newsroom@amcainnews.com

യുഎസ് താരിഫ് ബാധിതർക്ക് അടിയന്തര വായ്പ പ്രഖ്യാപിച്ച് ഒൻ്റാരിയോ

യുഎസ് താരിഫുകൾ ഏറ്റവും കൂടുതൽ ബാധിച്ച കമ്പനികൾക്ക് ആശ്വാസ നടപടികളുമായി ഒൻ്റാരിയോ സർക്കാർ. പ്രൊട്ടക്റ്റ് ഒൻ്റാരിയോ ഫിനാൻസിങ് പ്രോഗ്രാം എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതി പ്രകാരം വ്യാപാര-വ്യവസായ സ്ഥാപനങ്ങൾക്ക് അടിയന്തര വായ്പകൾ നൽകും. പ്രോഗ്രാമിന്‍റെ ഭാഗമായി പ്രവിശ്യയിലെ സ്റ്റീൽ, അലുമിനിയം, വാഹന മേഖലയിലെ സ്ഥാപനങ്ങൾക്ക് അടിയന്തര വായ്പയായി 100 കോടി ഡോളർ വരെ അനുവദിക്കുമെന്ന് ധനകാര്യ മന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി പ്രഖ്യാപിച്ചു. സെക്ഷൻ 232 താരിഫുകൾ ബാധിച്ച കമ്പനികൾക്ക് മാത്രമേ ഇത് ബാധകമാകൂ. കുറഞ്ഞത് പത്ത് ജീവനക്കാരും 20 ലക്ഷം ഡോളർ വാർഷിക വരുമാനവും ഉള്ള കമ്പനികൾക്കാണ് വായ്പ ലഭിക്കുക. 2.5 ലക്ഷം മുതൽ 4 കോടി ഡോളർ വരെയായിരിക്കും വായ്പ തുക, ധനമന്ത്രി അറിയിച്ചു.

ശമ്പളം, ലീസ്, യൂട്ടിലിറ്റി പേയ്‌മെൻ്റുകൾ എന്നിവയുൾപ്പെടെ പ്രവർത്തന മൂലധന വെല്ലുവിളികൾ നേരിടുന്ന സ്ഥാപനങ്ങൾക്ക് ഈ പ്രോഗ്രാം ആശ്വാസമാകുമെന്ന് ബുധനാഴ്ച ക്വീൻസ് പാർക്കിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പദ്ധതിയിലൂടെ പ്രവിശ്യയിൽ കൂടുതൽ പ്രതിരോധശേഷിയുള്ളതും സ്വാശ്രയവുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like
India Press Club Dallas Chapter to launch its activities on August 23

ഇന്ത്യ പ്രസ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം ഓഗസ്റ്റ് 23-ന്

Natural Disaster in America: Widespread Damage in Hawaii and Indiana

അമേരിക്കയിൽ പ്രകൃതിദുരന്തം: ഹവായിയിലും ഇന്ത്യാനയിലും വൻ നാശനഷ്ടം

വേതന വർധനയുമായി കനേഡിയൻ പ്രവിശ്യകൾ: പുതിയ നിരക്ക് ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

America sold the world a dream – and kept millions chasing it

ലോകത്തിന് സ്വപ്നങ്ങൾ വിറ്റ അമേരിക്ക; അതിനുപിന്നാലെ പായുന്ന ദശലക്ഷങ്ങൾ

Republican Party Targets Texas; Donald Trump with a Massive Convention in Dallas

ടെക്‌സസ് ലക്ഷ്യമിട്ട് റിപ്പബ്ലിക്കൻ പാർട്ടി; ഡാലസിൽ വൻ കൺവെൻഷനുമായി ഡൊണാൾഡ് ട്രംപ്

India's IndiGo systems restored after booking problems for second time this week

ബുക്കിംഗ് തടസ്സങ്ങൾക്ക് ശേഷം ഇൻഡിഗോയുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചു; ഈ ആഴ്ച ഇത് രണ്ടാം തവണ

Top Picks for You
Top Picks for You