newsroom@amcainnews.com

വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി 10 ബന്ദികളെ വിട്ടയക്കും: ഹമാസ്

ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി 10 ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് അറിയിച്ചു. ഗാസയിലെ പോരാട്ടം അവസാനിപ്പിക്കാനുള്ള ഒരു കരാറിനുള്ള സാധ്യതകളെക്കുറിച്ച് ഇസ്രയേല്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ഖത്തറിന്റെ മധ്യസ്ഥതയില്‍ നാല് ദിവസത്തെ പരോക്ഷ ചര്‍ച്ചകള്‍ ശേഷമാണ് ഹമാസ് ബന്ദികളെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചത്. 60 ദിവസത്തെ വെടിനിര്‍ത്തല്‍ ഉടമ്പടി ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് യുഎസും സൂചന നല്‍കിയിരുന്നു. 2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലി അതിര്‍ത്തി പ്രദേശങ്ങളില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ ബന്ദിയാക്കിയ 251 പേരില്‍, 49 പേര്‍ ഇപ്പോഴും തടങ്കലിലാണ്. ഇതില്‍ 27 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രയേല്‍ പറയുന്നത്.

ഗാസയിലേക്ക് സഹായം തടസ്സമില്ലാതെ എത്തുക, ഇസ്രയേല്‍ സൈന്യം പ്രദേശത്ത് നിന്ന് പിന്മാറുക, ദീര്‍ഘകാല സമാധാനത്തിനുള്ള ‘യഥാര്‍ത്ഥ ഉറപ്പുകള്‍’ തുടങ്ങിയവയാണ് നിലവിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് പ്രധാനമായും തടസ്സമായി നില്‍ക്കുന്നതെന്നാണ് ഹമാസ് വ്യക്തമാക്കി. ചൊവ്വാഴ്ച രാത്രി വാഷിങ്ടണില്‍ ട്രംപുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തിയിരുന്നു. ഹമാസിനെ നശിപ്പിക്കാനുള്ള ദൃഢനിശ്ചയത്തില്‍ വിട്ടുവീഴ്ചയില്ലെങ്കിലും ഒരു വെടിനിര്‍ത്തല്‍ കരാര്‍ വരാനിരിക്കുന്നുവെന്ന് നെതന്യാഹു അറിയിച്ചിരുന്നു.

You might also like

കാലിഫോർണിയയില്‍ ചൂട് കനക്കുന്നു: ജാഗ്രതാ നിർദ്ദേശം

Death threat via social media: Three college students arrested for threatening Trump

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി; ട്രംപിനെതിരെ ഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

US Senator John Kennedy hints at a 2028 presidential bid and sharply criticizes Trump

2028-ൽ പ്രസിഡന്റ്ലേക്ക് മത്സരിച്ചേക്കുമെന്ന് യു.എസ് സെനറ്റർ ജോൺ കെന്നഡി; ട്രംപിനെതിരെയും രൂക്ഷ വിമർശനം

കിസ്റ്റ പൈക്ക് രോഗമുക്തിയിലേക്ക്: ആരോഗ്യനിലയില്‍ പുരോഗതി

സമാധാന നൊബേല്‍ പുരസ്‌കാര ആവശ്യവുമായി ട്രംപ് വീണ്ടും രംഗത്ത്

ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക് സമാധാന നൊബേൽ

Top Picks for You
Top Picks for You