newsroom@amcainnews.com

ജോലികളില്‍ സഹായിക്കാന്‍ ടേബിള്‍ടോപ്പ് റോബോട്ടുമായി ആപ്പിള്‍

സ്മാര്‍ട്ട്-ഹോം വിപണിയില്‍ സ്ഥാനം ഉറപ്പിക്കാന്‍ നീക്കങ്ങളുമായി ആപ്പിള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (AI) സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ടേബിള്‍ടോപ്പ് റോബോട്ട് ഉള്‍പ്പെടെ പുതിയ ഉത്പന്നങ്ങള്‍ കമ്പനി വികസിപ്പിക്കുകയാണെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

പിക്സര്‍ ലാമ്പിനോട് സാമ്യമുള്ളതാണ് ടേബിള്‍ടോപ്പ് റോബോട്ട്. മോട്ടോര്‍ ഘടിപ്പിച്ച ഒരു കയ്യില്‍ സ്ഥാപിച്ചിരിക്കുന്ന 7 ഇഞ്ചിന്റെ ഹൊറിസോണ്ടല്‍ ഡിസ്‌പ്ലേ ഇതിലുണ്ടാകും. ഈ കൈ ഏത് ദിശയിലേക്കും തിരിക്കാനും ചരിക്കാനും നീളാനും കഴിയും. നിര്‍ദേശങ്ങള്‍ ലഭിച്ചാല്‍ ഉപയോക്താക്കളെ മുറിയില്‍ പിന്തുടരാന്‍ ഇതിന് സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലുള്ള സ്മാര്‍ട്ട് ഡിസ്‌പ്ലേകളെക്കാള്‍ ഉപകരണത്തെ കൂടുതല്‍ സംവേദനാത്മകവും പ്രതികരണശേഷിയുള്ളതുമാക്കാനാണ് ടേബിള്‍ടോപ്പ് റോബോട്ടിന്റെ രൂപകല്‍പ്പനയിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്. ക്യാമറയുടെ സഹായത്തോടെയാവും റോബോട്ട് ഉപയോക്താക്കളെ പിന്തുടരുക. റോബോട്ടിനെ ഐഫോണ്‍ ഉപയോഗിച്ച് ദൂരെയിരുന്ന് നിയന്ത്രിക്കാന്‍ കഴിയുന്ന മറ്റൊരു ഫീച്ചറും വികസിപ്പിക്കുന്നുണ്ട്. ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ഉപകരണം നിയന്ത്രിക്കുന്നതില്‍ കൂടുതല്‍ സൗകര്യം നല്‍കും.

ആപ്പിളിന്റെ ഇന്റലിജന്റ് പേഴ്സണല്‍ അസിസ്റ്റന്റായ സിരി ആയിരിക്കും നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണത്തിന്റെ കേന്ദ്രബിന്ദു. മെച്ചപ്പെടുത്തിയ സിരി ഒന്നിലധികം ആളുകളുമായുള്ള സംഭാഷണങ്ങളെ പിന്തുണയ്ക്കുമെന്നും മുന്‍കാല സംഭാഷണങ്ങള്‍ ഓര്‍ത്തുവെക്കുമെന്നും തത്സമയം നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍പറയുന്നു.

You might also like

സൗത്ത് കാരൊലൈന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

ഒക്ടോബർ റഫറണ്ടം: മറ്റ് പ്രവിശ്യകളുടെ സഹായം തേടി ഇലക്ഷൻസ് ആൽബർട്ട

സമരഭീതിയൊഴിഞ്ഞു: പുതിയ കരാറിന് അംഗീകാരം നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡൻ്റുമാർ

കൊറിയൻ ഉപദ്വീപിൽ വീണ്ടും സംഘർഷസാധ്യത; ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം ആശങ്കയുയർത്തുന്നു

ജസ്റ്റിൻ ട്രൂഡോയുടെ വിദേശയാത്രകൾക്ക് RCMP സുരക്ഷ തുടരുന്നു: റിപ്പോർട്ട്

Security is being tightened for political leaders in Uttar Pradesh

ഉത്തർപ്രദേശിൽ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷ ശക്തമാക്കുന്നു

Top Picks for You
Top Picks for You