newsroom@amcainnews.com

സര്‍വീസുകള്‍ റദ്ദാക്കി എയര്‍ കാനഡ; വിനോദസഞ്ചാര മേഖല പ്രതിസന്ധിയില്‍

വിമാന സര്‍വീസുകള്‍ ക്രമേണ നിര്‍ത്താനുള്ള എയര്‍ കാനഡയുടെ തീരുമാനം ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോറിലെ വിനോദസഞ്ചാര മേഖലയെയും ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളുടെ പണിമുടക്കിനെത്തുടര്‍ന്നാണ് ശനിയാഴ്ച മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് എയര്‍ കാനഡ പ്രഖ്യാപിച്ചത്. വേനല്‍ക്കാലത്ത് ഇത്തരത്തില്‍ പണിമുടക്ക് ഉണ്ടാകുന്നത് തങ്ങളുടെ ടൂറിസം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ന്യൂഫിന്‍ലന്‍ഡ് സര്‍ക്കാരും ഹോസ്പിറ്റാലിറ്റി എന്‍എല്ലും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ‘സേവനങ്ങളില്‍ കുറവു വരുന്നത് പ്രവിശ്യയിലെ ചെറുകിട ബിസിനസ്, ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക് താങ്ങാന്‍ കഴിയില്ല. കൂട്ടായ വിലപേശലിനെ ഞങ്ങള്‍ പൂര്‍ണ്ണമായും ബഹുമാനിക്കുന്നുണ്ടെങ്കിലും, […]

ഗാസയിലെ പലസ്തീനികളെ ദക്ഷിണ സുഡാനിലേക്ക് മാറ്റാന്‍ ഇസ്രയേല്‍ ശ്രമം

ഹമാസുമായുള്ള 22 മാസത്തെ യുദ്ധത്തിന് ശേഷം ഗാസയിലെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഗാസയിലെ പലസ്തീനികളെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ദക്ഷിണ സുഡാനിലേക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള സാധ്യത ഇസ്രയേല്‍ ചര്‍ച്ച ചെയ്യുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പദ്ധതി നടപ്പായാല്‍ അത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. യുദ്ധവും ക്ഷാമവും കാരണം ദുരിതമനുഭവിക്കുന്ന ജനതയെ ഒരു പ്രദേശത്തുനിന്ന് മറ്റൊരു ദുരിതപ്രദേശത്തേക്ക് മാറ്റുന്നത് വലിയ ആശങ്കകള്‍ക്ക് കാരണമാകുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ‘സ്വമേധയാ ഉള്ള […]

നിവിന്‍ പോളി – നയന്‍ താര ചിത്രം ‘ഡിയര്‍ സ്റ്റുഡന്റ്‌സ് ‘ ടീസര്‍ നാളെ

നിവിന്‍ പോളി – നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ നാളെ. നാളെ വൈകുന്നേരം 5 മണിക്കാണ് ടീസര്‍ റിലീസ് ചെയ്യുന്നത്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചത്. 6 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നിവിന്‍ പോളി – നയന്‍ താര ടീം ഒരു ചിത്രത്തിനായി ഒരുമിക്കുന്നത്. വിനീത് ജയിന്‍ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി […]

ജോലികളില്‍ സഹായിക്കാന്‍ ടേബിള്‍ടോപ്പ് റോബോട്ടുമായി ആപ്പിള്‍

സ്മാര്‍ട്ട്-ഹോം വിപണിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ നീക്കങ്ങളുമായി ആപ്പിള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടേബിള്‍ടോപ്പ് റോബോട്ട് ഉള്‍പ്പെടെ പുതിയ ഉത്പന്നങ്ങള്‍ കമ്പനി വികസിപ്പിക്കുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. പിക്സര്‍ ലാമ്പിനോട് സാമ്യമുള്ളതാണ് ടേബിള്‍ടോപ്പ് റോബോട്ട്. മോട്ടോര്‍ ഘടിപ്പിച്ച ഒരു കയ്യില്‍ സ്ഥാപിച്ചിരിക്കുന്ന 7 ഇഞ്ചിന്റെ ഹൊറിസോണ്ടല്‍ ഡിസ്‌പ്ലേ ഇതിലുണ്ടാകും. ഈ കൈ ഏത് ദിശയിലേക്കും തിരിക്കാനും ചരിക്കാനും നീളാനും കഴിയും. നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ ഉപയോക്താക്കളെ മുറിയില്‍ പിന്തുടരാന്‍ ഇതിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള സ്മാര്‍ട്ട് ഡിസ്‌പ്ലേകളെക്കാള്‍ […]

ലാസ് വേഗസ് ടൂറിസം മേഖലയില്‍ ഇടിവ്: റിപ്പോര്‍ട്ട്

കോവിഡ് മഹാമാരിക്ക് ശേഷം വളര്‍ച്ച നേടിയ ലാസ് വേഗസിലെ ടൂറിസം മേഖലയില്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കാനഡയും യുഎസും തമ്മിലുള്ള വ്യാപാര തര്‍ക്കങ്ങള്‍ കാരണം കനേഡിയന്‍ വിനോദസഞ്ചാരികളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് പ്രധാന കാരണമെന്ന് ലാസ് വേഗസ് കണ്‍വെന്‍ഷന്‍ ആന്‍ഡ് വിസിറ്റേഴ്‌സ് അതോറിറ്റി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 11 ശതമാനത്തിലധികം കുറവുണ്ടായി. എയര്‍ലൈന്‍ വിവരങ്ങള്‍ അനുസരിച്ച് കനേഡിയന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ജൂണില്‍ എയര്‍ കാനഡ യാത്രക്കാരുടെ എണ്ണം […]

സീറോ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ഇന്റര്‍ ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെൻ്റ്

സ്‌കാര്‍ബറോ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയുടെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമി ടൊറന്റോ 14 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ഇന്റര്‍ചര്‍ച്ച് സോക്കര്‍ ടൂര്‍ണമെന്റ് ഓഗസ്റ്റ് 23ന് സ്‌കാര്‍ബോറോയിലെ റോണ്‍ വാട്‌സണ്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്നു. കേരള കൃസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ കീഴില്‍ ഒന്റാരിയോയിലെ വിവിധ പള്ളികളില്‍ നിന്നായി 12 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ മലയാളി കൂട്ടായ്മയുടെ ശാക്തീകരണവും കുട്ടികളുടെ ശാരീരികവും സാമൂഹികവുമായ ഉന്നമനവും ലക്ഷ്യമിടുന്നു. ഒന്നാം സമ്മാനമായി ആയിരം ഡോളറും ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്ന […]

എക്സ്പ്രസ് എൻട്രിയിൽ മൂന്ന് പുതിയ കാറ്റഗറി ആരംഭിക്കാൻ കാനഡ

വിദേശ പൗരന്മാർക്ക് സ്ഥിരതാമസം എളുപ്പമാക്കുന്ന മൂന്ന് പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറി ആരംഭിക്കാൻ ഒരുങ്ങുകയാണ് കനേഡിയൻ സർക്കാർ. ഫ്ലാഗ്ഷിപ്പ് ഇമിഗ്രേഷൻ സിസ്റ്റത്തിന് കീഴിൽ സീനിയർ മാനേജർമാർ, ശാസ്ത്രജ്ഞർ-ഗവേഷകർ, സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് മുൻഗണന നൽകുന്നതിന് പൊതുജനാഭിപ്രായം തേടുകയാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). പൊതുജനങ്ങൾക്ക് 2025 സെപ്റ്റംബർ 3 വരെ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്ഥിര താമസത്തിനായി ഏതൊക്കെ വിദേശ പൗരന്മാരാണ് അപേക്ഷിക്കേണ്ടതെന്ന് നിർണ്ണയിക്കുന്ന ഫെഡറൽ ആപ്ലിക്കേഷൻ മാനേജ്മെൻ്റ് സിസ്റ്റമാണ് എക്സ്പ്രസ് എൻട്രി. പുതിയ […]

യുഎസ് താരിഫ് ബാധിതർക്ക് അടിയന്തര വായ്പ പ്രഖ്യാപിച്ച് ഒൻ്റാരിയോ

യുഎസ് താരിഫുകൾ ഏറ്റവും കൂടുതൽ ബാധിച്ച കമ്പനികൾക്ക് ആശ്വാസ നടപടികളുമായി ഒൻ്റാരിയോ സർക്കാർ. പ്രൊട്ടക്റ്റ് ഒൻ്റാരിയോ ഫിനാൻസിങ് പ്രോഗ്രാം എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി പ്രകാരം വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് അടിയന്തര വായ്പകൾ നൽകും. പ്രോഗ്രാമിന്‍റെ ഭാഗമായി പ്രവിശ്യയിലെ സ്റ്റീൽ, അലുമിനിയം, വാഹന മേഖലയിലെ സ്ഥാപനങ്ങൾക്ക് അടിയന്തര വായ്പയായി 100 കോടി ഡോളർ വരെ അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി പ്രഖ്യാപിച്ചു. സെക്ഷൻ 232 താരിഫുകൾ ബാധിച്ച കമ്പനികൾക്ക് മാത്രമേ ഇത് ബാധകമാകൂ. കുറഞ്ഞത് പത്ത് ജീവനക്കാരും […]

പുടിന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരും: ട്രംപ്

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സമ്മതിച്ചില്ലെങ്കില്‍ റഷ്യ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെള്ളിയാഴ്ച അലാസ്‌കയില്‍ നടക്കാനിരിക്കുന്ന ട്രംപ്-പുടിന്‍ ഉച്ചകോടി നടക്കാനിരിക്കെയാണ് റഷ്യക്ക് അന്ത്യശാസനയുമായി ട്രംപ് രംഗത്ത് വന്നത്. വെടിനിര്‍ത്തലിന് റഷ്യ തയ്യാറായില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമെന്ന് സെലന്‍സ്‌കിയും പറഞ്ഞു. ട്രംപുമായി നടന്ന വെര്‍ച്വല്‍ യോഗത്തിലാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ അലാസ്‌കയില്‍ വെടിനിര്‍ത്തലിന് വഴങ്ങിയില്ലെങ്കില്‍ ഉപരോധം ശക്തമാക്കണമന്ന് സെലന്‍സ്‌കി പറഞ്ഞു. ഉപരോധങ്ങളുടെ സ്വാധീനത്തെക്കുറിച്ച് പുടിന്‍ വെറുതെ […]