ 1 മുതൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ; ആൽബെർട്ടയിൽ മിനിമം വേതന നിരക്കിൽ മാറ്റമില്ല

ആൽബെർട്ട: വർധിച്ചുവരുന്ന ജീവിതച്ചെലവ് പരിഹരിക്കുന്നതിനൊപ്പം കുറഞ്ഞ വേതനക്കാരെ സാമ്പത്തിക സ്ഥിരതയിലെത്തിക്കാനും കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ ഒക്ടോബർ 1 മുതൽ പുതിയ മിനിമം വേതനം പ്രാബല്യത്തിൽ വരികയാണ്. എന്നാൽ ആൽബെർട്ടയിൽ ഇപ്പോഴും മിനിമം വേതനം മാറ്റമില്ലാതെ തുടരുകയാണ്. മറ്റ് പ്രവിശ്യകളിൽ മിനിമം വേതനം ഉയരുമ്പോൾ കാനഡയിലെ ഏറ്റവും താഴ്ന്ന നിലയിലുള്ള നിരക്കായിരിക്കും ആൽബെർട്ടയിലേത്. സസ്‌ക്കാച്ചെവനിൽ മണിക്കൂറിന് 15.35 ഡോളറായി മിനിമം വേതനം ഉയരുമ്പോൾ ആൽബെർട്ടയിൽ മണിക്കൂറിന് 15 ഡോളറാണ് മിനിമം വേതന നിരക്ക്. ആൽബെർട്ടയിലെ പൊതു മിനിമം വേതനം […]
ഭരണതലത്തിലെ ചുവപ്പുനാട ഒഴിവാക്കാൻ കനേഡിയൻ മന്ത്രിമാർ നിർദ്ദേശിച്ചത് 500 വഴികളെന്ന് ട്രഷറി ബോർഡ് പ്രസിഡൻ്റ് ഷഫ്ഖാത് അലി

ഓട്ടവ: ഭരണതലത്തിലെ ചുവപ്പുനാട ഒഴിവാക്കാൻ മന്ത്രിമാർ ഏകദേശം 500 വഴികൾ കണ്ടെത്തിയതായി കനേഡിയൻ ട്രഷറി ബോർഡ് പ്രസിഡൻ്റ് ഷഫ്ഖാത് അലി. എല്ലാ സർക്കാർ നിയന്ത്രണങ്ങളും അവലോകനം ചെയ്യാൻ പ്രധാനമന്ത്രി മാർക്ക് കാർണി ജൂലൈയിൽ ഉത്തരവിട്ടിരുന്നു. ഇതിൻ്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ വിലയിരുത്തിയത്. സർക്കാരിൻ്റെ പ്രവർത്തനങ്ങൾ വേഗത്തിലും കാര്യക്ഷമവുമാക്കുക എന്നതാണ് മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളിലുടനീളം കൈവരിച്ച നേട്ടങ്ങൾ വ്യക്തമാക്കിയുള്ള റിപ്പോർട്ടും ഫെഡറൽ ഗവൺമെൻ്റ് പുറത്ത് വിട്ടു. അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിലാക്കാനും മരുന്നുകൾ, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ […]
ദീർഘദൂര ട്രെയിൽ റേസിൽ പ്രത്യക്ഷപ്പെട്ട് ഏവരെയും അത്ഭുതപ്പെടുത്തി പ്രധാനമന്ത്രി മാർക്ക് കാർണി

ദീർഘദൂര ട്രെയിൽ റേസിൽ പ്രത്യക്ഷപ്പെട്ട് അവരെയും അത്ഭുതപ്പെടുത്തി പ്രധാനമന്ത്രി മാർക്ക് കാർണി. തെക്കൻ ഒൻ്റാരിയോയിൽ ഒരു ദീർഘദൂര ട്രെയിൽ റണ്ണിൽ ആണ് അദ്ദേഹം മത്സരിച്ചത്. ടൊറൻ്റോയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ വടക്ക് നടക്കുന്ന വാർഷിക മത്സരമായ ഹാലിബർട്ടൺ ഫോറസ്റ്റ് ട്രെയിൽ റേസിലാണ് കാർണി ഓടിയത്. 26 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരത്തിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. 120 പേർ പങ്കെടുത്ത ഓട്ടത്തിൽ 58ആം സ്ഥാനത്താണ് കാർണി ഫിനിഷ് ചെയ്തത്. മൂന്ന് മണിക്കൂർ 45 മിനിറ്റിലാണ് അദ്ദേഹം ഓടിയെത്തിയത്. കാനഡയിലെ […]
ഡാലസിൽ സീരിയൽ കവർച്ചാ കേസിൽ പ്രതിയും കൂട്ടാളിയും അറസ്റ്റിൽ; മറ്റ് കവർച്ചാ കേസുകളിലെ ബന്ധവും അന്വേഷിക്കുന്നു

ഡാളസ്: സീരിയൽ കവർച്ചാ കേസിൽ പ്രതിയെയും കൂട്ടാളിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് അവസാനത്തോടെ നോർത്ത് ഈസ്റ്റ് ഡാളസ് സമൂഹത്തിൽ നടന്ന നിരവധി സായുധ കവർച്ചകളുമായി ബന്ധപ്പെട്ട് 19 വയസ്സുകാരനായ ജോണ്ടേ ആൻഡേഴ്സനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളി 21 വയസ്സുകാരനായ കർട്ടിസ് കാർട്ടറെയും മറ്റ് ചില കേസുകളുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ പിടികൂടുന്നതിനിടെ, എ.ആർ. 15 റൈഫിൾ ഉൾപ്പെടെ നിരവധി ആയുധങ്ങളും 200-ൽ അധികം വെടിയുണ്ടകളും പോലീസ് പിടിച്ചെടുത്തു. ആൻഡേഴ്സനെതിരെ കവർച്ചാ കുറ്റം […]
എഡ്മിന്റണില്‍ വെടിവെപ്പ് കേസുകൾ വര്‍ധിക്കുന്നു

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എഡ്മിന്റണില്‍ വെടിവെപ്പ് കേസുകളുടെ എണ്ണം വർധിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റില്‍ മാത്രം 10 വെടിവെപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് എഡ്മണ്ടൻ പൊലീസ് (ഇപിഎസ്) വ്യക്തമാക്കി. ജൂലൈയില്‍ രേഖപ്പെടുത്തിയത് ഒമ്പത് വെടിവെപ്പുകളാണ്. 2025 ല്‍ ഇതുവരെ 91 വെടിവെപ്പുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2024 ല്‍ ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 85 വെടിവെപ്പുകളേക്കാൾ ഏഴ് ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷം ഓഗസ്റ്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 10 വെടിവെപ്പുകളില്‍ ആറെണ്ണം ലക്ഷ്യം വെച്ചുള്ളതാണെന്നും […]
ലിബറൽ പാർട്ടി എംപിമാരുടെ യോഗം എഡ്മണ്ടനിൽ

ലിബറൽ പാർട്ടി പാർലമെന്റംഗങ്ങളുടെ യോഗം എഡ്മണ്ടനിൽ ആരംഭിച്ചു. ജൂണിന് ശേഷം ആദ്യമായാണ് പാർട്ടി അംഗങ്ങൾ ഒത്തുചേരുന്നത്. മാർക്ക് കാർണി പാർട്ടി നേതൃത്വം ഏറ്റെടുത്ത ശേഷം ഇത് ആദ്യമായാണ് ഓട്ടവയ്ക്ക് പുറത്ത് യോഗം നടക്കുന്നത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ കാർണി യോഗങ്ങളിൽ പങ്കെടുക്കും. പുതിയ നിയമം ഉപയോഗിച്ച് വേഗത്തിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ ആദ്യ പട്ടിക കാർണി ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തുറമുഖങ്ങൾ, ഭവന നിർമാണ മേഖല എന്നിവയെക്കുറിച്ചുള്ള പ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നും സൂചനയുണ്ട്.
ഭവനരഹിതർക്ക് ഭവനപദ്ധതിയുമായി എഡ്മണ്ടൻ സിറ്റി

ഭവനരഹിതർക്കുള്ള പാർപ്പിട പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനമെടുത്ത് എഡ്മണ്ടൻ സിറ്റി കൗൺസിൽ. ഹൈലാൻഡ്സ് നിവാസികളുടെ എതിർപ്പുകൾക്കിടയിലാണ് തീരുമാനം. ആശുപത്രി വിടുന്ന ഭവനരഹിതർക്ക് സുഖം പ്രാപിക്കാനും സ്ഥിരമായ താമസ സൗകര്യം ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 111 അവന്യൂ, 61 സ്ട്രീറ്റ് എന്നിവിടങ്ങളിലാവും ജാസ്പർ പ്ലേസ് വെൽനസ് സെന്ററിന്റെ “ഹീലിങ് ഹൗസുകൾ” നിർമ്മിക്കുക. ഭൂമിയുടെ വിൽപ്പന കൂടുതൽ കൂടിയാലോചനകൾക്കായി മാറ്റിവെക്കണമെന്ന് കൗൺസിലർ ടിം കാർട്ട്മെൽ ആവശ്യപ്പെട്ടെങ്കിലും, ഭവനരഹിതരുടെ ഭവന പദ്ധതികൾ വൈകിക്കാൻ നഗരത്തിന് കഴിയില്ലെന്ന് കൗൺസിലർ ആരോൺ പാക്വെറ്റ് വ്യക്തമാക്കി. […]
കാനഡയിൽ കൗമാരക്കാരായ പെൺകുട്ടികളുടെ ആത്മഹത്യാ നിരക്ക് വർധിക്കുന്നു

കാനഡയിൽ കൗമാരക്കാരായ പെൺകുട്ടികളിൽ ആത്മഹത്യ നിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കാനഡയിൽ ആത്മഹത്യാ നിരക്കുകൾ വലിയ തോതിൽ മെച്ചപ്പെട്ടെങ്കിലും കൗമാരക്കാരായ പെൺകുട്ടികളുടെ കാര്യത്തിൽ സ്ഥിതി മോശമാണെന്ന് ബോസ്റ്റൺ യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ പറയുന്നു. സൈക്യാട്രി അസിസ്റ്റന്റ് പ്രൊഫസറായ സിയുങ്ബിൻ ഓഹ് ആണ് പഠനം നടത്തിയത്. അതേസമയം, കാനഡയിൽ ഭൂരിഭാഗം യുവാക്കളിലും ആത്മഹത്യാ പ്രവണത കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി സ്ഥിരമായി നിൽക്കുകയോ കുറയുകയോ ചെയ്തിട്ടുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. എന്നാൽ, കൗമാരക്കാരായ പെൺകുട്ടികളുടെ കാര്യത്തിൽ ഇതിന് വലിയ മാറ്റമില്ല. […]
ഖത്തറിൽ ഇസ്രയേൽ ആക്രമണം: അപലപിച്ച് മാർക്ക് കാർണി

ഖത്തറിൽ ഇസ്രയേൽ നടത്തിയ സൈനികാക്രമണത്തെ അപലപിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഖത്തറിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്തുകയും മേഖലയിലെ സംഘർഷം വർധിപ്പിക്കുകയും ചെയ്യുന്നതാണ് ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. ഇത് പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെയും ബന്ദികളാക്കപ്പെട്ട ഇസ്രയേലി പൗരന്മാരെ മോചിപ്പിക്കാനുള്ള നീക്കങ്ങളെയും അപകടത്തിലാക്കുമെന്നും കാർണി വ്യക്തമാക്കി. ഗാസയിൽ വെടിനിർത്തൽ ചർച്ചകൾക്ക് ഖത്തർ ആതിഥേയത്വം വഹിക്കുന്ന സമയത്താണ് ആക്രമണം നടന്നതെന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. 2023 ഒക്ടോബറിലെ ആക്രമണത്തിന് ഉത്തരവാദികളായ ഹമാസ് നേതാക്കളെയാണ് ലക്ഷ്യമിട്ടതെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ ഹമാസ് […]
