newsroom@amcainnews.com

ശക്തമായ കുടിയേറ്റ നയം; കാനഡയിലെത്തുന്ന പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണം 70 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്

ഓട്ടവ: കാനഡയുടെ ശക്തമായ കുടിയേറ്റ നയത്തിന്റെ ഫലമായി രാജ്യത്തെത്തുന്ന പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ(IRCC) അറിയിച്ചു. ഈ വർഷം ജനുവരിയിൽ കാനഡ 11,235 പുതിയ അന്താരാഷ്ട്ര വിദ്യാർത്ഥി പഠന പെർമിറ്റുകൾ നൽകിയിരുന്നുവെങ്കിലും അടുത്ത മാസങ്ങളിൽ ആ സംഖ്യകളിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി ഐആർസിസി പറയുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെ കാനഡ ആകെ 36,417 പഠന അനുമതികൾ മാത്രമാണ് നൽകിയത്. അതേസമയം, 2024 ൽ […]

ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ഹൈക്കമ്മീഷണർമാരെ നിയമിച്ച് ഇന്ത്യയും കാനഡയും

ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിൽ ഹൈക്കമ്മീഷണർമാരെ നിയമിച്ച് ഇന്ത്യയും കാനഡയും. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറായി ക്രിസ്റ്റഫർ കൂട്ടറെ നിയമിച്ചതായി ഇന്ത്യൻ വംശജ കൂടിയായ കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് അറിയിച്ചു. കോമൺ‌വെൽത്ത് രാജ്യങ്ങളിലെ അംബാസഡറിന് തുല്യമായ പദവിയാണ് ഇത്. കനേഡിയൻ പൗരന്മാർക്കുള്ള സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കും വിധം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിലും ഈ നിയമനം ഏറെ പ്രാധാന്യമുള്ളതാണെന്ന് അനിത ആനന്ദ് പറഞ്ഞു. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറായി ദിനേശ് കെ. പട്നായിക്കിനെ നിയമിച്ചു. നിലവിൽ […]

ബജറ്റിന് താങ്ങാവുന്ന വിലയിൽ പുഞ്ചിരി സ്വന്തമാക്കൂ! ഫ്ലോറിഡയിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ദന്തചികിത്സ നടത്തിയ വ്യാജ ഡോക്ടർ അറസ്റ്റിൽ

ഫ്ലോറിഡ: ഫ്ലോറിഡയിൽ സൂപ്പർ ഗ്ലൂ ഉപയോഗിച്ച് ദന്തചികിത്സ നടത്തിയ വ്യാജ ഡോക്ടർ എമിലി മാർട്ടിനെസ് (35) അറസ്റ്റിൽ. ’ബജറ്റിന് താങ്ങാവുന്ന വിലയിൽ പുഞ്ചിരി സ്വന്തമാക്കൂ’ എന്ന പരസ്യ വാചകങ്ങളിലൂടെ കുറഞ്ഞ നിരക്കിൽ മനോഹരമായ പുഞ്ചിരി സ്വന്തമാക്കാമെന്ന് പരസ്യം ചെയ്താണ് രോഗികളെ എമിലി തൻ്റെ അടുത്തേക്ക് ആളുകളെ ആകർഷിച്ചത്. വെനീർ ടെക്നീഷ്യൻ എന്ന് സ്വയം പരിചയപ്പെടുത്തിയ എമിലി സൂപ്പർ ഗ്ലൂ പോലുള്ള പശകൾ ഉപയോഗിച്ചായിരുന്നു പല രോഗികളുടെയും വെനീറുകൾ യോജിപ്പിച്ചിരുന്നത്. കുറഞ്ഞ നിരക്കിൽ ചികിത്സ ലഭിക്കുമെന്ന പരസ്യത്തിൽ വിശ്വസിച്ച് […]

ഇന്ത്യ പുടിനെ പിന്തുണയ്ക്കുന്നതിന്റെ വില അനുഭവിക്കുന്നു; അമേരിക്കയുടെ അധിക തീരുവ തീരുമാനത്തെ പിന്തുണച്ചും ഇന്ത്യയെ വിമർശിച്ചും യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം

വാഷിംഗ്ടൺ: അമേരിക്കയുടെ അധിക തീരുവ തീരുമാനത്തെ പിന്തുണച്ചും ഇന്ത്യയെ വിമർശിച്ചും യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം. റഷ്യയുടെ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങൾ യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് ശക്തിപകരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശിക്ഷാപരമായ 50 ശതമാനം തീരുവയെ പിന്തുണച്ചുകൊണ്ട്, ഇന്ത്യ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ‘പിന്തുണയ്ക്കുന്നതിന്റെ വില അനുഭവിക്കുന്നു’ എന്നാണ് ലിൻഡ്‌സെ ഗ്രഹാം പറഞ്ഞത്. മാത്രമല്ല, റഷ്യയുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങൾക്കും സമാനമായ വിധി […]

മിനിയാപൊളിസിലെ വെടിവയ്പ്പ്: അക്രമി അതേ സ്‌കൂളിലെ വിദ്യാർത്ഥിയും ഇടവകയിലെ അംഗവുമായിരുന്ന ട്രാൻസ്ജൻഡർ

വാഷിംഗ്ടൺ: അമേരിക്കയിലെ മിനസോട്ടയിലെ മിനിയാപൊളിസിലെ ഒരു പള്ളിയിൽ 28ന് രണ്ട് കത്തോലിക്കാ സ്‌കൂൾ കുട്ടികളെ കൊലപ്പെടുത്തുകയും പതിനേഴോളം പേർക്ക് പരുക്കേറ്റതുമായ വെടിവയ്പ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ആക്രമണത്തിന് ശേഷം സ്വയം നിറയൊഴിച്ച് മരിച്ച 23 വയസുള്ള ട്രാൻസ്ജൻഡർ വ്യക്തി റോബിൻ വെസ്റ്റ്മാൻ ഒരിക്കൽ അതേ സ്‌കൂളിലെ വിദ്യാർത്ഥിയും ഇടവകയിലെ അംഗവുമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. റോബിന്റെ അമ്മ 2021-ൽ വിരമിക്കുന്നതുവരെ ഇടവകയിൽ ജോലി ചെയ്തിരുന്നു. റോബിൻ വെസ്റ്റ്മാന്റെ വീഡിയോകൾ, എഴുത്തുകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ അന്വേഷണ ഉദ്യോഗസ്ഥർ വിശകലനം […]

മറ്റ് ചെറിയ രാജ്യങ്ങളോട് കാണിക്കുന്നതുപോലെ ഇന്ത്യയോട് പെരുമാറിയാൽ യുഎസിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്‌ധൻ റിച്ചാർഡ് വോഫ്

വാഷിങ്ടൺ: അമേരിക്കയും ഡൊണാൾഡ് ട്രംപും മറ്റ് ചെറിയ രാജ്യങ്ങളോട് കാണിക്കുന്നതുപോലെ ഇന്ത്യയോട് പെരുമാറിയാൽ യുഎസിന് വലിയ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്‌ധൻ റിച്ചാർഡ് വോഫ്. റഷ്യൻ മാധ്യമപ്രവർത്തകൻ റിക് സാൻഷെസുമായി നടത്തിയ സംഭാഷണത്തിലാണ് ന്യൂയോർക്കിലെ ന്യൂ സ്കൂൾ യൂണിവേഴ്‌സിറ്റി പ്രൊഫസറും പ്രമുഖ സാമ്പത്തിക വിദഗ്‌ധനുമായ റിച്ചാർഡ് വോഫ് ഇക്കാര്യം വ്യക്തമാക്കിയത്. മധ്യേഷ്യയിലെ ലെബനോൻ പോലുള്ള ചെറിയ രാജ്യങ്ങളോട് ഇടപെടുന്നതുപോലെയല്ല ഇന്ത്യയോട് പെരുമാറേണ്ടത്. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. റഷ്യയുമായി ദീർഘകാല ബന്ധമുള്ള, ഇന്ത്യയ്ക്കെതിരെ […]

തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദി ചാറ്റ് ജിപിടി! ഓപ്പണ്‍ എഐക്കെതിരെ മാതാപിതാക്കള്‍ കോടതിയില്‍, സാം ഓല്‍ട്ട്മാന്‍ മുഖ്യപ്രതി

ന്യൂയോര്‍ക്ക്: തങ്ങളുടെ മകന്റെ മരണത്തിന് ഉത്തരവാദി ചാറ്റ് ജിപിടിയാണെന്നാരോപിച്ച് ഓപ്പണ്‍ എഐക്കെതിരെ മാതാപിതാക്കള്‍ കോടതിയില്‍. യുഎസില്‍ പതിനാറുകാരന്‍ ജീവനൊടുക്കിയതിനു കാരണം നിര്‍മിത ബുദ്ധി (എഐ) അധിഷ്ഠിത ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയാണെന്നാണ് കേസില്‍ പറയുന്നത്. ഓപ്പണ്‍ എഐ സിഇഒ സാം ഓല്‍ട്ട്മാനാണു മുഖ്യപ്രതി. ഏപ്രിലില്‍ ജീവനൊടുക്കിയ ആദം റെയ്ന്‍ എന്ന കൗമാരക്കാരന്‍ ചാറ്റ് ജിപിടിയുമായി നടത്തിയ ചാറ്റുകള്‍ മാതാപിതാക്കള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി. ചാറ്റ് ജിപിടിയാണ് കുട്ടിയെ മരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പഠനത്തിന് സഹായകമെന്ന നിലയിലാണ് ആദം ചാറ്റ്ജിപിടി […]

ലവ് ടു ഷെയർ ഫൗണ്ടേഷന്റെ ഫ്രീ ഹെൽത്ത് ഫെയർ സെപ്തംബർ 13ന്; ആദ്യമെത്തുന്ന 120 പേർക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ്

ഹൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ, എല്ലാ വർഷവും നടത്തിവരുന്ന ഫ്രീ ഹെൽത്ത് ഫെയർ പതിമൂന്നാം വർഷമായ ഇത്തവണയും നടത്തുന്നു. സെപ്തംബർ 13ന് ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 12 വരെ ഡോക്ടർ ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58, മാൻവെൽ, ടെക്‌സാസ് – 77578) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. മെഡിക്കൽ പരിശോധനയിൽ മാമ്മോഗ്രാം, […]

കാനഡയിലെ സ്കൂൾ സോണുകൾ സുരക്ഷിതമല്ല; രക്ഷിതാക്കൾ ആശങ്കയിൽ

കാനഡയിൽ സ്കൂൾ തുറക്കാനൊരുങ്ങുമ്പോൾ, കുട്ടികളുടെ സുരക്ഷയിൽ രക്ഷിതാക്കൾ ആശങ്കാകുലരാണെന്ന് റിപ്പോർട്ട്. 63% രക്ഷിതാക്കളും സ്കൂൾ സോണുകൾ സുരക്ഷിതമല്ലെന്ന് കരുതുന്നതായി കനേഡിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ (സിഎഎ) നടത്തിയ സർവേ കണ്ടെത്തി. അമിത വേഗവും, അപകടകരമായ പാർക്കിങ്ങും പ്രധാന പ്രശ്നങ്ങളായി 83 ശതമാനം രക്ഷിതാക്കളും ചൂണ്ടിക്കാട്ടി. പത്തിൽ എട്ട് രക്ഷിതാക്കളും സ്‌കൂളുകൾക്ക് ചുറ്റുമുള്ള ഗതാഗതക്കുരുക്ക് മുൻപത്തേക്കാൾ മോശമാണെന്ന് പറയുന്നു. സ്‌കൂളുകൾക്ക് മുന്നിൽ റോഡ് മുറിച്ചുകടക്കുന്നത് അപകടകരമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഒരു കുട്ടി അപകടത്തിൽപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടി. തുടർന്ന്, കിങ്സ്റ്റൺ റോഡിലെ […]

യുക്രെയ്ൻ നിരീക്ഷണ കപ്പൽ തകർത്ത് റഷ്യ

റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ, യുക്രെയ്ൻ നാവികസേനയുടെ പ്രധാന നിരീക്ഷണ കപ്പലായ സിംഫെറോപോൾ റഷ്യ തകർത്തതായി റിപ്പോർട്ട്. ഡ്രോൺ ആക്രമണത്തിലാണ് കപ്പൽ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യുക്രെയ്നിലെ ഒഡെസയിലുള്ള ഡാന്യൂബ് നദിയുടെ ഡെൽറ്റയിൽ വെച്ചാണ് കപ്പൽ ആക്രമിച്ചത്. ഡ്രോൺ ആക്രമണത്തിൽ കപ്പൽ പൂർണമായും മുങ്ങി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യുക്രെയ്ൻ നിർമ്മിച്ച ഏറ്റവും വലിയ കപ്പലാണ് സിംഫെറോപോൾ. റേഡിയോ, റഡാർ നിരീക്ഷണങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ […]