newsroom@amcainnews.com

ആസിയാന്‍ രാജ്യങ്ങളുമായി വ്യാപാര കരാറിലെത്താന്‍ കാനഡ

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറില്‍ എത്താന്‍ കാനഡ സജീവമായി പ്രവര്‍ത്തിക്കുന്നതായി വിദേശകാര്യ മന്ത്രി അനിത ആനന്ദ്. വ്യാപാരം വൈവിധ്യവത്കരിക്കുന്നതിനായും, കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ കനത്ത തീരുവയെ തുടര്‍ന്നാണ് ഈ നീക്കമെന്നും അനിത ആനന്ദ് വ്യക്തമാക്കി.

തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയിലെ (ആസിയാന്‍ ) 10 രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം തുടരാന്‍ കാനഡ ആഗ്രഹിക്കുന്നുവെന്നും അനിത ആനന്ദ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ആഗോള സമ്പദ്വ്യവസ്ഥയെ നയിക്കുന്നത് ഇന്തോ-പസഫിക് മേഖലയായിരിക്കുമെന്ന് കാനഡ വിശ്വസിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജി7 രാജ്യങ്ങള്‍ക്ക് അപ്പുറത്തേക്ക് കാനഡയുടെ വ്യാപാര ബന്ധങ്ങള്‍ വൈവിധ്യവത്കരിക്കാന്‍ കഴിയുന്ന ഒരു മാര്‍ഗമാണ് ആസിയാന്‍-കാനഡ സ്വതന്ത്ര വ്യാപാര കരാറെന്ന് അനിത ആനന്ദ് പറഞ്ഞു. വ്യാപാരത്തിന് പുറമേ, ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, കൃത്രിമബുദ്ധി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ ആസിയാനുമായി സഹകരിക്കാന്‍ കാനഡ പദ്ധതിയിടുന്നതായും വിദേശകാര്യ മന്ത്രിപറയുന്നു.

You might also like
Body of a Medical Student Found Inside a Car in Kallambalam

കല്ലമ്പലത്ത് കാറിനുള്ളിൽ മെഡിക്കൽ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

കാറ്റി സക്കറിയ വൈറ്റ് ഹൗസിന്‍റെ പുതിയ പ്രസ് സെക്രട്ടറി

Hospital loot: 'Rs 408 for a paracetamol worth Rs 32.8, and Rs 5385 for an antibiotic worth Rs 715'

ആശുപത്രിക്കൊള്ള : ‘32.8 രൂപയുടെ പാരസെറ്റമോളിന് 408 രൂപയും, 715 രൂപയുടെ ആന്റിബയോട്ടിക്കിന് 5385 രൂപയും’

Canada opens new pathways for Indians with massive job opportunities and faster visas

വൻ തൊഴിലവസരങ്ങളും വേഗത്തിലുള്ള വീസകളുമായി കാനഡ ഇന്ത്യക്കാർക്കായി പുതിയ വഴികൾ തുറക്കുന്നു

Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

Carney to make first bilateral visit by a Canadian PM to Turkey

കനേഡിയൻ പ്രധാനമന്ത്രി ടർക്കിയിലേക്ക്: കാർണി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം

Top Picks for You
Top Picks for You