newsroom@amcainnews.com

കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം: കനേഡിയന്‍ ഡ്രമ്മര്‍ അറസ്റ്റില്‍

ലൊസാഞ്ചലസ് : കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വിഡിയോ അടക്കം കൈവശം വെച്ച കനേഡിയന്‍ ഇന്‍ഡി റോക്ക് ബാന്‍ഡായ ദി ന്യൂ പോര്‍ണോഗ്രാഫേഴ്സിന്റെ ഡ്രമ്മര്‍ ജോസഫ് സീഡേഴ്സിനെ കാലിഫോര്‍ണിയയില്‍ അറസ്റ്റ് ചെയ്തു. സീഡേഴ്സ് കാലിഫോര്‍ണിയയിലെ പാം ഡെസേര്‍ട്ടിലുള്ള ചിക്ക്-ഫില്‍-എ റസ്റ്റോറന്റിലെ ബാത്ത്‌റൂമില്‍ വെച്ച് ഫോണില്‍ ആണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി അധികൃതര്‍ അറിയിച്ചു. അതേസമയം ഇയാള്‍ക്കെതിരെ ഒരു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റില്‍ 11 വയസ്സുള്ള ആണ്‍കുട്ടി ബാത്ത്‌റൂം ഉപയോഗിക്കുമ്പോള്‍ ഫോണില്‍ വിഡിയോ റെക്കോര്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് മറ്റൊരു റിപ്പോര്‍ട്ട് […]

വിദേശ വിദ്യാര്‍ഥികളുടെ വീസ റദ്ദാക്കി അമേരിക്ക

വാഷിങ്ടണ്‍ : അമേരിക്കയിലെ ആയിരത്തിലധികം വിദേശ വിദ്യാര്‍ഥികളുടെ വീസ യുഎസ് സര്‍ക്കാര്‍ റദ്ദാക്കി. ഏകദേശം അമ്പത് ശതമാനത്തോളം വിദ്യാര്‍ഥികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. വീസ റദ്ദാക്കിയതില്‍ പകുതിയോളം ഇന്ത്യക്കാരും 14% ചൈനക്കാരുമാണ് ഉള്ളത്. ദക്ഷിണ കൊറിയ, നേപ്പാള്‍, ബംഗ്ലാദേശ് എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. വീസ റദ്ദാക്കിയതിന് പിന്നില്‍ പാര്‍ക്കിങ് പിഴകളും അമിത വേഗതയും ചെറിയ പിഴകളുമാണ് ചൂണ്ടികാണിക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ഈ അപ്രതീക്ഷിത നീക്കം ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, മിഷിഗണ്‍ സര്‍വകലാശാല, ഒഹായോ സ്റ്റേറ്റ് സര്‍വകലാശാല എന്നിവയുള്‍പ്പെടെ 160 ലധികം […]

ഏഷ്യയിലുടനീളം വ്യാപാരം ശക്തിപ്പെടുത്താന്‍ വിദേശ സഞ്ചാരത്തിനൊരുങ്ങി ഡാനിയേല്‍ സ്മിത്ത്

എഡ്മിന്റന്‍ : ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ട് ആല്‍ബര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. ഒരാഴ്ചത്തെ മീറ്റിങ്ങുകള്‍ക്കായി പസഫിക് കടന്നുള്ള യാത്ര ഇന്ന് ആരംഭിക്കുമെന്ന് ഡാനിയേല്‍ സ്മിത്തിന്റെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഏഷ്യയിലുടനീളം ആല്‍ബര്‍ട്ടയുടെ ഊര്‍ജ്ജം, കൃഷി, മറ്റ് വിപണികള്‍ എന്നിവ വളര്‍ത്തുക എന്നതാണ് യാത്രയുടെ ലക്ഷ്യം. ജപ്പാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇറക്കുമതിക്കാര്‍, ഊര്‍ജ്ജ, കാര്‍ഷിക മേഖലാ നേതാക്കള്‍ എന്നിവരുമായി സ്മിത്ത് കൂടിക്കാഴ്ച നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. ജപ്പാന്റെ വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ, ഭക്ഷ്യസുരക്ഷാ ആവശ്യകതകള്‍ […]

കാനഡയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ഓട്ടവ : തിരുവനന്തപുരം സ്വദേശി ഖാലിദ് മുഹമ്മദ് (22) കാനഡയിലെ സൂ സെ മാരിയില്‍ നിര്യാതനായി. സൂ സെ മാരിയിലെ സൂ കോളേജ് വിദ്യാര്‍ത്ഥിയാണ് ഖാലിദ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍പ്രീത് സിങ് യുഎസില്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: പഞ്ചാബില്‍ നടന്ന നിരവധി ഭീകരാക്രമണ കേസുകളിലെ പ്രതിയായ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്ത് എഫ്ബിഐ. പ്രതിയുടെ അറസ്റ്റ് എഫ്ബിഐ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചു. കാലിഫോര്‍ണിയയില്‍ താമസിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. രണ്ട് രാജ്യാന്തര തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എഫ്ബിഐ വ്യക്തമാക്കുന്നു. ഹര്‍പ്രീത് സിങ്ങിനെ അറസ്റ്റ് ചെയ്ത് കൈമാറണമെന്ന് ഇന്ത്യ രേഖമൂലം അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.മെക്സിക്കോ വഴി അനധികൃതമായാണ് ഹര്‍പ്രീത് അമേരിക്കയിലേക്ക് കടന്നത്. അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ഇയാള്‍ അമേരിക്കയില്‍ താമസിക്കുകയായിരുന്നു. ഹര്‍പ്രീതിനെ ഇന്ത്യയിലേക്കെത്തിച്ച് തുടര്‍നടപടികളുമായി […]

നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ… ഷൈൻ ടോം ചാക്കോയുടെ ‘ദി പ്രൊട്ടക്ടർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിവാദങ്ങൾക്കിടെ നടൻ ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ‘ദി പ്രൊട്ടക്ടർ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ബൈബിൾ വാചകത്തോടൊപ്പമാണ് പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. സി​ഗരറ്റ് വലിച്ച് നിൽക്കുന്ന ഷൈനിനെയാണ് പോസ്റ്ററിൽ കാണാനാവുക. ഹൊറർ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ദ പ്രൊട്ടക്ടർ. ജി എം മനു സംവിധാനം ചെയ്യുന്ന ചിത്രം അമ്പാട്ട് ഫിലിംസിൻ്റെ ബാനറിൽ റോബിൻസ് മാത്യുവാണ് നിർമിക്കുന്നത്. കഴിഞ്ഞ […]

തസ്ലിമയുമായി ബന്ധമുണ്ട്.. മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കും… 12 ദിവസം ഡീ അഡിക്ഷൻ സെന്‍ററിലാക്കിയിരുന്നു… പൊലീസിന് മുന്നിൽ കുറ്റസമ്മതവുമായി നടൻ ഷൈൻ ടോം ചാക്കോ

കൊച്ചി: പൊലീസിന് മുന്നിൽ കുറ്റസമ്മതവുമായി നടൻ ഷൈൻ ടോം ചാക്കോ. ആലപ്പുഴയിൽ അറസ്റ്റിലായ ലഹരി കച്ചവടക്കാരി തസ്ലിമയുമായി ബന്ധമുണ്ടെന്ന് ഷൈൻ സമ്മതിച്ചു. കൂടാതെ, മെത്താഫിറ്റമിനും കഞ്ചാവും ഉപയോഗിക്കുമെന്നും ഷൈൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം പിതാവ് തന്നെ 12 ദിവസം ഡീ അഡിക്ഷൻ സെന്‍ററിലാക്കിയിരുന്നു. കൂത്താട്ടുകുളത്തെ ലഹരിമുക്ത കേന്ദ്രത്തില്‍ 12 ദിവസമാണ് കഴിഞ്ഞത്. എന്നാൽ താൻ അവിടെ നിന്ന് പാതിവഴിയിൽ ചികിത്സ നിർത്തി മടങ്ങിയെന്നും പൊലീസിനോട് പറഞ്ഞു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുൽത്താനയ്ക്ക് സിനിമ […]

ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്; ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പലസ്തീൻ ജനതയെ പിന്തുണയ്ക്കും

സന: യെമനിലെ റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ 74 പേർ മരിച്ചതിനു പിന്നാലെ ഇസ്രയേലിനും യുഎസിനും എതിരായ ആക്രമണങ്ങൾ തുടരുമെന്ന് ഹൂതികളുടെ മുന്നറിയിപ്പ്. ഗാസയിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കുന്നതുവരെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുമെന്നും ഹൂതികൾ വ്യക്തമാക്കി. ഒരു മാസത്തിലേറെയായി യെമനിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾ കൂടുതൽ ഏറ്റുമുട്ടലുകൾക്ക് മാത്രമേ കാരണമാകൂ എന്നും ഹൂതികൾ പറഞ്ഞു. വ്യാഴാഴ്ചയാണ് റാസ് ഇസ എണ്ണ തുറമുഖത്ത് യുഎസ് ആക്രമണം നടത്തിയത്. ഹൂതികളെ ലക്ഷ്യമിട്ടു മാർച്ചിൽ ആരംഭിച്ച ആക്രമണങ്ങളിൽ […]

കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു; ബസ് സ്റ്റോപ്പിൽ നിന്ന 21കാരിയെ ആക്രമിച്ചത് കാറിലെത്തിയ സംഘം, അന്വേഷണം ആരംഭിച്ച് കനേഡിയൻ പൊലീസ്

ഒട്ടാവ: കാനഡയിൽ ഇന്ത്യൻ വിദ്യാര്‍ത്ഥിനി വെടിയേറ്റ് മരിച്ചു. 21 കാരി ഹര്‍സിമ്രത് രണ്‍ധാവന കൊല്ലപ്പെട്ടത്. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് വെടിയേറ്റത്. അക്രമികൾ ലക്ഷ്യമിട്ടത് വിദ്യാര്‍ത്ഥിനിയെ തന്നെ ആണോ എന്നതിൽ വ്യക്തതയില്ല. അന്വേഷണം തുടങ്ങിയതായി കനേഡിയൻ പൊലീസ് അറിയിച്ചു. അക്രമിയെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ അത് പൊലീസിന് കൈമാറണമെന്ന് കനേഡിയൻ പൊലീസ് അഭ്യര്‍ത്ഥിച്ചു. കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ അക്രമണത്തിന് ഇടയിലാണ് ഹര്‍സിമ്രത് രണ്‍ധാവനയ്ക്ക് വെടിയേറ്റതെന്നാണ് പൊലീസ് സംശയിക്കുന്നത്. അക്രമി സംഘത്തിനായുള്ള തെരച്ചില്‍ […]

ചോദ്യം ചെയ്യലിൽ പൊലീസിനെ വട്ടം കറക്കിയെങ്കിലും ഒടുവിൽ പ്രതിരോധം തകർന്നു; ഷൈൻ ടോം ചാക്കോയെ പൊലീസ് കുടുക്കിയത് ഇങ്ങനെ…

കൊച്ചി: ചോദ്യം ചെയ്യലിൽ ഒരുപാട് നേരം വട്ടം കറക്കിയെങ്കിലും പൊലീസിൻറെ ചോദ്യങ്ങളിൽ വലഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ. ഹോട്ടലി‍ൽ തന്നെ തേടിയെത്തിയത് പൊലീസാണെന്ന് അറിഞ്ഞത് പിറ്റേന്ന് രാവിലെയാണ് എന്ന് വിശ്വസിപ്പിക്കാൻ ഷൈൻ ആവുംവിധമെല്ലാം ശ്രമിച്ചു. എന്നാൽ, ഷൈൻറെ ഓരോ ഉത്തരങ്ങളെയും പൊളിക്കാൻ ആവശ്യമായ തെളിവുകളെല്ലാം പൊലീസിൻറെ പക്കലുണ്ടായിരുന്നു. സൈബർ പൊലീസ് ശേഖരിച്ച വിവരങ്ങളാണ് ഇതിൽ ഏറ്റവും പ്രധാനമായത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ടവരെ അറിയാമോ എന്നുള്ള ചോദ്യങ്ങളിൽ ഇല്ലെന്നുള്ള മറുപടിയാണ് ഷൈൻ നൽകി കൊണ്ടിരുന്നത്. എന്നാൽ, ഫോൺ […]