newsroom@amcainnews.com

സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലും പട്ടിണിയിലുമാണ്, ഇസ്രയേൽ പദ്ധതി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും; ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ അപലപിച്ച് കാനഡ

ഓട്ടവ: ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിയെ അപലപിച്ച് കാനഡ. ഗാസയിൽ വൻ തോതിൽ സൈനിക നടപടി ആരംഭിക്കാൻ ഇസ്രയേൽ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നത്. ഇസ്രയേലി സെക്യൂരിറ്റി ക്യാബിനറ്റ് എടുത്ത തീരുമാനത്തെ എതിർക്കുന്നതായി കാനഡ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി, യുകെ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ അറിയിച്ചു. ഗാസയിലെ സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലും പട്ടിണിയിലുമാണെന്നും ഇസ്രയേൽ പദ്ധതി സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുമെന്നും വിദേശകാര്യ മന്ത്രിമാർ ആരോപിക്കുന്നു. […]

കുറ്റക്രത്യങ്ങൾ വർധിക്കുന്നു; വാഷിംഗ്ടൺ ഡിസിയിലെ ഭവനരഹിതരോട് ഉടൻ നഗരം വിടണമെന്നു ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിലെ ഭവനരഹിതരോട് നഗരം വിട്ടുപോകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായാണ് ട്രംപിൻ്റെ ഈ നീക്കം. അവർക്ക് താമസിക്കാൻ മറ്റ് സ്ഥലങ്ങൾ നൽകുമെങ്കിലും അത് തലസ്ഥാന നഗരിയിൽ നിന്ന് വളരെ ദൂരത്തായിരിക്കുമെന്ന് ട്രംപ് തൻ്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഭവനരഹിതരായ ആളുകളെ അറസ്റ്റ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ഉത്തരവിൽ കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ചിരുന്നു. ട്രംപിൻ്റെ പ്രസ്താവനകളെ ഡെമോക്രാറ്റിക് മേയർ മുരിയൽ ബൗസർ എതിർത്തു. നഗരത്തിൽ […]

താരിഫ് പ്രതിസന്ധിയിലും കാനഡക്കാർ കാർണിയ്‌ക്കൊപ്പം: സർവേ

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയ്ക്കുള്ള ജനപിന്തുണ ശക്തമായി തുടരുന്നതായി സർവേ റിപ്പോർട്ട്. അമേരിക്കയുമായി ഈ മാസം ആദ്യം വ്യാപാര കരാറിൽ എത്താൻ കഴിയാതിരുന്നിട്ടും, ജനപിന്തുണയിൽ കുറവുണ്ടായില്ലെന്ന് അബാക്കസ് സർവേയുടെ ഫലങ്ങൾ വ്യക്തമാക്കുന്നു. മാർക്ക് കാർണിക്ക് 48% ജനപിന്തുണ തുടരുമ്പോൾ, പിയേർ പൊളിയേവിന് അനുകൂലമായി 42% പേരും പ്രതികൂലമായി 41% പേരും വോട്ട് രേഖപ്പെടുത്തി. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ താരിഫ് നയങ്ങളെക്കുറിച്ച് 44% കനേഡിയൻ പൗരന്മാരും ആശങ്കയിലാണെന്ന് സർവേ സൂചിപ്പിക്കുന്നു. എന്നാൽ, രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമായി […]

ഒൻ്റാരിയോ കവാർത്ത ലേക്സിൽ കാട്ടുതീ; ഒഴിപ്പിക്കൽ മുന്നറിയിപ്പിന് സാധ്യത

ഒൻ്റാരിയോ കവാർത്ത ലേക്സിൽ കാട്ടുതീ അനിയന്ത്രിതമായി പടരുന്നു. ബേൺഡ് റിവർ മേഖലയിൽ വെള്ളിയാഴ്ച ആരംഭിച്ച തീ 27 ഹെക്ടറിലധികം സ്ഥലത്തേക്ക് വ്യാപിച്ചതായി അധികൃതർ അറിയിച്ചു. തീ നിയന്ത്രിക്കാൻ വ്യോമ, കര മാർഗ്ഗങ്ങളിലൂടെയുള്ള ശ്രമങ്ങൾ തുടരുകയാണ്. തീ അണയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദുഷ്കരമാണെന്നും അധികൃതർ പറയുന്നു. കവാർത്ത ലേക്സിൽ തീ കത്തിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൗണ്ടി റോഡ് 49 അടച്ചിട്ടു. ഒരാഴ്ചയ്ക്കിടെ ഇത് മൂന്നാമത്തെ വലിയ തീപിടിത്തമാണ്. നിലവിൽ പ്രദേശത്ത് ഒഴിപ്പിക്കൽ ഉത്തരവുകളൊന്നും നൽകിയിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമെങ്കിൽ മുന്നറിയിപ്പ് […]

വിമാനത്താവളങ്ങളിൽ പ്രതിഷേധവുമായി എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുകൾ

മെച്ചപ്പെട്ട വേതനവും തൊഴിൽ സാഹചര്യങ്ങളും ആവശ്യപ്പെട്ട് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റുകൾ ഇന്ന് രാജ്യത്തെ നാല് പ്രധാന വിമാനത്താവളങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തും. മൺട്രിയോളിലെ പിയറി എലിയറ്റ് ട്രൂഡോ ഇന്റർനാഷണൽ എയർപോർട്ട്, ടൊറന്റോ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ട്, വൻകൂവർ ഇന്റർനാഷണൽ എയർപോർട്ട്, കാൽഗറി ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ ഉച്ചയ്ക്ക് 1 മണിക്ക് പ്രതിഷേധ പ്രകടനങ്ങൾ നടക്കുമെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) അറിയിച്ചു. മെച്ചപ്പെട്ട വേതനം, ആനുകൂല്യങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് […]

ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ ജസീറയിലെ അനസ് അൽ ഷരീഫ് ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്കു സമീപുള്ള മാധ്യമപ്രവർത്തകരുടെ ടെന്റിലാണ് ആക്രമണം ഉണ്ടായത്. അനസ് അൽ ഷരീഫ് ഹമാസ് പ്രവർത്തകനാണെന്നും മാധ്യമപ്രവർത്തകനായി നടിക്കുകയായിരുന്നു എന്നുമാണ് ഇസ്രയേൽ പ്രതികരിച്ചത്. ഇസ്രയേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തുന്ന സംഘത്തിന്റെ തലവനാണ് ഷരീഫ് എന്നും ഇസ്രയേൽ ആരോപിച്ചു. ആക്രമണത്തിൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടത് അൽ ജസീറ സ്ഥിരീകരിച്ചു. അനസ് അൽ ഷരീഫിനെ കൂടാതെ റിപ്പോർട്ടർ […]

മരണത്തിലേക്ക് എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചു, കാലം അവർക്കു മാപ്പു നൽകട്ടേ… തന്നെ കുടുക്കാനും പിന്നിൽനിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചു; തുറന്നടിച്ച് ഡോ. സി.എച്ച്. ഹാരിസ്

തിരുവനന്തപുരം: തന്നെ കുടുക്കാനും പിന്നിൽനിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ.സി.എച്ച്.ഹാരിസ്. കേരള ഗവ.മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ (കെജിഎംസിടിഎ) വാട്സാപ് ഗ്രൂപ്പിലാണ് ഹാരിസ് ആരോപണം ഉന്നയിച്ചത്. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിലും ഹാരിസ് ഈ ആരോപണം ആവർത്തിച്ചു. മരണത്തിലേക്ക് എത്തിക്കാൻ ചില സഹപ്രവർത്തകർ ശ്രമിച്ചെന്നും കാലം അവർക്കു മാപ്പു നൽകട്ടേയെന്നുമാണ് വാടാസാപ് ഗ്രൂപ്പിലെ സന്ദേശത്തിൽ ഹാരിസ് പറഞ്ഞത്. ഇതിനു പിന്നാലെ, ചിലരെ ഗ്രൂപ്പിൽനിന്ന് മാറ്റാൻ കെജിഎംസിടിഎ ഭാരവാഹികൾ തീരുമാനിച്ചു. […]

മതംമാറാൻ നിർബന്ധിച്ചു, ആൺസുഹൃത്ത് വീട്ടിൽക്കൊണ്ടുപോയി പൂട്ടിയിട്ട് മർദിച്ചു; ടിടിഐ വിദ്യാർഥിനി മരിച്ച നിലയിൽ

കോതമംഗലം: മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെ മകളുമായ സോനയെ (23) മരിച്ച നിലയിൽ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടത്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്കാരം നടത്തി. സഹോദരൻ: ബേസിൽ. ആത്മഹത്യക്കുറിപ്പു പൊലീസ് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആലുവ സ്വദേശിയായ റമീസിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. അതേസമയം, കോളജ് കാലത്ത് ഇരുവരുംതമ്മിൽ പ്രണയത്തിലായിരുന്നെന്നും […]

വിദേശത്തേക്ക് കടക്കാൻ സാധ്യത; ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന റാപ്പർ വേടനായി ലുക്കൗട്ട് നോട്ടിസ്

കൊച്ചി: ബലാത്സംഗ കേസിൽ പൊലീസ് തിരയുന്ന റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ, വേടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 18നു വീണ്ടും പരിഗണിക്കും. വിവാഹവാഗ്ദാനം നൽകി തുടർച്ചയായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഇക്കഴിഞ്ഞ ജൂലൈ 31നാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതി. പുതിയ പാട്ട് ഇറക്കുന്നതിനും […]

കാട്ടാനയുടെ ആക്രമണത്തിൽ ഗൂഡല്ലൂരിൽ മലയാളിയായ തോട്ടം തൊഴിലാളി മരിച്ചു; മൂന്നു മാസത്തിനിടെ ന്യൂഹോപ്പിൽ ജീവൻ നഷ്ടമായത് ആറുപേർക്ക്, പ്രതിേഷധം

ഗൂഡല്ലൂർ: തമിഴ്നാട് ഓവേലി പഞ്ചായത്തിലെ ന്യൂ ഹോപ്പിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളിയായ തോട്ടം തൊഴിലാളി മരിച്ചു. ഒവേലി ന്യൂ ഹോപ് സ്വദേശി മണി(62) ആണ് മരിച്ചത്. രാവിലെ പത്തുമണിയോടെ ഏലം എസ്റ്റേറ്റിൽ ജോലിക്കു പോയ മണിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. പാലക്കാട് ഷൊർണൂരിൽനിന്ന് ഗൂഡല്ലൂരിലേക്കു കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് മണി. രാവിലെ എസ്റ്റേറ്റ് ബംഗ്ലാവിലേക്കു വെള്ളം തുറന്നുവിടാൻ പോയതായിരുന്നു മണിയെന്നാണ് വിവരം. ഇരുപതു ദിവസത്തിലേറെയായി ജനവാസമേഖലയിൽ ഈ കാട്ടാനയുടെ ശല്യമുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. മൂന്നു […]