newsroom@amcainnews.com

ചരിത്ര വിജയം: ഓസ്ട്രേലിയയിൽ ആന്റണി ആൽബനീസിന് അധികാരത്തുടർച്ച

പൊതുതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. 21 വർഷത്തിനിടെ ഒരു ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി തുടർച്ചയായ രണ്ടാം തവണയും മൂന്ന് വർഷത്തെ കാലാവധിയിൽ വിജയിക്കുന്നത് ഇതാദ്യമാണ്. ആൽബനീസിന്റെ സെന്റർ-ലെഫ്റ്റ് ലേബർ പാർട്ടി, ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിൽ ഭൂരിപക്ഷം നേടി. പാർട്ടിക്ക് 70 സീറ്റുകൾ ലഭിച്ചുവെന്ന് ഓസ്‌ട്രേലിയൻ ഇലക്ടറൽ കമ്മീഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം, 24 സീറ്റുകൾ മാത്രം നേടിയ പീറ്റർ ഡട്ടൺ നയിക്കുന്ന കൺസർവേറ്റീവ് പ്രതിപക്ഷ സഖ്യം പരാജയം സമ്മതിച്ചു. പ്രചാരണത്തിൽ തങ്ങൾ വേണ്ടത്ര […]

മാനിറ്റോബയിൽ ആശങ്കയായി നിറ്റാസീൻസ്

അതിമാരകമായ മയക്കുമരുന്ന് നിറ്റാസീൻസ് മാനിറ്റോബയിൽ പ്രചരിക്കുന്നതായി റിപ്പോർട്ട്. ഫെന്റനൈലിനേക്കാൾ 20 മുതൽ 100 ​​മടങ്ങ് വരെ വീര്യമുള്ള നിറ്റാസീൻസിന്റെ പ്രവിശ്യയിലെ ലഭ്യത ആശങ്ക സൃഷ്ടിക്കുന്നതായി അധികൃതർ വ്യക്തമാക്കി. നിറ്റാസീൻ ഉയർന്ന വീര്യമുള്ളതും ലാബ് നിർമ്മിതവുമായ ഒപിയോയിഡാണ്. പ്രവിശ്യയിൽ അഞ്ചം പനി പോലുള്ള പകർച്ചവ്യാധികൾ വ്യാപകമാകുന്ന പശ്ചാലത്തിൽ നിറ്റാസീൻസിന്റെ വിതരണരീതികളിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ വലിയ അപകടസാധ്യത സൃഷ്ടിക്കുന്നതായി പ്രാദേശിക ആരോഗ്യ അതോറിറ്റിയെ പ്രതിനിധീകരിക്കുന്ന ഡോ. സാറ ലെസ്പെറൻസ് പറഞ്ഞു. ഇത് ആരോഗ്യമേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് പ്രവിശ്യയിലെ മെഡിക്കൽ ഓഫീസറും […]

ട്രംപ്-കാർണി കൂടിക്കാഴ്ച മെയ് 6-ന്

പ്രധാനമന്ത്രി മാർക്ക് കാർണി യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപുമായി മെയ് 6 ചൊവ്വാഴ്ച വാഷിംഗ്ടൺ ഡിസിയിൽ കൂടിക്കാഴ്ച നടത്തും. ഇരുവരുടെയും ആദ്യ കൂടികാഴ്ച്ചയാണിത്. കാനഡയ്‌ക്കെതിരായ ട്രംപിന്റെ വ്യാപാര യുദ്ധത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്യും. കൂടാതെ യുഎസുമായുള്ള പുതിയ വ്യാപാര, സുരക്ഷാ കരാറിനെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ കൂടിക്കാഴ്ച വേദിയൊരുക്കിയേക്കാം. അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നീക്കം ഉടനടി ആരംഭിക്കുമെന്നും ചൊവ്വാഴ്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഫോണിൽ സംഭാഷണം നടത്തിയതായും മാർക്ക് കാർണി പറഞ്ഞു. പിന്നാലെയാണ് ചൊവ്വാഴ്ച ട്രംപുമായി […]

താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാൻ കാനഡ റവന്യൂ ഏജൻസി

കാനഡ റവന്യൂ ഏജൻസിയിൽ (CRA) ജോലി ചെയ്യുന്ന ആയിരത്തിലധികം താൽക്കാലിക ജീവനക്കാരുടെ കരാറുകൾ മെയ് 16-ന് ശേഷം പുതുക്കില്ലെന്ന് യൂണിയൻ ഓഫ് ടാക്സേഷൻ എംപ്ലോയീസ് അറിയിച്ചു. മുൻ സർക്കാർ നടപ്പിലാക്കിയ വെട്ടിച്ചുരുക്കലുകളുടെ തുടർച്ചയായാണ് ഈ തീരുമാനമെന്ന് യൂണിയൻ ദേശീയ പ്രസിഡൻ്റ് മാർക്ക് ബ്രിയേർ പറഞ്ഞു. ഇത് നികുതിദായകർക്കും വ്യാപാര മേഖലയ്ക്കും കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. സർക്കാരിന്‍റെ ഈ നടപടി പൊതുസേവനങ്ങളെ നേരിട്ട് ആക്രമിക്കുന്നതിന് തുല്യമാണെന്നും, പ്രധാനമന്ത്രി മാർക്ക് കാർണി ഇത് ഉടൻ അവസാനിപ്പിക്കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.

ആൽബർട്ടയിൽ അഞ്ചാംപനി കേസുകൾ കൂടുന്നു

ആൽബർട്ടയിൽ 17 പുതിയ അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മാർച്ച് മാസം മുതൽ മൊത്തം കേസുകളുടെ എണ്ണം 210 ആയി ഉയർന്നു. ഇതിൽ പകുതിയോളം കേസുകളും പ്രവിശ്യയുടെ സൗത്ത് സോണിലാണെന്ന് സർക്കാർ പറയുന്നു. നിലവിൽ 26 കേസുകൾ സജീവമാണെന്നും ഇത് മറ്റുള്ളവരിലേക്ക് പകരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ ആഴ്ച വരെ 11 ആൽബർട്ട നിവാസികളെ അഞ്ചാംപനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റിപ്പോർട്ട് ചെയ്തതിൽ 170-ൽ അധികം കേസുകളും കുട്ടികളിലാണ്, […]

വോട്ടെണ്ണൽ പിഴവിൽ ലിബറൽ ലിബറൽ പാർട്ടിക്ക് അട്ടിമറി വിജയം

ഒൻ്റാരിയോയിലെ മിൽട്ടൺ ഈസ്റ്റ്—ഹാൽട്ടൺ ഹിൽസ് സൗത്ത് റൈഡിങ്ങിൽ ലിബറൽ പാർട്ടിയ്ക്ക് അട്ടിമറി വിജയം. ലിബറൽ സ്ഥാനാർത്ഥി ക്രിസ്റ്റീന ടെസ്സർ ഡെർക്‌സൺ 32,130 വോട്ടുകൾ നേടിയപ്പോൾ, കൺസർവേറ്റീവ് സ്ഥാനാർത്ഥി പരം ഗിൽ 32,101 വോട്ടുകൾ നേടി. 29 വോട്ടുകളുടെ വ്യത്യാസത്തിലാണ് ലിബറൽ പാർട്ടി വിജയിച്ചത്. വോട്ടെണ്ണൽ നടപടിക്രമങ്ങളിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്ന് പുനഃപരിശോധിച്ചതിലൂടെയാണ് ലിബറൽ സ്ഥാനാർത്ഥി വിജയിച്ചതായി ഇലക്ഷൻസ് കാനഡ സ്ഥിരീകരിച്ചത്. പ്രാഥമിക ഫലങ്ങളിൽ, ഗിൽ 32,186 വോട്ടുകൾ നേടി വിജയിച്ചതായും ടെസ്സർ ഡെർക്‌സൺ 31,888 വോട്ടുകൾ നേടി […]

ഹെൽത്ത് കെയർ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 500 അപേക്ഷകരെ ക്ഷണിച്ച് കാനഡ

ആദ്യ ഹെൽത്ത് കെയർ കാറ്റഗറി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 500 അപേക്ഷകരെ ക്ഷണിച്ച് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഈ നറുക്കെടുപ്പിൽ 510 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്. മെയ് 1-ന് ആദ്യത്തെ എഡ്യൂക്കേഷൻ കാറ്റഗറി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് നടന്നിരുന്നു. ഈ നറുക്കെടുപ്പിലൂടെ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 1,000 ഉദ്യോഗാർത്ഥികൾക്ക് ഐആർസിസി ഇൻവിറ്റേഷൻ നൽകിയിരുന്നു. ഈ വർഷം ഇതുവരെ, എക്സ്പ്രസ് […]

പോപ്പിന്റെ വസ്ത്രങ്ങളണിഞ്ഞ എഐ ചിത്രം പങ്കുവെച്ച് ട്രംപ്

പോപ്പിന്റെ വേഷമണിഞ്ഞുള്ള എഐ ചിത്രം സാമൂഹ്യമാധ്യമമായ ട്രൂത്തിൽ പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്രാൻസിസ് മാർപാപ്പയുടെ മരണത്തിന് പിന്നാലെ പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ നടക്കുന്ന പശ്ചാത്തലത്തിലാണ് ട്രംപ് ചിത്രം പങ്കുവെച്ചത്. ട്രംപിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. പോപ് ആകാൻ തനിക്ക് താത്പര്യമുണ്ടെന്ന് ദിവസങ്ങൾക്ക് മുൻപ് തമാശ രൂപേണ ട്രംപ് പറഞ്ഞിരുന്നു. ഇതേതുടർന്ന് ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് ആളുകൾ പങ്കുവെച്ചിരിക്കുന്നത്. മാർപാപ്പയുടെ മരണത്തെ ട്രംപ് പരിഹസിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി രൂക്ഷ വിമർശനങ്ങൾ ട്രംപിന് നേരെ […]

പാകിസ്ഥാന് വിമാനക്കമ്പനികളുടെ വക മുട്ടൻ പണി, വ്യോമാതിർത്തി ഉപയോഗിക്കുന്നത് ഒഴിവാക്കുന്നുവെന്ന് റിപ്പോർട്ടുകൾ; പാകിസ്ഥാന് കോടികളുടെ നഷ്‍ടം

പഹൽഗാം ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ കടുത്ത നിലപാട് കണക്കിലെടുത്ത്, ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിരുന്നു. എന്നാൽ മറ്റ് പല രാജ്യങ്ങളിലെയും വിമാനക്കമ്പനികൾ പാകിസ്ഥാന്റെ വ്യോമാതിർത്തി ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതുമൂലം പാകിസ്ഥാന് കോടികളുടെ നഷ്‍ടമാണ് സംഭവിക്കുന്നത്. പാകിസ്ഥാന് മുകളിലൂടെ പറക്കുന്നതിനുള്ള വിലക്ക് കാരണം ഇന്ത്യൻ വിമാനക്കമ്പനികൾക്ക് നഷ്ടം സംഭവിക്കുന്നു. അറബ് രാജ്യങ്ങളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും വിമാനങ്ങൾ എത്താൻ കൂടുതൽ സമയമെടുക്കുന്നു. അതേസമയം, പല പ്രമുഖ പാശ്ചാത്യ വിമാനക്കമ്പനികളും പാകിസ്ഥാൻ വ്യോമാതിർത്തി ഇപ്പോൾ സ്വമേധയാ […]

കൈക്കൂലി: കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയായ സ്വപ്‌നയെ സസ്പെൻഡ് ചെയ്ത് നഗരസഭ; കഴിഞ്ഞ നാലു മാസത്തിനിടെ അറസ്റ്റിലാകുന്ന കൊച്ചി കോർപ്പറേഷനിലെ അഞ്ചാമത്തെ ഉദ്യോഗസ്ഥ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് റിമാൻഡിലായ കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്ത് നഗരസഭ. കോർപറേഷൻ വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്‌നയെയാണ് മേയർ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ നാലു മാസത്തിനിടെ കൊച്ചി കോർപ്പറേഷനിലെ അഞ്ചാമത്തെ ഉദ്യോഗസ്ഥ അറസ്റ്റാണിത്. പ്രതിപക്ഷ ബഹളത്തിനിടെ കൈക്കൂലി കേസിൽ അറസ്റ്റിലായ ബിൽഡിംഗ് ഇൻസ്പെക്ടർ സ്വപ്നയെ സസ്പെൻഡ് ചെയ്തെന്ന മേയറുടെ പ്രഖ്യാപനം. നഗരസഭ ഭരണ സമിതി അഴിമതിക്കാരെ സംരക്ഷിക്കുന്നുവെന്നും മേയർ രാജിവയ്ക്കണമെന്നും പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രക്ഷുബ്ദമായ നഗരസഭ കൗൺസിലിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ […]