newsroom@amcainnews.com

കട്ടപ്പനയിൽ സ്വർണക്കട ഉടമയ്ക്ക് ദാരുണാന്ത്യം; മരണം സ്വന്തം കടയിലെ ലിഫ്റ്റ് ഉയർന്നു പൊങ്ങി ഇടിച്ചുണ്ടായ അപകടത്തെത്തുടർന്ന്

കട്ടപ്പന: കട്ടപ്പനയിൽ സ്വർണക്കട ഉടമ കടയിലെ ലിഫ്റ്റിൽ നടന്ന അപകടത്തിൽ മരിച്ചു. സ്വർണവ്യാപാരിയും പവിത്ര ഗോൾഡ് മാനേജിങ് പാർട്ണറുമായ അമ്പലക്കവല സണ്ണി ഫ്രാൻസിസ് (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11മണിക്കായിരുന്നു അപകടം. കട്ടപ്പനയിലെ കടയുടെ ലിഫ്റ്റിലാണ് സണ്ണി കുടുങ്ങിയത്. കറണ്ട് പോയതിനെ തുടർന്ന് ലിഫ്റ്റിന്റെ പ്രവർത്തനം നിലച്ചതോടെയാണ് സണ്ണി ലിഫ്റ്റിനുള്ളിൽ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്.

കെട്ടിടത്തിന്റെ മൂന്നാം നിലയിൽ എത്തിയ ലിഫ്റ്റ് പെട്ടെന്ന് ഉയർന്നുപൊങ്ങി ഇടിച്ചുനിൽക്കുകയായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. ലിഫ്റ്റിന് സാങ്കേതിക തകരാറുണ്ടായിരുന്നതായാണ് ജീവനക്കാർ പറയുന്നത്. അപകടം അറിഞ്ഞെത്തിയ ജീവനക്കാർക്ക് ലിഫ്റ്റ് തുറന്ന് സണ്ണിയെ പുറത്തെടുക്കാനായില്ല. പിന്നീട് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ പുറത്തെടുത്തത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സണ്ണിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം വെള്ളിയാഴ്ച കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.

You might also like

അമേരിക്കൻ സ്വാതന്ത്ര്യദിനം ആഘോഷിച്ച് മാഗ്

കനേഡിയൻ പൗരത്വ ചടങ്ങിന് എങ്ങനെ തയ്യാറെടുക്കാം: ഇതാ ഒരു വഴികാട്ടി

ടൊറൻ്റോ സ്റ്റീൽസിനും ജെയിനിനും സമീപം വാഹനാപകടം: 7 പേർക്ക് പരുക്ക്

നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫറൻസ് ജൂലൈ 9 മുതൽ 12 വരെ കൊളറാഡോയിൽ

ട്രക്കുകളുടെ വേഗപരിധി: കർശന പരിശോധന ആവശ്യപ്പെട്ട് ഒൻ്റാരിയോ ട്രക്കിംഗ് അസോസിയേഷൻ

ഇസ്രായേലിന്റെ മുന്നറിയിപ്പിന് പിന്നാലെ പുതിയ ലക്ഷ്വറി വിമാനം ഉപേക്ഷിച്ച് പഴയ എയർഫോഴ്സ് വണ്ണിലേക്ക് മടങ്ങാൻ ട്രംപ് നിർബന്ധിതനായി; സുരക്ഷാ ആശങ്ക

Top Picks for You
Top Picks for You