newsroom@amcainnews.com

ചാരിറ്റി പ്രവർത്തനങ്ങൾക്കായി അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്‌സ് ഓഫ് ഇന്ത്യൻ ഒറിജിന്റെ ഗോൾഫ് ടൂർണമെന്റ് ജൂൺ ഒന്നിന്

ഷിക്കാഗോ: ഇന്ത്യൻ എൻജിനീയേഴ്‌സിന്റെ അംബ്രല്ലാ സംഘടനയായ അമേരിക്കൻ അസോസിയേഷൻ ഓഫ് എൻജിനീയേഴ്‌സ് ഓഫ് ഇന്ത്യൻ ഒറിജിന്റെ (AAEIO) ആനുവൽ ചാരിറ്റി ഗോൾഫ് ടൂർണമെന്റ് ജൂൺ ഒന്നാം തീയതി ഞായറാഴ്ച ബേൻഡൻവില്ലായിലുള്ള വൈറ്റ് പ്ലെയിൻസ് ഗോൾഫ് ക്ലബിൽ വച്ച് നടത്തപ്പെടുന്നതാണ്. അതിനുശേഷം നടക്കുന്ന ഡിന്നറും, എന്റർടൈൻമെന്റും മഹാരാജ് ഇന്ത്യൻ റെസ്‌റ്റോറന്റ് ബാങ്ക്വറ്റ് ഹാളിൽ (3400 River Road, Franklin Park, IL) ൽ വച്ച് നടത്തും. ഈ ഗോൾഫ് ടൂർണമെന്റിലും, ഡിന്നറിലും പങ്കെടുക്കാൻ താത്പര്യമുള്ള എൻജിനീയേഴ്‌സ് AAEIOUSA@gmail.com എന്നതിലേക്ക് മെയിൽ ചെയ്യുക.

എ.എ.ഇ.ഐ.ഒയുടെ പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ് (Global Director, G.E), ഗോൾഫ് & ചാരിറ്റി ചെയർമാൻ ഗുൽസാർ സിംഗ് (CEO of Pan Oceanic Inc. ), ഗോൾഫ് & ചാരിറ്റി കോ ചെയർമാൻമാരായ ഡോ. പ്രമോദ് വോറ (President Probys Inc), ദിപൻ മോദി (CEO Modi Financila Group), നാഗ് ജയ്‌സ് വാൾ (Sr. Advisor, Sales Force Inc), രാജിന്ദർ സിംഗ് മാഗോ (Dr. Manager Novistar) എന്നിവർ ഈ ടൂർണമെന്റിന് നേതൃത്വം നൽകുന്നു.

ജൂൺ 1ന് ഒരുമണിക്ക് ടൂർണമെന്റ് ആരംഭിക്കും. നെറ്റ് വർക്കിംഗ് & ഡിന്നർ അഞ്ചുമണിക്കും തുടങ്ങും. ഈ ടൂർണമെന്റിൽ നിന്നും ലഭിക്കുക തുക സംഘടനയുടെ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ സെപ്റ്റംബർ മാസത്തിൽ ഓക്ക് ബ്രൂക്ക് മാരിയറ്റിൽ വച്ച് നടക്കുന്ന ആനുവൽ ഗാലയിൽ വച്ച് വിതരണം ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് ബോർഡ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ AAEIOUSA.ORG-ൽ നിന്ന് ലഭിക്കുന്നതാണ്.

You might also like
SEC Sorority Rush Week: Rigorous Prep and Tearful Moments

എസ്.ഇ.സി.യിലെ സോറിറ്റി റഷ് വാരാഘോഷം: കഠിനമായ തയ്യാറെടുപ്പുകളും കണ്ണീരണിഞ്ഞ നിമിഷങ്ങളും

ഭീകരാക്രമണ പദ്ധതി: മോൺട്രിയലിൽ കൗമാരക്കാരൻ അറസ്റ്റിൽ

Tragic death of a student at IIT Delhi: Ends life by jumping from the 6th floor

ഡൽഹി ഐഐടിയിൽ വിദ്യാർഥിയുടെ ദാരുണാന്ത്യം: ആറാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി

നിജ്ജാർ വധം: ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് സഞ്ജയ് വർമ്മ

സൗത്ത് കാരൊലൈന സെനറ്റ് പോരാട്ടം: ട്രംപിനെതിരെ നിക്കി ഹേലി

സില്‍വര്‍ ജൂബിലി നിറവില്‍ സീയോന്‍ ചര്‍ച്ച്; പുതിയ ആരാധനാലയ സമര്‍പ്പണം ഓഗസ്റ്റ് 29ന്

Top Picks for You
Top Picks for You