newsroom@amcainnews.com

എക്സ്പ്രസ് എൻട്രി ഡ്രോ: 2,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഐആർസിസി

ഓട്ടവ: ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി 2,500 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. 37 ഹെൽത്ത് കെയർ, സോഷ്യൽ സർവീസ് തൊഴിലുകളിൽ ഉൾപ്പെട്ട അപേക്ഷകരെയാണ് ഓഗസ്റ്റ് 19-ന് നടന്ന നറുക്കെടുപ്പിൽ പരിഗണിച്ചത്. സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 470 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്. ഈ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് ഈ മാസത്തിലെ അഞ്ചാമത്തെയും ഈ ആഴ്ചയിലെ രണ്ടാമത്തെയുമാണ്. ഈ വർഷം മെയ് […]

പേഴ്സണൽ സപ്പോർട്ട് വർക്കർമാരെ ആകർഷിക്കാൻ പുതിയ പദ്ധതികൾ വിഭാവനം ചെയ്ത് ഫോർഡ് സർക്കാർ

ഒന്റാരിയോ: പേഴ്സണൽ സപ്പോർട്ട് വർക്കർമാരെ ആകർഷിക്കാൻ പുതിയ പദ്ധതികൾ വിഭാവനം ചെയ്ത് ഫോർഡ് സർക്കാർ. ഈ മേഖലയിൽ ഒരു കരിയർ തിരഞ്ഞെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നതിനായി ഫോർഡ് സർക്കാർ നിലവിൽ പുതിയ പ്രോത്സാഹന പദ്ധതികൾ പരിഗണിക്കുന്നതായി മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് നഴ്‌സായി ജോലി ചെയ്തിരുന്നയാളാണ് മന്ത്രി നതാലിയ കു സെൻഡോവ. ശരിയായ പരിചരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും പുതിയ പരിചരണ കേന്ദ്രങ്ങളിൽ ഒഴിവുകൾ നികത്തുന്നതിനും കൂടുതൽ ദീർഘകാല പരിചരണ തൊഴിലാളികളെ നിയമിക്കുന്നതിനുമായി മന്ത്രാലയം നടപടിയെടുത്ത് വരുന്നതായി മന്ത്രി […]

എയർ കാനഡയിലെ ഫ്ലെറ്റ് അറ്റൻ്റർമാരുടെ സമരത്തിന് പിന്നാലെ രാജ്യത്ത് വ്യോമയാന മേഖലയിൽ വിദേശ കമ്പനികളുടെ സാന്നിധ്യം വർദ്ധിപ്പിക്കണമെന്ന് വിലയിരുത്തൽ

ഓട്ടവ: എയർ കാനഡയിലെ ഫ്ലെറ്റ് അറ്റൻ്റർമാരുടെ സമരത്തിന് പിന്നാലെ രാജ്യത്തെ വ്യോമയാന മേഖലയിൽ വിദേശ കമ്പനികളുടെ സാന്നിധ്യം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യം ഉയരുന്നുവെന്ന് വിലയിരുത്തൽ. എയർ കാനഡയും ജീവനക്കാരും തമ്മിൽ നിലനിൽക്കുന്ന തൊഴിൽ തർക്കത്തിൽ ഫെഡറൽ ഗവൺമെൻ്റ് വിദഗ്ധരുടെ ഉപദേശം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കാനഡയുടെ എയർലൈൻ വ്യവസായത്തിൽ മത്സരാത്മകത വർദ്ധിപ്പിക്കണ്ടേതിൻ്റെ ആവശ്യകതയാണ് നിലവിലെ സമരം ചൂണ്ടിക്കാട്ടുന്നതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സമരത്തെ തുടർന്ന് ബിസിനസ്, അല്ലെങ്കിൽ വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിമാനയാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് കനേഡിയക്കാരുടെ യാത്രാ പദ്ധതികൾ താറുമാറായിരിക്കുകയാണ്. കൂടാതെ […]

കാലിഫോർണിയയിൽ നിന്ന് ഒൻ്റാരിയോയിലേക്ക് റയാൻ വെഡ്ഡിംഗിനായി കൊക്കെയ്ൻ കടത്തിയെന്ന് സമ്മതിച്ച് ട്രക്ക് ഡ്രൈവർമാർ

ക്രിമിനൽ ആയ റയാൻ വെഡ്ഡിംഗിനായി രണ്ട് ട്രക്ക് ഡ്രൈവർമാർ കൊക്കെയ്ൻ കടത്തിയത് ട്രക്കിലെ രഹസ്യ അറ ഉപയോഗിച്ചെന്ന് റിപ്പോർട്ട്. റയാൻ വെഡ്ഡിംഗിൻ്റെ ക്രിമിനൽ സംരംഭത്തിന് വേണ്ടി കാലിഫോർണിയയിൽ നിന്ന് ഒൻ്റാരിയോയിലേക്ക് കൊക്കെയ്ൻ കടത്താനുള്ള പദ്ധതിയുമായി ബന്ധമുണ്ടെന്നും പിടിയിലായ രണ്ട് ട്രക്ക് ഡ്രൈവർ സമ്മതിച്ചു. “ഓപ്പറേഷൻ ജയൻ്റ് സ്ലാലോം” എന്ന പേരിൽ എഫ്ബിഐ നടത്തിയ വിപുലമായ അന്വേഷണത്തെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് യുഎസ് പ്രോസിക്യൂട്ടർമാരുമായി കുറ്റപത്രം ഒപ്പിട്ട ആദ്യത്തെ കനേഡിയക്കാരാണ് ടൊറൻ്റോയിൽ നിന്നുള്ള […]

ആൽബർട്ട ഉപതിരഞ്ഞെടുപ്പ്: 200-ലധികം സ്ഥാനാർത്ഥികളെ മറികടന്ന് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെയ്ക്ക് വിജയം

ആൽബർട്ട: ആൽബർട്ട ഉപതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പൊയിലീവ്രെയ്ക്ക് വിജയം. ഇതോടെ ഹൗസ് ഓഫ് കോമൺസിലേക്കുള്ള തിരിച്ചുവരവ് അദ്ദേഹം ഉറപ്പാക്കി. 20 വർഷമായി ഓട്ടവയിലെ കാൾട്ടൺ മണ്ഡലത്തെയായിരുന്നു അദ്ദേഹം പ്രതിനിധീകരിച്ചിരുനനത്. എന്നാൽ ഏറ്റവും ഒടുവിലായി നടന്ന തെരഞ്ഞെടുപ്പിൽ പൊയ്‌ലിവ്രെ അവിടെ പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഇത്തവണ ബാറ്റിൽ റിവർ ക്രോഫൂട്ടിൽ നിന്നും മല്സരിച്ചാണ് അദ്ദേഹം ജയിച്ചത്. ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ ലിബറൽ എംപി ബ്രൂസ് ഫാൻജോയിയോടായിരുന്നു പൊയിലീവ്രെ പരാജയപ്പെട്ടത്. തുടർന്ന് കൺസർവേറ്റീവ് നേതാവും മുൻ എംപിയുമായി […]

സറേയിലെ നോൺ-പ്രോഫിറ്റ് ഇമിഗ്രന്റ് സപ്പോർട്ട് സർവീസ് ഓഫീസിന് പുറത്ത് സിഇഒയ്ക്ക് നേരെ ബിയർ സ്പ്രേ ആക്രമണം; അന്വേഷണം ആരംഭിച്ച് പോലീസ്

സറേയി: സറേയിലെ ഒരു നോൺ-പ്രോഫിറ്റ് ഇമിഗ്രന്റ് സപ്പോർട്ട് സർവീസ് ഓഫീസ് സിഇഒയ്ക്ക് നേരെ ബിയർ സ്പ്രേ ആക്രമണം നടന്നതായി റിപ്പോർട്ട്. പ്രോഗ്രസീവ് ഇന്റർകൾച്ചറൽ കമ്മ്യൂണിറ്റി സർവീസസ് സൊസൈറ്റിയുടെ(പിഐസിഎസ്) പ്രസിഡന്റും സിഇഒയുമായ സ്തബീർ സിംഗ് ചീമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഓഗസ്റ്റ് 11ന് വൈകിട്ട് 5.30നായിരുന്നു ആക്രമണം. ഇത് തന്നെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്ന് സംശയിക്കുന്നതായി ചീമ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 128 സ്ട്രീറ്റിന് സമീപമുള്ള 80 അവന്യൂവിലെ ഒരു പാർക്കിംഗ് സ്ഥലത്ത്, ഒരു വെളുത്ത ഡോഡ്ജ് […]

കാനഡയിലെ ഉപഭോക്താക്കൾക്ക് ഐഫോൺ ഇനി സ്വന്തമായി റിപ്പയർ ചെയ്യാം; കാനഡയിൽ സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം അവതരിപ്പിച്ച് ആപ്പിൾ

ഓട്ടവ: കാനഡയിൽ ആപ്പിൾ തങ്ങളുടെ ഉപഭോക്താക്കൾക്കായി അവരുടെ ഡിവൈസുകൾ സ്വയം നന്നാക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. സെൽഫ് സർവീസ് റിപ്പയർ പ്രോഗ്രാം എന്ന് വിശേഷിപ്പിക്കുന്ന ഈ പദ്ധതിയിൽ ഉപകരണങ്ങൾ നന്നാക്കാൻ ആവശ്യമായ സ്‌പെയർ പാർട്‌സ്, ടൂൾസ്, മാനുവൽ എന്നിവ ലഭ്യമാക്കും. ഐഫോൺ നന്നാക്കാനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാൻ പ്രോഗ്രാം സഹായിക്കും. വർഷങ്ങളായി ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവർ(പ്രത്യേകിച്ച് ഐഫോൺ ഉപയോക്താക്കൾ) അവരുടെ ഡിവൈസുകൾ നന്നാക്കാനുള്ള അവകാശം ആവശ്‌പ്പെടുന്നുണ്ട്.ഐപാഡുകൾ, ഐഫോണുകൾ, മാക്കുകൾ എന്നിവ നന്നാക്കാൻ പ്രോഗ്രാമിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കുമെന്ന് ആപ്പിൾ വ്യക്തമാക്കി.

എയർലൈനുമായി താൽക്കാലിക കരാറിലെത്തി; എയർ കാനഡ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ സമരം അവസാനിപ്പിച്ചു

ഓട്ടവ: കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡ എയർലൈനുമായി താൽക്കാലിക കരാറിലെത്തിയതോടെ ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ യൂണിയൻ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ഏകദേശം നാല് ദിവസം നീണ്ടുനിന്ന പണിമുടക്കാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. ശമ്പളവും നഷ്ടപരിഹാര നയങ്ങളും പോലുള്ള വ്യവസ്ഥകളെച്ചൊല്ലിയുള്ള തർക്കത്തിൽ ശനിയാഴ്ച ഏകദേശം 10,000 ഫ്ലൈറ്റ് അറ്റൻഡന്റുകൾ ജോലിയിൽ നിന്ന് പിന്മാറി. ക്രമേണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും പൂർണ്ണമായ പുനഃസ്ഥാപനത്തിന് ഒരു ആഴ്ചയോ അതിൽ കൂടുതലോ സമയമെടുക്കുമെന്നും അധികൃതർ പറഞ്ഞു. തിരക്കേറിയ വേനൽക്കാലത്ത് ഫ്‌ളൈറ്റ് അറ്റൻഡന്റുകളുടെ നടത്തിയ […]