newsroom@amcainnews.com

മിസിസാഗയിൽ വവ്വാലിന് പേവിഷബാധ സ്ഥിരീകരിച്ചു; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

മിസിസാഗയിൽ ഒരു വവ്വാലിന് പേവിഷബാധ സ്ഥിരീകരിച്ചതായി പീൽ പബ്ലിക് ഹെൽത്ത് അറിയിച്ചു. ഡെറി, മക്ലാഫ്‌ലിൻ ഏരിയയിലെ റോഡിൽ നിന്നാണ് വവ്വാലിനെ കണ്ടെത്തിയത്. ഈ വവ്വാലുമായി മനുഷ്യ സമ്പർക്കമുണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ ഏജൻസി സൂചനകളൊന്നും നൽകിയിട്ടില്ല.

ഏതെങ്കിലും മൃഗങ്ങൾ കടിക്കുകയോ ശരീരത്തിൽ നഖമുരഞ്ഞ് പോറൽ ഏൽക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും വേഗം ഹെൽത്ത്‌കെയർ പ്രൊവൈഡറെ സമീപിക്കണമെന്ന് ഏജൻസി നിർദ്ദേശിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. വൈദ്യ ചികിത്സയിലൂടെ പേവിഷ ബാധ തടയാൻ കഴിയും. എന്നാൽ മനുഷ്യരിൽ രോഗലക്ഷണങ്ങളോടുകൂടിയ റാബിസ് അണുബാധ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.

You might also like

യുസിപിയിലേക്ക് മടക്കം: പ്രീമിയറോട് പരസ്യമായി മാപ്പപേക്ഷിച്ച് ലെസ്സർ സ്ലേവ് ലേക്ക് എംഎൽഎ

ഇന്ത്യയുൾപ്പെടെയുള്ള മൂന്ന് വൻശക്തികളുമായി കാനഡ ഉടൻ വ്യാപാര കരാറിലേക്ക്; ലക്ഷ്യം ആഗോള വിപണി

യുഡിഎഫ് തരംഗം: 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തിലേക്ക്

ഗാസ സഹായ സംഘത്തിലെ കനേഡിയൻ പൗരന്മാരെ ഇസ്രയേൽ വിട്ടയച്ചു; കപ്പലിൽ ക്രൂര പീഡനം നേരിട്ടതായി വെളിപ്പെടുത്തൽ

മാർക്ക് കാർണിയുടെ അർമേനിയൻ സന്ദർശനം: ലക്ഷ്യം പ്രതിരോധ, വ്യാപാര കരാറുകൾ

അമേരിക്കൻ മണ്ണിൽ ഡഗ് ഫോർഡിന് അംഗീകാരം: ഹോണററി ഡോക്ടറേറ്റ് നൽകി സാഗിനോ വാലി സർവ്വകലാശാല

Top Picks for You
Top Picks for You