ഉഷ്ണതരംഗം: ‘ഹീറ്റ് റിലീഫ് നെറ്റ്വര്‍ക്ക്’ സജീവമാക്കി ടൊറന്റോ സിറ്റി

നഗരത്തില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ‘ഹീറ്റ് റിലീഫ് നെറ്റ്വര്‍ക്ക്’ ഈ വാരാന്ത്യവും പ്രവര്‍ത്തിക്കുമെന്ന് ടൊറന്റോ സിറ്റി. അഞ്ഞൂറിലധികം തണുപ്പേറിയ ഇടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറക്കും. ലൈബ്രറികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍ എന്നിവ ഇതില്‍പ്പെടും. നോര്‍ത്ത് യോര്‍ക്ക്, സ്‌കാര്‍ബ്‌റോ, എറ്റോബിക്കോ, യോര്‍ക്ക്, ഈസ്റ്റ് യോര്‍ക്ക് സിവിക് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ അഞ്ച് എയര്‍ കണ്ടീഷന്‍ ചെയ്ത കെട്ടിടങ്ങള്‍ രാവിലെ 8 മുതല്‍ രാത്രി 9:30 വരെ തുറന്നിരിക്കും. ശനിയാഴ്ച ഉച്ച മുതല്‍ മെട്രോ ഹാള്‍ റൊട്ടുണ്ട 24 മണിക്കൂറും […]
ഡോക്ടര്‍മാരില്ല: ആല്‍ബര്‍ട്ട ആരോഗ്യമേഖല പ്രതിസന്ധിയില്‍

ആല്‍ബര്‍ട്ടയിലെ ആരോഗ്യമേഖല മോശം അവസ്ഥയിലാണെന്ന് പുതിയ റിപ്പോര്‍ട്ട്. എമര്‍ജന്‍സി യൂണിറ്റിലെ നീണ്ട കാത്തിരിപ്പ് സമയവും ഫാമിലി ഡോക്ടര്‍മാരെ കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന പ്രശ്‌നങ്ങള്‍ എന്ന് ആല്‍ബര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍ (AMA) പറയുന്നു. കഴിഞ്ഞ വര്‍ഷം എമര്‍ജന്‍സി യൂണിറ്റില്‍ പോയവരില്‍ 60 ശതമാനം പേരും തങ്ങളുടെ അനുഭവം മോശമെന്ന് വിലയിരുത്തി. അഞ്ചില്‍ ഒരാള്‍ക്ക് ഫാമിലി ഡോക്ടറില്ലെന്നും, ആവശ്യമുള്ളപ്പോള്‍ പകുതിയിലധികം പേര്‍ക്ക് ഡോക്ടറെ കാണാനായില്ലെന്നും AMA റിപ്പോര്‍ട്ടിലുണ്ട്. അതേസമയം, AMA-യുടെ സര്‍വേ 1,100 പേരില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമാണെന്നും ഇത് […]
ഇസ്രയേല്‍ ആക്രമിച്ചാല്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ സൈനിക മേധാവി

ഇസ്രയേല്‍ വീണ്ടും യുദ്ധത്തിന് മുതിര്‍ന്നാല്‍, വിനാശകരമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ സൈനിക മേധാവി മേജര്‍ ജനറല്‍ അബ്ദുല്‍ റഹീം മൗസാവി. അങ്ങനെയൊരു സാഹചര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അമേരിക്കയ്ക്ക് പോലും സംരക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ടെഹ്റാനില്‍ നടന്ന ചടങ്ങിലായിരുന്നു പ്രസ്താവന. രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനയിയുടെ നിര്‍ദ്ദേശമനുസരിച്ചുള്ള പ്രത്യാക്രമണ പദ്ധതി തയ്യാറാണെന്നും, ഇസ്രയേലി അതിക്രമമുണ്ടായാല്‍ അത് നടപ്പാക്കുമെന്നും മൗസാവി പറഞ്ഞു. സൈന്യത്തോടൊപ്പം രാജ്യത്തെ ജനങ്ങളും ഇസ്രയേലിനും അമേരിക്കയ്ക്കുമെതിരായ പോരാട്ടത്തില്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിട്ടുണ്ടെന്നും […]
ഇസ്രയേലിന് അനുകൂലമായി വാര്‍ത്തചെയ്യാന്‍ നിര്‍ബന്ധിക്കുന്നു: ബിബിസി ജീവനക്കാര്‍ പ്രതിഷേധത്തില്‍

ഗാസയിലെ ഇസ്രയേല്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഇസ്രയേലിന് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്നാരോപിച്ച് നൂറിലധികം ബിബിസി ജീവനക്കാര്‍ രംഗത്ത്. വിഷയം ഉന്നയിച്ച് ഇവര്‍ ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിക്ക് തുറന്ന കത്തയച്ചു. അഭിനേതാക്കളും മറ്റ് മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്നൂറില്‍ അധികം പേര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. പലസ്തീന്‍ വിഷയത്തില്‍ ബിബിസിക്കുള്ളില്‍ വര്‍ധിച്ചുവരുന്ന ആന്തരിക പ്രശ്‌നങ്ങളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഗാസയിലെ മാനുഷിക പ്രതിസന്ധി അവതരിപ്പിക്കുന്നതിലും സ്വന്തം എഡിറ്റോറിയല്‍ നിലവാരം പാലിക്കുന്നതിലും ബിബിസി പരാജയപ്പെട്ടുവെന്ന് കത്തില്‍ പറയുന്നു. […]
ഒൻ്റാരിയോയിൽ പൊതു ജനാരോഗ്യ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പങ്കാളിത്തം നല്കാനൊരുങ്ങി സർക്കാർ

ഒൻ്റാരിയോ: പൊതു ജനാരോഗ്യ രംഗത്ത് സ്വകാര്യ മേഖലയ്ക്ക് കൂടുതൽ പങ്കാളിത്തം നല്കാനൊരുങ്ങി ഒൻ്റാരിയോ സർക്കാർ. ഇതിൻ്റെ ഭാഗമായി ഇടുപ്പ്, കാൽമുട്ട് മാറ്റിവയ്ക്കൽ പോലുള്ള ഓർത്തോപീഡിക് ശസ്ത്രക്രിയകൾ ചെയ്യാൻ സ്വകാര്യ ക്ലിനിക്കുകൾക്ക് അനുവാദം നല്കും. ഇതിനായി ആശുപത്രികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ച് തുടങ്ങി. എംആർഐ സ്കാനുകൾ, സിടി സ്കാനുകൾ, എൻഡോസ്കോപ്പി തുടങ്ങിയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി 57 സ്വകാര്യ ക്ലിനിക്കുകൾക്ക് അടുത്തിടെ ലൈസൻസ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഓർത്തോപീഡിക് ശസ്ത്രക്രിയകൾ ചെയ്യാനും സ്വകാര്യ ക്ലിനിക്കുകൾക്ക് അനുവാദം നല്കാനൊരുങ്ങുന്നത്. ഈ […]
ഒരു കാലത്തെ പ്രതാപി, ഇപ്പോൾ… വാൻകുവറിലെ പഞ്ചാബി മാർക്കറ്റിന്റെ ശോഭ മങ്ങുന്നു; അടച്ചുപൂട്ടലിന്റെ വക്കിൽ വ്യാപാരികൾ

വാൻകുവർ: ഒരു കാലത്ത് നൂറുകണക്കിന് ഉപഭോക്താക്കളെയും സന്ദർശകരെയും ദിവസവും ആകർഷിച്ചിരുന്ന അത്യാകർഷകമായ സ്ഥലമായിരുന്നു വാൻകുവറിലെ പഞ്ചാബി മാർക്കറ്റ്. ഇന്ത്യക്കാരെയും മറ്റ് ദക്ഷിണേഷ്യൻ സമൂഹത്തിനെയും കാനഡയിലെ സ്വദേശികളെയും ഒരുപോലെ ആകർഷിച്ചിരുന്ന മാർക്കറ്റ് ഇപ്പോൾ അഭിവൃദ്ധി പ്രാപിക്കുന്നില്ലെന്ന് ചില ബിസിനസ്സുകാർ പറയുന്നു. ‘ലിറ്റിൽ ഇന്ത്യ’ എന്നാണ് മാർക്കറ്റ് അറിയപ്പെടുന്നത്. മെയിൻ സ്ട്രീറ്റ്, ഈസ്റ്റ് 49 അവന്യു എന്നിവടങ്ങളാണ് പ്രധാന കേന്ദ്രങ്ങൾ. 1970 കളിൽ തുറന്ന പഞ്ചാബി മാർക്കറ്റ് ശരിക്കും ഒരു ചെറിയ ഇന്ത്യ തന്നെയായിരുന്നു. ദക്ഷിണേഷ്യൻ ഉൽപ്പന്നങ്ങൾ തിരയുന്നവർക്കും ആവശ്യക്കാർക്കും […]
ആപ്പ് അധിഷ്ഠിത തൊഴിലാളികൾക്ക് നാഴികക്കല്ല്; വിക്ടോറിയയിലെ ഊബർ റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവർമാർക്ക് യൂണിയൻ പദവി

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിൽ ഊബറിന്റെ റൈഡ്-ഹെയ്‌ലിംഗ് ഡ്രൈവർമാർക്ക് യൂണിയൻ പദവി ലഭിച്ചു. ആപ്പ് അധിഷ്ഠിത തൊഴിലാളികൾക്ക് ഇതൊരു നാഴികക്കല്ലാണ്. ഇത് രാജ്യത്തൊരു പുതിയ മാതൃക സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ബുധനാഴ്ച ഇത് സംബന്ധിച്ച് യുണൈറ്റഡ് ഫുഡ് ആൻഡ് കൊമേഴ്‌സ്യൽ വർക്കേഴ്‌സ് കാനഡ(UFCW) പ്രഖ്യാപനം നടത്തി. യൂണിയൻ പറയുന്നതനുസരിച്ച്, UFCW വിന് കീഴിലുള്ള ബീസി ലേബർ റിലേഷൻസ് ബോർഡിന്റെ സർട്ടിഫിക്കേഷനെ തുടർന്ന് കാനഡയിൽ ഔദ്യോഗികമായി രൂപീകൃതമാകുന്ന ഊബർ ഡ്രൈവർമാരുടെ ആദ്യ ഗ്രൂപ്പാണിത്. മെച്ചപ്പെട്ട ആരോഗ്യ, […]
വീണ്ടും കൂട്ടപ്പിരിച്ചു വിടലിന് ഒരുങ്ങി ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ്; ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനത്തോളം പേരെ പിരിച്ചു വിടാനാണ് പുതിയ നീക്കം

ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചു വിടലിന് ഒരുങ്ങുന്നു. കമ്പനിയുടെ ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനത്തോളം പേരെ പിരിച്ചു വിടാനാണ് പുതിയ നീക്കം. ഇത് ഏകദേശം 9000 പേരുടെ തൊഴിൽ നഷ്ടത്തിനിടയാക്കും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കമ്പനി നടത്തുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാകും ഇത്. കമ്പനിയുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനായി ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്ന് മൈക്രോ സോഫ്റ്റ് വക്താവ് ഇമെയിൽ സന്ദേശത്തിൽ വ്യക്തമാക്കി. മിഡിൽ ലെവൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോ സോഫ്റ്റിൻ്റെ […]
അമേരിക്കയിൽ ദേശീയതല പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിക്ക് പുരസ്കാരം

നോർത്ത് കരോലിന: ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക (FBLA) ദേശീയതലത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ മലയാളി വിദ്യാർത്ഥിനിയായ എഡ്ന എലിസ സാബിൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. കാലിഫോർണിയയിലെ അനാഹൈമിൽ ജൂൺ 29 മുതൽ ജൂലൈ 2 വരെ നടന്ന നാഷണൽ ലീഡർഷിപ്പ് കോൺഫറൻസിലാണ് എഡ്ന ഈ ഉന്നത വിജയം നേടിയത്. എഫ്.ജെ. കാർനേജ് മിഡിൽ സ്കൂൾ വിദ്യാർത്ഥിനിയായ എഡ്ന, സംസ്ഥാന തലത്തിലും ഒന്നാം സ്ഥാനം നേടിയാണ് ദേശീയതലത്തിൽ മത്സരിച്ചത്. “സാമൂഹ്യ സേവനത്തിലൂടെ ആർജ്ജിക്കുന്ന കഴിവുകളും അവയുടെ […]
യൂറോപ്യൻ മദ്യത്തിന് താരിഫ് ചുമത്തി ചൈന

ചൈനയും യുഎസ് സഖ്യകക്ഷികളും തമ്മിലെ താരിഫ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ യൂറോപ്യൻ മദ്യത്തിന് (ബ്രാൻഡി) പുതിയ താരിഫ് പ്രഖ്യാപിച്ച് ചൈന. ഫ്രഞ്ച് ഉൽപന്നമായ കോന്യാക് അടക്കമുള്ള മദ്യത്തിനുള്ള ഇറക്കുമതി നിയന്ത്രണ താരിഫ് 27.7% മുതൽ 34.9% വരെയാക്കുമെന്ന് ചൈനയുടെ വാണിജ്യ മന്ത്രാലയം അറിയിച്ചു. വ്യാപാര തർക്കങ്ങളിൽ ചർച്ചകൾക്കായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി വിവിധ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് അഞ്ചു വർഷത്തേക്ക് താരിഫ് പ്രഖ്യാപനമെന്നത് ശ്രദ്ധേയമാണ്. യൂറോപ്യൻ ബ്രാൻഡിയുടെ വ്യാപക ഇറക്കുമതി രാജ്യത്തെ വീഞ്ഞ് ഉൽപാദനത്തെ […]