newsroom@amcainnews.com

ആവേശത്തിമർപ്പിന്റെ പോർക്കളത്തിൽ കമ്പക്കയറിൽ ആഞ്ഞുവലിച്ച് ആവേശമായി ടിസാക്ക് അന്താരാഷ്ട്ര വടംവലി ചാമ്പ്യൻസ്; കപ്പടിച്ച് കോട്ടയം ബ്രദേഴ്സ് കാനഡ

ജീമോൻ റാന്നി ഹൂസ്റ്റൺ: ആവേശത്തിമർപ്പിന്റെ പോർക്കളത്തിൽ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറിൽ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ, ടെക്സസ് ഇന്റർനാഷണൽ സ്പോർട്സ് ആന്റ് ആർട്സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തിൽ ചാമ്പ്യൻമാരായി. മെയ്ക്കരുത്തും മനക്കരുത്തും സ്വന്തമാക്കിയ ഗ്ലാഡിയേറ്റേഴ്സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയർത്തി. കായികശേഷി പരീക്ഷിച്ച് ഗാലക്സി ഡബ്ളിൻ അയർലൻഡ് മൂന്നാം സ്ഥാനം നേടി. ന്യൂയോർക്ക് കിങ്സാണ് നാലാം സ്ഥാനത്തെത്തിയത്. ഓഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച രാവിലെ രാവിലെ മുതൽ വൈകുന്നേരം […]

പുറത്താക്കപ്പെട്ട ഫ്രേസർ ഹെൽത്ത് മുൻ സിഇഒയ്ക്ക് 600,000 ഡോളർ പേഔട്ട് പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി കനേഡിയൻ ടാക്‌സ് പെയേഴ്‌സ് ഫെഡറമേഷൻ

വിക്ടോറിയ: ഈ വർഷം ആദ്യം പുറത്താക്കപ്പെട്ട ഫ്രേസർ ഹെൽത്ത് മുൻ സിഇഒയ്ക്ക് 600,000 ഡോളർ സെവെറൻസ് പേഔട്ട് പ്രഖ്യാപിച്ചതിനെതിരെ വിമർശനവുമായി കനേഡിയൻ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷൻ രംഗത്ത്. മുൻ സിഇഒ ഡോ. വിക്ടോറിയ ലീയ്ക്ക് ഇത്രയധികം പേഔട്ട് ലഭിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കനേഡിയൻ ടാക്‌സ് പെയേഴ്‌സ് ഫെഡറേഷൻ ബീസി ബ്രാഞ്ച് അറിയിച്ചു. ഫ്രേസർ ഹെൽത്ത് തിങ്കളാഴ്ച ഓൺലൈനിൽ പോസ്റ്റ് ചെയ്ത രേഖകൾ സൂചിപ്പിക്കുന്നത് ഡോ. വിക്ടോറിയ ലീയുടെ സെവെറെൻസ് പേഔട്ട് ബീസി സർക്കാർ അംഗീകരിച്ചിട്ടുണ്ടെന്നാണ്. കൂടാതെ, വിവരാവകാശ രേഖകൾ […]

കാൽഗറിയിൽ യുവതിയുടെ മുഖത്ത് സുഹൃത്തിന്റെ വളർത്തുനായ കടിച്ച് ഗുരുതര പരുക്ക്; ആക്രമണകാരിയായ അമേരിക്കൻ പിറ്റ്ബുൾ നായയെ കൊല്ലാൻ ഉത്തരവ്

കാൽഗറി: സൗത്ത്ഈസ്റ്റ് കാൽഗറിയിൽ യുവതിയെ ആക്രമിച്ച അമേരിക്കൻ പിറ്റ്ബുൾ ടെറിയർ ഇനത്തിൽപ്പെട്ട നായയെ കൊല്ലാൻ ഉത്തരവിട്ടു. ചൊവ്വാഴ്ച 90 അവന്യു എസ്ഇയ്ക്ക് സമീപമുള്ള ഫെയർമൗണ്ട് ഡ്രൈവ് എസ്ഇയിൽ രാവിലെ 8.30 നാണ് സംഭവമുണ്ടായതെന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വിവരമറിഞ്ഞ് ജീവനക്കാരെത്തിയപ്പോൾ തലയിലും മുഖത്തും കടിയേറ്റ് രക്തം വാർന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവതി നായയുടെ ഉടമസ്ഥന്റെ സുഹൃത്താണെന്ന് സിറ്റി അധികൃതർ പറഞ്ഞു. ആക്രമണകാരിയായ വളർത്തുനായയെ […]

ട്രംപുമായുള്ള വ്യാപാര യുദ്ധം ഭവന വിപണിയെയും ബാധിച്ചു; കാനഡയിൽ വീടുകളുടെ പുനർവിൽപ്പന അടുത്ത വർഷത്തോടെ 3.5% കുറയുമെന്ന് പ്രവചനം

ഓട്ടവ: കാനഡയിലെ വീടുകളുടെ പുനർവിൽപ്പന അടുത്ത വർഷത്തോടെ 3.5% കുറയുമെന്ന് പ്രവചനം. ഈ വർഷം മുഴുവൻ വീടു വാങ്ങുന്നതിൽ നിന്ന് കാനഡക്കാർ വിട്ട് നില്ക്കാനാണ് സാധ്യതയെന്നും റോയൽ ബാങ്ക് ഓഫ് കാനഡയുടെ പുതിയ റിപ്പോർട്ട് പറയുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായുള്ള വ്യാപാര യുദ്ധം കാനഡയിലെ ഭവന വിപണിയെയും ബാധിച്ചുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രാജ്യത്തുടനീളം വീടുകളുടെ വിൽപ്പനയും വിലയും കുറഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം കാനഡയിൽ ഏകദേശം 4,67,100 പഴയ വീടുകളുടെ പുനർവില്പന നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. […]

OCI മാനദണ്ഡങ്ങൾ കർശനമാക്കി ഇന്ത്യ

ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (OCI) കാർഡ് ഉടമകൾക്കുള്ള മാനദണ്ഡങ്ങൾ കർശനമാക്കി ഇന്ത്യൻ സർക്കാർ. പുതിയ നിയമപ്രകാരം, OCI കാർഡുടമ ഗുരുതരമായ കുറ്റകൃത്യങ്ങളിൽപ്പെടുകയോ ദീർഘകാല തടവുശിക്ഷ ലഭിക്കുകയോ ചെയ്താൽ, അവരുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടുമെന്ന് ആഭ്യന്തര മന്ത്രാലയം (MHA) അറിയിച്ചു. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർ രണ്ട് വർഷം അല്ലെങ്കിൽ അതിൽ കൂടുതലോ തടവുശിക്ഷ ലഭിച്ചാലോ, ഏഴ് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഒരു കുറ്റകൃത്യത്തിന് കുറ്റപത്രം സമർപ്പിക്കപ്പെടുകയോ ചെയ്താൽ, OCI പദവി നഷ്ടപ്പെടും. ഇന്ത്യൻ […]

ബിഷ്‌ണോയി ഗാങ്ങിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണം: കൺസർവേറ്റീവ് പാർട്ടി

കൊടുംകുറ്റവാളി ലോറൻസ് ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കൺസർവേറ്റീവ് പാർട്ടി രംഗത്തെത്തി. കാനഡയിലുടനീളം ബിഷ്‌ണോയി സംഘത്തിന്‍റെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തീവ്രവാദ സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കൺസർവേറ്റീവ് എംപി ഫ്രാങ്ക് കപുട്ടോ പൊതുസുരക്ഷാ മന്ത്രി ഗാരി അനന്തസംഗരിക്ക് കത്തെഴുതി. ദക്ഷിണേഷ്യൻ കനേഡിയൻമാരുൾപ്പെടെ ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് ലോറൻസ് ബിഷ്‌ണോയി സംഘം ഉത്തരവാദികളാണെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടിഷ് കൊളംബിയ, ആൽബർട്ട, ഒൻ്റാരിയോ എന്നിവിടങ്ങളിൽ വർധിച്ചു വരുന്ന ആക്രമണങ്ങൾക്ക് പിന്നിലും ഈ സംഘമാണ്, എംപി ഫ്രാങ്ക് […]

എക്സ്പ്രസ് എൻട്രി അപേക്ഷകരുടെ മെഡിക്കൽ പരിശോധന കർശനമാക്കി കാനഡ

ആരോഗ്യ സംരക്ഷണത്തിന്‍റെ ചെലവ് വർധിച്ചതോടെ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി സ്ഥിര താമസത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻകൂർ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. ഈ പുതിയ മാനദണ്ഡങ്ങൾ ഓഗസ്റ്റ് 21 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം ഓഗസ്റ്റ് 21 സമർപ്പിച്ച അപേക്ഷകളെ ഈ മാറ്റം ബാധിക്കില്ല. കൂടാതെ എക്സ്പ്രസ് എൻട്രി അല്ലാത്ത സ്ഥിര താമസ അപേക്ഷകളെ ഈ മാറ്റം ബാധിക്കില്ലെന്നും ഐആർസിസി അറിയിച്ചു. മുമ്പ്, അപേക്ഷകർ സ്ഥിര താമസത്തിനുള്ള […]

എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാര്‍ പണിമുടക്കിലേക്ക്: നോട്ടീസ് നൽകി

കരാർ ചർച്ചകൾ വിഫലമായതോടെ പണിമുടക്കിനൊരുങ്ങി എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാര്‍. എയര്‍ കാനഡയുമായി പുതിയ കരാറിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എയര്‍ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുമാരെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ 72 മണിക്കൂര്‍ പണിമുടക്കിന് നോട്ടീസ് നല്‍കി. കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ആണ് പണിമുടക്ക് നോട്ടീസ് നല്‍കിയത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ പണിമുടക്കാനാണ് നീക്കം. ചൊവ്വാഴ്ച വൈകുന്നേരം ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്ന് എയര്‍ കാനഡ അറിയിച്ചിരുന്നു. എയർലൈൻ മുന്നോട്ടുവെച്ച ആർബിട്രേഷൻ നിർദ്ദേശം യൂണിയൻ നിരസിച്ചിരുന്നു. കൂടാതെ, […]

തീരുവ തര്‍ക്കത്തിനിടെ മോദി അമേരിക്കയിലേക്ക്

തീരുവ തര്‍ക്കങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍(യുഎന്‍ജിഎ) പങ്കെടുക്കാന്‍ മോദി അടുത്ത മാസം അമേരിക്ക സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സന്ദര്‍ശനത്തിനിടെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള തീരുവ തര്‍ക്കം ചര്‍ച്ചയാകും. ഇന്ത്യക്ക് 50 ശതമാനം തീരുവയാണ് യു.എസ് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച 25 ശതമാനം തീരുവ ഏഴിന് നിലവില്‍വന്നിരുന്നു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന് പിഴയായി ഏര്‍പ്പെടുത്തിയ 25 ശതമാനം അധിക തീരുവ ഈമാസം 27ന് നിലവില്‍ വരും. അതേസമയം, […]