ബിട്ടിഷ് കൊളംബിയ സ്‌ക്വാമീഷിലെ കാട്ടുതീ നിയന്ത്രണവിധേയമാക്കി

വാരാന്ത്യത്തിലെ അനുകൂല കാലാവസ്ഥയെ തുടര്‍ന്ന് ബ്രിട്ടിഷ് കൊളംബിയ സ്‌ക്വാമീഷിലെ കാട്ടുതീ നിയന്ത്രണവിധേയമായതായി ബിസി വൈല്‍ഡ്ഫയര്‍ സര്‍വീസ്. എന്നാല്‍ ഡ്രൈഡന്‍ ക്രീക്ക് കാട്ടുതീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കാന്‍ ഡസന്‍ കണക്കിന് ഗ്രൗണ്ട് ക്രൂകള്‍ പ്രവര്‍ത്തിക്കുന്നതായി ബിസി വൈല്‍ഡ് ഫയര്‍ സര്‍വീസ് ഫയര്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സാറാ ബഡ് അറിയിച്ചു. ദുഷ്‌കരമായ ഭൂപ്രദേശമായതിനാല്‍ ഡ്രൈഡന്‍ ക്രീക്ക് കാട്ടുതീ പൂര്‍ണ്ണമായും അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഒരാഴ്ച കൂടി എടുത്തേക്കാമെന്ന് സാറാ ബഡ് പറഞ്ഞു. അതേസമയം കാട്ടുതീയില്‍ നിന്നും അടിസ്ഥാന സൗകര്യങ്ങളും വീടുകളും സംരക്ഷിക്കാന്‍ […]
ജി-7 ഉച്ചകോടിക്കിടെ മാര്‍ക് കാര്‍ണി-മോദി കൂടിക്കാഴ്ച ഇന്ന്

ആല്‍ബര്‍ട്ട കാനനാസ്‌കിസില്‍ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇന്ന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്ലാതെ ജി7 സമ്മേളനം രണ്ടാം ദിവസവും തുടരുന്നതിനിടെയാണ് ഇരുലോകനേതാക്കളുമായി മാര്‍ക്ക് കാര്‍ണി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നത്. റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ജി7 നേതാക്കളുടെ പ്രഭാതഭക്ഷണ സെഷനില്‍ പങ്കെടുക്കാന്‍ പോകുന്ന സെലെന്‍സ്‌കിയുമായി കാര്‍ണി സ്വകാര്യമായി കൂടിക്കാഴ്ച നടത്തും. ബ്രസീല്‍, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം […]
ടോവിങ് കമ്പനികളുടെ മറവില്‍ കൊള്ളയടി: പതിനേഴ് ഇന്ത്യന്‍ വംശജര്‍ അറസ്റ്റില്‍

ജിടിഎയില്‍ വ്യാജ വാഹനാപകടങ്ങള്‍ സൃഷ്ടിച്ച് ആളുകളില്‍ നിന്ന് പണം തട്ടാനും ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിക്കാനും ശ്രമിച്ച സംഘത്തെ പിടികൂടി പീല്‍ പൊലീസ്. സംഭവത്തില്‍ 17 ഇന്ത്യന്‍ വംശജരടങ്ങിയ സംഘമാണ് അറസ്റ്റിലായത്. 2024 ജൂലൈയില്‍ പ്രോജക്ട് ഔട്ട്സോഴ്സ് എന്ന് പേരില്‍ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി 18 പേരെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ ഏകദേശം 100 കുറ്റങ്ങള്‍ ചുമത്തിയിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ദര്‍ജിത് ധാമി (38), പരിതോഷ് ചോപ്ര (32), ഗുര്‍ബിന്ദര്‍ സിങ് (28), കുല്‍വീന്ദര്‍ പുരി (25), […]
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാന്‍ പദ്ധതിയുമായി ഡോണള്‍ഡ് ട്രംപ്

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലിറക്കാനും മൊബൈല്‍ സേവനങ്ങള്‍ ലഭ്യമാക്കാനുമുളള പദ്ധതിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപ് മൊബൈല്‍ എന്നാണ് മൊബൈല്‍ ഫോണിന്റെ പേര്. അമേരിക്കയില്‍ നിര്‍മിച്ച ഫോണുകളാവും വിപണിയിലിറക്കുക. ട്രംപിന്റെ മൂത്ത മകന്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറിന്റേതാണ് പുതിയ സംരംഭം. ന്യൂയോര്‍ക്കിലെ ട്രംപ് ടവറില്‍ പുതിയ സംരംഭം ട്രംപ് ജൂനിയര്‍ തന്നെയാണ് പ്രഖ്യാപിച്ചത്. ‘ഞങ്ങള്‍ ഉത്പന്നങ്ങളുടെ ഒരു സമ്പൂര്‍ണ്ണ പാക്കേജ് അവതരിപ്പിക്കാന്‍ പോകുകയാണ്. ഉപയോക്താക്കള്‍ക്ക് ഒറ്റ പ്രതിമാസ ഫീസില്‍ അവരുടെ ഫോണില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ നേടാനും, അവരുടെ കാറുകള്‍ക്ക് […]
ഇറാന്റെ ഒരു സൈനിക നേതാവിനെ കൂടി വധിച്ച് ഇസ്രയേല്‍

ഇറാനും ഇസ്രയേലും തമ്മിലുളള സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാന്റെ ഒരു സൈനിക നേതാവിനെ കൂടി വധിച്ച് ഇസ്രയേല്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ വിശ്വസ്തന്‍ അലി ഷദ്മാനി ആണ് കൊല്ലപ്പെട്ടത്. സൈനിക ഹൈഡ് ക്വാര്‍ട്ടേഴ്സിന്റെ തലവന്‍ കൂടിയാണ് അലി ഷദ്മാനി. ജൂണ്‍ 13നാണ് ഇയാളെ സൈനിക ഹൈഡ് ക്വാര്‍ട്ടേഴ്സിന്റെ തലവനായി നിയമിച്ചത്. അതേസമയം ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ മിസൈല്‍ വര്‍ഷം തുടരുകയാണ്. ഇറാന്‍ തൊടുത്ത രണ്ട് മിസൈലുകള്‍ ടെല്‍ അവീവില്‍ പതിച്ചു. വ്യോമാക്രമണം രൂക്ഷമായതോടെ തെക്ക്-പടിഞ്ഞാറന്‍ […]
ഒമാനില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം. അഡലിന്‍ എണ്ണക്കപ്പലില്‍ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാസേനയിലെ തീരദേശ സുരക്ഷ വിഭാഗം അറിയിച്ചു. സംഭവം അറിഞ്ഞ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ സ്ഥലത്തെത്തിയിരുന്നു. മൂന്ന് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. യുഎഇയുടെ 24 നോട്ടിക്കല്‍ മൈല്‍ അകലെ, ഒമാന്‍ ഉള്‍ക്കടലിലാണ് അപകടം ഉണ്ടായതെന്ന് ദേശീയ സുരക്ഷാ സേന അറിയിച്ചു. ഉടന്‍ തന്നെ അടിയന്തരമായി ജീവനക്കാരെ കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി. അഡലിന്‍ എണ്ണക്കപ്പലും മറ്റ് […]
മാക്രോണ്‍ എപ്പോഴും തെറ്റിദ്ധരിക്കുന്നു, ; വിമര്‍ശിച്ച് ട്രംപ്

കാനഡയിലെ കനനാസ്‌കിസില്‍ നടന്ന ജി7 ഉച്ചകോടിയില്‍ നിന്നും ട്രംപ് നേരത്തെ മടങ്ങിയത് ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം പരിഹരിക്കാനാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ വെളിപ്പെടുത്തലിനെ വിമര്‍ശിച്ച് ട്രംപ്. ജി7 ഉച്ചക്കോടിയില്‍ നിന്നും നേരത്തെ പോയതില്‍ ഇറാന്‍- ഇസ്രയേല്‍ സംഘവുമായി യാതൊരു ബന്ധവുമില്ലെന്ന് ട്രംപ് പ്രതികരിച്ചു. ട്രംപിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് അദ്ദേഹം പ്രതികരിച്ചത്. സംഘര്‍ഷം പരിഹരിക്കാനാണ് ജി7 ഉച്ചകോടിയില്‍ നിന്നും മടയങ്ങിയതെന്ന് മാക്രോണ്‍ പറഞ്ഞത് തെറ്റാണെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഭഭതെറ്റ്! ഞാന്‍ […]
ലോകത്തിലെ മികച്ച ഔട്ട്‌ഡോർ ഡെസ്റ്റിനേഷൻ: പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടി കാനഡ, 25-ാം സ്ഥാനത്ത് ഇന്ത്യ

ഓട്ടവ: ലോകത്തിലെ ഏറ്റവും മികച്ച ഔട്ട്‌ഡോർ ട്രാവൽ ഡെസ്റ്റിനേഷൻ പട്ടികയിൽ ആദ്യ അഞ്ചിൽ ഇടം നേടി കാനഡ. ഔട്ട്‌ഡോർ, ഹൈക്കിംഗ് വസ്ത്രങ്ങളുടെ പ്രശസ്ത ബ്രാൻഡായ KUHL ന്റെ ഗ്ലോബൽ ഔട്ട്‌ഡോർ ഡെസ്റ്റിനേഷൻസ് ഇൻഡെക്‌സിലാണ് കാനഡ നാലാം സ്ഥാനം കരസ്ഥമാക്കിയത്. സാഹസിക യാത്ര, ഭൂപ്രകൃതി, പ്രകൃതി സംരക്ഷണ ശ്രമങ്ങൾ, സമാധനാന്തരീക്ഷം എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ 183 ഓളം രാജ്യങ്ങളെയാണ് റാങ്കിംഗിൽ ഉൾപ്പെടുത്തിയത്. രാജ്യത്തിന്റെ സംരക്ഷണ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് കാനഡ നാലാം സ്ഥാനത്തെത്തിയതെന്ന് കമ്പനി പറയുന്നു. ഭൂമിയുടെ 12 ശതമാനവും കാനഡ […]
2026 ഫിഫ ലോകകപ്പ്: വാൻകുവറും ടൊറന്റോയും മത്സരവേദികൾ, ഒരുക്കം തുടങ്ങി കാനഡ; ആയിരക്കണക്കിന് വോളന്റിയർമാരെ നിയമിക്കാനുള്ള പ്രക്രിയ ആരംഭിച്ച് ഫിഫ

ടൊറന്റോ: 2026 ജൂണിൽ നടക്കുന്ന ഫിഫ ലോകകപ്പിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ് കാനഡ. രാജ്യം ഇതുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ കായിക മാമാങ്കമാണ് നടക്കുന്നത്. ടൊറന്റോയും വാൻകുവറും ലോകകപ്പ് വേദിയാവുകയാണ്. 13 ഓളം മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. മത്സരം കാണാൻ ലക്ഷകണക്കിന് ആളുകളാണ് കനേഡിയൻ നഗരങ്ങളിലേക്ക് ഒഴുകിയെത്തുക. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ കാനഡ, മെക്‌സിക്കോ, യുഎസ് എന്നിവടങ്ങളിലെ ആതിഥേയ നഗരങ്ങളിൽ നിന്ന് ആയിരക്കണക്കിന് വൊളന്റിയർമാരെ റിക്രൂട്ട് ചെയ്യാനുള്ള പ്രക്രിയ ഫിഫ ആരംഭിച്ചതായാണ് റിപ്പോർട്ട്. ഔദ്യോഗികമായി അപേക്ഷ […]
വീടുകളിൽ അതിക്രമിച്ച് കയറി മോഷണം; നടത്തിയത് 16 ഓളം മോഷണങ്ങൾ, പ്രതിക്കായി തിരച്ചിൽ തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് വാൻകുവർ പോലീസ്

വാൻകുവർ: നിരവധി മോഷണക്കേസുകളിൽ പ്രതിയായി ഒളിവിൽ പോയയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് വാൻകുവർ പോലീസ്. നഗരത്തിന്റൈ വെസ്റ്റ് സൈഡിലാണ് മോഷണങ്ങൾ നടന്നിട്ടുള്ളത്. വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയ പ്രതി ഒളിവിലായതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വീടുകൾ സുരക്ഷിതമാക്കേണ്ടതാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി. പുറത്തുപോകുമ്പോൾ വീടുകളുടെ വാതിലുകളും ജനലുകളും പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും വിപിഡി മുന്നറിയിപ്പ് നൽകി. ജനുവരി മുതൽ 16 ഓളം മോഷണങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതി 30 വയസ് തോന്നിക്കുന്ന ഏഷ്യൻ വംശജനായ […]