newsroom@amcainnews.com

പിയേഴ്‌സണ്‍ എയര്‍പോര്‍ട്ടില്‍ ജീവനക്കാരുമായി തര്‍ക്കിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്

ടൊറന്റോ: പിയേഴ്‌സണ്‍ എയര്‍പോര്‍ട്ട് ജീവനക്കാരുമായി വാക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ബഹളം വെക്കുകയും ചെയ്ത ഒരാളെ അറസ്റ്റ് ചെയ്ത് ടൊറന്റോ പൊലീസ്. വ്യാഴാഴ്ച രാത്രി 10:30 ന് ആയിരുന്നു സംഭവം. വിമാനത്തില്‍ ഇരിക്കുകയായിരുന്ന ഇയാള്‍ ജീവനക്കാരോട് മോശം പെരുമാറിയത് കാരണം വിമാനത്തില്‍ നിന്ന് ഇറങ്ങി പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും പൊതുമുതല്‍ നശിപ്പിക്കല്‍, അധികൃതര്‍ ആവശ്യപ്പെട്ടിട്ടും സ്ഥലം വിട്ടുപോകാതിരിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. […]

ഇസ്രയേൽ ഉപരോധത്തിൽ ഗാസയിൽ 57 പേർ പട്ടിണിമൂലം മരിച്ചു

ഗാസയിൽ 57 പേർ പട്ടിണിമൂലം മരിച്ചതായി ​ഗാസ സര്‍ക്കാര്‍. മരുന്നും അവശ്യ സാധനങ്ങളും വിലക്കി ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെയാണ് ഗാസയിലെ സ്ഥിതി രൂക്ഷമായത്. ഏറ്റവും ഒടുവിൽ പോഷകാഹാരക്കുറവും നിർജലീകരണവുംമൂലം പെൺകുഞ്ഞാണ് മരിച്ചത്. പടിഞ്ഞാറൻ ഗാസയിലെ റാൻറ്റിസി ആശുപത്രിയിലാണ്‌ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ പെൺകുഞ്ഞ്‌ മരിച്ചത്‌. ​ രണ്ട്‌ മാസത്തിലേറെയായി തുടരുന്ന ഉപരോധത്തില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാണ്‌. ആശുപത്രികളിൽ ആവശ്യത്തിന്‌ മരുന്നും ലഭ്യമല്ല.

കാലിഫോർണിയയിൽ ചെറുവിമാനം തകർന്ന്‌ അപകടം: പൈലറ്റ് മരിച്ചു

കാലിഫോർണിയയിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് സിമി വാലിയിലാണ്‌ അപകടം ഉണ്ടായത്. അപകടത്തിൽ രണ്ടുവീടുകൾക്ക്‌ കേടുപാട്‌ സംഭവിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന്‌ ലോസാഞ്ചലസിൽ നിന്ന് ഏകദേശം 50 മൈൽ (80.47 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സിമി വാലിയിലാണ് സംഭവം. അപകട സമയത്ത്‌ രണ്ട് വീടുകളിലും താമസക്കാർ ഉണ്ടായിരുന്നതായി വെഞ്ചുറ കൗണ്ടി ഫയർ ഡിപ്പാർട്ട്‌മെന്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം നടത്തും.

മെക്സിക്കോയിലേക്ക് സൈന്യം: ട്രംപിന്‍റെ നീക്കം തടഞ്ഞ് പ്രസിഡൻ്റ് ക്ലോഡിയ ഷീൻബാം

മെക്സിക്കോയിലേക്ക് സൈന്യത്തെ ഇറക്കാനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്‍റെ നീക്കം തടഞ്ഞ് മെക്സിക്കൻ പ്രസിഡൻ്റ് ക്ലോഡിയ ഷീൻബാം. മയക്കുമരുന്ന് കള്ളക്കടത്ത് തടയുക എന്ന പേരിലാണ് മെക്സിക്കോയിലേക്ക് സൈന്യത്തെ ഇറക്കാൻ ട്രംപ് ശ്രമിച്ചത്. എന്നാൽ ട്രംപിന്‍റെ സഹായവാ​ഗ്ദാനം ക്ലോഡിയ നിരസിക്കുകയായിരുന്നു. തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം വിൽപ്പനയ്ക്കുള്ളതല്ലെന്നും ട്രംപിനോട് പറഞ്ഞതായി ക്ലോഡിയ വ്യക്തമാക്കി. മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോരാടാൻ സഹായിക്കാമെന്നും അതിനുവേണ്ടി അമേരിക്കൻ സൈന്യത്തെ വിട്ടുതരാമെന്നുമറിയിച്ചായിരുന്നു ട്രംപിന്‍റെ ഫോൺവിളിയെന്ന് ക്ലോഡിയ പറഞ്ഞു. മെക്സിക്കയിൽ കൂടുതൽ യുഎസ് സൈന്യത്തിന് പ്രസിഡൻ്റ് അനുമതി നൽകുമെന്ന് […]

പാമ്പ് കടിയേൽക്കുമ്പോൾ പ്രതിരോധമാകാൻ മനുഷ്യരക്തം: ശാസ്ത്രലോകം

പാമ്പ് കടിയേൽക്കുമ്പോൾ പരിഹാരമായി മനുഷ്യരക്തം ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി ശാസ്ത്ര ലോകം. പാമ്പിന്‍ വിഷം സ്വയം കുത്തിവെച്ച, 200 തവണ പാമ്പുകടിയേറ്റ യുഎസ് പൗരന്‍ ടിം ഫ്രീഡിന്റെ രക്തത്തില്‍ നിന്നാണ് ഗവേഷകര്‍ ആന്റിവെനം വികസിപ്പിക്കാനൊരുങ്ങുന്നത്. ഫ്രീഡിന്റെ രക്തത്തില്‍ കണ്ടെത്തിയ ആന്റിബോഡികള്‍ ഉപയോഗിച്ച് മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നാണ് മാരകമായ വിഷത്തെപ്പോലും പ്രതിരോധിക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയത്. പിന്നാലെയാണ് പഠനം നടത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്. 18 വര്‍ഷമായി പാമ്പുകള്‍ക്കും ഇഴജന്തുകള്‍ക്കുമൊപ്പം വസിക്കുന്ന ഫ്രീഡ്, ശരീരത്തില്‍ 16 ഇനം പാമ്പുകളെകൊണ്ട് കടിപ്പിച്ചും ഇവയുടെ […]

ലിബറൽ സർക്കാരിന്‍റെ ഭവന പദ്ധതി പ്രതീക്ഷയേകുന്നത്: കാൽഗറി സിറ്റി

ലിബറൽ പാർട്ടി വീണ്ടും അധികാരത്തിൽ വന്നതോടെ, ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കാനുള്ള പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്ന പ്രതീക്ഷയിൽ കാൽഗറി സിറ്റി. വർഷം തോറും ഏകദേശം 5 ലക്ഷം വീടുകൾ നിർമ്മിക്കാൻ സർക്കാർ നേരിട്ട് ധനസഹായം നൽകുന്നതും, അതുവഴി ഡെവലപ്പർമാരുടെ പങ്ക് ഏറ്റെടുക്കുന്നതും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. കൂടാതെ, മുനിസിപ്പൽ തലത്തിലെ കാലതാമസങ്ങൾ ഒഴിവാക്കാനും, ആദ്യമായി വീട് വാങ്ങുന്നവർക്ക് 10 ലക്ഷം ഡോളറോ അതിൽ കുറവോ വിലയുള്ള വീടുകൾക്ക് GST ഒഴിവാക്കാനും നിർദ്ദേശമുണ്ട്. എന്നാൽ, ഭവന നിർമ്മാണത്തിന് ആവശ്യമായ […]

ബിൽ 54: തദ്ദേശീയ ജനതയുടെ അവകാശം സംരക്ഷിക്കുമെന്ന് ആൽബർട്ട പ്രീമിയർ

തദ്ദേശീയ ജനതയുടെ അവകാശങ്ങളെ പൂർണ്ണമായി ബഹുമാനിക്കുന്നുവെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. പ്രവിശ്യയെ കാനഡയിൽ നിന്ന് വേർപെടുത്താനുള്ള ഹിതപരിശോധന എളുപ്പമാക്കുന്ന നിയമം കൊണ്ടുവന്നതിനെ തുടർന്നാണ് സ്മിത്തിന്റെ പ്രതികരണം. തദ്ദേശീയ ജനതയ്ക്ക് ഫെഡറൽ സർക്കാരുമായി പ്രത്യേക ഉടമ്പടി ബന്ധങ്ങളുണ്ട്. പുതിയ നിയമം ആ ബന്ധങ്ങളെ ഒരു തരത്തിലും ലംഘിക്കില്ലെന്നും അവർ ഉറപ്പുനൽകി. നിലവിൽ ഹിതപരിശോധനയുമായി ബന്ധപ്പെട്ട അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രീമിയർ കൂട്ടിച്ചേർത്തു. ഫെഡറൽ തിരഞ്ഞെടുപ്പിന് പിന്നാലെ ഈ ബിൽ കൊണ്ടുവന്നത് യാദൃശ്ചികമാണെന്നും, തൻ്റെ സർക്കാരിന് കാനഡ സർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ […]

IEC നറുക്കെടുപ്പിൽ 1,914 അപേക്ഷകരെ ക്ഷണിച്ച് IRCC

ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC)-യുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA) 1,914 ഉദ്യോഗാർത്ഥികൾക്ക് വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഇതോടെ ഈ വർഷം IEC 2025 സീസൺ നറുക്കെടുപ്പിൽ ഇൻവിറ്റേഷൻ ലഭിച്ച അപേക്ഷകരുടെ എണ്ണം 65,267 ആയി. IEC-യുടെ വർക്കിങ് ഹോളിഡേ വീസ, യങ് പ്രൊഫഷണലുകൾ, ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) എന്നീ വിഭാഗങ്ങളലെ യോഗ്യരായ 35 രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്കാണ് വർക്ക് പെർമിറ്റിനായി (ITA) അപേക്ഷിക്കാൻ […]

സർക്കാരിന്റെ നാലാം വാർഷികാഘോഷത്തി പാടാൻ ‘വേടൻ’; റാപ്പർ വേടൻ കഞ്ചാവ് കേസിൽ പ്രതിയായതിനു പിന്നാലെ ഒഴിവാക്കിയ പരിപാടി വീണ്ടും നടത്താൻ തീരുമാനം

കൊച്ചി: റാപ്പർ വേടൻ കഞ്ചാവ് കേസിൽ പ്രതിയായതിനു പിന്നാലെ ഒഴിവാക്കിയ പരിപാടി വീണ്ടും നടത്താൻ തീരുമാനം. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഇടുക്കിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപന ദിവസമായ തിങ്കളാഴ്ചയാണ് വേടന്റെ സംഗീത പരിപാടി തീരുമാനിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ വേടനു പിന്തുണയുമായി സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാരും രംഗത്തെത്തി. വേടനെ േകരളം സംരക്ഷിക്കുമെന്നും വനംവകുപ്പ് ഇരട്ടത്താപ്പ് വകുപ്പാകരുതെന്നും ഇവർ പ്രതികരിച്ചു. ഇടുക്കി വാഴത്തോപ്പ് സ്കൂൾ ഗ്രൗണ്ടിൽ എന്റെ കേരളം പ്രദർശന വിപണന […]

പഹൽഗാം ആക്രമണത്തിൽ എൻഐഎ ദൃക്സാക്ഷികളുടെ മൊഴിയെടുത്തു; സിന്ധു നദീജലം തടഞ്ഞാൽ യുദ്ധമെന്ന് പ്രഖ്യാപിച്ച പാകിസ്ഥാനെ വെല്ലുവിളിച്ച് ഇന്ത്യ, ജലമൊഴുക്ക് കുറച്ചു

ദില്ലി: പഹൽഗാം ആക്രമണത്തിൽ എൻഐഎ ദൃക്സാക്ഷികളുടെ മൊഴിയെടുത്തു. രണ്ട് ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ചുകൂട്ടി നിരത്തി നിർത്തിയെന്നും ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നുമാണ് മൊഴി. എൻഐഎ അന്വഷണത്തിൽ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങൾ ശേഖരിക്കുകയാണ് എൻഐഎ. പാകിസ്ഥാൻ ചാരസംഘടന ഐഎസ്ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻഐഎ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന […]