ചാരിറ്റി പ്രവർത്തനങ്ങൾക്കായി അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിന്റെ ഗോൾഫ് ടൂർണമെന്റ് ജൂൺ ഒന്നിന്

ഷിക്കാഗോ: ഇന്ത്യൻ എൻജിനീയേഴ്സിന്റെ അംബ്രല്ലാ സംഘടനയായ അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് ഓഫ് ഇന്ത്യൻ ഒറിജിന്റെ (AAEIO) ആനുവൽ ചാരിറ്റി ഗോൾഫ് ടൂർണമെന്റ് ജൂൺ ഒന്നാം തീയതി ഞായറാഴ്ച ബേൻഡൻവില്ലായിലുള്ള വൈറ്റ് പ്ലെയിൻസ് ഗോൾഫ് ക്ലബിൽ വച്ച് നടത്തപ്പെടുന്നതാണ്. അതിനുശേഷം നടക്കുന്ന ഡിന്നറും, എന്റർടൈൻമെന്റും മഹാരാജ് ഇന്ത്യൻ റെസ്റ്റോറന്റ് ബാങ്ക്വറ്റ് ഹാളിൽ (3400 River Road, Franklin Park, IL) ൽ വച്ച് നടത്തും. ഈ ഗോൾഫ് ടൂർണമെന്റിലും, ഡിന്നറിലും പങ്കെടുക്കാൻ താത്പര്യമുള്ള എൻജിനീയേഴ്സ് AAEIOUSA@gmail.com എന്നതിലേക്ക് […]
സ്റ്റഡി പെർമിറ്റുകൾ, വർക്ക് പെർമിറ്റുകൾ, സന്ദർശക വീസകൾ… എട്ടു ലക്ഷത്തിലധികം പുതിയ താൽക്കാലിക താമസക്കാരെ സ്വാഗതം ചെയ്ത് കാനഡ

ഓട്ടവ: രാജ്യാന്തര പ്രതിഭകളെയും സന്ദർശകരെയും സ്വാഗതം ചെയ്യുന്നതിനുള്ള കാനഡയുടെ നിരന്തരമായ പ്രതിബദ്ധത ഉയർത്തിക്കാട്ടി എട്ടു ലക്ഷത്തിലധികം പുതിയ താൽക്കാലിക താമസക്കാരെ സ്വാഗതം ചെയ്തതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ, സ്റ്റഡി പെർമിറ്റുകൾ, വർക്ക് പെർമിറ്റുകൾ, സന്ദർശക വീസകൾ എന്നിവയുൾപ്പെടെ 834,010 താൽക്കാലിക താമസ അപേക്ഷകൾക്കാണ് കാനഡ അംഗീകാരം നൽകിയത്. ഇതിൽ പുതിയ അപേക്ഷകളും ഉൾപ്പെടുന്നു. എന്നാൽ, പുതിയ താൽക്കാലിക താമസ അപേക്ഷകളിലെ ഈ കുതിച്ചുചാട്ടം കാരണം നിലവിലുള്ള […]
ബ്രിട്ടിഷ് കൊളംബിയയിൽ മിനിമം വേതനം 2.6% വർധിപ്പിക്കും; ജൂൺ ഒന്നു മുതൽ പൊതു മിനിമം വേതനം മണിക്കൂറിന് 17.85 ഡോളറായി വർധിക്കും

വൻകൂവർ: ഉയർന്ന പണപ്പെരുപ്പത്തെ മറികടക്കാൻ ബ്രിട്ടിഷ് കൊളംബിയ സർക്കാർ ഈ വാരാന്ത്യത്തിൽ മിനിമം വേതനം 2.6% വർധിപ്പിക്കും. ജൂൺ 1 ഞായറാഴ്ച മുതൽ പൊതു മിനിമം വേതനം മണിക്കൂറിന് 17.40 ഡോളറിൽ നിന്നും 17.85 ഡോളറായി വർധിക്കുമെന്ന് തൊഴിൽ മന്ത്രി ജെന്നിഫർ വൈറ്റ്സൈഡ് അറിയിച്ചു. 2024-ലെ വസന്തകാലത്ത് തൊഴിൽ മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങളെ തുടർന്നാണ് വർധന. റെസിഡൻഷ്യൽ കെയർടേക്കർമാർ, ലൈവ്-ഇൻ ഹോം-സപ്പോർട്ട് തൊഴിലാളികൾ, ക്യാമ്പ് ലീഡർമാർ, ആപ്പ് അധിഷ്ഠിത റൈഡ്-ഹെയ്ലിങ്, ഡെലിവറി സർവീസസ് തൊഴിലാളികൾ എന്നിവരുടെ മിനിമം […]
സിറോ മലബാർ കത്തോലിക്കാ സഭയുടെ മിസ്സിസാഗ രൂപതയുടെ പത്താം വാർഷികാഘോഷം: സർഗസന്ധ്യ 2025ൻറെ ടിക്കറ്റ് വിൽപന ആരംഭിച്ചു; ടിക്കറ്റ് വില ഇങ്ങനെ…

ടൊറന്റോ: സിറോ മലബാർ കത്തോലിക്കാ സഭയുടെ മിസ്സിസാഗ രൂപതയുടെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സർഗസന്ധ്യ 2025ൻറെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഡിവൈൻ അക്കാദമിയുടെ ബാനറിലാണ് സർഗസന്ധ്യ 2025 സംഘടിപ്പിക്കുന്നത്. മിസ്സിസാഗ സെൻ്റ് അൽഫോൻസ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാർജോസ് കല്ലുവേലിൽ പരിപാടിയുടെ മെഗാ സ്പോൺസറുമായ ജിബി ജോണിന് ആദ്യ ടിക്കറ്റ് നൽകി വിൽപന ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 13ന് വിറ്റ്ബിയിലെ കാനഡ ഇവൻ്റ് സെൻററിലാണ് സർഗസന്ധ്യ 2025 അരങ്ങേറുക. 200 കലാകാരന്മാർ വേദിയിൽ ഒരേസമയം പങ്കെടുക്കുന്ന, […]
അമേരിക്കയിൽ ക്ലാസ് കട്ട് ചെയ്യതാൽ വീസ കട്ടാക്കും! വിദേശ വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ്

അമേരിക്കയിൽ പഠിക്കാൻ വന്നാൽ മര്യാദക്കാരായി പഠിക്കണം. ക്ലാസ് കട്ട് ചെയ്യരുത്, കോഴ്സ് പാതിവഴിയിൽ നിർത്തി പോകരുത്. ഇങ്ങനെയൊക്കെ ചെയ്താൽ സ്റ്റുഡന്റ് വീസ റദ്ദാക്കും. ഭാവിയിൽ യു.എസ് വീസ കിട്ടുകയുമില്ല. വിദേശ വിദ്യാർത്ഥികൾക്കുള്ള യുഎസ് എംബസിയുടെ മുന്നറിയിപ്പ് ഇതാണ്. ഇന്ത്യയിലെ അമേരിക്കൻ എംബസി വഴിയാണ് നിർദേശം. യുഎസിൽ സ്റ്റുഡന്റ് വീസയിൽ എത്തുന്ന വിദേശ വിദ്യാർത്ഥികൾ പാലിക്കേണ്ട ചടങ്ങൾ സംബന്ധിച്ച് കർശന നിർദേശങ്ങളാണ് യുഎസ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. ഏതെങ്കിലും കാരണത്താൽ സ്റ്റുഡന്റ് സ്റ്റാറ്റസ് റദ്ദായാൽ ഉടനെ വീസ തന്നെ […]
മലയാളികൾക്ക് ആശ്വാസം! ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: ജൂണിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയുമെന്ന് കെഎസ്ഇബി. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കും. പ്രതിമാസ, ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ ഒരു യൂണിറ്റ് 8 പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം 5 പൈസയായും 7 പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവായി. ഏപ്രിലിലും ദ്വൈമാസ ബില്ലുകളിലെ ഇന്ധന സർചാർജിൽ കുറവ് വരുത്തിയിരുന്നു. ആയിരം വാട്സ് […]
കട്ടപ്പനയിൽ സ്വർണക്കട ഉടമയ്ക്ക് ദാരുണാന്ത്യം; മരണം സ്വന്തം കടയിലെ ലിഫ്റ്റ് ഉയർന്നു പൊങ്ങി ഇടിച്ചുണ്ടായ അപകടത്തെത്തുടർന്ന്

കട്ടപ്പന: കട്ടപ്പനയിൽ സ്വർണക്കട ഉടമ കടയിലെ ലിഫ്റ്റിൽ നടന്ന അപകടത്തിൽ മരിച്ചു. സ്വർണവ്യാപാരിയും പവിത്ര ഗോൾഡ് മാനേജിങ് പാർട്ണറുമായ അമ്പലക്കവല സണ്ണി ഫ്രാൻസിസ് (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11മണിക്കായിരുന്നു അപകടം. കട്ടപ്പനയിലെ കടയുടെ ലിഫ്റ്റിലാണ് സണ്ണി കുടുങ്ങിയത്. കറണ്ട് പോയതിനെ തുടർന്ന് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതോടെയാണ് സണ്ണി ലിഫ്റ്റിനുള്ളിൽ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന്റെ മൂന്നാം നിലയിൽ എത്തിയ ലിഫ്റ്റ് പെട്ടെന്ന് ഉയർന്നുപൊങ്ങി ഇടിച്ചുനിൽക്കുകയായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടായിരുന്നതായാണ് ജീവനക്കാർ പറയുന്നത്. അപകടം […]
സിദ്ധാർഥന്റെ ആത്മഹത്യ: സർവകലാശാല നടപടി ഹൈക്കോടതി ശരിവച്ചു; കേസിലെ 19 വിദ്യാർഥികൾക്കും തുടർപഠനം നടത്താനാവില്ല

കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്. സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ 19 വിദ്യാർഥികളുടെ തുടർപഠനം തടഞ്ഞ സർവകലാശാല നടപടി ഹൈക്കോടതി ശരിവച്ചു. മൂന്നു വർഷത്തേക്ക് ഇവർക്ക് ഒരു ക്യാംപസിലും പ്രവേശനം ലഭിക്കില്ല. പ്രതികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി കൊണ്ടാണ് ജസ്റ്റിസുമാരായ അമിത് റാവൽ, കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. സിദ്ധാർഥൻ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളായ വിദ്യാർഥികൾക്ക് മണ്ണുത്തി ക്യാംപസിൽ പ്രവേശനം നൽകണമെന്നായിരുന്നു […]
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ വീണ്ടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ

ന്യൂഡൽഹി: പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിൽ വ്യാഴായ്ച്ച വീണ്ടും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു കശ്മീർ സംസ്ഥാനങ്ങളിലാണ് മോക്ക് ഡ്രിൽ നടത്തുക. അതിർത്തി കടന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാണ് സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിൽ പരിശീലിക്കുക. പ്രാദേശിക സിവിൽ ഡിഫൻസ് ടീമുകൾ, പൊലീസ്, ദുരന്ത നിവാരണ സേനകൾ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവരാണ് മോക്ക് ഡ്രില്ലിൽ പങ്കെടുക്കുക. ഓപ്പേറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാക്കിസ്ഥാനു നൽകിയ […]
ഗാസയിലെ ഹമാസ് നേതാവ് മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം; വെളിപ്പെടുത്തിൽ നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു

ടെൽ അവീവ്: ഗാസയിലെ ഹമാസ് നേതാവ് മുഹമ്മദ് സിൻവറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം. കഴിഞ്ഞ വർഷം ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് കൊലപ്പെടുത്തിയ ഹമാസ് തലവൻ യഹ്യ സിൻവറിന്റെ സഹോദരനാണ് മുഹമ്മദ് സിൻവർ. യഹ്യ സിൻവറിന്റെ മരണത്തിനു പിന്നാലെ മുഹമ്മദ് സിൻവറിനെ ഗാസയിലെ ഹമാസ് തലവനായി തിരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മുഹമ്മദിനെയും ഇസ്രയേൽ വധിച്ചത്. മുഹമ്മദിനെ സൈന്യം വധിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആണ് പ്രഖ്യാപിച്ചത്. ഈ മാസം ആദ്യം തെക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണ് […]