അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ആരോപണ വിധേയനായ സഹപ്രവർത്തകനെ പ്രതി ചേർക്കും; ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

തിരുവനന്തപുരം: അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ പ്രതി ചേർക്കും. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയിൽ ട്രെയിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തിട്ട് ഒന്നര ആഴ്ച പിന്നിടുന്നു. സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിൻെറ പരാതി. എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് […]
കേന്ദ്ര കമ്മറ്റിക്ക് പരാതി; സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽനിന്ന് മലയാളിയായ വിദേശപ്രതിനിധിയെ മടക്കി അയച്ചു

മധുര: സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽനിന്ന് മലയാളിയായ വിദേശപ്രതിനിധിയെ മടക്കി അയച്ചു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനായി യുകെയിൽനിന്ന് എത്തിയ രാജേഷ് കൃഷ്ണയെയാണു മടക്കിയയച്ചത്. കേന്ദ്ര കമ്മറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ മടക്കി അയയ്ക്കാൻ സംഘടനാ ചുമതലയുള്ള എം.എ. ബേബി നിർദേശിച്ചതെന്നാണു വിവരം. രാജേഷിനെ സമ്മേളനത്തിൽ പങ്കെടുപ്പിക്കല്ലെന്ന് ഇ.പി. ജയരാജൻ നിലപാടെടുത്തെന്നും അത് എം.എ.ബേബി നടപ്പിലാക്കിയെന്നുമാണു വിവരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി അടുത്ത ബന്ധമുള്ള ആളാണ് രാജേഷ് കൃഷ്ണ. പി.വി. അൻവറുമായുള്ള രാജേഷിന്റെ അടുപ്പവും […]
കേരളത്തിൽ നിന്നുള്ള എംപിമാർ വഖഫ് ഭേദഗതി ബില്ലിൽ വേണ്ട രീതിയിൽ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കിൽ ബാക്കി തീരുമാനം ജനങ്ങൾ എടുക്കുമെന്നും കെസിബിസി

കൊച്ചി: കേരളത്തിൽ നിന്നുള്ള എംപിമാർ വഖഫ് ഭേദഗതി ബില്ലിൽ വേണ്ട രീതിയിൽ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കിൽ ബാക്കി തീരുമാനം ജനങ്ങൾ എടുക്കുമെന്നും കേരള കാത്തലിക് ബിഷപ് കൗൺസിൽ (കെസിബിസി) വക്താവ് ഫാ. തോമസ് തറയിൽ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച സാഹചര്യത്തിലാണ് കെസിബിസി നിലപാട് വ്യക്തമാക്കിയത്. ‘വഖഫ് നിയമം എടുത്തുകളയുക എന്നല്ല, മറിച്ച് ഇതിലെ അനിയന്ത്രിതമായ കാര്യങ്ങൾ ഭേദഗതി ചെയ്യണം. പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ വരുമ്പോൾ മുനമ്പം പോലുള്ള വിഷയങ്ങൾ ഉയർന്നു വരുന്നതിന് ഇടയാക്കുന്ന […]
വൻകൂവർ മുൻസിപ്പൽ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടെടുപ്പ് അവസാനിച്ചു; അവസാന ദിവസവും വോട്ടുരേഖപ്പെടുത്താൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

വൻകൂവർ: വൻകൂവർ മുൻസിപ്പൽ ഉപതിരഞ്ഞെടുപ്പിൽ മുൻകൂർ വോട്ടെടുപ്പിന്റെ അവസാന ദിവസവും വോട്ടുരേഖപ്പെടുത്താൻ സിറ്റി ഹാളിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ഉപതിരഞ്ഞെടുപ്പ് പോളിംഗ് സാധാരണയായി കുറവാണെങ്കിലും ഈ തവണ അതിൽ വർധന രേഖപ്പെടുത്തി. മുൻകൂർ വോട്ടിംഗിന്റെ ആദ്യ ദിവസമായ ബുധനാഴ്ച, 2017 ലെ ഉപതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 44 ശതമാനം വർധന രേഖപ്പെടുത്തി. എന്നാൽ ചൊവ്വാഴ്ച കാലാവസ്ഥ വലിയ പ്രതിസന്ധി സൃഷ്ട്ടിച്ചെങ്കിലും നിരവധിപേരാണ് വോട്ടുരേഖപ്പെടുത്താൻ എത്തിയത്. വളരെക്കാലം കൗൺസിലറായി സേവനമനുഷ്ഠിച്ച അഡ്രിയാൻ കാർ ജനുവരിയിൽ കൗൺസിലിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പ് […]
കർഷകർക്കും വ്യാപാരികൾക്കും ആശ്വാസം; വ്യാവസായിക കാർബൺ നികുതി പിൻവലിച്ച് സസ്കാച്വാൻ

റെജൈന: സസ്കാച്വാനിൽ വ്യാവസായിക കാർബൺ നികുതി പിൻവലിച്ച് പ്രവിശ്യാ സർക്കാർ. കർഷകരും വ്യാപാരികളും വ്യാവസായിക കാർബൺ നികുതി നിരക്ക് അടയ്ക്കേണ്ടതില്ല. ഔട്ട്പുട്ട്-ബേസ്ഡ് പെർഫോമൻസ് സ്റ്റാൻഡേർഡ്സ് (ഒബിപിഎസ്) പ്രകാരം, കുടുംബങ്ങൾ, ഫാമുകൾ, ബിസിനസുകൾ, മറ്റ് ഉൽപ്പാദകർ എന്നിവർക്കുള്ള നിരക്കാണ് പ്രവിശ്യാ സർക്കാർ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. മാർച്ച് 26 ന് പ്രീമിയർ സ്കോട്ട് മോ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ നടപ്പിലായിരിക്കുന്നത്. ഉപഭോക്തൃ കാർബൺ നികുതി ഒഴിവാക്കാനുള്ള ഫെഡറൽ സർക്കാരിന്റെ തീരുമാനത്തോടൊപ്പമാണ് പ്രവിശ്യയുടെ ഈ നീക്കം. രണ്ട് മാറ്റങ്ങളും ചൊവ്വാഴ്ച മുതൽ […]
വാഹനമോഷണ ശ്രമം: മിസ്സിസാഗയിൽ യുവാവ് ടൊറന്റോ പൊലീസിന്റെ പിടിയിൽ

ടൊറന്റോ: മിസ്സിസാഗയിൽ വാഹനമോഷണവുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്ത് ടൊറന്റോ പൊലീസ്. ജനുവരി 4 ന്, മിസ്സിസാഗയിലെ ലോൺ പാർക്ക് റോഡിനും ലേക്ഷോർ റോഡ് വെസ്റ്റിനും സമീപമുള്ള ഡ്രൈവ്വേയിൽ ആഡംബര കാർ പാർക്ക് ചെയ്യുന്നതിനിടെ ഉടമയെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വിൻസർ സ്വദേശി 34 കാരനായ ബദർ ഫലാഹ് അബ്ദുള്ളയെയാണ് അറസ്റ്റ് ചെയ്തത്. കാർ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാല് പ്രതികൾ അദ്ദേഹത്തെ വെടിവെച്ചതായി പൊലീസ് പറയുന്നു. എന്നാൽ പ്രതികൾക്ക് കാർ മോഷ്ടിക്കാൻ […]
പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് പിൻമാറി; രോഗികൾക്കുള്ള ഭക്ഷണ വിതരണം പുനഃസ്ഥാപിച്ച് ആൽബർട്ട ഹെൽത്ത് സർവീസസ്

കാൽഗറി: രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നത് കുറയ്ക്കാനുള്ള പദ്ധതി നിർത്തിവച്ച് ആൽബർട്ട ഹെൽത്ത് സർവീസസ് (AHS). രോഗികൾക്ക് ലഘുഭക്ഷണങ്ങളും പാനീയങ്ങളും നൽകുന്നത് നിർത്തലാക്കാനുള്ള ശ്രമത്തിനെതിരെ പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധം ഉയർന്നതിനെത്തുടർന്ന്, നിർദ്ദിഷ്ട ഭക്ഷ്യ-കിഴിവ് നയം ഏജൻസി നിർത്തലാക്കുകയാണെന്ന് AHS മേധാവി അറിയിച്ചു. രോഗികൾക്ക് ഭക്ഷണം നിഷേധിക്കുന്നതിനുപകരം, മാലിന്യം കുറയ്ക്കുന്നതിനായി ഭക്ഷണം സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രീതി മാറ്റുന്നതിനാണ് നയം പ്രാബല്യത്തിൽ വരാൻ പോകുന്നതെന്ന് ഏജൻസിയുടെ ഇടക്കാല പ്രസിഡന്റും സിഇഒയുമായ ആൻഡ്രെ ട്രെംബ്ലേ പറഞ്ഞു. നിർദ്ദിഷ്ട നയത്തിന്റെ […]
കാനഡയിലെ റോജേഴ്സ് കമ്മ്യൂണിക്കേഷൻസുമായി 12 വർഷത്തെ മീഡിയ അവകാശ കരാർ ഉറപ്പിച്ച് നാഷണൽ ഹോക്കി ലീഗ്; 1100 കോടി ഡോളറിന്റെ കരാർ

കാൽഗറി: കാനഡയിലെ റോജേഴ്സ് കമ്മ്യൂണിക്കേഷൻസുമായി 12 വർഷത്തെ മീഡിയ അവകാശ കരാർ ഉറപ്പിച്ച് നാഷണൽ ഹോക്കി ലീഗ് (NHL).1100 കോടി ഡോളറിന്റേതാണ് കരാർ. NHL-ന്റെ ശമ്പള പരിധിയുടെയും വരുമാനത്തിന്റെയും വർധനവിനെയാണ് കരാർ സൂചിപ്പിക്കുന്നത്. 12 വർഷത്തിനുള്ളിൽ 520 കോടി CAD മൂല്യമുണ്ടായിരുന്ന മുൻ കരാറിന്റെ, വാർഷിക മൂല്യത്തിന്റെ ഇരട്ടിയിലധികം വരും ഇപ്പോഴത്തേത്. എല്ലാ ഭാഷകളിലുമുള്ള ദേശീയ റെഗുലർ-സീസൺ ഗെയിമുകൾ, പ്ലേഓഫ് ഗെയിമുകൾ, സ്റ്റാൻലി കപ്പ് ഫൈനൽ ഗെയിമുകൾ എന്നിവയുടെ ദേശീയ സംപ്രേഷണ അവകാശങ്ങൾ, ടിവി, ഡിജിറ്റൽ, സ്ട്രീമിങ് […]