newsroom@amcainnews.com

കാൽഗറിയിൽ യുവതിയുടെ മുഖത്ത് സുഹൃത്തിന്റെ വളർത്തുനായ കടിച്ച് ഗുരുതര പരുക്ക്; ആക്രമണകാരിയായ അമേരിക്കൻ പിറ്റ്ബുൾ നായയെ കൊല്ലാൻ ഉത്തരവ്

കാൽഗറി: സൗത്ത്ഈസ്റ്റ് കാൽഗറിയിൽ യുവതിയെ ആക്രമിച്ച അമേരിക്കൻ പിറ്റ്ബുൾ ടെറിയർ ഇനത്തിൽപ്പെട്ട നായയെ കൊല്ലാൻ ഉത്തരവിട്ടു. ചൊവ്വാഴ്ച 90 അവന്യു എസ്ഇയ്ക്ക് സമീപമുള്ള ഫെയർമൗണ്ട് ഡ്രൈവ് എസ്ഇയിൽ രാവിലെ 8.30 നാണ് സംഭവമുണ്ടായതെന്ന് കാൽഗറി ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

വിവരമറിഞ്ഞ് ജീവനക്കാരെത്തിയപ്പോൾ തലയിലും മുഖത്തും കടിയേറ്റ് രക്തം വാർന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കിടക്കുന്ന യുവതിയെയാണ് കണ്ടത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ യുവതി നായയുടെ ഉടമസ്ഥന്റെ സുഹൃത്താണെന്ന് സിറ്റി അധികൃതർ പറഞ്ഞു. ആക്രമണകാരിയായ വളർത്തുനായയെ കൊല്ലാൻ പിന്നീട് ഉത്തരവിടുകയായിരുന്നു. നായയെ കൊല്ലാൻ ഉടമ സമ്മതിക്കുകയും സ്വമേധയാ സിറ്റി അധികൃതർക്ക് കൈമാറുകയും ചെയ്തു.

You might also like

അതീവ ഗുരുതര സാഹചര്യം, അഞ്ചാംപനി പടരുന്നു; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ

Another Execution in the US Sparks Concern Over Use of Controversial Drug

വിവാദ മരുന്നിന്റെ ഉപയോഗത്തിൽ ആശങ്ക ഉയർത്തിക്കൊണ്ട് യു.എസിൽ വീണ്ടും വധശിക്ഷ

നെവാഡയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: തെക്കുപടിഞ്ഞാറന്‍ മേഖല പ്രളയഭീഷണിയില്‍

Snake catcher tragically dies of snakebite

പാമ്പുകടിയേറ്റ് പാമ്പ്പിടുത്തക്കാരൻ ദാരുണമായി മരിച്ചു

കാനഡയിൽ തൊഴിൽ നഷ്ടം രൂക്ഷം: സെപ്റ്റംബറിൽ തൊഴിലില്ലായ്മ നിരക്ക് 6.5 ശതമാനമായി ഉയർന്നു

ലൂയിസിയാനയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Top Picks for You
Top Picks for You