newsroom@amcainnews.com

ഇന്ത്യ പുടിനെ പിന്തുണയ്ക്കുന്നതിന്റെ വില അനുഭവിക്കുന്നു; അമേരിക്കയുടെ അധിക തീരുവ തീരുമാനത്തെ പിന്തുണച്ചും ഇന്ത്യയെ വിമർശിച്ചും യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം

വാഷിംഗ്ടൺ: അമേരിക്കയുടെ അധിക തീരുവ തീരുമാനത്തെ പിന്തുണച്ചും ഇന്ത്യയെ വിമർശിച്ചും യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം. റഷ്യയുടെ എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമുൾപ്പെടെയുള്ള രാജ്യങ്ങൾ യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തിന് ശക്തിപകരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശിക്ഷാപരമായ 50 ശതമാനം തീരുവയെ പിന്തുണച്ചുകൊണ്ട്, ഇന്ത്യ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ ‘പിന്തുണയ്ക്കുന്നതിന്റെ വില അനുഭവിക്കുന്നു’ എന്നാണ് ലിൻഡ്‌സെ ഗ്രഹാം പറഞ്ഞത്. മാത്രമല്ല, റഷ്യയുമായി വ്യാപാരം നടത്തുന്ന മറ്റ് രാജ്യങ്ങൾക്കും സമാനമായ വിധി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘വിലകുറഞ്ഞ റഷ്യൻ എണ്ണ വാങ്ങി പുടിന്റെ യുദ്ധ യന്ത്രത്തെ പിന്തുണയ്ക്കുന്ന ഇന്ത്യ, ചൈന, ബ്രസീൽ, മറ്റുള്ളവർ: നിങ്ങളുടെ വാങ്ങലുകൾ കുട്ടികൾ ഉൾപ്പെടെയുള്ള നിരപരാധികളായ സാധാരണക്കാരെ കൊല്ലുന്നതിലേക്ക് നയിച്ചതിൽ നിങ്ങൾക്ക് ഇപ്പോൾ എന്തു തോന്നുന്നു? പുടിനെ പിന്തുണയ്ക്കുന്നതിന്റെ വില ഇന്ത്യ അനുഭവിക്കുന്നു. ബാക്കിയുള്ളവർക്കും ഉടൻ തന്നെ അനുഭവിക്കാം’- ഗ്രഹാം എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

You might also like
‘Isaias’ Intensifies Across the US; El Niño Offers Little Relief as Oil Prices Jump and Markets Tumble

ഐസയാസ്’ യുഎസിൽ കൂടുതൽ ശക്തമാകുന്നു; എൽ-നിനോയ്ക്ക് കാര്യമായ തടയാനാകാതെ വന്നതോടെ എണ്ണവില കുതിച്ചുയർന്നു, വിപണികൾ ഇടിഞ്ഞു

Gas prices up slightly in Nova Scotia, New Brunswick

നൊവാ സ്കോഷയിലും ന്യൂ ബ്രൺസ്വിക്കിലും പെട്രോൾ വിലയിൽ ചെറിയ വർധനവ്

GST arrest powers dropped, prosecution threshold raised in key reform

ജി.എസ്.ടി അറസ്റ്റ് അധികാരങ്ങൾ ഒഴിവാക്കി, നിർണായക പരിഷ്കരണത്തിൽ പ്രോസിക്യൂഷൻ പരിധി ഉയർത്തി

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

കാലിഫോർണിയ തീരത്ത് കടല്‍ക്ഷോഭവും വെള്ളപ്പൊക്കവും; നിരവധി ബീച്ചുകള്‍ അടച്ചു

Bipartisan majority of Americans blame Trump policies for rising costs

വർദ്ധിച്ചുവരുന്ന ചെലവുകൾക്ക് കാരണം ട്രംപിന്റെ നയങ്ങളെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും

Top Picks for You
Top Picks for You