newsroom@amcainnews.com

ചില്ലിവാക്കില്‍ വിമാനാപകടം: രണ്ടു പേര്‍ മരിച്ചു

വന്‍കൂവര്‍ : ബ്രിട്ടിഷ് കൊളംബിയ ചില്ലിവാക്കില്‍ ചെറു വിമാനം തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ചില്ലിവാക്ക് തടാകത്തിന് സമീപമാണ് അപകടമുണ്ടായത്. പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ തകര്‍ന്ന നിലയില്‍ സെസ്ന 172 ചെറുവിമാനം കണ്ടെത്തിയതായി ചില്ലിവാക്ക് ആര്‍സിഎംപി അറിയിച്ചു. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. മരിച്ചവരെ കുറിച്ച് കൂടുതല്‍ വിവരമൊന്നും ലഭിച്ചിട്ടില്ല. അപകടത്തിന് ഒരു മണിക്കൂര്‍ മുമ്പ് രണ്ടരയോടെ വിമാനത്തില്‍ നിന്ന് ”എമര്‍ജന്‍സി ലൊക്കേറ്റര്‍ ട്രാന്‍സ്മിറ്റര്‍ സിഗ്‌നല്‍” ലഭിച്ചതായി ജെആര്‍സിസി […]

റേഡിയേഷന്‍ തെറാപ്പിക്കായി രോഗികളെ യുഎസിലേക്ക് അയക്കുന്ന പരിപാടി അവസാനിപ്പിക്കുന്നതായി ബ്രിട്ടിഷ് കൊളംബിയ

വന്‍കൂവര്‍ : കാന്‍സര്‍ രോഗികള്‍ ഇനി റേഡിയേഷന്‍ തെറാപ്പിക്കായി യുഎസിലേക്ക് പോകേണ്ടെന്ന് ബ്രിട്ടിഷ് കൊളംബിയ സര്‍ക്കാര്‍. ചികിത്സയ്ക്കായി രോഗികളെ യുഎസിലേക്ക് അയച്ചിരുന്ന പരിപാടി പ്രവിശ്യാ സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു. 2023 മെയ് മാസത്തില്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം യോഗ്യരായ രോഗികള്‍ക്ക് വാഷിംഗ്ടണിലെ ബെല്ലിംഗ്ഹാമിലുള്ള രണ്ട് ക്ലിനിക്കുകളില്‍ റേഡിയേഷന്‍ തെറാപ്പി നടത്താവുന്നതാണ്. പ്രവിശ്യയില്‍ രോഗനിര്‍ണയത്തിനും പരിചരണത്തിനുമായുള്ള വെയിറ്റിങ്പിരീഡ് കുറഞ്ഞതും പ്രോഗ്രാമിലെ പങ്കാളിത്തം കുറഞ്ഞതുമാണ് തീരുമാനത്തിന് പിന്നിലെന്ന് ബ്രിട്ടിഷ് കൊളംബിയ ആരോഗ്യമന്ത്രി ജോസി ഓസ്ബോണ്‍ പറഞ്ഞു. പ്രവിശ്യയില്‍ […]

ഹിമക്കാറ്റ്: ഒന്റാരിയോയില്‍ പതിനായിരങ്ങള്‍ ഇരുട്ടില്‍

ഒന്റാരിയോ: കഴിഞ്ഞ ആഴ്ച ആഞ്ഞടിച്ച ഹിമക്കാറ്റിനെ തുടര്‍ന്ന് മുപ്പത്തി അയ്യായിരത്തിലധികം ഒന്റാരിയോ നിവാസികള്‍ ഇരുട്ടില്‍. നിലവില്‍ കാലാവസ്ഥ അനുകൂലമാണെന്നും, വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നാല്‍പ്പത്തി എട്ടായിരത്തിലധികം ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹൈഡ്രോ വണ്‍ പറയുന്നു. പീറ്റര്‍ബ്‌റോയ്ക്കും, ഒറിലിയയ്ക്കും ചുറ്റുമുള്ള പ്രദേശങ്ങളെയാണ് വൈദ്യുതി മുടക്കം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ദുരിതബാധിത പ്രദേശങ്ങളില്‍ രണ്ടായിരത്തി മുന്നൂറുലധികം വൈദ്യുതി തൂണുകള്‍ തകര്‍ന്നതായി യൂട്ടിലിറ്റിയുടെ വെബ്സൈറ്റില്‍ പറയുന്നു. മാര്‍ച്ച് 30-ലെ ഹിമക്കാറ്റില്‍ ഒന്റാരിയോയിലെ പത്ത് ലക്ഷത്തിലധികം വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടിരുന്നു.

ആല്‍ബര്‍ട്ടയില്‍ സ്വതന്ത്ര പ്രവിശ്യാ പൊലീസ് ഏജന്‍സി വരുന്നു

എഡ്മിന്റന്‍ : പ്രവിശ്യയില്‍ സ്വതന്ത്ര പ്രവിശ്യാ പൊലീസ് ഏജന്‍സി രൂപീകരിക്കാന്‍ നിര്‍ദേശിക്കുന്ന ‘ബില്‍ 49’ അവതരിപ്പിച്ച് ആല്‍ബര്‍ട്ട സര്‍ക്കാര്‍. ആര്‍സിഎംപിയില്‍ നിന്ന് മാറാന്‍ മുനിസിപ്പാലിറ്റികള്‍ തീരുമാനിച്ചാല്‍ ഈ നീക്കം പ്രവിശ്യയുടെ പൊലീസിങ് സംവിധാനത്തെ തന്നെ മാറ്റിമറിച്ചേക്കാമെന്ന് പൊതുസുരക്ഷ, അടിയന്തര സേവന മന്ത്രി മൈക്ക് എല്ലിസ് പറയുന്നത് ബില്‍ 49 പ്രകാരം, ഏജന്‍സിയെ ഒരു സ്വതന്ത്ര ബോര്‍ഡായിരിക്കും നിയന്ത്രിക്കുക. ഇത് രാഷ്ട്രീയ ഇടപെടലുകളില്‍ നിന്ന് മുക്തമായി പ്രവര്‍ത്തിക്കുന്നുവെന്ന് പ്രവിശ്യാ സര്‍ക്കാര്‍ ഉറപ്പു വരുത്തുകയും ചെയ്യും. ആല്‍ബര്‍ട്ട ഷെരീഫുകള്‍ നിലവില്‍ […]

കാനഡയില്‍ പൗരത്വ ഫീസ് വര്‍ധന പ്രാബല്യത്തില്‍

ഓട്ടവ : കാനഡയിലെ സ്ഥിരതാമസക്കാര്‍ക്കുള്ള പൗരത്വ ഫീസ് വര്‍ധിപ്പിച്ചു. മാര്‍ച്ച് 31 മുതലാണ് ഫീസ് വര്‍ധന നിലവില്‍ വന്നത്. മാര്‍ച്ച് 31-നോ അതിന് ശേഷമോ കനഡയില്‍ പൗരത്വത്തിനായി അപേക്ഷിച്ച അല്ലെങ്കില്‍ അപേക്ഷിക്കുന്ന സ്ഥിര താമസക്കാര്‍ ഇനിമുതല്‍ 119.75 ഡോളര്‍ ഫീസ് അടയ്ക്കണം. ഇതിന് മുമ്പ് 100 ഡോളറായിരുന്നു ഫീസ്. മാര്‍ച്ച് 31-ന് അര്‍ദ്ധരാത്രിക്ക് മുമ്പ് കനേഡിയന്‍ പൗരത്വ അപേക്ഷ ഓണ്‍ലൈനായി നല്‍കുകയും ഫീസ് അടയ്ക്കുകയും ചെയ്തവര്‍ക്ക് ഈ മാറ്റം ബാധകമായിരിക്കില്ല. കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന്, 18 വയസും […]