newsroom@amcainnews.com

കാൽഗറി മലയാളി സഹീർ മുഹമ്മദിന് ഇന്ത്യൻ ടെക്ക് ഐക്കൺ അവാർഡ് – 2025

കാൽഗറി: ഇന്ത്യൻ ടെക്ക് ഐക്കൺ അവാർഡ് – 2025 കരസ്ഥമാക്കി കാൽഗറി മലയാളി സഹീർ മുഹമ്മദ് ചരലിൽ. കാനഡയിലെ ആൽബെർട്ടയിലെ ടെക്ക് മേഖലയിൽ അസാമാന്യ സംഭാവനകൾ നൽകുന്ന, മികച്ച നേതൃപാടവവും, കൂടാതെ സാമൂഹ്യ വികസനങ്ങൾക്കുള്ള മികച്ച സംഭാവനകളും നല്കിയിട്ടുമുള്ള വ്യക്തികളെയാണ് ഇന്ത്യൻ ടെക്ക് ഐക്കൺ അവാർഡിന് പരിഗണിക്കുന്നത്. ജൂലായ് 6, ഞായറാഴ്ച, കാൽഗറി സെൻട്രൽ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് നടന്ന ചടങ്ങിലാണ് സഹീർ മുഹമ്മദ് ഇന്ത്യൻ ടെക്ക് ഐക്കൺ – 2025 പുരസ്ക്കാരം ഏറ്റു വാങ്ങിയത്. […]

കാൽഗറി സ്റ്റാംപീഡ് മിഡ്‌വേയിൽ മൂന്ന് യുവാക്കൾക്ക് നേരേ ആക്രമണം; അക്രമി സംഘത്തെ തിരഞ്ഞ് കാൽഗറി പോലീസ്

കാൽഗറി: കാൽഗറി സ്റ്റാംപീഡ് മിഡ്‌വേയിൽ മൂന്ന് യുവാക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ അക്രമി സംഘത്തെ തിരഞ്ഞ് കാൽഗറി പോലീസ്. ജൂലൈ 8 ചൊവ്വാഴ്ച രാത്രി 11.05ന് മിഡ്‌വേയിലെ യൂറോസ്ലൈഡിന് സമീപമാണ് ആദ്യത്തെ ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. സ്ഥലത്തെത്തിയപ്പോൾ ഗുരുതരമായ പരുക്കുകളോടെ കിടക്കുകയായിരുന്ന യുവാവിനെയാണ് കണ്ടത്. ഇയാളുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. ഉടൻ പോലീസ് ഇയാളെ ആശുപത്രിയിൽ എത്തിച്ചു. യുവാവിന്റെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. രണ്ട് പേർക്കെതിരെ നടന്ന ആക്രമണമാണ് രണ്ടാമത് റിപ്പോർട്ട് ചെയ്തത്. 17 അവന്യു […]

ടൊറന്റോയിൽ ലിഥിയം-അയേൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങളുടെ എണ്ണം രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയിലധികമായെന്ന് റിപ്പോർട്ട്

ടൊറന്റോ: ടൊറന്റോയിൽ ലിഥിയം-അയേൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങളുടെ എണ്ണം രണ്ട് വർഷത്തിനുള്ളിൽ ഇരട്ടിയിലധികമായെന്ന് റിപ്പോർട്ട്. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ തീപിടുത്തങ്ങളുടെ എണ്ണം 162 ശതമാനം വർധിച്ചതായി സിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. 2022ൽ 29 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2024 ആയപ്പോഴേക്കും കേസുകളുടെ എണ്ണം 76 ആയി വർധിച്ചു. ഈ വർഷം 43 തീപിടുത്തങ്ങൾ ലിഥിയം-അയേൺ ബാറ്ററി പൊട്ടിത്തെറിച്ചുണ്ടായിട്ടുണ്ടെന്ന് സിറ്റിയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ലിഥിയം-അയേൺ ബാറ്ററികൾ മൂലമുണ്ടാകുന്ന തീപിടുത്തങ്ങൾ പലതും തടയാവുന്നവയാണെന്ന് ടൊറന്റോ ഫയർ ചീഫ് […]

റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാമെന്ന് മാര്‍പാപ്പ

റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ വത്തിക്കാന്‍ തയാറാണെന്ന് ലിയോ മാര്‍പാപ്പ. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ സ്ഥിരസമാധാനമാണ് ഉടന്‍ വേണ്ടതെന്ന് മാര്‍പാപ്പ പറഞ്ഞു. ഇറ്റലിയിലെ മലയോരപട്ടണമായ കസ്റ്റല്‍ ഗണ്‍ദോല്‍ഫോയിലാണു മാര്‍പാപ്പയെ സെലെന്‍സ്‌കി സന്ദര്‍ശിച്ചത്. രണ്ടാഴ്ച അവധി ചെലവഴിക്കാനാണു മാര്‍പാപ്പ ഇവിടെയെത്തിയത്. സംഘര്‍ഷം അവസാനിപ്പിച്ച് ദീര്‍ഘകാല സമാധാനം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ റഷ്യയുമായി വത്തിക്കാനില്‍ ചര്‍ച്ച നടത്തുന്നത് സാധ്യമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം വൊളോഡിമിര്‍ സെലെന്‍സ്‌കി സമൂഹമാധ്യമത്തില്‍ കുറിച്ചു. മാര്‍പാപ്പയായി ചുമതലയേറ്റ് രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ലിയോ […]

ശുഭാംശുവിന്റെയും സംഘത്തിന്റെയും മടക്കയാത്ര മാറ്റി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ശുഭാംശു ശുക്ലയുടെയും സംഘത്തിന്റേയും മടക്കയാത്ര നീട്ടിവെച്ചു. ആക്സിയം ഫോര്‍ ദൗത്യത്തിലെ നാലംഗ സംഘം ജൂലൈ 14-ന് ശേഷം മാത്രമേ ഭൂമിയിലേക്ക് മടങ്ങൂ എന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി അറിയിച്ചു. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് മടങ്ങാനിരുന്ന യാത്രയാണ് അപ്രതീക്ഷിതമായി മാറ്റിവെച്ചത്. മടക്കയാത്രയുടെ പുതിയ തീയതി ഇതുവരെ കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ, ശുഭാംശുവിനും സംഘത്തിനും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മൂന്നാഴ്ചയോളം ചെലവഴിക്കാന്‍ സാധിച്ചേക്കും. പതിനാല് ദിവസത്തെ ദൗത്യമായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. നാസ, […]

ജീവനക്കാരുടെ എണ്ണം കുറക്കുന്നതിന്റെ ഭാഗമായി കൂട്ടപ്പിരിച്ചുവിടല്‍:ട്രംപിന് അനുകൂല നിലപാടുമായി സുപ്രീം കോടതി

ഫെഡറല്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കത്തിന് യുഎസ് സുപ്രീം കോടതിയുടെ അനുമതി. കൂട്ടപ്പിരിച്ചുവിടലിനുള്ള ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് നടപ്പാക്കുന്നതു തടഞ്ഞ സാന്‍ഫ്രാന്‍സിസ്‌കോയിലെ ജഡ്ജിയുടെ തീരുമാനമാണ് സുപ്രീം കോടതി റദ്ദാക്കിയത്. ഇത് പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിനും ഫെഡറല്‍ ഭരണ സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനും വഴിയൊരുക്കും. സാന്‍ ഫ്രാന്‍സിസ്‌കോയിലെ യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി സൂസന്‍ ഇല്‍സ്റ്റണ്‍ മെയ് മാസത്തില്‍ ട്രംപിന്റെ കൂട്ടപ്പിരിച്ചുവിടല്‍ പദ്ധതികള്‍ക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കോണ്‍ഗ്രസുമായി ആലോചിക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങളെ ഇത്രയധികം […]

വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി 10 ബന്ദികളെ വിട്ടയക്കും: ഹമാസ്

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി 10 ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് അറിയിച്ചു. ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാനുള്ള ഒരു കരാറിനുള്ള സാധ്യതകളെക്കുറിച്ച് ഇസ്രയേല്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഖത്തറിന്റെ മധ്യസ്ഥതയില്‍ നാല് ദിവസത്തെ പരോക്ഷ ചര്‍ച്ചകള്‍ ശേഷമാണ് ഹമാസ് ബന്ദികളെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ ഉടമ്പടി ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് യുഎസും സൂചന നല്‍കിയിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലി അതിര്‍ത്തി പ്രദേശങ്ങളില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ബന്ദിയാക്കിയ 251 പേരില്‍, […]

ആസിയാന്‍ രാജ്യങ്ങളുമായി വ്യാപാര കരാറിലെത്താന്‍ കാനഡ

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറില്‍ എത്താന്‍ കാനഡ സജീവമായി പ്രവര്‍ത്തിക്കുന്നതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ്. വ്യാപാരം വൈവിധ്യവത്കരിക്കുന്നതിനായും, കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ കനത്ത തീരുവയെ തുടര്‍ന്നാണ് ഈ നീക്കമെന്നും അനിത ആനന്ദ് വ്യക്തമാക്കി. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലെ (ആസിയാന്‍ ) 10 രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തുടരാന്‍ കാനഡ ആഗ്രഹിക്കുന്നുവെന്നും അനിത ആനന്ദ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കുന്നത് ഇന്തോ-പസഫിക് മേഖലയായിരിക്കുമെന്ന് കാനഡ വിശ്വസിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. […]

ചെമ്പ് ഇറക്കുമതി തീരുവ ഓഗസ്റ്റ് 1 മുതൽ: ട്രംപ്

ചെമ്പ് ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഓഗസ്റ്റ് 1 മുതൽ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതോടെ അമേരിക്ക വീണ്ടും മുൻനിര ചെമ്പ് ഉൽപാദക രാജ്യമായി മാറുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സെമികണ്ടക്ടറുകൾ, വിമാനങ്ങൾ, ബാറ്ററികൾ എന്നിവയ്ക്ക് ചെമ്പ് ആവശ്യമാണെന്നും പ്രതിരോധ വകുപ്പ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ വസ്തുവാണ് ചെമ്പെന്നും അദ്ദേഹം പറഞ്ഞു. ആഗോള ചെമ്പ് ശുദ്ധീകരണത്തിൽ ചൈനയുടെ ആധിപത്യം കാരണം ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി ട്രംപ് ഫെബ്രുവരിയിൽ ചെമ്പ് ഇറക്കുമതിക്ക് […]

മാനിറ്റോബയിൽ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് തൃപ്പൂണിത്തുറ സ്വദേശി പൈലറ്റ് മരിച്ചു

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. പൈലറ്റുമാരായ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീഹരി സുകേഷ് ആണ് അപകടത്തില്‍പ്പെട്ട മലയാളി. സാവന്ന മെയ് റോയ്‌സ് എന്ന ഇരുപതുകാരിയാണ് കൊല്ലപ്പെട്ട മറ്റൊരു വിദ്യാര്‍ഥി. മാനിറ്റോബയിലെ സ്‌റ്റെയിന്‍ബാച്ച് മേഖലയില്‍ ചൊവ്വാഴ്ച ആയിരുന്നു അപകടം നടന്നത്. പരിശീലന പറക്കലിനിടെ ഇരുവരും ഒരേ സമയം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. പരിശീനത്തിന് ഉപയോഗിക്കുന്ന ചെറിയ റണ്‍വേയില്‍ നിന്ന് ഏതാനും മീറ്ററുകള്‍ […]