ചൈനയ്ക്കെതിരായ രഹസ്യ നീക്കങ്ങള്‍ മസ്കിനെ അറിയിക്കരുത്; ട്രംപ്

വാഷിങ്ടണ്‍: ചൈനയില്‍ കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ് ഉള്ളതിനാല്‍ ചൈനയ്ക്കെതിരായ പദ്ധതികളെക്കുറിച്ച്ഇലോണ് മാസ്കിനെ അറിയിക്കരുതെന്ന് കര്‍ശന നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മസ്കിന് പെന്റഗണില്‍ നിന്ന് ചൈനക്കെതിരായ യു എസ് നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെയാണ് കര്‍ശന നിര്‍ദേശം. ചൈനയുമായി യുദ്ധമുണ്ടായാല്‍ നേരിടാനുള്ള യുഎസ് സൈന്യത്തിന്റെ പദ്ധതികളെക്കുറിച്ച് മസ്കിനോട് പെന്റഗണ്‍ വിശദീകരിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് മാര്‍ച്ച് 20ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ചൈനയുമായി ബന്ധപ്പെട്ട സൈനിക പദ്ധതികളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കല്ല മസ്ക് വരുന്നതെന്ന് ട്രംപും പെന്റഗണും […]
ഹാര്‍വാര്‍ഡില്‍ വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്താന്‍ ട്രംപ് ഭരണകൂടം

വാഷിങ്ടന്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദേശവിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നത് തടയാനുള്ള നീക്കവുമായി ട്രംപ് ഭരണകൂടം. വൈറ്റ് ഹൗസ് ഉത്തരവിട്ട പുതിയ നയമാറ്റങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചതിനു പിന്നാലെ കടുത്ത നിയന്ത്രണങ്ങളാണ് ട്രംപ്ഭരണകൂടം ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്കെതിരെ കൊണ്ടുവന്നത്. നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഹാര്‍വാര്‍ഡിന്റെ നികുതിയിളവ് പദവി പിന്‍വലിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. പിന്നാലെ 2.2 ബില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഫണ്ടിങ് മരവിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അടുത്ത ഭീഷണി. സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിയമ ലംഘനങ്ങളുടെയും വിദ്യാര്‍ഥികളുള്‍പ്പെട്ട അക്രമസംഭവങ്ങളുടെയും വിവരങ്ങള്‍ ഏപ്രില്‍ 30-നകം നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇതിന് […]
ക്രിപ്റ്റോകറന്‍സി തട്ടിപ്പ്: ‘ഓപ്പറേഷന് അവലാഞ്ച്’ ശക്തമാക്കി ബിസി സെക്യൂരിറ്റീസ് കമ്മീഷന്

ക്രിപ്റ്റോകറന്‍സി തട്ടിപ്പുമായി ബന്ധപ്പെട്ട് നടത്തിയ ഓപ്പറേഷനില്‍ വന്‍ തുക നഷ്ടമായതായി കണ്ടെത്തിയതായി ബ്രിട്ടിഷ് കൊളംബിയ സെക്യൂരിറ്റീസ് റെഗുലേറ്റര്‍. തട്ടിപ്പിന് ഇരയായവരെ തിരിച്ചറിയുന്നതിനായി ഏജന്‍സി അടുത്തിടെ നടത്തിയ രണ്ട് ദിവസത്തെ ഓപ്പറേഷനിലാണ് 89 പേരില്‍ നിന്ന് 40 ലക്ഷം ഡോളറിലധികം നഷ്ടപ്പെട്ടുവെന്നു കണ്ടെത്തിയത്. ക്രിപ്റ്റോകറന്‍സി സൈറ്റിലെ അപഹരിക്കപ്പെട്ട വാലറ്റുകള്‍ കണ്ടെത്തുന്നതിനായുള്ള ‘ഓപ്പറേഷന് അവലാഞ്ചി’ല്‍ ഏജന്‍സി റെഗുലേറ്റര്‍മാര്‍, പൊലീസ്, ക്രിപ്റ്റോ ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്, വിശകലന കമ്പനി എന്നിവര്‍ ഉള്‍പ്പെടുന്നതായി ബിസി സെക്യൂരിറ്റീസ് കമ്മീഷന് പറയുന്നു. ഉടമകള്‍ അറിയാതെ തട്ടിപ്പുകാര്‍ പിന്‍വലിച്ചിരിക്കാന്‍ […]
കാനഡയില്‍ മലയാള സിനിമകളുടെ വിലക്ക് നീക്കി സിനിപ്ലക്സ്

കനേഡിയന്‍ മലയാളികള്‍ക്ക് വിഷുകൈനീട്ടവുമായി സിനിപ്ലക്സ്. ഒരു വര്‍ഷത്തിന് മുകളിലായി മലയാള സിനിമകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി സിനിപ്ലക്സ് അറിയിച്ചു. ആദ്യമായി മലയാള സിനിമകള്‍ സിനിപ്ലക്സില്‍ വിതരണം ചെയ്ത അച്ചായന്‍സ് ഫിലിം ഹൗസ് ആണ് വിലക്ക് നീക്കുന്നതിന് മുന്‍കൈ എടുത്തത്. നിരന്തരമായി മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിപ്ലക്സുകള്ക്കു നേരെ ആക്രമണം നടന്നതു കാരണം ഒരു വര്‍ഷത്തിന് മുകളിലായി മലയാള സിനിമകള്‍ക്ക് സിനിപ്ലക്സ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. സിനിപ്ലക്സ് ഓഫീഷ്യല്‍സുമായി ഒരു വര്‍ഷമായി നീണ്ട നിരന്തര ചര്‍ച്ചകള്‍ക്ക് ശേഷമാണ് വിഷു ദിനത്തില്‍ […]
ഡ്രൈവിങ് ലൈസൻസിംഗ് പ്രക്രിയയിൽ വിപുലമായ മാറ്റങ്ങളുമായി ബ്രിട്ടിഷ് കൊളംബിയ; ക്ലാസ് 5 ലൈസൻസ് നേടുന്നതിനാവശ്യമായ പ്രത്യേക മാനദണ്ഡങ്ങൾ നീക്കും

വൻകൂവർ: ഡ്രൈവിങ് ലൈസൻസിംഗ് പ്രക്രിയയിൽ വിപുലമായ മാറ്റങ്ങളുമായി ബ്രിട്ടിഷ് കൊളംബിയ. രണ്ടാമത്തെ റോഡ് ടെസ്റ്റ് ഒഴിവാക്കുക, പുതിയ ഡ്രൈവർമാർക്കുള്ള നിയന്ത്രണ കാലയളവ് നീട്ടിക തുടങ്ങി നിരവധി മാറ്റങ്ങളുമായാണ് പുതിയ ഡ്രൈവിങ് ലൈസൻസിംഗ് പ്രവിശ്യാ നടപ്പിലാക്കുന്നത്. ക്ലാസ് 5 ലൈസൻസ് നേടുന്നതിനാവശ്യമായ പ്രത്യേക മാനദണ്ഡങ്ങൾ നീക്കം ചെയ്യുമെന്ന് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. പകരം ക്ലാസ് 5 ലൈസൻസിലേക്ക് മാറാൻ യോഗ്യതയുള്ള ഡ്രൈവർമാർക്ക് 12 മാസത്തെ പുതിയ നിയന്ത്രണ കാലയളവ് കൊണ്ടുവരും. ഈ കാലയളവിൽ അവർ സുരക്ഷിതമായാണ് ഡ്രൈവിങ് നടത്തുന്നതെന്ന് […]
ഹോട്ടലിൽ ലഹരി പരിശോധനയ്ക്ക് പൊലീസെത്തിയപ്പോൾ ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോയും കൂട്ടാളികളും; മൂന്നാം നിലയിൽനിന്ന് രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക്, പുറത്തിറങ്ങി ലിഫ്റ്റ് അടിച്ചു… സിനിമയെ വെല്ലുന്ന നീക്കങ്ങൾ…

കൊച്ചി: നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്വാഡ് (ഡാൻസാഫ്) ഹോട്ടലിൽ എത്തിയത്. പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്ത്തുക്കൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. റെയ്ഡിനെക്കുറിച്ച് ഷൈന്‍ മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്നാണ് വിവരം. സിനിമ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് […]
എഡിഎം നവീൻ ബാബുവിന്റെ മരണം: എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ല; സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീം കോടതി തള്ളി. എല്ലാ കേസുകളും സിബിഐയ്ക്ക് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ആത്മഹത്യ പ്രേരണ കുറ്റം നിലവിലെ അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നായിരുന്നു മഞ്ജുഷ ഹർജിയിൽ പറഞ്ഞത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. പിന്നാലെയാണ് […]
കാനഡയിൽ ഇൻഷുറൻസ് കമ്പനിയുടെ ഡാറ്റ ഹാക്ക് ചെയ്ത് നിരവധി ഇൻഷുറൻസ് നമ്പറുകൾ കൈക്കലാക്കി; CRA അക്കൗണ്ടുകളിലേക്ക് നുഴഞ്ഞ് കയറിയതായി റിപ്പോർട്ട്

ഒട്ടാവാ: കാനഡയിൽ ഇൻഷുറൻസ് കമ്പനിയുടെ ഡാറ്റ ഹാക്ക് ചെയ്ത് നിരവധി ഇൻഷുറൻസ് നമ്പറുകൾ കൈക്കലാക്കി ആളുകളുടെ CRA അക്കൗണ്ടുകളിലേക്ക് നുഴഞ്ഞ് കയറിയതായി റിപ്പോർട്ട്. 28,000 സോഷ്യൽ ഇൻഷുറൻസ് നമ്പറുകളാണ് ഹാക്ക് ചെയ്തത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഹാക്കിംഗിൻ്റെ ആശങ്കകൾക്കിടയിലാണ് നമ്പറുകൾ ഇത്തരത്തിൽ വീണ്ടും ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് കൊളംബിയ സർക്കാരിൻ്റെ ഇൻ്റീരിയർ ഹെൽത്ത് അതോറിറ്റിയിൽ നിന്ന്, സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ വൻതോതിൽ ചോർത്തിയതാണ് റിപ്പോർട്ട്. പലരുടെയും ഇൻഷുറൻസ് നമ്പർ വെച്ച് വ്യാജരേഖകളും […]
വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കാനഡക്കാർ ഭയക്കുന്നതായി റിപ്പോർട്ടുകൾ; അന്യരാജ്യങ്ങളിൽ കുടുങ്ങിയതിന്റെ കഥകളുമായി നിരവധി പേർ

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ കാനഡക്കാർ ഭയക്കുന്നതായി റിപ്പോർട്ട്. യാത്രയ്ക്കിടെ കനേഡിയൻ പൗരന്മാർ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വാർത്തൾ പുറത്ത് വന്നതോടെയാണ് യാത്ര പോകാൻ ആളുകൾ മടിക്കുന്നത്. കനേഡിയൻ ഐഡി നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ കാരണം അന്യരാജ്യങ്ങളിൽ കുടങ്ങിയ നിരവധി പേരുടെ കഥകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇങ്ങനെ കുടങ്ങിയ പല കനേഡിയൻ പൗരന്മാരും അഭിമുഖീകരിക്കുന്നത് പലവിധ പ്രശ്നങ്ങളാണ്. പലരും കടക്കെണിയിലാകുകയും ജോലി നഷ്ടപ്പെടൽ ഭീഷണി നേരിടുകയുമാണ്. ചിലരാകട്ടെ അപ്രതീക്ഷിത ചെലവുകൾ മൂലം നട്ടംതിരിയുകയാണ്. ഇത്തരത്തിൽ കനേഡിയൻ ഐഡി കാർഡ് […]
സ്ഥിര താമസത്തിനു ഭീഷണിയാകുന്ന കുടിയേറ്റ നയത്തിലെ ഫെഡറൽ വെട്ടിക്കുറയ്ക്കൽ: ആരോഗ്യ പ്രവർത്തകരുടെ പ്രതിഷേധ റാലി ഇന്ന് സറേയിൽ

വൻകൂവർ: സ്ഥിര താമസത്തിനു ഭീഷണിയാകുന്ന കുടിയേറ്റ നയത്തിലെ ഫെഡറൽ വെട്ടിക്കുറയ്ക്കലുകളിൽ പ്രതിഷേധിച്ച് ആരോഗ്യ പ്രവർത്തകർ ഇന്ന് സറേയിൽ റാലി നടത്തും. പ്രവിശ്യയിൽ അറുപതിനായിരത്തിലധികം അംഗങ്ങളുള്ള എച്ച്ഇയു നടത്തുന്ന പ്രതിഷേധം കിങ് ജോർജ് ബൊളിവാർഡിലാണ്. അതേസമയം, ആശുപത്രി പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തില്ലെന്ന് എച്ച്ഇയു വ്യക്തമാക്കി. പ്രാദേശിക സമയം വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് റാലി. ഹൗസ് കീപ്പർമാർ, ഡയറ്ററി സഹായികൾ, റിലേഷണൽ സെക്യൂരിറ്റി ഓഫീസർമാർ, മറ്റ് ആരോഗ്യ പരിപാലന തൊഴിലാളികൾ എന്നിവർക്കുള്ള പിഎൻപി സ്ലോട്ടുകൾ പുനഃസ്ഥാപിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ചെലുത്തുക […]