newsroom@amcainnews.com

കേരളത്തിൽ നിന്നുള്ള എംപിമാർ വഖഫ് ഭേദഗതി ബില്ലിൽ വേണ്ട രീതിയിൽ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കിൽ ബാക്കി തീരുമാനം ജനങ്ങൾ എടുക്കുമെന്നും കെസിബിസി

കൊച്ചി: കേരളത്തിൽ നിന്നുള്ള എംപിമാർ വഖഫ് ഭേദഗതി ബില്ലിൽ വേണ്ട രീതിയിൽ തീരുമാനമെടുക്കണമെന്നും ഇല്ലെങ്കിൽ ബാക്കി തീരുമാനം ജനങ്ങൾ എടുക്കുമെന്നും കേരള കാത്തലിക് ബിഷപ് കൗൺസിൽ (കെസിബിസി) വക്താവ് ഫാ. തോമസ് തറയിൽ പറഞ്ഞു. വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ച സാഹചര്യത്തിലാണ് കെസിബിസി നിലപാട് വ്യക്തമാക്കിയത്.

‘വഖഫ് നിയമം എടുത്തുകളയുക എന്നല്ല, മറിച്ച് ഇതിലെ അനിയന്ത്രിതമായ കാര്യങ്ങൾ ഭേദഗതി ചെയ്യണം. പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ വരുമ്പോൾ മുനമ്പം പോലുള്ള വിഷയങ്ങൾ ഉയർന്നു വരുന്നതിന് ഇടയാക്കുന്ന വകുപ്പുകൾ ഭേദഗതി ചെയ്യുന്നതിന് എംപിമാർ വോട്ടു ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യം. അല്ലാതെ വഖഫ് നിയമം മുഴുവനായി എടുത്തുകളയണമെന്നോ വഖഫ് നിയമം പൂർണമായി ഭേദഗതി ചെയ്യണമെന്നോ അല്ല ആവശ്യപ്പെടുന്നത്. മുസ്‍ലിം സമൂഹത്തിന്റെ വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങളാണ് വഖഫ് നിയമത്തിൽ ഉള്ളത് എന്നതിനാൽ തന്നെ തങ്ങൾ അതിലൊന്നും കൈകടത്താൻ ആഗ്രഹിക്കുന്നില്ല, ഫാ. തോമസ് തറയിൽ പറഞ്ഞു.

You might also like

ഗുരുഗ്രാം പൊലീസിന്റെ അവകാശവാദം: വ്യാജമെന്ന് ഭഗവന്ത് മാൻ അകാൽ തഖ്തിൻ വിശേഷിപ്പിച്ച വീഡിയോ ക്ലിപ്പിന്റെ ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ വരുത്താൻ പഞ്ചാബ് ഉദ്യോഗസ്ഥർ 10 ലക്ഷം രൂപ നൽകി

പുതിയ കാനഡ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് ജൂൺ 26 ന് അക്കൗണ്ടിലേക്ക്

മോൺട്രിയലിൽ വെടിവെപ്പ്: പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

മുല്ലപ്പെരിയാർ സമിതി പുനഃസംഘടന: കേരളത്തിന് അപ്രതീക്ഷിത തിരിച്ചടി

വിശ്രമജീവിതം സമാധാനപരമാക്കാം: മുതിർന്ന പൗരന്മാർ നിക്ഷേപത്തിൽ വരുത്തേണ്ട മാറ്റങ്ങൾ

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

Top Picks for You
Top Picks for You