ബീസിയിൽ 2026ലെ വാടക വർധന 2.3 ശതമാനമായി പരിമിതപ്പെടുത്തി പ്രവിശ്യാ സർക്കാർ

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വീട്ടുടമസ്ഥർക്ക് 2026ൽ പരമാവധി 2.3 ശതമാനം മാത്രമേ വാടക നിരക്ക് വർധിപ്പിക്കാൻ സാധിക്കൂവെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. ഈ വർഷം ഇത് മൂന്ന് ശതമാനമായിരുന്നു. അനുവദനീയമായ വർധന പണപ്പെരുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും താമസക്കാർക്ക് അഫോർഡബിളായ വീട്ടിൽ താമസിക്കാൻ അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി. വാടക വർധനവിന്മേലുള്ള നിയന്ത്രണം അന്യായമായ വാടക വർധനവിൽ നിന്നും ആളുകളെ സംരക്ഷിക്കുമെന്ന് ഹൗസിംഗ്, മുനിസിപ്പൽ അഫയേഴ്‌സ് മിനിസ്റ്റർ ക്രിസ്റ്റീൻ ബോയ്ൽ പറഞ്ഞു. അതേസമയം, ഈ വർധന, വാടക വീടുകൾ വിപണിയിൽ നിലനിർത്തുന്നതിന് […]
വെസ്റ്റ് നൈൽ വൈറസ് ബാധ ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചതായി ഓട്ടവ പബ്ലിക് ഹെൽത്ത്

ഓട്ടവ: വെസ്റ്റ് നൈൽ വൈറസ്(WNV) ബാധ ആദ്യമായി മനുഷ്യനിൽ സ്ഥിരീകരിച്ചതായി ഓട്ടവ പബ്ലിക് ഹെൽത്ത്(OPH) റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഓട്ടവയിൽ ഒരാളുടെ മരണത്തിന് കാരണമായ കൊതുകുകൾ വഴി പകരുന്ന മറ്റൊരു രോഗമായ ഈസ്‌റ്റേൺ എക്വിൻ എൻസെഫലൈറ്റിസ് വൈറസ്(ഇഇഇവി) ഒരു കുതിരയെ ബാധിച്ചതായും ഒപിഎച്ച് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. EEEV കുതിരകളെ ബാധിക്കുകയും അപൂർവ്വമായി കൊതുകുകൾ വഴി മനുഷ്യരെ ബാധിക്കുകയും ചെയ്യുന്നു. എന്നാൽ, കുതിരകളിൽ നിന്ന് മനുഷ്യരെ നേരിട്ട് ബാധിക്കില്ലെന്നും ഒപിഎച്ച് അറിയിച്ചു. ഒന്റാരിയോയിൽ മനുഷ്യനിൽ രോഗം ബാധിച്ച […]
കാനഡയിൽ സാൽമൊണെല്ല പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് പിസ്ത ഉപയോഗിച്ച് ഉണ്ടാക്കിയ രണ്ട് ഡസനിലധികം ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു

ഓട്ടവ: കാനഡയിൽ സാൽമൊണെല്ല പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഡസൻ കണക്കിന് പിസ്ത ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. പിസ്ത ഉപയോഗിച്ച് ഉണ്ടാക്കിയ രണ്ട് ഡസനിലധികം ഉൽപ്പന്നങ്ങൾ കാനഡയിലെ ഭക്ഷ്യ പരിശോധനാ ഏജൻസി തിരിച്ചുവിളിക്കുന്നുണ്ട്. ഈ മാസം ആദ്യം പ്രഖ്യാപിച്ച അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് തിരിച്ചുവിളിക്കൽ. 2025 മാർച്ച് മുതൽ ഓഗസ്റ്റ് ആദ്യം വരെയുള്ള കാലയളവിൽ ഡസൻ കണക്കിന് ആളുകൾക്കാണ് അസുഖം ബാധിച്ചത്. വിവിധ ബ്രാൻഡുകളുടെ പിസ്തയും, പിസ്ത അടങ്ങിയ ഉൽപ്പന്നങ്ങളും സാൽമൊണെല്ല പൊട്ടിപ്പുറപ്പെടൽ കാരണമായിട്ടുണ്ടോ എന്ന് കാനഡയിലെ പബ്ലിക് […]
എഡ്മന്റണിൽ റോഡുകളിലിൽ ഗാർട്ടർ പാമ്പുകളുടെ സാന്നിധ്യം; സൂക്ഷിക്കണമെന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ആൽബെർട്ട പാർക്ക്‌സ്

എഡ്മന്റൺ: കുക്കിംഗ് ലേക്ക്-ബ്ലാക്ക്ഫൂട്ട് പ്രൊവിൻഷ്യൽ റിക്രിയേഷൻ ഏരിയ, മിക്കെലോൺ ലേക്ക് പ്രൊവിൻഷ്യൽ റിക്രിയേഷൻ ഏരിയ എന്നിവടങ്ങളിൽ റോഡുകളിലൂടെ ഗാർട്ടർ പാമ്പുകൾ ഇഴഞ്ഞുനീങ്ങുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി ആൽബെർട്ട പാർക്ക്‌സ്. റോഡുകളിലൂടെ വാഹനമോടിക്കുന്നവർ ഗാർട്ടർ പാമ്പുകളെ ശ്രദ്ധിക്കണമെന്നും പാമ്പുകളെ ഒഴിവാക്കി യാത്ര ചെയ്യണമെന്നും ആൽബെർട്ട പാർക്ക്‌സ് അറിയിച്ചു. പ്രാദേശിക ആവാസവ്യവസ്ഥയിലേക്ക് മടങ്ങുന്നതിനാൽ ഫാൾ സീസണിൽ ഈ പാമ്പുകൾ റോഡുകൾ മുറിച്ചുകടന്ന് സഞ്ചരിക്കുമെന്നതിനാൽ ജാഗ്രത പുലർത്തണമെന്നും ശ്രദ്ധിക്കണമെന്നും ആൽബെർട്ട പാർക്ക്‌സ് നിർദ്ദേശിക്കുന്നു. ആൽബെർട്ടയിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന […]
കാൽഗറി പൊതുതെരഞ്ഞെടുപ്പ്: രണ്ട് മാസത്തിൽ താഴെ മാത്രം സമയം; 4,500 ജീവനക്കാരെ ആവശ്യമുണ്ടെന്ന് ഇലക്ഷൻസ് കാൽഗറി

കാൽഗറി: കാൽഗറി പൊതുതെരഞ്ഞെടുപ്പിന് 4,500 ജീവനക്കാരെ ആവശ്യമുണ്ടെന്ന് ഇലക്ഷൻസ് കാൽഗറി. തെരഞ്ഞെടുപ്പ് പ്രവർത്തകർക്കുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങി. കാൽഗറിയിലെ മുനിസിപ്പൽ തെരഞ്ഞെടുപ്പിന് രണ്ട് മാസത്തിൽ താഴെ സമയം മാത്രമാണ് ശേഷിക്കുന്നത്. തിരുഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിനായി ആയിരക്കണക്കിന് ആളുകളുടെ ആവശ്യമാണ് ഉള്ളത്. ജനാധിപത്യ പ്രക്രിയയിൽ താൽപ്പര്യമുള്ള വ്യക്തികളെയാണ് ഇലക്ഷൻസ് കാൽഗറി അന്വേഷിക്കുന്നത്. വോട്ടിംഗ് നീതിയുക്തവും നിയമങ്ങൾ പാലിച്ചുമാണ് നടക്കുന്നതെന്ന് ഉറപ്പാക്കാൻ ഇത്തരം തൊഴിലാളികൾ സഹായിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടപ്പിലാക്കാൻ സഹായിക്കുന്ന ആളുകളെയാണ് തങ്ങൾ അന്വേഷിക്കുന്നതെന്ന് കാൽഗറി നഗരത്തിലെ […]
ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ കാനഡയിലെ മിക്ക കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു എന്ന് കോടതിയിൽ ക്രിമിനോളജിസ്റ്റിൻ്റെ സാക്ഷ്യപത്രം

ഓട്ടവ: കാനഡയിലെ മിക്ക കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നു എന്ന് കോടതിയിൽ ക്രിമിനോളജിസ്റ്റിൻ്റെ സാക്ഷ്യപത്രം. ജസ്റ്റ് ഫോർ ലാഫ്സ് സ്ഥാപകൻ ഗിൽബർട്ട് റോസണിനെതിരായ ലൈംഗിക പീഡനക്കേസ് വിചാരണക്കിടെ ആയിരുന്നു സാക്ഷ്യപത്രം സമർപ്പിച്ചത്. ഒമ്പത് സ്ത്രീകൾ ഏകദേശം 14 മില്യൺ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് റോസണിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. കേസിൽ സിവിൽ വിചാരണ ഈ ആഴ്ച മോൺട്രിയൽ കോടതിയിൽ പുനരാരംഭിച്ചിരുന്നു. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ കാനഡയിലെ മിക്ക കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നാണ് വിരമിച്ച ക്രിമിനോളജിസ്റ്റ് മാർക്ക് ഒയിമെറ്റിൻ്റെ […]
നിരവധി ഹാർഡ്‌വെയർ സ്റ്റോറുകളിൽ മോഷണം; കാൽഗറി പോലീസ് കോൺസ്റ്റബിൾ പിടിയിൽ, 12 മാസത്തിനുള്ളിൽ മോഷ്ടിച്ചത് 10,000 ഡോളറിലധികം വില വരുന്ന വസ്തുക്കൾ

കാൽഗറി: നിരവധി ഹാർഡ്‌വെയർ സ്റ്റോറുകളിൽ നിന്ന് മോഷണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് കാൽഗറി പോലീസ് ഉദ്യോഗസ്ഥൻ പിടിയിലായി. ഓഗസ്റ്റ് 26ന് 52 വയസ്സുള്ള കോൺസ്റ്റബിൾ ബ്രാഡ്‌ലി ടെപ്പർ എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മോഷണക്കുറ്റം, വഞ്ചനാക്കുറ്റം തുടങ്ങിയവ ചുമത്തിയതായി പോലീസ് അറിയിച്ചു. പോലീസ് സേനയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്നയാളാണ് ബ്രാഡ്‌ലി ടെപ്പർ. കാൽഗറിയിലെയും പരിസരപ്രദേശങ്ങളിലെയും സ്റ്റോറുകളിൽ നിന്ന് തട്ടിപ്പിലൂടെ മോഷണം നടത്തിയെന്നാണ് ടെപ്പർക്കെതിരെയുള്ള ആരോപണം. 12 മാസത്തിനുള്ളിൽ 10,000 ഡോളറിലധികം വില വരുന്ന വസ്തുക്കൾ ഇയാൾ മോഷ്ടിച്ചതായാണ് […]
മൂട്ടകളെ മണത്തുകണ്ടുപിടിക്കാൻ ബെഡ്-ബഗ് ഡോഗ്‌സിന്റെ സേവനം വ്യാപകം; എഡ്മന്റണിൽ ബെഡ് ബഗ്-ഹണ്ടിംഗ് ഡോഗുകൾ ജനപ്രിയമാകുന്നു

എഡ്മന്റൺ: എഡ്മന്റണിൽ മൂട്ടകളെ കണ്ടെത്തി നശീകരിക്കുന്നതായി ബെഡ്-ബഗ് ഡോഗ്‌സിന്റെ സേവനം വ്യാപകമാക്കുകയാണ്. മനുഷ്യന് ശല്യമുണ്ടാക്കുന്ന ജീവികളെ കണ്ടെത്താൻ സഹായിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച നായ്ക്കളടങ്ങിയ സംഘമാണ് ഇത്. മനുഷ്യരേക്കാൾ വേഗത്തിലും കാര്യക്ഷമമായും സേവനത്തിൽ ഏർപ്പെടുന്നുവെന്നതാണ് ഈ സംഘത്തിന്റെ സവിശേഷതയും കഴിവും. ഏഴ് വയസ്സുള്ള സ്പ്രിംഗർ സ്പാനിയൽ ഇനത്തിൽപ്പെട്ട ഡാഷ്, ഓർക്കിൻ കാനഡയ്ക്ക് വേണ്ടി ബെഡ് ബഗുകളെ മണത്തറിയുന്നതിൽ പ്രൊഫഷണലാണ്. ഈ നായ 99.9 ശതമാനം കൃത്യതയോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഓർക്കിൻ കാനഡയിലെ k9 ഹാൻഡ്‌ലറായ ഹെയ്തി വാൻഡൻഹൗട്ടൻ പറയുന്നു. […]
കരാർ ചർച്ച പുനഃരാരംഭിച്ച് കാനഡ പോസ്റ്റ്-യൂണിയൻ

പോസ്റ്റൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സും (CUPW) കാനഡ പോസ്റ്റും കരാർ ചർച്ച പുനഃരാരംഭിച്ചു. കരാർ ചർച്ച ഷെഡ്യൂൾ ചെയ്യുന്നതിനായി ഫെഡറൽ മധ്യസ്ഥർ വഴി ക്രൗൺ കോർപ്പറേഷനെ സമീപിച്ചതായി 55,000 തപാൽ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന CUPW അറിയിച്ചു. ഇരുപക്ഷവും തമ്മിൽ മുമ്പ് ആസൂത്രണം ചെയ്ത രണ്ട് കരാർ ചർച്ച റദ്ദാക്കിയതിന് ശേഷമാണ് വീണ്ടും മീറ്റിങ്ങിന് എത്തുന്നത്. അതേസമയം ഓവർടൈം ദേശീയ നിരോധനം നിലനിൽക്കുന്നതായി യൂണിയൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ വെള്ളിയാഴ്ച കരാർ ചർച്ച ആരംഭിക്കാൻ […]
പുതിയ 400-സീരീസ് ഹൈവേ നിർമ്മാണം ഉടൻ; ഡഗ് ഫോർഡ്

പ്രവിശ്യയിലെ കനത്ത ഗതാഗത തടസ്സത്തിനൊരു പരിഹാരമായി തെക്കൻ ഒൻ്റാരിയോയിലെ ഒരു പ്രധാന പുതിയ ഹൈവേയുടെ നിർമ്മാണം ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കും. ഹൈവേ 413-ന്‍റെ നിർമ്മാണം ആരംഭിക്കുന്നതിനുള്ള ആദ്യ രണ്ട് കരാറുകൾ നൽകിയതായി ഒൻ്റാരിയോ സർക്കാർ പ്രഖ്യാപിച്ചു. അതേസമയം പ്രധാന കൃഷിയിടങ്ങളിലൂടെ കടന്നുപോകുകയും വംശനാശഭീഷണി നേരിടുന്ന നിരവധി ജീവജാലങ്ങളെ അപകടത്തിലാക്കുകയും ചെയ്യുന്നതിനാൽ ഹൈവേ 413 നിർമ്മാണത്തിനെതിരെ പരിസ്ഥിതി പ്രവർത്തകർ പ്രതിഷേധ സ്വരമുയർത്തിയിട്ടുണ്ട്. ജിടിഎയിലും ഒൻ്റാരിയോയിലുടനീളമുള്ള ഡ്രൈവർമാരെ കനത്ത ഗതാഗതക്കുരുക്കിൽ നിന്നും മോചിപ്പിക്കാനുള്ള പ്രവിശ്യാ സർക്കാരിന്‍റെ പദ്ധതിയുടെ കേന്ദ്രബിന്ദുവായ ഹൈവേ 413 […]
