newsroom@amcainnews.com

ഓൺലൈനിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന AI വീഡിയോകൾ കാനഡയിൽ വലിയ ആശങ്ക ഉളവാക്കുന്നു

ഓട്ടവ: കാനഡയിൽ ഓൺലൈനിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്ന AI വീഡിയോകൾ വലിയ ആശങ്കയാകുന്നു. അമേരിക്കൻ ബിഗ്ഫൂട്ട് ടിക് ടോക്ക് പേജിൽ ജൂണിൽ പോസ്റ്റ് ചെയ്ത ക്ലിപ്പ് 360,000-ത്തിലധികം പേരാണ് കണ്ടത്. നൂറു കണക്കിന് കമൻ്റുകളും നേടി. അവയിൽ ഭൂരിഭാഗവും വീഡിയോയെ പ്രശംസിക്കുന്നതാണ്. സമീപ മാസങ്ങളിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സമാനമായ AI- ജനറേറ്റഡ് ഉള്ളടക്കം നിറയുകയാണ്. LGBTQ+, ജൂതർ, മുസ്ലീങ്ങൾ, മറ്റ് ന്യൂനപക്ഷ ഗ്രൂപ്പുകൾ എന്നിവർക്കെതിരെ പരസ്യമായി അക്രമം പ്രോത്സാഹിപ്പിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയുമാണ് ഈ വീഡിയോകൾ ചെയ്യുന്നത്. വീഡിയോകളിൽ […]

കാനഡക്കാർ അമേരിക്കൻ ബഹിഷ്‌കരണം ശക്തമാക്കിയതോടെ യുഎസിലേക്കുള്ള റോഡ് യാത്രകൾ തുടർച്ചയായ ഏഴാം മാസവും കുറഞ്ഞു.

കാനഡക്കാർ അമേരിക്കൻ ബഹിഷ്‌കരണം ശക്തമാക്കിയതോടെ യുഎസിലേക്കുള്ള റോഡ് യാത്രകൾ തുടർച്ചയായ ഏഴാം മാസവും കുറഞ്ഞു. യുഎസിൽ നിന്നുള്ള കനേഡിയക്കാരുടെ റോഡ് റിട്ടേൺ യാത്രകൾ ജൂലൈയിൽ ഒരു വർഷം മുമ്പുള്ളതിനേക്കാൾ 36.9 ശതമാനം കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. യുഎസിൽ നിന്നും കാനഡയിലേക്ക് വിമാന യാത്ര ചെയ്യുന്നവരുടെ എണ്ണവും 25.8 ശതമാനം കുറഞ്ഞു. അതേസമയം കനേഡിയൻമാർ മറ്റിടങ്ങളിലേക്ക് യാത്ര ചെയ്തതിനാൽ മറ്റ് രാജ്യങ്ങൾ സന്ദർശിച്ച് എത്തുന്നവരുടെ എണ്ണം 5.9 ശതമാനം വർദ്ധിച്ചു. കാനഡയുടെ ഏറ്റവും വലിയ വ്യാപാര […]

മിസിസാഗയിൽ വവ്വാലിന് പേവിഷബാധ സ്ഥിരീകരിച്ചു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

മിസിസാഗയിൽ ഒരു വവ്വാലിന് പേവിഷബാധ സ്ഥിരീകരിച്ചതായി പീൽ പബ്ലിക് ഹെൽത്ത് അറിയിച്ചു. ഡെറി, മക്ലാഫ്‌ലിൻ ഏരിയയിലെ റോഡിൽ നിന്നാണ് വവ്വാലിനെ കണ്ടെത്തിയത്. ഈ വവ്വാലുമായി മനുഷ്യ സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഏജൻസി സൂചനകളൊന്നും നൽകിയിട്ടില്ല. ഏതെങ്കിലും മൃഗങ്ങൾ കടിക്കുകയോ ശരീരത്തിൽ നഖമുരഞ്ഞ് പോറൽ ഏൽക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും വേഗം ഹെൽത്ത്‌കെയർ പ്രൊവൈഡറെ സമീപിക്കണമെന്ന് ഏജൻസി നിർദ്ദേശിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. വൈദ്യ ചികിത്സയിലൂടെ പേവിഷ ബാധ തടയാൻ കഴിയും. എന്നാൽ മനുഷ്യരിൽ രോഗലക്ഷണങ്ങളോടുകൂടിയ റാബിസ് […]

കാനഡയിലെ വാടകക്കാർക്ക് ആശ്വാസ വാർത്ത; മിക്ക നഗരങ്ങളിലും വാടക കുറയുന്നതായി റോയൽ ബാങ്ക് ഓഫ് കാനഡയുടെ റിപ്പോർട്ട്

ഓട്ടവ: മിക്ക കനേഡിയൻ നഗരങ്ങളിലും വാടക കുറയുന്നതായി ആർ‌ബി‌സി റിപ്പോർട്ട്. വാടകക്കാരെ സംബന്ധിച്ച് ഇത് അൽപം ആശ്വാസം നല്കുന്നുണ്ടെന്നും റോയൽ ബാങ്ക് ഓഫ് കാനഡയുടെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാജ്യത്തെ 40 പ്രധാന നഗരങ്ങളിൽ പകുതിയിലധികത്തിലും, ഒരു വർഷം മുൻപുള്ള ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ വാടക കുറഞ്ഞുവെന്ന് ആർ‌ബി‌സി സാമ്പത്തിക ശാസ്ത്രജ്ഞയായ റേച്ചൽ ബറ്റാഗ്ലിയയുടെ പഠനത്തിൽ കണ്ടെത്തി. രണ്ട് കിടപ്പു മുറികളുള്ള വീടുകളുടെ വാടകയിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത് […]

കനേഡിയൻ സായുധ സേനാ അംഗങ്ങൾക്ക് സന്തോഷ വാർത്ത! വേതനം കുത്തനെ വർധിപ്പിക്കുന്നു; അർഹിക്കുന്ന പെൻഷനോട് കൂടിയ ശമ്പള വർധന ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെ

ഓട്ടവ: സർക്കാർ വേതനത്തിനും അലവൻസുകൾക്കുമുള്ള ബജറ്റ് വർധിപ്പിക്കുന്നതിനാൽ കനേഡിയൻ സായുധ സേനയിലെ (CAF) അംഗങ്ങൾക്ക് ഗണ്യമായ ശമ്പള വർധനവ് ലഭിക്കുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായ സൈന്യത്തിന് അർഹിക്കുന്ന പെൻഷനോട് കൂടിയ ശമ്പള വർധനവ് ലഭിക്കുമെന്ന് നാഷണൽ ഡിഫൻസ് ഡിപ്പാർട്ട്‌മെന്റ് പ്രഖ്യാപിച്ചു. 2025 ഏപ്രിൽ 1 മുതൽ മുൻകാല പ്രാബല്യത്തോടെയായിരിക്കും വർധനവ് ലഭിക്കുക. നാവികർ, പ്രൈവറ്റ് സൈനികർ, ഏവിയേറ്റർമാർ എന്നിവർക്ക് 20 ശതമാനം ശമ്പള വർധന ലഭിക്കും. കൂടാതെ റിസർവിസ്റ്റുകൾക്ക് 13 ശതമാനവും […]

2026 ഫിഫ ലോകകപ്പ്: വാൻകുവറിലും ടൊറന്റോയിലും വോളന്റിയർ ജോലികൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു

2026 ഫിഫ ലോകകപ്പിൽ വോളന്റിയർ ജോലികൾക്കായുള്ള അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. ജൂൺ 11 ന് ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം 65,000 വോളണ്ടിയർമാരെയാണ് നിയമിക്കുന്നത്. കാനഡ, യുഎസ്, മെക്‌സിക്കോ എന്നിവടങ്ങളിൽ ഓപ്പൺ വോളന്റിയർ ഗിഗ് ലഭ്യമാണ്. സ്‌റ്റേഡിയങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, ഹോട്ടലുകൾ തുടങ്ങി 23 ഓളം ഏരിയകളിൽ വോളന്റിയർമാരെ നിയമിക്കുമെന്ന് ഫിഫ വാർത്താക്കുറിപ്പിൽ അറിയിച്ചു. കാനഡയിൽ ടൊറന്റോയിലും വാൻകുവറിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ഈ നഗരങ്ങളിലെ ഏരിയകളിൽ ജോലി ചെയ്യാൻ താൽപ്പര്യമുള്ള വോളന്റിയർമാർക്ക് അപേക്ഷകൾ അയച്ചു തുടങ്ങാം. […]

ട്രംപിന്റെ താരിഫ് നയത്തിലൂടെ യുഎസ് ഖജനാവിലേക്ക് എത്തിക്കുന്നത് കോടികൾ! എത്തിച്ചത് 12.5 ലക്ഷം കോടി രൂപ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഊഴത്തിലെ താരിഫ് നയം, യുഎസിന്റെ ഖജനാവിലേക്ക് എത്തിക്കുന്നത് കോടികൾ. ഈ വർഷം ജൂലൈ 29 വരെയുള്ള കണക്കുകൾ പ്രകാരം, താരിഫ് ഇനത്തിൽ 150 ബില്യൺ ഡോളറാണ് (ഏകദേശം 12.5 ലക്ഷം കോടി രൂപ) സമാഹരിച്ചത്. ഇത് ഒരു റെക്കോർഡ് നേട്ടമാണ്. താരിഫ് വരുമാനത്തിലെ ഈ കുതിച്ചുചാട്ടം കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായി ജൂൺ മാസത്തിൽ ബജറ്റ് മിച്ചം നേടാൻ വൈറ്റ് ഹൗസിനെ സഹായിച്ചു. ജൂലൈ മാസത്തിൽ മാത്രം കസ്റ്റംസ് തീരുവ […]

പണിമുടക്കിന് ഒരുങ്ങി എയര്‍ കാനഡ ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍

മെച്ചപ്പെട്ട വേതനവും തൊഴില്‍ സാഹചര്യങ്ങളും ആവശ്യപ്പെട്ട് എയര്‍ കാനഡ ഫ്ലൈറ്റ് അറ്റന്‍ഡന്റുകള്‍ പണിമുടക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുമായി ഇന്ന് രാത്രിയോടെ കരാറിലെത്തിയില്ലെങ്കില്‍ നാളെ പണിമുടക്കിന് നോട്ടീസ് നല്‍കുമെന്നാണ് സൂചന. കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) ആണ് ഇക്കാര്യം അറിയിച്ചത്. 10,000 ഫ്ലൈറ്റ് അറ്റന്‍ഡന്റ്സാണ് യൂണിയന്റെ കീഴിലുള്ളത്. 72 മണിക്കൂറിന് മുന്‍പ് പണിമുടക്കിന് നോട്ടീസ് നല്‍കണമെന്നതിനാല്‍, ഫ്ലൈറ്റ് അറ്റന്‍ഡന്റ്സ് ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നേക്കാം. മെച്ചപ്പെട്ട വേതനം, ആനുകൂല്യങ്ങള്‍, തുടങ്ങിയവ ആവശ്യപ്പെട്ട് വര്‍ഷാരംഭം […]

ഇന്ത്യന്‍ ദമ്പതികള്‍ക്കുനേരെ വംശീയാധിക്ഷേപം: ഒരാള്‍ അറസ്റ്റില്‍

കാനഡയില്‍ ഇന്ത്യന്‍ ദമ്പതികള്‍ക്ക് നേരെ വംശീയാധിക്ഷേപം. ഓട്ടവയില്‍ വെച്ച് ദമ്പതികളുടെ വാഹനത്തില്‍ കേടുപാട് വരുത്തിയ മൂന്നംഗ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് അതിക്രമം ഉണ്ടായത്. ജൂലൈ 29-ന് നടന്ന സംഭവത്തിന്റെ വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ദമ്പതികളെ വംശീയമായി അധിക്ഷേപിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ 18 വയസ്സുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. വംശീയാക്രമണമാണെന്നാണ് വ്യക്തമാണെങ്കിലും ഇതുസംബന്ധിച്ച് പ്രത്യേക വകുപ്പുകളൊന്നും കനേഡിയന്‍ നിയമത്തിലില്ല. എന്നാല്‍, കേസ് പരിഗണിക്കുമ്പോള്‍ വംശീയാക്രമണമാണെന്ന് കോടതിയെ അറിയിക്കുമെന്ന് പൊലീസ്വ്യക്തമാക്കി.

കാനഡക്ക് തിരിച്ചടി: കനോല ഇറക്കുമതിക്ക് ആന്റി-ഡമ്പിങ് തീരുവ ചുമത്തി ചൈന

കാനഡയില്‍ നിന്നുള്ള കനോല ഇറക്കുമതിക്ക് 75.8% ആന്റി-ഡംപിംഗ് തീരുവ ചുമത്തി ചൈന. തീരുവ വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഒരു വര്‍ഷം മുന്‍പ് ചൈനീസ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കാനഡ തീരുവ ഏര്‍പ്പെടുത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തര്‍ക്കം ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും വലിയ കനോല ഇറക്കുമതി രാജ്യമാണ് ചൈന. കനോലയുടെ പ്രധാന വിതരണക്കാര്‍ കാനഡയാണ്. ഈ പുതിയ നടപടി കാനഡയുടെ കനോല കയറ്റുമതിക്ക് വലിയ തിരിച്ചടിയാകുമെന്ന് സിംഗപ്പൂരിലെ ഒരു വ്യാപാരി പറഞ്ഞു. ‘കാനഡയുടെ കനോല ഞങ്ങള്‍ക്ക് […]