newsroom@amcainnews.com

സ്വപ്നം യാഥാർഥ്യത്തിലേക്ക്: ടൊറൻ്റോ-നയാഗ്ര ഹോവർക്രാഫ്റ്റ് സർവീസ് ആരംഭിക്കുന്നു

ടൊറൻ്റോ-നയാഗ്ര ഹോവർക്രാഫ്റ്റ് സർവീസ് യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നതായി ഹോവർലിങ്ക്. ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന വടക്കേ അമേരിക്കയിലെ ആദ്യത്തെ വലിയ ഹോവർക്രാഫ്റ്റ് ട്രാൻസിറ്റ് റൂട്ട് ആരംഭിക്കുന്നതിനുള്ള ഒരു പ്രധാന തടസ്സം നീക്കിയതായി കമ്പനി അധികൃതർ അറിയിച്ചു. കാലാവസ്ഥയോ ഗതാഗത സാഹചര്യങ്ങളോ പരിഗണിക്കാതെ,180 യാത്രക്കാരെ വരെ വഹിച്ച് വെറും 30 മിനിറ്റിനുള്ളിൽ ടൊറൻ്റോയിൽ നിന്നും നയാഗ്രയിൽ എത്താൻ ഹോവർക്രാഫ്റ്റിന് കഴിയുമെന്ന് കമ്പനി പറയുന്നു. നൂതനസാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഹോവർലിങ്കിന്റെ ഹോവർക്രാഫ്റ്റുകൾ നിർമ്മിച്ചിരിക്കുന്നത്. പരിസ്ഥിതിയോട് ഇണങ്ങി വെള്ളത്തിലും, മഞ്ഞിലും, കരയിലും സഞ്ചരിക്കാൻ അവയ്ക്ക് കഴിയുമെന്ന് കമ്പനി […]

പ്രതിരോധ ബന്ധം ശക്തിപ്പെടുത്താൻ യൂറോപ്യൻ യൂണിയനുമായി സഹകരിക്കും; കാനഡ

യൂറോപ്യൻ യൂണിയനുമായി (EU) സഹകരിച്ച് പ്രതിരോധ ബന്ധം ശക്തിപ്പെടുത്താനൊരുങ്ങുകയാണ് കാനഡ. നാറ്റോ സഖ്യത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനിൽക്കെയാണ് കാനഡയുടെ ഈ നീക്കം. ഒരു വർഷത്തിലേറെയായി, കാനഡയും യൂറോപ്യൻ യൂണിയനും സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച നടത്തിവരികയാണ്. സംയുക്ത പ്രതിരോധ വ്യവസായ ഉൽപ്പാദനം വർധി പ്പിക്കുകയെന്ന ലക്ഷ്യത്തോടെ, കാനഡയുമായുള്ള പ്രതിരോധ ബന്ധം യൂറോപ്യൻ യൂണിയൻ ശക്തിപ്പെടുത്തുകയാണെന്ന് EU മാർച്ചിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യൂറോപ്യൻ കമ്പനികൾ ഇതിനകം തന്നെ കാനഡയിൽ പ്രതിരോധം ഉൾപ്പെടെ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇതിനെ […]

ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് 6.9% ആയി ഉയർന്നു

ഏപ്രിലിൽ ദേശീയ തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി ഉയർന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ. കഴിഞ്ഞ മാസം കനേഡിയൻ സമ്പദ്‌വ്യവസ്ഥ 7,400 തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തുവെന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം ഉണ്ടായ ഇടിവിന് പരിഹാരമായി പൊതുഭരണത്തിൽ 37,000 തൊഴിലവസരങ്ങൾ വർധിച്ചു. ഇത് ഏപ്രിലിലെ ഫെഡറൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട താൽക്കാലിക ജോലിയാണെന്ന് ഫെഡറൽ ഏജൻസി പറഞ്ഞു. ശരാശരി മണിക്കൂർ വേതനം ഏപ്രിലിൽ 3.4 ശതമാനം വർധിച്ചു. അതേസമയം മാർച്ചിൽ 3.6 ശതമാനത്തിൽ നിന്ന് അല്പം കുറഞ്ഞു. കാനഡയിലെ നിർമ്മാണ വ്യവസായത്തിൽ ഏപ്രിലിൽ 31,000 […]

ഇന്ത്യ – പാക് സംഘര്‍ഷം; ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

ഇന്ത്യ – പാകിസ്ഥാൻ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേയ്ക്ക് നിര്‍ത്തിവെച്ചു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, ബിസിസിഐയോ ഐപിഎല്‍ ഭരണസമിതിയോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റിന്റെ ഭാവി സംബന്ധിച്ച തീരുമാനം വെള്ളിയാഴ്ച ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച ധരംശാലയില്‍ നടന്ന പഞ്ചാബ് കിങ്‌സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം […]

അഞ്ചാംപനി: ഒൻ്റാരിയോയിൽ 200 പുതിയ കേസുകൾ

രാജ്യത്തുടനീളം അഞ്ചാംപനി കേസുകൾ വർധിച്ചു വരുന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ. അതേസമയം അണുബാധ ഏറ്റവും കൂടുതൽ രൂക്ഷമായ ഒൻ്റാരിയോയിൽ കഴിഞ്ഞ ആഴ്ച 197 പേർക്ക് കൂടി അഞ്ചാംപനി ബാധിച്ചതായി പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ റിപ്പോർട്ട് ചെയ്തു. ഇതോടെ പ്രവിശ്യയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 1,440 ആയി. ഇതിൽ 75 കുട്ടികൾ ഉൾപ്പെടെ 101 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടാതെ എട്ട് രോഗികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഒൻ്റാരിയോയിൽ വാക്സിനേഷൻ എടുക്കാത്ത കുട്ടികൾ, ശിശുക്കൾ, കൗമാരക്കാർ എന്നിവരെയാണ് അഞ്ചാംപനി കൂടുതൽ […]

യുഎസിലേതുപോലെ കാനഡയിലും ഭൂമി ഇടിയും: പഠനം

വാഷിങ്ടൺ : യുഎസിലെ 28 വലിയ നഗരങ്ങൾ ഇടിഞ്ഞു താഴുന്നതായി പുതിയ പഠനം. ചില യുഎസ് നഗരങ്ങളിൽ ഭൂമി താഴ്ന്ന് (സബ്സിഡൻസ് ) പോകുകയാണെന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ കാനഡയും ഇതേ അവസ്ഥയിൽ ആവാൻ സാധ്യതയുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. നേച്ചർ സിറ്റീസ് എന്ന ജേണലിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പഠനത്തിൽ, ന്യൂയോർക്ക്, ഹ്യൂസ്റ്റൺ, സിയാറ്റിൽ തുടങ്ങിയ നഗരങ്ങളിലെ പ്രദേശങ്ങൾ പ്രതിവർഷം രണ്ട് മുതൽ 10 മില്ലിമീറ്റർ വരെ താഴേക്കിറങ്ങുന്നതായി കണ്ടെത്തി. എണ്ണ, വാതക ചൂഷണം, തീരദേശ മണ്ണിന്റെ സ്വാഭാവിക […]

ഇന്ത്യ-പാക് സംഘർഷം: അന്താരാഷ്ട്ര യാത്രക്കാർ 5 മണിക്കൂറും ആഭ്യന്തര യാത്രക്കാർ മൂന്ന് മണിക്കൂറും നേരത്തെയെത്തണം; യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളം

കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അതോറ്റി പ്രത്യേക നിർദേശം പുറത്തിറക്കി. ആഭ്യന്തര – അന്താരാഷ്ട്ര യാത്രകൾക്കായി കൊച്ചി വിമാനത്താവളത്തെ ആശ്രയിക്കുന്നവർ നേരത്തെ തന്നെ വിമാനത്താവളത്തിൽ എത്തണമെന്നാണ് അറിയിപ്പ്. നേരത്തെ തിരുവനന്തപുരം വിമാനത്താവളവും സമാനമായ നിർദേശം ഇന്ന് രാവിലെ പുറത്തിറക്കിയിരുന്നു. കൊച്ചി വിമാനത്താവളം സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കിയതിനാൽ യാത്രക്കാർ കൂടുതൽ സമയം പരിശോധനകൾക്ക് […]

പാകിസ്ഥാന് കനത്ത തിരിച്ചടി, സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ ഇടപെടാനില്ലെന്ന് ലോകബാങ്ക്

ദില്ലി: പാകിസ്ഥാന് കനത്ത തിരിച്ചടി. സിന്ധു നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ ഇടപെടാനില്ലെന്ന് ലോകബാങ്ക്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപ്രശ്നത്തിൽ ഇടപെടില്ലെന്ന് ലോകബാങ്ക് പ്രസിഡൻറ് അജയ് ബംഗ അറിയിച്ചു. ലോകബാങ്ക് ഇന്ത്യാ പാക് സിന്ധു നദീജല ഉടമ്പടിയിലെ ഒരു സഹായി മാത്രമാണ്. ലോകബാങ്ക് ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും അജയ് ബംഗ വ്യക്തമാക്കി. അജയ് ബംഗ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ സമയം, അതിർത്തിയിൽ സംഘർഷം കനക്കുന്നതിനിടെ, പാകിസ്ഥാന് നേരെ […]

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം: നൺ ഓഫ് ഔർ ബിസിനസ്, ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കക്ക് പറയാൻ കഴിയില്ലെന്ന് യുഎസ് വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ്

വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ‘അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ല’ എന്ന് യുഎസ് വൈസ് പ്രസിഡൻറ് ജെ.ഡി. വാൻസ്. എങ്കിലും പ്രസിഡന്റ് ഡോണാൾഡ് ട്രംപും താനും ഇരു രാജ്യങ്ങളോടും സംഘർഷം കുറയ്ക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും ഒരു അഭിമുഖത്തിൽ പറഞ്ഞു. ‘അൽപ്പം ശാന്തരാകാൻ അവരെ പ്രോത്സാഹിപ്പിക്കാൻ നമുക്ക് സാധിക്കും. എന്നാൽ അടിസ്ഥാനപരമായി നമ്മുടെ കാര്യമല്ലാത്ത, അമേരിക്കയുടെ നിയന്ത്രണശേഷിയുമായി ബന്ധമില്ലാത്ത ഒരു യുദ്ധത്തിൽ നമ്മൾ ഇടപെടാൻ പോകുന്നില്ല. ഇന്ത്യക്കാരോട് ആയുധം താഴെ വയ്ക്കാൻ അമേരിക്കക്ക് പറയാൻ കഴിയില്ല. പാകിസ്ഥാനികളോടും ആയുധം താഴെ […]

ജമ്മുവിൽ വീണ്ടും പാക് ആക്രമണം; പാക് സൈനിക പോസ്റ്റുകളിൽനിന്ന് രാജൗരിയിൽ കനത്ത ഷെല്ലാക്രമണം, മുറിയിൽ ആക്രമിച്ച് ഇന്ത്യ

ദില്ലി: ജമ്മുവിൽ വീണ്ടും പാക് ആക്രമണം. രാജൗരിയിൽ വീണ്ടും കനത്ത ഷെല്ലാക്രമണം നടന്നു. അതിർത്തിക്ക് അപ്പുറത്തെ പാക് സൈനിക പോസ്റ്റുകളിൽ നിന്നാണ് ആക്രമണം ഉണ്ടായത്. അതിനിടെ, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുറിയിലും ഇന്ത്യ ആക്രമണം നടത്തി. വിനോദ സഞ്ചാര കേന്ദ്രമാണ് പാർവത പ്രദേശമായ മുറി. പാകിസ്ഥാന് മറുപടിയായി പ്രധാന ന​ഗരങ്ങളിലെല്ലാം ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. സംയുക്ത സൈനിക മേധാവിയേയും, […]