വിമാനം വൈകി, കണക്ഷൻ ഫ്‌ളൈറ്റ് നഷ്ടപ്പെട്ടു; അമേരിക്കൻ പാസ്‌പോർട്ട് ഉടമകൾക്ക് പഞ്ചനക്ഷത്ര ഹോട്ടലിൽ മുറി, ഇന്ത്യൻ പാസ്‌പോർട്ട് ഉടമയായതിനാൽ താമസിക്കാൻ ലഭിച്ചത് കാപ്‌സ്യൂൾ മുറിയെന്ന് യുവതി

അമേരിക്കയിലെ ഇന്ത്യൻ വംശജ തന്റെ ഇന്ത്യൻ പാസ്‌പോർട്ടിനെക്കുറിച്ച് തമാശയായി വിലപിക്കുന്ന ഇൻസ്റ്റഗ്രാം വീഡിയോ വൈറലാകുന്നു. വിമാനം വൈകിയതിനാൽ തനിക്കും മറ്റ് നിരവധി യാത്രക്കാർക്കും കണക്ഷൻ ഫ്‌ളൈറ്റ് നഷ്ടപ്പെട്ടതിനെത്തുടർന്ന് ഫ്രാങ്ക്ഫർട്ടിൽ കുടുങ്ങിയപ്പോൾ കമ്പനി നൽകിയ ചെറിയ ഹോട്ടൽമുറിയിൽ നിന്നാണ് അനിഷ അറോറ വീഡിയോ പകർത്തിയത്. View this post on Instagram A post shared by Anisha Arora (@anishaaa1102) വിമാനം റദ്ദാക്കപ്പെട്ട അമേരിക്കൻ പാസ്‌പോർട്ട് ഉടമകൾക്ക് പഞ്ചനക്ഷത്ര ഹോട്ടലിലെ മുറികളാണ് താമസത്തിനായി ലഭിച്ചതെന്ന് അറോറ പറഞ്ഞു. […]
എഞ്ചിന്‍ തകരാര്‍ കാരണം കാനഡയില്‍ നിസ്സാന്‍ 38,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ചു

എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് കാനഡയില്‍ 38,000 വാഹനങ്ങള്‍ തിരിച്ചുവിളിച്ച് നിസ്സാന്‍. 2021-2024 റോഗ്, 2019-2020 നിസ്സാന്‍ ആള്‍ട്ടിമ, 2019-2022 ഇന്‍ഫിനിറ്റി ക്യുഎക്‌സ്50, 2022 ഇന്‍ഫിനിറ്റി QX55, എന്നീ മോഡലുകളാണ് തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ബാധിക്കപ്പെട്ട വാഹനങ്ങളുടെ ഉടമകള്‍ ഇവ നിസ്സാന്‍ അല്ലെങ്കില്‍ ഇന്‍ഫിന്റി ഡീലര്‍ഷിപ്പില്‍ പരിശോധനയ്ക്കായി കൊണ്ടുവരാന്‍ കമ്പനി നിര്‍ദ്ദേശിക്കുന്നു. തകരാറുമായി ബന്ധപ്പെട്ട് ഇതുവരെ പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. യുഎസ് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച്, യുഎസില്‍ 4.43 ലക്ഷത്തിലധികം നിസ്സാന്‍ വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. അതേസമയം […]
വ്യാപാര യുദ്ധം: കാനഡക്കാർ യുഎസ് ഉൽപ്പന്നങ്ങളും യാത്രകളും ഒഴിവാക്കുന്നു; യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നവരുടെ എണ്ണം അഞ്ച് പോയിന്റ് ഉയർന്ന് 72 ശതമാനമായെന്ന് സർവ്വേ റിപ്പോർട്ട്

ഓട്ടവ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങളും കാനഡയോടുള്ള മനോഭാവവും കനേഡിയൻ പൗരന്മാരിൽ അമേരിക്കയോടുള്ള വികാരം മോശമാകുന്നതായി സർവേ റിപ്പോർട്ട്. ട്രംപിന്റെ നയങ്ങളോടുള്ള നീരസം കാനഡയിലെ ഭൂരിപക്ഷം ജനങ്ങളിലും അമേരിക്കൻ ഉൽപ്പന്നങ്ങളും യാത്രകളും ഒഴിവാക്കുന്ന പ്രവണത വർധിച്ചതായി കാനഡ ഡേയിൽ പ്രസിദ്ധീകരിച്ച ഇപ്‌സോസ് പോൾ സൂചിപ്പിക്കുന്നു. യുഎസ് നിർമ്മിത ഉൽപ്പന്നങ്ങൾ ഒഴിവാക്കുന്നവരുടെ എണ്ണം അഞ്ച് പോയിന്റ് ഉയർന്ന് 72 ശതമാനമായതായി റിപ്പോർട്ടിൽ പറയുന്നു. സർവേയിൽ പങ്കെടുത്ത കനേഡിയൻ പൗരന്മാരിൽ മുക്കാൽഭാഗവും അമേരിക്കയിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഉദ്ദേശിക്കുന്നതായി […]
ഏഷ്യൻ വിപണികളിലേക്ക് ദ്രവീകൃത പ്രകൃതിവാതകവുമായി കാനഡയിൽ നിന്നുള്ള ആദ്യ കപ്പൽ യാത്ര തുടങ്ങി

ബ്രിട്ടീഷ് കൊളംബിയ: കാനഡയിൽനിന്ന് ഏഷ്യൻ വിപണികളിലേക്ക് ദ്രവീകൃത പ്രകൃതിവാതകവുമായി ആദ്യ കപ്പൽ യാത്ര തുടങ്ങി. ബ്രിട്ടീഷ് കൊളംബിയയിലെ കിറ്റിമാറ്റിലുള്ള എൽഎൻജി കാനഡയുടെ ബെർത്തിൽ നിന്നാണ് ടാങ്കർ പുറപ്പെട്ടത്. ബിസിയിൽ ഉൽപ്പാദിപ്പിക്കുന്ന എൽഎൻജിയാണ് കപ്പലിൽ നിറച്ചിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. മേഖലയ്ക്ക് ദീർഘകാല സാമ്പത്തിക ഉത്തേജനം നൽകുന്ന പദ്ധതിയാണ് ഇതെന്ന് കിറ്റിമാറ്റ് മേയർ ഫിൽ ജെർമുത്ത് പറഞ്ഞു. ഏകദേശം ഒരു ദശാബ്ദം നീണ്ടു നിന്ന പ്രവർത്തനങ്ങളിലൂടെയാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. 9,000-ത്തിൽ താഴെ ജനസംഖ്യയുള്ള ഒരു പട്ടണത്തിലെ […]
പഴയ ‘ചങ്കി’ന് അമേരിക്കൻ പ്രസിഡൻ്റിന്റെ മുന്നറിയിപ്പ്; ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ വിമർശനം കടുപ്പിച്ചു, എലോൺ മസ്കിനെ നാട് കടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഡോണൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഇലോൺ മസ്‌ക് വിമർശനം കടുപ്പിച്ചതിന് പിന്നാലെ മസ്കിന് മുന്നറിയിപ്പുമായി ട്രംപ്. മസ്കിനെ നാട് കടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞു. സർക്കാർ സബ്‌സിഡികൾ ലഭിച്ചിരുന്നില്ലെങ്കിൽ മസ്കിന് കടയും പൂട്ടി സൗത്ത് ആഫ്രിക്കയിലേക്ക് പോകേണ്ടിവരുമായിരുന്നു എന്ന് ട്രംപ് പറഞ്ഞു. മറ്റാർക്കും ലഭിക്കുന്നതിനേക്കാൾ കൂടുതൽ സബ്സിസികൾ മസ്കിന് ലഭിച്ചിട്ടുണ്ടെന്നും സ്വയം പരിശോധിച്ചാൽ അത് മനസിലാകുമെന്നും ട്രംപ് വിമർശിച്ചു. മസ്കിൻ്റെ കമ്പനികളായ ടെസ്ലയ്ക്കും സ്പേസ് എക്സിനും നല്കിയ സബ്സിഡിയെക്കുറിച്ച് അന്വേഷിക്കാൻ ഡോജിനോട് […]
കാനഡയിൽ മൊബൈൽ ഫോൺ എത്തിയിട്ട് നാല് പതിറ്റാണ്ട്; കനേഡിയൻ ചരിത്രത്തിലെ ആദ്യത്തെ വയർലെസ് കോൾ നടന്നത് 1985 ജൂലൈ ഒന്നിന്

കാനഡയിൽ മൊബൈൽ ഫോൺ എത്തിയിട്ട് നാല് പതിറ്റാണ്ട് പിന്നിടുന്നു. കനേഡിയൻ ചരിത്രത്തിലെ ആദ്യത്തെ വയർലെസ് കോൾ നടന്നത് 40 വർഷങ്ങൾക്ക് മുമ്പ് 1985 ജൂലൈ ഒന്നിന് ആണ്. അന്നത്തെ ടൊറൻ്റോ മേയർ ആർട്ട് എഗിൾട്ടൺ 10 പൗണ്ട് ഭാരമുള്ളൊരു മൊബൈൽ ഫോൺ ഉപയോഗിച്ച് മോൺട്രിയൽ മേയർ ജീൻ ഡ്രാപ്യൂവിനെ ആണ് വിളിച്ചത്. ആദ്യ വയർലെസ് ഫോണിൻ്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് ഇപ്പോൾ പലരും. ഇപ്പോഴത്തെ അപേക്ഷിച്ച് വലിയ ഹാൻഡ് സെറ്റുകളായിരുന്നു അന്നത്തെ കാലത്തേതെന്ന് 86കാരനായ പിയറി റോബിറ്റൈൽ ഓർക്കുന്നു. […]
കാനഡയിൽ ഇന്ത്യൻ വംശജർ വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നു

കാനഡയിൽ ഇന്ത്യൻ വംശജർ ഉൾപ്പെടെയുള്ള ദക്ഷിണേഷ്യക്കാർക്കെതിരെയുള്ള വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങളിൽ വൻ വർധനയെന്ന് പുതിയ റിപ്പോർട്ട്. കാനഡയിലുടനീളം ഓൺലൈനിലും ഓഫ്‌ലൈനിലും ദക്ഷിണേഷ്യൻ വിരുദ്ധ വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ ഉയർന്നുവരുന്നത് ഈ സമൂഹങ്ങൾക്കും രാജ്യത്തിന്‍റെ സാമൂഹിക ഘടനയ്ക്കും ഭീഷണി ഉയർത്തുന്നുണ്ട്. വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ 2019-നും 2023-നും ഇടയിൽ 1,350% വർധിച്ചതായി ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് ഡയലോഗ് (ISD) റിപ്പോർട്ട് ചെയ്തു. 2019-നും 2023-നും ഇടയിൽ ദക്ഷിണേഷ്യൻ സമൂഹങ്ങൾക്കെതിരായി ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള വംശീയ-വിദ്വേഷ കുറ്റകൃത്യങ്ങൾ 227% വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. ഐഎസ്ഡിയുടെ […]
റഷ്യൻ എണ്ണ വാങ്ങുന്നവർക്ക് കനത്ത നികുതി; ആശങ്ക അറിയിച്ച് ഇന്ത്യ

റഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കുമേല്‍ 500 ശതമാനം നികുതിയേര്‍പ്പെടുത്താനുള്ള യുഎസ് നീക്കത്തില്‍ പ്രതികരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. യുഎസ് പാര്‍ലമെന്റില്‍ ബില്ല് മുന്നോട്ടുവെച്ച റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമുമായി, യുഎസിലെ ഇന്ത്യന്‍ അംബാസഡറും എംബസിയും ആശയവിനിമയം നടത്തുന്നുണ്ടെന്ന് ജയശങ്കര്‍ പറഞ്ഞു. വിഷയത്തിലെ ഇന്ത്യയുടെ ആശങ്കയെക്കുറിച്ചും ഊര്‍ജം, സുരക്ഷ എന്നീ വിഷയങ്ങളിലെ ഇന്ത്യന്‍ താല്‍പര്യങ്ങളെക്കുറിച്ചും ലിന്‍ഡ്‌സെയേ ധരിപ്പിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. റഷ്യയില്‍നിന്ന് എണ്ണ, ഗ്യാസ്, യുറേനിയം, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ ഇറക്കുമതി ചെയ്യുന്ന ഏതൊരു രാജ്യത്തിന് […]
കാട്ടുതീ ബാധിതർക്ക് ഔദ്യോഗിക രേഖകൾ സൗജന്യമായി നൽകും; കാനഡ സർക്കാർ

രാജ്യം നേരിടുന്ന ഭീതിതമായ കാട്ടുതീയിൽ ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ട കനേഡിയൻ പൗരന്മാർക്ക് അവ സൗജന്യമായി മാറ്റി നൽകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും സ്ഥിര താമസ കാർഡുകൾ, പൗരത്വ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടുകൾ എന്നിവയും മറ്റ് യാത്രാ രേഖകളും കാട്ടുതീ കാരണം നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അവ മാറ്റി നൽകും. നവംബർ 30 വരെയായിരിക്കും പദ്ധതി. കൂടാതെ ഏപ്രിൽ 1-നോ അതിനുശേഷമോ പ്രധാന ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയവ […]
കുടിയേറ്റ നിയന്ത്രണവുമായി ബ്രിട്ടിഷ് സർക്കാർ: തൊഴിൽ വീസയ്ക്ക് ബിരുദം വേണം

തൊഴിൽ വീസ അപേക്ഷകർക്ക് കുറഞ്ഞത് ബിരുദമെങ്കിലും വേണമെന്നതടക്കമുള്ള, കുടിയേറ്റ നിയന്ത്രണത്തിന്, പാർലമെൻ്റിൽ കർശന നിബന്ധനകളുൾപ്പെടുന്ന പുതിയ വീസ നിയമങ്ങൾ അവതരിപ്പിച്ച് ബ്രിട്ടിഷ് സർക്കാർ. ആരോഗ്യപരിചരണ മേഖലയ്ക്കും പുതിയ ചട്ടങ്ങൾ ബാധകമാകും. എന്നാൽ, നിലവിൽ ജോലി ചെയ്യുന്നവർക്ക് നിയന്ത്രണങ്ങൾ ബാധകമല്ല. ജൂലൈ 22-ന് ബ്രിട്ടിഷ് പാർലമെൻ്റ് അംഗീകാരം നൽകുന്നതോടെ ഈ നിയമം നിലവിൽ വരും. മേയിൽ പ്രഖ്യാപിച്ച കുടിയേറ്റ ധവളപത്രത്തിന്‍റെ ഭാഗമാണ് പുതിയ നിയമം. വിദഗ്ധ തൊഴിൽ മേഖലയ്ക്ക് ഉയർന്ന യോഗ്യതയും ശമ്പളവും ഉറപ്പാക്കും. കുറഞ്ഞ ശമ്പളമുള്ള പല […]