അമേരിക്കയിൽ വിദേശ കാറുകൾക്കും കാർ പാർട്സിനും 25% ഇറക്കുമതി നികുതി; കാർ വിപണിക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ

ഹൂസ്റ്റൺ: വിദേശ കാറുകൾക്കും കാർ പാർട്സിനും 25% ഇറക്കുമതി നികുതി പുതിയതായി ഏർപ്പെടുത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം രാജ്യത്തെ കാർ വിപണിക്ക് കനത്ത തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ പ്രഖ്യാപനത്തെ തുടർന്ന് ലോകത്തിലെ പ്രമുഖ വാഹന നിർമാതാക്കൾ പലരും ആശങ്ക പ്രകടിപ്പിക്കുകയും വ്യവസായം നാശത്തിലേക്ക് പോകുമെന്ന ഭയം പങ്കുവെക്കുകയും ചെയ്യുന്നു. പല കമ്പനികളും ഇതിനെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. നിക്ഷേപകർ ജപ്പാൻ, ജർമനി, യുകെ എന്നിവിടങ്ങളിലെ കാർ നിർമാതാക്കളുടെ ഓഹരികൾ വ്യാപകമായി വിറ്റഴിച്ചു. ടൊയോട്ട, ബിഎംഡബ്ല്യു, ജാഗ്വാർ […]
യുഎസ് സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ ചെലവ് ചുരുക്കൽ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്.

വാഷിങ്ടൻ: യുഎസ് സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ (DOGE) ചെലവ് ചുരുക്കൽ വിഭാഗം മേധാവി സ്ഥാനത്തുനിന്ന് ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ട്. അമേരിക്കയുടെ ധനക്കമ്മി ഒരു ട്രില്യൻ ഡോളറായും ചെലവ് ഏകദേശം ആറ് ട്രില്യൻ ഡോളറായും കുറച്ചതിന് ശേഷം മെയ് അവസാനത്തോടെ സ്ഥാനം ഒഴിയാനാണ് മസ്ക് ആലോചിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സർക്കാർ ചെലവുകൾ നിയന്ത്രിക്കുന്നതിനായാണ് ട്രംപ് സർക്കാർ ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി (DOGE) പ്രഖ്യാപിച്ചത്. തുടർന്ന് ജീവനക്കാരെ ഒഴിവാക്കലടക്കം നിരവധി പരിഷ്കാരങ്ങൾ മസ്ക് നടപ്പാക്കി. പതിനായിരത്തിലധികം […]
അതിർത്തി സുരക്ഷ ശക്തിപ്പെടുത്താനുള്ള ട്രംപിൻറെ നിലപാട്: അമേരിക്കയിലേക്കുള്ള യാത്രയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കനേഡിയൻ പൗരന്മാർ

ഓട്ടവ: അതിർത്തി സുരക്ഷ ശക്തിപ്പെടുത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻറെ ശക്തമായ നിലപാട് അമേരിക്കയിലേക്കുള്ള യാത്രയിൽ പ്രശ്നം സൃഷ്ടിക്കുന്നതായി കനേഡിയൻ പൗരന്മാർ. കാർ, ട്രക്ക് തുടങ്ങിയ വാഹനങ്ങളിൽ അതിർത്തി കടക്കുന്ന കനേഡിയൻ പൗരന്മാർക്കിടയിൽ ആശങ്ക വർധിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിർത്തിയിൽ യുഎസ് എൻഫോഴ്സ്മെൻ്റ് കനേഡിയൻ പൗരന്മാരെ തടഞ്ഞുവെക്കുകയോ ഗ്രീൻ കാർഡ് ഉടമകളെ നാടുകടത്തൽ കേന്ദ്രങ്ങളിൽ പാർപ്പിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ടിൽ പറയുന്നു. അടുത്ത നാല് വർഷത്തേക്ക് പ്രശ്നങ്ങൾ തുടരുമെന്നാണ് കരുതുന്നത്. കാനഡ-യുഎസ് അതിർത്തിയിൽ ബോർഡർ ഉദ്യോഗസ്ഥർ ഫോണുകൾ പരിശോധിക്കുന്നത് […]
അക്കാദമിക് ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾ കാനഡയിൽനിന്നു യുഎസിലേക്ക് യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് യൂണിവേഴ്സിറ്റി ഡി മൺട്രിയോൾ

മൺട്രിയോൾ: അക്കാദമിക് ആവശ്യങ്ങൾക്കായി യുഎസിലേക്ക് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ നൽകി യൂണിവേഴ്സിറ്റി ഡി മൺട്രിയോൾ. വിദ്യാർത്ഥികളും ജീവനക്കാരും യാത്രാവിവരങ്ങൾ സ്ഥാപനത്തെ അറിയിക്കണമെന്നും അപകടസാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യണമെന്നും റെക്ടർ ഡാനിയൽ ജുട്രാസ് നിർദ്ദേശിച്ചു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ തടങ്കലിലാക്കുകയോ പ്രവേശനം നിഷേധിക്കുകയോ ചെയ്ത യുഎസ് നടപടിയെ തുടർന്നാണ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇതുവരെ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് ഇത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡാനിയൽ ജുട്രാസ് അറിയിച്ചു. വിദ്യാർത്ഥികൾ […]
അഞ്ചാംപനി കേസുകൾ വർധിച്ച സാഹചര്യം: കുട്ടികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്ന് പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ

ഓട്ടവ: പ്രവിശ്യയിൽ അഞ്ചാംപനി കേസുകൾ വർധിച്ച സാഹചര്യത്തിൽ മാതാപിതാക്കൾ തങ്ങളുടെ കുട്ടികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് പബ്ലിക് ഹെൽത്ത് ഒൻ്റാരിയോ. ഓട്ടവയിൽ സ്ഥിരീകരിച്ചതോ സംശയിക്കുന്നതോ ആയ കേസുകളൊന്നും ഇല്ലെങ്കിലും, ഒൻ്റാരിയോയിൽ ഈ ആഴ്ച 102 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ മൊത്തം അഞ്ചാംപനി കേസുകളുടെ എണ്ണം 572 ആയി ഉയർന്നു. ഇതിൽ അണുബാധിതരായ 36 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാക്സിനേഷൻ സ്വീകരിച്ചിട്ടുള്ള കുട്ടികൾ സുരക്ഷിതരാണെന്നും അതിനാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നു. 12 മാസം പ്രായമുള്ളതും […]
വാഹനഭാഗങ്ങൾ യാത്രക്കിടെ തെറിച്ച് അപകടസാധ്യത വർധിച്ചു; ടെസ്ല സൈബർട്രക്കുകൾ തിരിച്ചുവിളിച്ച് കാനഡ

ഓട്ടവ: ശരിയായി ഘടിപ്പിക്കാത്ത വാഹനഭാഗങ്ങൾ യാത്രക്കിടെ തെറിച്ച് അപകടസാധ്യത വർധിച്ചതിനാൽ ടെസ്ല സൈബർട്രക്കുകൾ തിരിച്ചു വിളിച്ചതായി ട്രാൻസ്പോർട്ട് കാനഡ. ടെസ്ല സൈബർട്രക്കുകളിലെ സ്റ്റെയിൻലെസ് സ്റ്റീൽ ട്രിം പാനൽ ശരിയായി ഘടിപ്പിച്ചിട്ടില്ലെന്നും ഇവ വാഹനത്തിൽ നിന്ന് വേർപ്പെട്ട് റോഡിലെ മറ്റ് ഡ്രൈവർമാർക്ക് അപകടമുണ്ടാക്കുമെന്നും ഏജൻസി പറയുന്നു. 2024, 2025 മോഡൽ 1,995 സൈബർ ട്രക്കുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നതെന്ന് ട്രാൻസ്പോർട്ട് കാനഡ അറിയിച്ചു. എന്നാൽ, 2023 നവംബർ 13-നും 2025 ഫെബ്രുവരി 27-നും ഇടയിൽ നിർമ്മിച്ച വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നതായി ടെസ്ല […]
ചികിത്സാ ചെലവുകൾക്കും തുടർചികിത്സയ്ക്കും കൈത്താങ്ങാവാം; കാൻസർ ബാധിതനായ മലയാളി യുവാവിനായി ഗോ ഫണ്ട് സമാഹരണം

ഷാർലെറ്റ്ടൗൺ: സ്റ്റേജ് 4 കാൻസർ ബാധിതനായ മലയാളി യുവാവ് സാജു എബ്രഹാം ജോർജിനായി ഗോ ഫണ്ട് സമാഹരിക്കുന്നു. ചികിത്സാ ചെലവുകൾക്കും തുടർചികിത്സയ്ക്കും മറ്റു ദൈനംദിന ജീവിതച്ചെലവുകൾ എന്നിവയ്ക്കുമായാണ് ഈ ധനസമാഹരണം ആരംഭിച്ചിരിക്കുന്നത്. കേരള PEI കൾച്ചറൽ അസോസിയേഷൻ (KPCA), മലയാളി കമ്മ്യൂണിറ്റി ഓഫ് പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നിവരുടെ നേതൃത്വത്തിലാണ് ഗോ ഫണ്ട് സമാഹരണം. 2023 ഏപ്രിലിൽ കാനഡയിലെ പ്രിൻസ് എഡ്വേഡ് ഐലൻഡിൽ എത്തിയ സാജു എബ്രഹാം ജോർജ് സ്കൂളിൽ എജ്യുക്കേഷൻ അസിസ്റ്റൻ്റായും ടിം ഹോർട്ടൺസിൽ പാർട്ട് […]
അടുത്ത മൂന്ന് വർഷം 3.5% വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ മാനിറ്റോബ ഹൈഡ്രോ

വിനിപെഗ്: അടുത്ത വർഷം മുതൽ മാനിറ്റോബ നിവാസികളുടെ വൈദ്യുതി ബിൽ അൽപ്പം കൂടിയേക്കാം. അടുത്ത മൂന്ന് വർഷം 3.5% വൈദ്യുതി നിരക്ക് വർധിപ്പിക്കുമെന്ന് മാനിറ്റോബ ഹൈഡ്രോ അറിയിച്ചു. 2026, 2027, 2028 വർഷങ്ങളിൽ നിരക്ക് വർധിപ്പിക്കാൻ പബ്ലിക് യൂട്ടിലിറ്റീസ് ബോർഡിന് അപേക്ഷ നൽകിയതായി മാനിറ്റോബ ഹൈഡ്രോ റിപ്പോർട്ട് ചെയ്തു. നിരക്ക് വർധന നടപ്പിലാകുന്നതോടെ പ്രതിമാസം മണിക്കൂറിന് 1,000 കിലോവാട്ട് ഉപയോഗിക്കുന്നതിന് ശരാശരി ഓരോ വർഷവും യഥാക്രമം 3.69 ഡോളർ, 3.81 ഡോളർ, 3.94 ഡോളർ എന്നിങ്ങനെ വർധനയായിരിക്കും […]