newsroom@amcainnews.com

എക്സ്പ്രസ് എൻട്രി അപേക്ഷകരുടെ മെഡിക്കൽ പരിശോധന കർശനമാക്കി കാനഡ

ആരോഗ്യ സംരക്ഷണത്തിന്‍റെ ചെലവ് വർധിച്ചതോടെ എക്സ്പ്രസ് എൻട്രി സിസ്റ്റം വഴി സ്ഥിര താമസത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മുൻകൂർ മെഡിക്കൽ പരിശോധനകൾ നിർബന്ധമാക്കുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. ഈ പുതിയ മാനദണ്ഡങ്ങൾ ഓഗസ്റ്റ് 21 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം ഓഗസ്റ്റ് 21 സമർപ്പിച്ച അപേക്ഷകളെ ഈ മാറ്റം ബാധിക്കില്ല. കൂടാതെ എക്സ്പ്രസ് എൻട്രി അല്ലാത്ത സ്ഥിര താമസ അപേക്ഷകളെ ഈ മാറ്റം ബാധിക്കില്ലെന്നും ഐആർസിസി അറിയിച്ചു. മുമ്പ്, അപേക്ഷകർ സ്ഥിര താമസത്തിനുള്ള അപേക്ഷ പൂർണ്ണമായി സമർപ്പിക്കുകയും, തുടർന്ന് ഐആർസിസിയുടെ നിർദ്ദേശാനുസരണം ആവശ്യമായ മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കുകയായിരുന്നു പതിവ്.

സ്ഥിര താമസ അപേക്ഷയിലെ പ്രധാന അപേക്ഷകനും അവരുടെ കുടുംബാംഗങ്ങളും മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കണം. പ്രമേഹം പോലുള്ള ഏതെങ്കിലും വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങൾ, ചില പകർച്ചവ്യാധികൾ എന്നിവയുള്ളവരുടെ അപേക്ഷകൾ നിരസിച്ചേക്കാം. അപേക്ഷകർ IRCC അംഗീകരിച്ച പ്രൊവഡർമാരുമായി ഇമിഗ്രേഷൻ മെഡിക്കൽ പരിശോധനകൾ (IME-കൾ) ഷെഡ്യൂൾ ചെയ്തിരിക്കണം.

You might also like

യുഎസ് ഗ്രീന്‍ കാര്‍ഡ് വിലക്ക്: ഇന്ത്യന്‍ ഐടി കമ്പനികളുടെ അപേക്ഷകളില്‍ വന്‍ ഇടിവ്

Turbulence in the Skies: How Dangerous Is It for Passengers?

ആകാശത്തെ ടർബുലൻസ്: യാത്രികർക്ക് ഇത് എത്രത്തോളം അപകടകരമാണ്?

Queen Camilla’s doctor murdered —allegedly by husband — while hosting a sleepover for her 3 kids

ക്വീൻ കമീലയുടെ ഡോക്ടർ കൊല്ലപ്പെട്ടു — മക്കളുടെ സ്ലീപ്ഓവർ നടക്കുന്നതിനിടയിൽ ഭർത്താവ് കൊലപ്പെടുത്തിയെന്ന് ആരോപണം

UAE Flight Restrictions Leave Expatriate Malayalis Stranded as Several Flights Are Cancelled

യു.എ.ഇയിലെ വിമാന നിയന്ത്രണങ്ങൾ പ്രവാസി മലയാളികളെ വഴിയിലാക്കി, നിരവധി വിമാനങ്ങൾ റദ്ദാക്കി

Ford Recalls Expedition and Heavy-Duty Trucks for Faulty Front Lights

ഫ്രണ്ട് ലൈറ്റുകളിലെ തകരാർ കാരണം ഫോർഡ് എക്‌സ്‌പെഡിഷൻ, ഹെവി-ഡ്യൂട്ടി ട്രക്കുകൾ എന്നിവ തിരിച്ചുവിളിക്കുന്നു

English language is now mandatory to drive in the US; new rules hit Indian drivers hard, leaving expats in a deep crisis

യുഎസിൽ വാഹനം ഓടിക്കാൻ ഇനി ഇംഗ്ലീഷ് ഭാഷ നിർബന്ധം; പുതിയ നിയമങ്ങൾ ഇന്ത്യൻ ഡ്രൈവർമാർക്ക് തിരിച്ചടിയാകുന്നു, പ്രവാസികൾ കടുത്ത പ്രതിസന്ധിയിൽ

Top Picks for You
Top Picks for You