newsroom@amcainnews.com

സര്‍വീസുകള്‍ റദ്ദാക്കി എയര്‍ കാനഡ; വിനോദസഞ്ചാര മേഖല പ്രതിസന്ധിയില്‍

വിമാന സര്‍വീസുകള്‍ ക്രമേണ നിര്‍ത്താനുള്ള എയര്‍ കാനഡയുടെ തീരുമാനം ന്യൂഫിന്‍ലന്‍ഡ് ആന്‍ഡ് ലാബ്രഡോറിലെ വിനോദസഞ്ചാര മേഖലയെയും ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഫ്‌ലൈറ്റ് അറ്റന്‍ഡന്റുകളുടെ പണിമുടക്കിനെത്തുടര്‍ന്നാണ് ശനിയാഴ്ച മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് എയര്‍ കാനഡ പ്രഖ്യാപിച്ചത്. വേനല്‍ക്കാലത്ത് ഇത്തരത്തില്‍ പണിമുടക്ക് ഉണ്ടാകുന്നത് തങ്ങളുടെ ടൂറിസം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ന്യൂഫിന്‍ലന്‍ഡ് സര്‍ക്കാരും ഹോസ്പിറ്റാലിറ്റി എന്‍എല്ലും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

‘സേവനങ്ങളില്‍ കുറവു വരുന്നത് പ്രവിശ്യയിലെ ചെറുകിട ബിസിനസ്, ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്ക് താങ്ങാന്‍ കഴിയില്ല. കൂട്ടായ വിലപേശലിനെ ഞങ്ങള്‍ പൂര്‍ണ്ണമായും ബഹുമാനിക്കുന്നുണ്ടെങ്കിലും, പണിമുടക്ക് നമ്മുടെ ജനങ്ങള്‍ക്കും വ്യവസായത്തിനും കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നത് കണ്ട് വെറുതെ ഇരിക്കാന്‍ കഴിയില്ല,’- പ്രവിശ്യാ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

അതേസമയം, വിമാനങ്ങള്‍ റദ്ദാക്കിയാല്‍ മറ്റ് വിമാനക്കമ്പനികളുടെ സഹായത്തോടെ യാത്രക്കാരെ യഥാ സ്ഥലങ്ങളില്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും എയര്‍ കാനഡ അറിയിച്ചു. ഈ തീരുമാനം, ദിവസവും 1.3 ലക്ഷം യാത്രക്കാരെ ബാധിക്കും. ഓഗസ്റ്റ് 13-നോ അതിനുമുമ്പോ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് ഓഗസ്റ്റ് 15-നും 18-നും ഇടയിലുള്ള യാത്രകള്‍, സൗജന്യമായി മറ്റൊരു ഫ്‌ലൈറ്റിലേക്ക് മാറ്റുകയോ, ടിക്കറ്റ് റദ്ദാക്കി പണം തിരികെ വാങ്ങുകയോ ചെയ്യാമെന്നുംകമ്പനിപറഞ്ഞു.

You might also like
More and more moms are being diagnosed with ADHD — because of their kids

മക്കളുടെ രോഗനിർണയത്തിലൂടെ എ.ഡി.എച്ച്.ഡി തിരിച്ചറിയുന്ന അമ്മമാർ: പുതിയ കണ്ടെത്തലുകളും യാഥാർത്ഥ്യങ്ങളും

നോവസ്കോഷ ഹാലിഫാക്സിൽ ഇന്ത്യൻ വംശജന് നേരെ വംശീയാതിക്രമം: അന്വേഷണം ആരംഭിച്ചു

27 വര്‍ഷമായി യുഎസിൽ കഴിയുന്ന ഗ്രീന്‍ കാര്‍ഡ് ഉടമ ഇന്ത്യന്‍ വംശജയെ ഐസിഇ കസ്റ്റഡിയിലെടുത്തു

Bethlehem Kudumba Unit: An Onam entertainer filling theaters with laughter and romance

ബെത്‌ലഹേം കുടുംബ യൂണിറ്റ്: തിയേറ്ററുകളിൽ ചിരിയും പ്രണയവും നിറയ്ക്കുന്ന ഓണം എന്റർടെയ്നർ

Why the Kiwi and Canadian property bubbles burst and what we can learn

റിയൽ എസ്റ്റേറ്റ് തകർച്ച: ന്യൂസിലൻഡിലെയും കാനഡയിലെയും അനുഭവങ്ങളും ഓസ്‌ട്രേലിയയ്ക്കുള്ള പാഠങ്ങളും

Teacher's Tragic End: Students' Cruelty Driven by Revenge and Robbery

അധ്യാപികയുടെ ദാരുണാന്ത്യം: പ്രതികാരവും പണാപഹരണവും ലക്ഷ്യമാക്കി വിദ്യാർഥികളുടെ ക്രൂരത

Top Picks for You
Top Picks for You